us news
ചര്‍ച്ച് ഓഫ് ഗോഡ് യു കെ & ഇ യു 13 മത് നാഷണല്‍ ഫാമിലി കോണ്‍ഫ്രന്‍സ് മാഞ്ചെസ്റ്ററില്‍

ചര്‍ച്ച് ഓഫ് ഗോഡ് യു കെ & ഇ യു മലയാളം വിഭാഗം 13 മത് നാഷണല്‍ ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 24 മുതല്‍ 26 വരെ മാഞ്ചെസ്റ്ററില്‍ നടക്കും. പാസ്റ്റര്‍ ജോ തോമസ് മുഖ്യ പ്രഭാഷകനായിരിക്കും. ഓവര്‍സീയര്‍ ഡോ. ജോ കുര്യന്‍ മീറ്റിംഗ് പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ബിജു ചെറിയാന്‍ (കോണ്‍ഫ്രന്‍സ് കണ്‍വീനര്‍) പാസ്റ്റര്‍ വര്‍ഗീസ് തോമസ് (അസിസ്റ്റന്റ് ഓവര്‍സീയര്‍) പാസ്റ്റര്‍ തോമസ് ജോര്‍ജ്ജ് (നാഷണല്‍ സെക്രട്ടറി) ഇവ. ഡോണി തോമസ്(നാഷണല്‍ ട്രഷറര്‍) പാസ്റ്റര്‍ സജി മാത്യൂ (ചര്‍ച്ച് ഗ്രോത്ത്) എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
us news
കാനഡ ടൊറോന്റൊയിൽ എത്തുന്ന ക്രിസ്തീയ മലയാളികൾക്ക് മനസു തുറന്ന് ആരാധിക്കുവാൻ എബനേസർ കേരള പെന്തെക്കോസ്തു സഭ

കാനഡ ടൊറോന്റൊയിൽ എത്തുന്ന ക്രിസ്തീയ മലയാളികൾക്ക് മനസു തുറന്ന് ആരാധിക്കുവാൻ എബനേസർ കേരള പെന്തെക്കോസ്തു സഭ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടൊറോന്റൊ , സ്കാർ ബ്രോയിലാണ് സഭ സ്ഥിതി ചെയ്യുന്നത്. Seneca, Centenniel, Lambton, Durham, St. clair എന്നീ കോളേജുകളിൽ പഠനത്തിനായി വരുന്ന വിദ്യാർത്ഥികൾക്കും , ഇമിഗ്രന്റായി വരുന്നവർക്കും , കേരള ശൈലിയിൽ തന്നെ ആരാധന ക്രമീകരണങ്ങളാണ് EKPC യിൽ ഉള്ളത്. കഴിഞ്ഞ 16 വർഷത്തോളമായി പാസ്റ്റർ എബി കെ. ബന്നും കുടുംബവും സ്ക്കാർ ബ്രോയിൽ താമസിച്ച് സൂവിശേഷ പ്രവർത്തനം നടത്തിവരുന്നു. 5 പേരിൽ ആരംഭിച്ച കൂട്ടാഴ്മ ഇന്ന് വളർച്ചയുടെ പാതയിലാണ്. ഇന്ന് 125-ഓളം വിശ്വാസികൾ ആരാധനയ്ക്കായ് വരുന്നുണ്ട്. ഐ.പി.സിയുടെ അഫിലിയേഷനുള്ള ഒരു സഭയാണ് EKPC . പാസ്റ്റർ എബി കെ. ബെൻ ഐ.പി.സി കാനഡ റീജിയന്റെ ചുമതലക്കാരനുമാണ്.
Sources:gospelmirror
us news
ഐ.പി.സി അയർലൻഡ് റീജിയൻ: സംയുക്ത സഭാ യോഗം ഏപ്രിൽ 29ന്

അയർലൻഡ് : ഐ.പി.സി. അയർലൻഡ് റീജിയനിലെ സഭകളുടെ പൊതു ആരാധനയും ഓർഡിനേഷൻ ശുശ്രൂഷയും ഏപ്രിൽ 29ന് രാവിലെ 11 മുതൽ 1 വരെ കൗണ്ടി മയോയിൽ നടക്കും. ലിവിങ് ഹോപ്പ് ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് ആഥിഥേയത്വം വഹിക്കും.
അന്നേ ദിവസം വിവിധ ബോർഡുകളുടെ പ്രവർത്തനഉദ്ഘാടനവും ഓർഡിനേഷൻ ശുശ്രൂഷയും നടക്കും. റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി.റ്റി. എബ്രഹാം, വൈസ് പ്രസിഡണ്ട് ജിജി എം. വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു പി. മാത്യു, ജോയിൻ സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു, കൗൺസിൽ അംഗം പാസ്റ്റർ ബിജു മാത്യു എന്നിവർ നേതൃത്വം നൽകും.
Sources:onlinegoodnews
us news
ആർക്കൻസയിലും ഇല്ലിനോയിലും ചുഴലിക്കാറ്റ്; ഏഴ് പേർ മരിച്ചു

വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ആർക്കൻസയിലും ഇല്ലിനോയിലും വീശിയടിച്ച ചുഴലിക്കാറ്റിൽ അകപ്പെട്ട് ഏഴ് പേർ മരിച്ചു. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്.
ശനിയാഴ്ച പുലർച്ചെയാണ് ചുഴലിക്കാറ്റ് നാശംവിതയ്ക്കാൻ തുടങ്ങിയത്. വടക്കൻ ഇല്ലിനോയിലെ സംഗീത നിശ നടക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ചുഴലിക്കാറ്റിൽപ്പെട്ട് ആർക്കൻസ സംസ്ഥാനത്ത് മരണപ്പെട്ടത് മൂന്ന് പേരാണ്.
കടുത്ത മഴയിലും കാറ്റിലും അകപ്പെട്ട് ഇൻഡ്യാനയിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.
ഒരാഴ്ച മുമ്പ് മിസിസിപ്പിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 26 പേരുടെ മരിച്ചിരുന്നു. തെക്കൻ സംസ്ഥാനങ്ങളായ അലബാമയിലും ടെന്നസിയിലും ഇതേ ചുഴലിക്കാറ്റ് നാശം വിതച്ചിരുന്നു.
Sources:azchavattomonline
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തെല്ലാമാണ്?
-
world news2 weeks ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില് തീര്ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്
-
Sports3 months ago
ദൈവം എനിക്ക് തന്ന ഒരു ദാനമാണ് ആ കഴിവ്”; ഫുട്ബോള് ഇതിഹാസം പെലെ അന്ന് പറഞ്ഞ വാക്കുകൾ ഇന്നും ചർച്ചയാകുന്നു.