Connect with us

Disease

കോവിഡ് 78 രാജ്യങ്ങളിൽ; വൈറസ് ബാധ ബാധിച്ച രോഗികളുടെ എണ്ണം 89,000.

Published

on

 

ബെയ്ജിങ് ∙ കോവിഡ്19 (കൊറോണ വൈറസ്) രോഗബാധ 78 രാജ്യങ്ങളിലെത്തി. മൊറോക്കോ, അൻഡോറ, അർമീനിയ, ഐസ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പുതുതായി രോഗബാധയുണ്ടായത്. ലോകമാകെ 89,000 പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായിട്ടുള്ളത്. മരണം 3100 കടന്നു. ചൈനയിൽ 125 പുതിയ കേസുകളേ ഉണ്ടായിട്ടുള്ളൂ. ഇവിടെ ആകെ രോഗികളുടെ എണ്ണം 80,151 ആയി. 31 പേർ കൂടി ഇന്നലെ മരിച്ചതോടെ മരണം 2943 ആയി. ചൈനയ്ക്കു പുറത്ത് 125 മരണവും 8700 പേർക്ക് വൈറസ് ബാധയും ഉണ്ടായി.

ഇറ്റലിയിൽ രോഗികളുടെ എണ്ണം 2000 കടന്നു. ഇറാനിൽ 11 പേർ കൂടി മരിച്ചതോടെ ആകെ മരണം 77 ആയി. രോഗികളുടെ എണ്ണം 2336 ആയി ഉയർന്നു. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറാനിലാണ്. മറ്റേതൊരു രാജ്യത്തേക്കാളും മരണ നിരക്ക് കൂടുതലാണിവിടെ–3.3%. മരണസംഖ്യ ഉയർന്നതോടെ ആരോഗ്യവകുപ്പ് പ്രവർത്തകരെ സഹായിക്കാൻ സൈന്യത്തിന് നിർദേശം നൽകി. പരമോന്നത നേതാവായ ആയത്തുല്ല ഖമനയിയുടെ ഉപദേഷ്ടാവും വത്തിക്കാനിലെ മുൻ അംബാസഡറും ഒരു എംപിയും മരിച്ചു. 23 പാർലമെന്റ് അംഗങ്ങൾക്കും രോഗം ബാധിച്ചു. ദക്ഷിണ കൊറിയയിൽ 974 പേരിൽ പുതുതായി രോഗം കണ്ടെത്തി. ഇതുവരെ 34 പേരാണ് ഇവിടെ മരിച്ചത്. ഓസ്ട്രേലിയയിൽ രോഗികളുടെ എണ്ണം 38 ആയി. ജർമനിയിൽ ആകെ 157 പേർക്കാണ് രോഗം കണ്ടത്. ഫ്രാൻസിൽ മരണം നാലായി. രോഗികൾ 191ഉം. ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) അംഗരാജ്യങ്ങളിൽ നിന്നുള്ളവർ മറ്റു രാജ്യങ്ങളിൽ പോയ ശേഷം ഇവിടെത്തുന്നത് 14 ദിവസത്തേക്ക് സൗദി അറേബ്യ വിലക്കി. 6 ഗൾഫ് രാജ്യങ്ങളിലായി കോവിഡ് 19 സ്ഥിരീകരിച്ചത് 147 പേർക്ക്. രോഗബാധിതർ കൂടുതൽ കുവൈത്തിലാണ്–56. ബഹ്റൈൻ 49, യുഎഇ 21, ഖത്തർ 8, ഒമാൻ 12, സൗദി-1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

സൗദിയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഉംറ തീർഥാടനത്തിന് വിലക്കും മക്കയും മദീനയും സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണവും ഏർപ്പെടുത്തിയതോടെ തിരക്കു കുറഞ്ഞു. സൗദിയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപെട്ട 70 പേരെ പ്രത്യേക നിരീക്ഷണത്തിലാക്കി.

Disease

‘തക്കാളിപ്പനി’യോ? എന്താണത്!, ലക്ഷണങ്ങളും കാരണങ്ങളും പരിചരണവും

Published

on

കുട്ടികളിൽ ചിക്കൻ പോക്സിനോട് സമാനമായ മറ്റൊരു രോഗം റിപ്പർട്ട് ചെയ്തു വരികയാണ്. തക്കാളിപ്പനിയെന്ന് വിളിപ്പേരിലാണ് ഇത് അറിയിരുന്നത്. പുതിയൊരു രോഗമല്ലെങ്കിലും ‘തക്കാളിപ്പനി’യ്ക്കും ശ്രദ്ധ വേണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാസർകോട് ഷിഗില്ല ബാക്ടീരിയ ബാധയുള്ള മാംസം കഴിച്ച കുട്ടി മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് മറ്റൊരു രോഗം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്.

കേരളത്തിൽ മാത്രം എൺപതോളം കുട്ടികൾക്ക് തക്കാളിപ്പനി റിപ്പോർട്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ ഔദ്യോഗികമായി തക്കാളിപ്പനി എന്നൊരു പനി റിപ്പോർട്ട് ചെയ്തിട്ടില്ല. കുട്ടികളിൽ കാണുന്ന രോഗാവസ്ഥയെ ഈ പേരിട്ട് വിളിക്കുന്നു എന്നു മാത്രം. കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നതെങ്കിലും മുതിർന്നവർക്കും ഇത് ബാധിക്കും. ‘തക്കാളിപ്പനി’ പടരുന്നു എന്ന് കേൾക്കുമ്പോഴുള്ള പേടിയിലും ആശങ്കയിലുമാണ് ജനങ്ങൾ. അറിയാം ഈ രോഗാവസ്ഥയെ കുറിച്ച്..

എന്താണ് തക്കാളിപ്പനി?

പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിതെന്ന് ഡോക്ടേഴ്സ് പറയുന്നു. പനി ബാധിച്ച കുട്ടിയുടെ ശരീരത്തിൽ ചുണങ്ങുകൾക്കും കുമിളകൾക്കും കാരണമാകുന്നു. അവ സാധാരണയായി ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. അതിനാൽ ഇതിനെ ‘തക്കാളിപ്പനി’ എന്ന് വിളിക്കുന്നതാണ്. ‘തക്കാളിപ്പനി’ കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്‌. കോക്‌സാക്കി വൈറസ്‌ അല്ലെങ്കിൽ എന്ററോവൈറസ്‌ ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലെങ്കിലും കുട്ടികൾക്ക് ഏറെ നാൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.

ലക്ഷണങ്ങൾ

പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കൈകാൽ മുട്ടുകളുടെയും നിതംബത്തിലും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളകളാവുന്നതാണ്‌ ലക്ഷണം. ചിക്കൻപോക്‌സ്‌ കൈവെള്ളയിലും കാൽവെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത്‌ പിറകുവശത്തായി വരുന്ന കുമിളകൾ കാരണം കുഞ്ഞിന്‌ മരുന്നോ, വെള്ളം പോലുമോ ഇറക്കാൻ പറ്റാത്ത സ്‌ഥിതി വരുന്നതാണ്‌ ഏറ്റവും വിഷമകരമായ ബുദ്ധിമുട്ട്. ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ്, നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ ചുവപ്പ് നിറത്തിൽ തുടുത്തു വരും. രോഗബാധയുണ്ടായ കുട്ടികൾക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവയും ഉണ്ടാകാറുണ്ട്.

പകരുന്നതെങ്ങനെ…

രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത്‌ പകരുന്നത്‌. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും തൊടുന്നത്‌ വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിന്റെ ലക്ഷണങ്ങൾക്കനുസരിച്ച്‌ ചികിത്സിക്കാം. പനി, വേദന തുടങ്ങിയവക്ക്‌ പാരസെറ്റമോളും കൂടാതെ ചൊറിച്ചിലിനുള്ള മരുന്നുകൾ, വായ്‌ക്കകത്ത്‌ പുണ്ണ്‌ പോലെ വരുന്നതിനുള്ള മരുന്ന്‌ തുടങ്ങിയവയാണ്‌ പതിവ്‌. രോഗം മാറി ആഴ്‌ചകൾക്ക്‌ ശേഷം ചിലപ്പോൾ കൈയിലെയോ കാലിലെയോ നഖം നഷ്‌ടപ്പെടുന്നത്‌ കണ്ടുവരാറുണ്ട്‌. ഇത്‌ കണ്ട്‌ ഭയക്കേണ്ടതില്ല. കുറച്ച്‌ വൈകിയാലും പുതിയ നഖം വരും. ഈ രോഗം മസ്‌തിഷ്‌കജ്വരത്തിനും കാരണമാകാമെങ്കിലും അത്ര സാധാരണമല്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച്‌ പൊള്ള പൊട്ടിക്കരുത്‌. നന്നായി സോപ്പ്‌ തേച്ച്‌ വൃത്തിയായി കുളിപ്പിക്കുക. വായ്‌ക്കകത്തെ ബുദ്ധിമുട്ട് കുറയ്‌ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുത്ത്‌ നോക്കാം. ബ്രഡ്‌ ആവി കയറ്റി വക്ക്‌ കളഞ്ഞ്‌ പാലൊഴിച്ചതോ ചെറിയ പഴം ഉടച്ചതോ ആപ്പിളോ സപ്പോട്ടയോ സ്‌പൂൺ കൊണ്ട്‌ ചുരണ്ടിയതോ വേവിച്ചുടച്ച കഞ്ഞിയോ ബിസ്‌ക്കറ്റോ അങ്ങനെ ഇറക്കാനും ദഹിക്കാനും എളുപ്പമുള്ള എന്തും കുഞ്ഞിന്‌ കൊടുക്കാം. തൽക്കാലം കുട്ടി വിശന്നിരിക്കരുത്‌ എന്നത്‌ മാത്രമാണ്‌ വിഷയം.

മുലയൂട്ടുന്ന കുഞ്ഞുങ്ങൾ

മുലയൂട്ടുന്ന കുഞ്ഞാണെങ്കിൽ, വലിച്ച്‌ കുടിക്കാൻ പറ്റാത്ത അവസ്‌ഥ കണ്ടുവരാറുണ്ട്‌. സ്‌റ്റീൽ പാത്രവും സ്‌പൂണും നന്നായി കഴുകിയ ശേഷം അഞ്ച്‌ മിനിറ്റ്‌ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ അണുനശീകരണം നടത്തുക. ആ പാത്രം പുറത്തെടുത്ത്‌ അതിലേക്ക്‌ മുലപ്പാൽ പിഴിഞ്ഞ്‌ കുഞ്ഞിന്‌ കോരിക്കൊടുക്കാം. പിഴിഞ്ഞ പാൽ ആവശ്യത്തിന്‌ മാത്രം മേൽപ്പറഞ്ഞ രീതിയിൽ ശുദ്ധീകരിച്ച പാത്രത്തിലേക്ക്‌ മാറ്റി അതിൽ നിന്ന്‌ കോരിക്കൊടുക്കുക. ബാക്കിയുള്ള പാൽ ആറ്‌ മണിക്കൂർ വരെ അന്തരീക്ഷതാപനിലയിലും 24 മണിക്കൂർ വരെ ഫ്രിഡ്‌ജിലും വെക്കാം. ഈ പാൽ ഫ്രിഡ്ജിൽ നിന്ന്‌ പുറത്തെടുത്ത്‌ നോർമൽ താപനില എത്തിയ ശേഷം ഉപയോഗിക്കാം. ചൂടാക്കരുത്‌.

പരിചരിക്കുമ്പോൾ ശ്രദ്ധിക്കുക

കുഞ്ഞിനെ തൊടുന്നതിന്‌ മുൻപും ശേഷവും കൈ സോപ്പിട്ട്‌ കഴുകുക. മലം, തുപ്പൽ, ഛർദ്ദിൽ തുടങ്ങിയവ വഴി രോഗം പടരാം. ഒരാഴ്‌ച മുതൽ പത്ത്‌ ദിവസം കൊണ്ട്‌ രോഗം പൂർണമായും മാറും. അത്‌ വരെ കുഞ്ഞിനെ സ്‌കൂളിൽ വിടരുത്‌. അവിടെയാകെ മൊത്തം രോഗം പടരാൻ നമ്മുടെ കുഞ്ഞ്‌ കാരണമാകും. ആശങ്കപ്പെടാൻ ഒന്നുമില്ല. എങ്കിലും, ഡോക്‌ടർ രോഗം നിർണയിച്ച്‌ വീട്ടിൽ പറഞ്ഞ്‌ വിട്ട ശേഷവും കുഞ്ഞ്‌ കടുത്ത അസ്വസ്ഥതകൾ കാണിക്കുന്നുവെങ്കിൽ ഡോക്‌ടറെ വീണ്ടും ചെന്ന്‌ കാണിക്കുക. ഒരിക്കൽ വന്നാൽ വീണ്ടും വരാൻ സാധ്യതയുള്ള രോഗവുമാണ്‌.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Disease

ഒമിക്രോണിന്‍റെ ‘അടുത്ത ബന്ധു’വിനെ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍; കേസുകള്‍ വര്‍ധിക്കുന്നു

Published

on

കൊ റോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ വകഭേദമാണ് ലോകമാകെ കോവിഡ് മൂന്നാം തരംഗത്തിലേക്ക് വഴിവെച്ചത്.

മൂന്നാംതരംഗത്തിലെ 90 ശതമാനത്തിലേറെയും കേസുകളും ഒമിക്രോണ്‍ ബാധിച്ചാണെന്നാണ് വിലയിരുത്തല്‍. മൂന്നാംതരംഗം ആഞ്ഞടിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ അതിന്‍റെ ഏറ്റവുമുയര്‍ന്ന തലത്തിലെത്തി നില്‍ക്കുകയാണ്. ഈ സാഹര്യത്തില്‍ ഒമിക്രോണിന്‍റെ ഉപവകഭേദമായ ബി.എ-2നെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ധര്‍.

ബി.എ-1 വകഭേദമായി അറിയപ്പെടുന്ന ഒമിക്രോണിന്‍റെ അടുത്ത ബന്ധുവാണ് ബി.എ-2 വകഭേദം. യൂറോപ്പിലും ഏഷ്യയിലും ചിലയിടങ്ങളില്‍ ബി.എ-2 ബാധയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ആഗോളതലത്തില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ 98.8 ശതമാനം കേസുകളും ഒമിക്രോണ്‍ ബി.എ-1 ആണെന്ന് വൈറസ് ട്രാക്കിങ് ഡാറ്റാബേസായ GISAID പറയുന്നു. എന്നാല്‍, ഏതാനും രാജ്യങ്ങളില്‍ ഒമിക്രോണിന്‍റെ ഉപവകഭേദമായ ബി.എ-2ഉം റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇത് കൂടാതെ ഒമിക്രോണിന് മറ്റ് രണ്ട് ഉപവകഭേദങ്ങള്‍ കൂടി ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിട്ടുണ്ട്. ബി.എ-1.1.529, ബി.എ-3 എന്നിവയാണ് അവ. വൈറസിന് ചെറിയ ജനിതക വകഭേദങ്ങള്‍ സംഭവിച്ചാണ് ഇവ രൂപാന്തരപ്പെട്ടത്.

വാഷിങ്ടണിലെ ഫ്രെഡ് ഹച്ചിസണ്‍ കാന്‍സര്‍ സെന്‍ററിലെ കംപ്യൂട്ടേഷണല്‍ വൈറോളജിസ്റ്റായ ട്രെവര്‍ ബെഡ്ഫോഡിന്‍റെ അഭിപ്രായത്തില്‍ ഡെന്മാര്‍ക്കിലെ കോവിഡ് കേസുകളില്‍ 82 ശതമാനവും, യു.കെയില്‍ ഒമ്ബത് ശതമാനവും, യു.എസില്‍ എട്ട് ശതമാനവും ബി.എ-2 വകഭേദമാണ്.

ഒമിക്രോണിനെക്കാള്‍ ഒന്നര ഇരട്ടിയിലേറെ വ്യാപനശേഷി കൂടുതലാണ് ബി.എ-2ന് എന്നാണ് ഡെന്മാര്‍ക്ക് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പ്രാഥമിക വിവരങ്ങള്‍ വെച്ച്‌ ഇത് സങ്കീര്‍ണമായ അസുഖാവസ്ഥക്ക് കാരണമാകുന്നില്ലെന്നും ഇവര്‍ പറയുന്നു. വാക്സിനുകളെ ഈ ഉപവകഭേദം മറികടക്കുമോയെന്നത് സംബന്ധിച്ച്‌ വിശദമായ വിവരം ലഭ്യമല്ല.

യു.കെയില്‍ വീടുകള്‍ക്കുള്ളില്‍ വെച്ചുള്ള വൈറസ് വ്യാപനത്തില്‍ ബി.എ-1നെക്കാള്‍ കൂടുതല്‍ ബി.എ-2 ആണെന്നാണ് നിഗമനം. ഒമിക്രോണ്‍ ബി.എ-1 10.3 ശതമാനം വ്യാപനശേഷി കാണിക്കുമ്ബോള്‍ ബി.എ-2ന് ഇത് 13.4 ശതമാനമാണ്.

ഒമിക്രോണ്‍ (ബി.എ-1) ബാധിച്ചവര്‍ക്ക് ബി.എ-2ല്‍ നിന്ന് രക്ഷയുണ്ടാകുമോയെന്നതാണ് നിര്‍ണായകമായ ചോദ്യമെന്ന് ഷികാഗോയിലെ നോര്‍ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ പകര്‍ച്ചവ്യാധി പഠനവിദഗ്ധനായ ഡോ. ഇഗോണ്‍ ഓസര്‍ പറയുന്നു. അതേസമയം തന്നെ ഡെന്മാര്‍ക്കില്‍ ബി.എ-1 വ്യാപനം കൂടുതലുണ്ടായ മേഖലകളില്‍ തന്നെയാണ് ബി.എ-2 വകഭേദവും കൂടുതലായി കണ്ടെത്തിയതെന്ന് ആശങ്കക്കിടയാക്കുന്നുണ്ട്. എന്നാല്‍, വാക്സിനുകള്‍ക്കും ബൂസ്റ്റര്‍ ഡോസിനും ആളുകളെ മരണത്തില്‍ നിന്നും ആശുപത്രി വാസത്തില്‍ നിന്നും രക്ഷനല്‍കുന്നുണ്ടെന്നത് ആശ്വാസകരമാണെന്ന് ഇദ്ദേഹം പറയുന്നു.

നിലവില്‍ ഇന്ത്യയില്‍ ഈ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്യുകയോ ഇതിനെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയോ ചെയ്തിട്ടില്ല.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

Continue Reading

Disease

ലോംഗ് കൊവിഡ്, ബ്രെയിന്‍ ഫോഗ്: നിസാരമല്ല കൊവിഡിന്റെ വരുംകാല വിപത്തുകൾ

Published

on

കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോൺ. ഒമിക്രോണ്‍ വ്യാപകമായതോടെയാണ് ഇന്ത്യയിലും കൊവിഡിന്റെ ശക്തമായ തരംഗം ആരംഭിച്ചത്. നേരത്തേ ഡെല്‍റ്റ എന്ന വകഭേദമായിരുന്നു രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ചത്.

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ സാധിക്കുമെന്നതായിരുന്നു ഡെല്‍റ്റയുടെ പ്രത്യേകത. ഇതിനെക്കാളും മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്തുന്ന വകഭേദമാണ് ഒമിക്രോണ്‍.

നിലവില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണെങ്കിലും രണ്ടാം തരംഗസമയത്തുണ്ടായിരുന്ന ജാഗ്രതയോ ആശങ്കയോ ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നതാണ് സത്യം. എന്നാല്‍ നിസാരമായ ഈ സമീപനം വലിയ വിപത്താണ് വിളിച്ചുവരുത്തുകയെന്ന് ലോകാരോഗ്യ സംഘടനയില്‍ നിന്ന് അടക്കമുള്ള വിദഗ്ധര്‍ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇതിനിടെ ഒമിക്രോണ്‍ മൂലമുള്ള കൊവിഡ് ജലദോഷം പോലെ മാത്രമേ ബാധിക്കൂവെന്നും, ലക്ഷണങ്ങളില്ലെങ്കില്‍ ഭയപ്പെടേണ്ടതില്ലെന്നുമുള്ള പ്രചാരണവും ശക്തമാണ്.

ലക്ഷണങ്ങളില്ലാതെ കൊവിഡ് പിടിപെട്ടാല്‍…

പനി, ചുമ, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങളാണ് കൊവിഡിന്റേതായി നിലവില്‍ അധികപേരിലും കാണുന്നത്. ഇതില്‍ തന്നെ പനി ഇല്ലാതെ ചുമ മാത്രം ലക്ഷണമായി വരുന്നവരുമുണ്ട്. ഇനി ഇപ്പറഞ്ഞ ലക്ഷണങ്ങളില്‍ ഒന്നുപോലും പ്രകടമാകാതെ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരുമുണ്ട്.

ഏത് തരത്തിലായാലും കൊവിഡ് ബാധിക്കുന്നതിനെ നിസാരമായി കാണരുത്. പ്രധാനമായും കൊവിഡ് അണുബാധയ്ക്ക് ശേഷം മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഏറ്റവും ശ്രദ്ധിക്കാനുള്ളത്. ‘ലോംഗ് കൊവിഡ്’ എന്നറിയപ്പെടുന്ന ഈ അവസ്ഥയില്‍ പല തരത്തിലുള്ള ശാരീരിക- മാനസിക വിഷമതകള്‍ നിങ്ങള്‍ നേരിട്ടേക്കാം. ഇക്കാര്യത്തില്‍ ലക്ഷണങ്ങള്‍ ഉള്ളവരെന്നോ, ഇല്ലാത്തവരെന്നോ വ്യത്യാസവും വരുന്നില്ല.

ലോംഗ് കൊവിഡ്’…

കൊവിഡ് ലക്ഷണമായി വരുന്ന ചുമ, ശരീരവേദന, തളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്നതിനെയാണ് ‘ലോംഗ് കൊവിഡ്’ എന്ന് വിളിക്കുന്നത്. ചിലര്‍ക്ക് കൊവിഡിന്റെ ഭാഗമായി ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇവരില്‍ ഒരു വിഭാഗം പേര്‍ക്ക് ഇത് കൊവിഡ് നെഗറ്റീവായതിന് ശേഷവും മാസങ്ങളോളം നീണ്ടുനിന്നിട്ടുണ്ട്. അത്ര നിസാരമായ ഒരു പ്രശ്‌നമായി ഇതിനെ സമീപിക്കുക സാധ്യമല്ല.

തളര്‍ച്ചയാണ് ലോംഗ് കൊവിഡില്‍ കാണുന്ന ഏറ്റവും സാധാരണമായ പ്രശ്‌നം. നിത്യജീവിതത്തില്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ പോലും പ്രയാസം തോന്നിക്കുന്ന തരത്തില്‍ ശരീരത്തെ തളര്‍ത്തുന്ന അവസ്ഥയാണിതില്‍ ഉണ്ടാകുന്നത്.

പലര്‍ക്കും വേണ്ടവിധം അറിവില്ലാത്ത മറ്റൊരു ലോംഗ് കൊവിഡ് പ്രശ്‌നമാണ് ഓര്‍മ്മക്കുറവും കാര്യങ്ങളില്‍ വ്യക്തതയില്ലായ്മ അനുഭവപ്പെടുന്നതും. ‘ബ്രെയിന്‍ ഫോഗ്’ എന്നാണ് ഡോക്ടര്‍മാര്‍ ഈ അവസ്ഥയെ വിളിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ തലച്ചോറില്‍ പുകമറ വീഴുന്നത് പോലൊരു അവസ്ഥയാണിത്. ഇത്തരത്തിലുണ്ടാകുന്ന ഓര്‍മ്മക്കുറവും പ്രശ്‌നങ്ങളും പല കൊവിഡ് രോഗികളിലും ദീര്‍ഘകാലത്തേക്ക് കണ്ടതായി ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു.

ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്…

നേരത്തെ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നവരാണെങ്കില്‍ തീര്‍ച്ചയായും കൊവിഡ് നിങ്ങള്‍ ഗൗവമായി തന്നെ എടുക്കേണ്ടതുണ്ട്. കാരണം ഇത് ഏത് വിധത്തില്‍, ഏതെല്ലാം അവയവങ്ങളെ ബാധിക്കുമെന്നത് പ്രവചിക്കുക സാധ്യമല്ല. കൊവിഡ് മരണനിരക്ക് പരിശോധിക്കുമ്പോഴും നേരത്തേ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയാണ് അധികവും രോഗം കവര്‍ന്നിരിക്കുന്നത്.

പലപ്പോഴും നമ്മുടെ ഉള്ളിലുള്ള പ്രശ്‌നങ്ങളെ നാം തിരിച്ചറിയാതെ പോകാറുണ്ട്. അത്തരക്കാര്‍ ഒരുപക്ഷേ കൊവിഡിനെ നിസാരമായി എടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗുരുതരമായ സാഹചര്യം പറയേണ്ടതില്ലല്ലോ…

പ്രായമായവര്‍, കുട്ടികള്‍, മറ്റ് അസുഖങ്ങളുള്ളവര്‍ എന്നീ വിഭാഗക്കാരാണ് ഏറ്റവുമധികം ജാഗ്രത പുലര്‍ത്തേണ്ടത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൊവിഡ് ഗൗരവമാകാതെ പോകുന്നതായി നാം കാണുന്നുണ്ട്. ഒരു പരിധി വരെ ഈ തരംഗത്തില്‍ ആശുപത്രികളില്‍ വലിയ തള്ളിച്ച ഇല്ലാതിരിക്കുന്നത് തന്നെ വാക്‌സിനേഷന്‍ നടന്നതിനാലാണെന്ന് വിദഗ്ധര്‍ സമര്‍ത്ഥിക്കുന്നുണ്ട്. എങ്കിലും വാക്‌സിന് മാത്രമായി കൊവിഡിനെ പ്രതിരോധിക്കാനുമാവില്ല. അതിനാല്‍ മാസ്‌ക് ധരിക്കുന്നതും ആള്‍ക്കൂട്ടമൊഴിവാക്കുന്നതുമെല്ലാം കൃത്യമായി പിന്തുടരേണ്ടിയിരിക്കുന്നു. അനാവശ്യമായി പുറത്തുപോകാതിരിക്കുക, വീട്ടിലെ ഒരാള്‍ മാത്രം പുറത്തുപോയി, അവശ്യസാധനങ്ങളും മറ്റും വാങ്ങിക്കുക. കൈകള്‍ ശുചിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യുക.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

ഇമ്മാനുൽ ഗോസ്പൽ മിഷൻ ചർച്ച് (IGM) ന്റെ ആഭിമുഖ്യത്തിൽ കൺവെൻഷനും യുവജനസമ്മേളനവും

അയർലണ്ടിലുള്ള പെന്തെക്കോസ്ത് സഭയായ ഇമ്മാനുൽ ഗൊസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കൺവൺഷനും, യൂത്ത് സെമിനാറും , 2024 October 31,November 1,2 തിയതികളിൽ IGM ചർച്ച് ഹാളിൽ...

National13 hours ago

വൈ.പി.ഇ. സ്റ്റേറ്റ് ടാലൻ്റ് ടെസ്റ്റ് മുളക്കുഴയിൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ. സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 31 ന് നടക്കും....

National13 hours ago

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024

മുംബൈ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024 നവംബർ 1-2, തീയതികളിൽ പനവേൽ സന്തോം നഗർ, ARC...

National14 hours ago

മെഗാ ക്രൂസൈഡ് പ്രത്യാശോത്സവത്തിന്റെ നടത്തിപ്പിനായി പ്രാർത്ഥനയും ആലോചന യോഗവും

കേരളത്തിൽ അന്ത്യ കാല ആത്മീയ ഉണർവിന്റെ കാഹളം മുഴങ്ങാൻ സമയം ആഗതം ആയിരിക്കുന്നു….. അന്ത്യ കാല ആത്മീയ ഉണർവ് ലക്ഷ്യമാക്കി സഭ സംഘടനാ വ്യത്യാസം ഇല്ലാതെ ആലപ്പുഴയിൽ...

world news14 hours ago

നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി

എഡോ (നൈജീരിയ): ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി. ഒക്‌ടോബർ 27 ഞായറാഴ്ചയാണ് രാജ്യത്തിൻ്റെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ...

National2 days ago

High Court Calls for Regulation of Christian Institutions in India

India — The High Court of Tamil Nadu made a significant statement on Oct. 23, saying there is a need...

Trending

Copyright © 2019 The End Time News