Connect with us

Business

ജൻധൻ അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക് അടുത്ത 3 മാസത്തേക്ക് 500 രൂപ വീതം അക്കൗണ്ടിലേക്ക് ലഭിക്കും

Published

on

പ്രധാന മന്ത്രി ജൻധൻ അക്കൗണ്ട് ഉള്ള എല്ലാ സ്ത്രീകളിക്കും അടുത്ത മൂന്ന് മാസത്തേക്ക് 500 രൂപ ലഭിക്കും.രാജ്യത്തെ ഏകദേശം 20 കോടിയോളം സ്ത്രീകൾക്കും ഈ സേവനം ലഭ്യമായേക്കും.ഈ ഒരു 500 രൂപ കൂടാതെ ഉജ്വല പദ്ധതി പ്രകാരം ആ സ്ത്രീകൾക്ക് അടുത്ത 3 മാസത്തേക്ക് ഗ്യാസ് സിലിണ്ടർ ഫ്രീ ആയി കിട്ടുമെന്നാണ് പറഞ്ഞിട്ടുള്ളത്.ഇതാണ് പ്രഖ്യാപിച്ച പദ്ധതി.

എന്താണ് ജൻധൻ അക്കൗണ്ട്.
രാജ്യത്തെ എല്ലാവര്ക്കും ബാങ്കിങ് സേവനം ഉറപ്പാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ 2014 കൊണ്ട് വന്ന ഒരു ബാങ്ക് അക്കൗണ്ട് ആണ് ഈ ജൻധൻ അക്കൗണ്ട്.സർക്കാരിൽ നിന്നും ലഭിക്കുന്ന വിവിദ തരത്തിലുള്ള ധന സഹായങ്ങൾ പെൻഷൻ സബ്‌സിഡി,അത് പോലുള്ള കാര്യങ്ങളൊക്കെ ബാങ്ക് അക്കൗണ്ടുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ ഒരു പദ്ധതി തുടക്കമിട്ടത്.

ഗുണങ്ങൾ .
ഇത് സീറോ ബാലൻസ് അക്കൗണ്ട് ആണ്.ഇതിന്റെ കൂടെ ഒരു രൂപയ് ഡെബിറ്റ് കാർഡും അതിനോടപ്പം ഒരു ലക്ഷം രൂപ വരെയുള്ള ആക്‌സിഡന്റൽ ഇൻഷുറൻസും ലഭിക്കും.മറ്റൊരു ഗുണം ആണ് സർക്കാരിൽ നിന്ന് ലഭിക്കുന്ന എല്ലാ ധന സഹായങ്ങളും ഡയറക്റ്റ് ആയി നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും.ഇതിന്റെ ഭാഗമായി മുപ്പതിനായിരം രൂപയുടെ ഒരു ലൈഫ് ഇൻഷുറൻസ് കവരും ലഭിക്കും.
അക്കൗണ്ട് തുടങ്ങി കുറച്ച നാളത്തേക്ക് ഇതിലൂടെ നല്ല രീതിയിൽ ട്രാൻസാക്ഷൻ നടക്കുന്നുണ്ടെങ്കിൽ നമുക്ക് ഓവർ ഡ്രാഫ്റ്റ് ഫെസിലിറ്റി ലഭിക്കും.ഏകദേശം 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് എടുക്കാൻ സാധിക്കും.അത് പോലെ തന്നെ ഓർഗനൈസ്ഡ് അല്ലാത്ത സെക്ടറിൽ ജോലി ചെയ്യുന്ന എംപ്ലോയീസിന് പെൻഷൻ സ്‌കീമുലയൊക്കെ ജൻധൻ അക്കൗണ്ടിലൂടെ ലഭിക്കുന്നതാണ്.പിന്നെ സാധാരണ അക്കൗണ്ടുകളിലൂടെ പണം ട്രാൻസ്ഫർ ചെയ്യാനുമെല്ലാം ഇതിലൂടെയും പറ്റുന്നതാണ്.ഇനി ഇതിൽ ചേരാനുള്ള യോഗ്യത എന്തൊക്കെയെന്ന് നോക്കാം.ഒന്നാമത്തെ യോഗ്യത നിങ്ങൾ ഒരു ഇന്ത്യൻ ആയിരിക്കണം.10 വയസ്സിന് മുകളിലുള്ള ആരുടെ പേരിലും ഈ അക്കൗണ്ട് തുടങ്ങാൻ സാധിക്കും.10 മുതൽ 18 ഇടയിൽ പ്രായം ആണെങ്കിൽ ആ അക്കൗണ്ടിൽ ഒരു അഡ്മിനിസ്ട്രേറ്റർ കൂടി ചേർക്കണം.നിലവിൽ വേറെ സേവിങ്സ് അക്കൗണ്ട് ഉണ്ടെങ്കിലും നിങ്ങളുടെ അക്കൗണ്ട് ചന്ദൻ അക്കൗണ്ടിലേക്ക് വേണമെങ്കിൽ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.അല്ലെങ്കിൽ ലിങ്ക് ചെയ്യുവാനും സാധിക്കും.ഇനി എവിടെ നിന്ന് അക്കൗണ്ട് ചെയ്യാം എന്ന് നോക്കാം.ഏത് അക്കൗണ്ടിലും ഓപ്പൺ ചെയ്യാൻ സാധിക്കും.ഈ സമയത്തേക്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല.

The Indian Banks Association (IBA) has directed all member banks to deposit Rs 500 to all accounts held by women under the Pradhan Mantri Jan Dhan Yojana (PMJDY) for the next three months.

The directive is based on the recent announcement made by Finance Minister Nirmala Sitharaman to ease the stress of the sections worst hit by the outbreak of the coronavirus pandemic in India. The IBA notification to member banks concerned logistics for withdrawal and direct cash transfers.

It also informed the banks that the Department of Financial Services (DFS) of the Ministry of Finance has already collated all the details required of the beneficiaries of the relief scheme including their bank account details.

The Managing Committee of IBA held a meeting on March 30, to discuss how banks must follow social distancing and hygiene protocols during the nationwide lockdown while ensuring beneficiaries get to easily withdraw the amount deposited under the scheme.

To make sure the process is seamless, a token system may be introduced at all such bank branches so that there is no crowding. The tokens will additionally be distributed daily depending on the capacity of the respective branches.

Customers holding RuPay cards would be advised to withdraw the cash using electronic channels such as the AePS (Aadhaar-Enabled Payment System) or ATMs. All banks have also been told to make sure there is enough liquidity at the branches and also make sure the ATMs are replenished regularly.

Business

മാസം തോറും റീച്ചാര്‍ജ് ചെയ്യേണ്ട, സിം പ്രവര്‍ത്തനരഹിതമാക്കാതെ കാക്കാന്‍ 20 രൂപ മതി

Published

on

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ട്രായ് വ്യക്തത വരുത്തി. മിനിമം ബാലന്‍സുണ്ടെങ്കില്‍ സിം പ്രവര്‍ത്തനരഹിതമാക്കുന്നത് തടയുന്നത് സംബന്ധിച്ച നിയന്ത്രണം ട്രായ് മുന്നോട്ടുവച്ചിട്ട് പത്തുവര്‍ഷത്തില്‍ കൂടുതലായിട്ടുണ്ട്.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയ 20 രൂപ നിലനിര്‍ത്തി സിം ഉപയോക്താക്കള്‍ക്ക് സിം സജീവമായി നിര്‍ത്താന്‍ സാധിക്കും. നേരത്തേ സിം സജീവമായി നിലനിര്‍ത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം 199 രൂപ) ഉപയോക്താക്കള്‍ സിം റീച്ചാര്‍ജ് ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഈ നിയമം അത്തരത്തില്‍ തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ലെന്ന് വ്യക്തമാക്കുന്നതാണ്.

ഔദ്യോഗിക ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനും രണ്ടു മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയന്ത്രണം വളരെയധികം പ്രയോജനം ചെയ്യും. ഇത് പ്രീപെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമാണ് ബാധകമാവുക.

എന്താണ് ട്രായുടെ 20 രൂപ നിയമം

നിങ്ങള്‍ സിം കാര്‍ഡ് 90 ദിവസത്തേക്ക് കോള്‍, മെസേജ്, ഡേറ്റ, മറ്റു ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നില്ലെങ്കില്‍ സിം പ്രവര്‍ത്തന രഹിതമാകും.
എന്നിരുന്നാലും നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ 90 ദിവസത്തിന് ശേഷം ഈ 20 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് സ്വയമേവ കുറയ്ക്കുകയും സിം അടുത്ത 30 ദിവസത്തേക്ക് കൂടി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും.
നിങ്ങളുടെ ഫോണില്‍ 20 രൂപയുടെ ബാലന്‍സ് ഉള്ളിടത്തോളം കാലം ഇത് തുടര്‍ന്നുപോകും.
നിങ്ങളുടെ ബാലന്‍സ് 20ല്‍ കുറയുന്നതോടെ സിം സ്വാഭാവികമായി പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും.
അഥവാ പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്തുകൊണ്ട് വീണ്ടും സിം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാധിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

മിന്നൽ വേഗത്തിൽ ഭക്ഷണം തീൻമേശയിലേക്ക്; പുതിയ ആപ്പ് പുറത്തിറക്കി സ്വിഗ്ഗി

Published

on

ഭക്ഷണ വിതരണ രംഗത്ത് ഒരു പുതിയ പോരാട്ടത്തിന് തിരികൊളുത്തി സ്വിഗ്ഗി. 10-15 മിനിറ്റിനുള്ളിൽ ഭക്ഷണം ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘സ്നാക്ക്’ എന്ന നൂതന ആപ്ലിക്കേഷനാണ് സ്വിഗ്ഗി പുറത്തിറക്കിയിരിക്കുന്നത്. മിന്നൽ വേഗത്തിൽ ഭക്ഷണം വീടുകളിൽ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് വിപണിയിൽ ഒരു നിർണായക ചുവടുവയ്പ്പാണ് ഇത്. നിരവധി കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ മത്സരം കടുക്കുകയാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സ്വിഗ്ഗിയുടെ സ്നാക്ക് ആപ്പ് ലഭ്യമാണ്. ഫാസ്റ്റ് ഫുഡ്, തയ്യാറാക്കിയ ഭക്ഷണം, പാനീയങ്ങൾ എന്നിവയുടെ വിതരണത്തിലാണ് ആപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ ബംഗളൂരുവിൽ മാത്രമാണ് സ്നാക്കിന്റെ സേവനം ലഭ്യമാകുക. സ്വിഗ്ഗിയുടെ നിലവിലുള്ള ‘ബോൾട്ട്’ സേവനത്തേക്കാൾ എത്രയോ അധികം വേഗത്തിൽ ഭക്ഷണ വിതരണം ചെയ്യുകയാണ് സ്നാക്കിന്റെ പ്രധാന ലക്ഷ്യം. ബ്ലിങ്കിറ്റിന്റെ ബിസ്ട്രോ, സെപ്റ്റോ കഫേ തുടങ്ങിയവരുടെ മാതൃകയിലാണ് സ്നാക്കിന്റെ പ്രവർത്തനം.

സ്വിഗ്ഗിയുടെ വരവോടെ വിപണി കൂടുതൽ ചൂടുപിടിക്കുകയാണ്. സോമാറ്റോയും ഒലയും ഈ രംഗത്ത് ശക്തമായ മത്സരം കാഴ്ചവെക്കുന്നു. 15 മിനിറ്റിനുള്ളിൽ ഭക്ഷണ വിതരണം ചെയ്യുന്ന പുതിയ ഫീച്ചർ സോമാറ്റോ അവരുടെ ആപ്പിൽ അവതരിപ്പിച്ചു കഴിഞ്ഞു. മുംബൈ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. ആപ്പിന്റെ എക്സ്പ്ലോർ വിഭാഗത്തിൽ ’15-മിനിറ്റ് ഡെലിവറി’ എന്ന ടാബിൽ വിവിധതരം ഭക്ഷണങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഒലയും ഈ രംഗത്ത് സജീവമാണ്. ഓല ഡാഷ് എന്ന 10 മിനിറ്റ് സർവീസ് ബംഗളൂരുവിൽ ആരംഭിക്കുകയും പിന്നീട് ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്തു.

വൻകിട കമ്പനികളും ക്വിക്ക് കൊമേഴ്സ് വിപണിയിലേക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്. കഴിഞ്ഞ വർഷം റിലയൻസ് ജിയോമാർട്ട് വഴി 30 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്ത് ഈ വിപണിയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയിരുന്നു. ഫാഷൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ മിന്ത്ര, ബംഗളൂരുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ചില ബ്രാൻഡുകൾക്ക് 30 മിനിറ്റ് ഡെലിവറി സർവീസ് പരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ബാങ്ക് അക്കൗണ്ടിൽനിന്ന് പണം അയക്കുന്നതിന് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

Published

on

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നതിനുള്ള നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമങ്ങൾ 2025 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സാധാരണയായി, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നത്. ഈ പുതിയ മാറ്റങ്ങൾ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയും ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുകയും ചെയ്യും.

ആർടിജിഎസിലും എൻഇഎഫ്ടിയിലും പേര് വെരിഫിക്കേഷൻ
പുതിയ നിയമപ്രകാരം, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി പണം അയയ്ക്കുന്ന വ്യക്തിക്ക് പണം സ്വീകരിക്കുന്ന ആളുടെ പേര് വെരിഫൈ ചെയ്യാൻ സാധിക്കും. നിലവിൽ യുപിഐ, ഐഎംപിഎസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പണം അയയ്ക്കുന്നതിന് മുൻപ് സ്വീകരിക്കുന്ന ആളുടെ പേര് കാണിക്കുന്ന സംവിധാനമുണ്ട്. ഇത് വഴി തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോവുന്നത് ഒരു പരിധി വരെ തടയാൻ സാധിച്ചിട്ടുണ്ട്. ഇതേ സൗകര്യം ഇനി ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകളിലും ലഭ്യമാകും.

എന്തുകൊണ്ട് ഈ മാറ്റം?
ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയിലാണ് ഈ നിർദ്ദേശം ആദ്യമായി വെച്ചത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നതനുസരിച്ച്, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി പണം അയയ്ക്കുന്നവർക്ക് സ്വീകരിക്കുന്ന ആളുടെ പേരും അക്കൗണ്ടും വെരിഫൈ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇതിലൂടെ തെറ്റായ നിക്ഷേപങ്ങളും തട്ടിപ്പുകളും ഒരു പരിധി വരെ തടയാനാവും. ലളിതമായി പറഞ്ഞാൽ, ആർടിജിഎസ്, എൻഇഎഫ്ടി വഴി പണം അയയ്ക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ പേര് സ്ക്രീനിൽ കാണിക്കും.

ഉപയോക്താക്കൾക്കുള്ള പ്രധാന നേട്ടങ്ങൾ
ഈ പുതിയ സംവിധാനം ഉപയോക്താക്കൾക്ക് നിരവധി പ്രയോജനങ്ങൾ നൽകുന്നു. ഒന്നാമതായി, പണം അയയ്ക്കുന്നതിന് മുൻപ് സ്വീകരിക്കുന്ന ആളുടെ പേര് ഉറപ്പുവരുത്താൻ സാധിക്കുന്നതിനാൽ തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോവാനുള്ള സാധ്യത കുറയും. രണ്ടാമതായി, തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാൻ സാധിക്കും. മൂന്നാമതായി, പണമിടപാടുകൾ കൂടുതൽ സുതാര്യമാവുകയും ഉപയോക്താക്കളുടെ വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും. ആർബിഐയുടെ ഈ പുതിയ നീക്കം ഡിജിറ്റൽ പണമിടപാടുകളിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണ്
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie3 hours ago

‘Give Everything Over to God’: Actress Patricia Heaton’s Powerful Message About Honoring the Lord

Actress Patricia Heaton is on a mission to honor God. From her faith-inspiring efforts to defend Israel through her October...

us news3 hours ago

തങ്ങള്‍ വിശ്വസിക്കുന്നത് ദൈവകൃപയില്‍, അവിടുത്തെ ഹിതം നിറവേറ്റുവാന്‍ ആഗ്രഹിക്കുന്നു : യു‌എസ് വൈസ് പ്രസിഡന്‍റ് വാന്‍സ്

ന്യൂയോര്‍ക്ക്: ദൈവത്തിന്റെ കൃപയിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന സാക്ഷ്യവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്. ഫെബ്രുവരി 20-ന് മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന 2025 കൺസർവേറ്റീവ് പൊളിറ്റിക്കൽ...

us news4 hours ago

Bible Lessons for School Kids Are Shining Hope in Challenged Cities

Johnstown, Pennsylvania, a city once thriving as a booming steel town, now faces significant economic challenges, including one of the...

world news4 hours ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് യുഎഇ റീജിയൻ സൺഡേസ്കൂൾ സി ഇ എം സംയുക്ത വാർഷികവും സൺഡേ സ്കൂൾ ഗ്രാജുവേഷനും നടന്നു

ഷാർജ: ശാരോൻ ഫെലോഷിപ് ചർച്ച് പുത്രിക സംഘടനകളായ സണ്ടേസ്കൂൾ അസോസിയേഷൻ്റെയും ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും (സി ഇ എം) യു എ ഇ റീജിയൻ സംയുക്ത വാർഷികം...

National4 hours ago

മുനിയറ ബൈബിൾ കൺവൻഷൻ അനുഗ്രഹത്തോട് സമാപിച്ചു

ഫെയ്ത്ത് ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹൈറേഞ്ചിന്റെ സുവിശേഷ സംഘമമായ 24-ാത് മുനിയറ ബൈബിൾ കൺവൻഷന് അനുഗ്രഹ സമാപ്തി. 2025 ഫെബ്രുവരി 18 ന് വൈകിട്ട് 5.30...

National1 day ago

New Anti-Conversion Law Takes Effect in Rajasthan

India — As of this week, a newly enacted anti-conversion law requires people in India’s Rajasthan state to give two...

Trending

Copyright © 2019 The End Time News