Connect with us

us news

ഒക്കലഹോമയില്‍ രണ്ടു ഐപിസി ചര്‍ച്ചുകള്‍ ഒന്നായി ചേര്‍ന്ന് ഇനി ക്രോസ് പോയിന്റ് ചര്‍ച്ച് എന്ന പേരില്‍ പ്രവര്‍ത്തിക്കും.

Published

on

ഒക്കലഹോമ: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഒക്കലഹോമയിലെ ഫസ്റ്റ് ഐപിസി ചര്‍ച്ചും നിലവിലുണ്ടായിരുന്ന ഐപിസി ഒക്കലഹോമ സിറ്റി ചര്‍ച്ചും സംയുക്തമായി ചേര്‍ന്ന് ക്രോസ് പോയിന്റ് ചര്‍ച്ച് എന്ന പേരില്‍ പുതിയ സഭയായി. പാസ്റ്റര്‍ പി സി ജേക്കബ് (സഭാ ശുശ്രൂഷകനും, പ്രസിഡന്റും) പാസ്റ്റര്‍ ജിജി തെക്കേടത്ത് (വൈസ് പ്രസിഡന്റ്) ബ്രദര്‍ ജോസ് സാമുവല്‍ (സെക്രട്ടറി) ബ്രദര്‍ മാത്യൂ ചാണ്ടി (ജോയിന്റ് സെക്രട്ടറി) ബ്രദര്‍ കുര്യന്‍ സഖറിയ (ട്രഷറര്‍) എന്നിവര്‍ സഭയുടെ ഭാരവാഹികളായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

us news

കാനഡയില്‍ നിന്ന് കാട്ടു തീ പുക ന്യൂയോര്‍ക്കിലേക്ക്, പുറത്തിറങ്ങുന്നതിന് വിലക്ക്

Published

on

ന്യൂയോര്‍ക്ക്: കാനഡയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയുടെ പുകപടലം അമേരിക്കയിലേക്കും വ്യാപിക്കുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ പല മേഖലകളിലും കനത്ത പുകയാണ്. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

കാനഡയില്‍ ഇതിനോടകം കാട്ടുതീ വന്‍ നാശം വിതച്ചിട്ടുണ്ട്, 10 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്.

പല സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ക്യുബെക് സിറ്റിയില്‍ 20,000 ഹെക്ടര്‍ പ്രദേശമാണ് തീ വിഴുങ്ങിയത്. അമേരിക്കയിലും കാനഡയിലും വായു നിലവാര മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ടൊറൊന്റോ, ക്യുബെക്, ഒന്റാരിയോ നഗരങ്ങള്‍ പൂര്‍ണമായും പുകയില്‍ മൂടിയ അവസ്ഥയിലാണ്.

അമേരിക്കയിലെ ന്യൂയോര്‍ക്ക്, ഒഹിയോ വാലി, മിഷിഗണിന്റെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും പുക എത്തിയിട്ടുണ്ട്.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

അമേരിക്കയിലേക്കുള്ള H -1B വിസ നേടുന്നവരിലധികവും ഇന്ത്യക്കാർ; തൊട്ടുപിന്നിൽ ചൈന

Published

on

യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാർ സമർപ്പിച്ച മൊത്തം 4.41 ലക്ഷം H -1B വിസ അപേക്ഷകളിൽ 72.6% അഥവാ 3.20 ലക്ഷം അപേക്ഷകകർക്ക് വിസ അനുവദിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. അതേസമയം അപേക്ഷകരിൽ 12.5% പേർക്ക് വിസ ലഭിച്ച ചൈനയാണ് ഇന്ത്യക്ക് തൊട്ടുപിന്നിൽ. 2022 സാമ്പത്തിക വർഷം 55,038 ചൈനീസ് എച്ച്-1 ബി വിസ അപേക്ഷകൾക്ക് യുഎസ്സിഐഎസ് അംഗീകാരം നൽകിയെന്നാണ് റിപ്പോർട്ട്. പട്ടികയിൽ മൂന്നാം സ്ഥാനം അമേരിക്കയുടെ അയൽരാജ്യമായ കാനഡയ്ക്കാണ്.

യു‌എസ്‌സി‌ഐ‌എസ് അനുവദിച്ച മൊത്തം അംഗീകൃത വിസ അപേക്ഷകളിൽ 1% കാനഡയ്ക്ക് അനുവദിച്ചിട്ടുണ്ട്. 4,235 കനേഡിയൻ വിസ അപേക്ഷകൾക്ക് USCIS അംഗീകാരം നൽകി. അനുവദിച്ച വിസകളിൽ ആദ്യമായി ജോലിക്ക് വരുന്നവരുടെയും വിസ കാലാവധി നീട്ടാനുള്ളവരുടെയും എച്ച്-1 ബി വിസ അപേക്ഷകൾ ഉൾപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഈ വിസകൾക്കെല്ലാം പരമാവധി ആറ് വർഷമാണ് കാലാവധി. ഒരു അമേരിക്കൻ തൊഴിൽ ദാതാവ് സ്പോൺസർ ചെയ്യുന്ന വിസയുള്ള ആൾ അവരുടെ ഗ്രീൻ കാർഡിനായുള്ള അപേക്ഷയും സമർപ്പിച്ചിട്ടുണ്ടെങ്കിൽ സാധാരണയായി അവരുടെ വിസാ കാലവധി നീട്ടാനുള്ള അപേക്ഷ അംഗീകരിക്കാറാണ് പതിവ്.

2022 സാമ്പത്തിക വർഷത്തിൽ H-1B വിസകൾ അനുവദിക്കുന്നതിന്റെ നിരക്ക് 8.6% വർധിപ്പിച്ചതായി യുഎസ്സിഐഎസിന്റെ ‘ Characteristics of H-1B Specialty Occupation Workers – 2022’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നു. 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാരായ അപേക്ഷകർക്ക് അനുവദിച്ച മൊത്തം വിസയുടെ 74.1% നേടിയെന്നും അതായത് ഇതിലൂടെ 3.01 ലക്ഷം ഇന്ത്യക്കാർക്ക് എച്ച്-1 ബി വിസ ലഭിച്ചെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം 50,328 ചൈനക്കാർക്ക് മാത്രമേ എച്ച്-1ബി വിസ അനുവദിച്ചിട്ടുള്ളൂ. മൊത്തം എച്ച്-1ബി വിസയുടെ 12.4% ആണ് ചൈനക്കാർക്ക് നേടാനായത്.

ചുരുക്കത്തിൽ യുഎസ്സിഐഎസ് നൽകിയ എച്ച്-1ബി വിസകളിൽ 70 ശതമാനവും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യക്കാരാണ് നേടുന്നത് എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആദ്യമായി ജോലിക്ക് പോകുന്ന 1.32 ലക്ഷം എച്ച്-1ബി വിസ അപേക്ഷകൾക്ക് യുഎസ്സിഐഎസ് അംഗീകാരം നൽകിയിട്ടുണ്ട്. 2021ൽ ഇത് 1.23 ലക്ഷം ആയിരുന്നു. ഇത്തവണ 9,000 അപേക്ഷകൾ കൂടിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. 18,911 ചൈനീസ് അപേക്ഷകരുമായി താരതമ്യം ചെയ്യുമ്പോൾ 77,673 ഇന്ത്യൻ അപേക്ഷകർക്ക് പുതിയ ജോലിക്കായി എച്ച്-1ബി വിസ ലഭിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. F-1ൽ നിന്ന് H-1B വിസകളിലേക്ക് മാറുന്ന വലിയൊരു ഭാഗവും ഇന്റർനാഷണൽ വിദ്യാർത്ഥികളാണ് എന്നതും ശ്രദ്ധേയമാണ്.
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് കൺവൻഷൻ ന്യുയോർക്കിൽ

Published

on

ഡാളസ്: ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (IPFA) ഇരുപത്തിയേഴാമത്‌ കൺവൻഷൻ ജൂൺ 16,17,18 തീയതികളിൽ ന്യുയോർക്കിൽ വച്ച് നടത്തപ്പെടുന്നതാണ്. ഈ വർഷത്തെ കൺവൻഷന്റെ മുഖ്യാതിഥി പാസ്റ്റർ ജേക്കബ് മാത്യു(ഹ്യുസ്റ്റൻ) ആയിരിക്കും. “യേശുക്രിസ്‌തു ആരാണ്’ (Who is Jesus Christ) എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയം.

ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിലുള്ള ന്യൂയോർക്ക് പെന്തക്കോസ്തൽ അസംബ്ലിയിൽ (150 Walker St, Staten Island, NY 10302) വച്ചാണ് കോൺഫറൻസ് നടത്തപ്പെടുന്നത്. ഓൺലൈനിൽ കൂടിയും തത്സമയം കോൺഫറൻസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കോൺഫറൻസിന്റെ ഭാഗമായി വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിലെ യോഗങ്ങൾക്ക് പുറമേ നേതൃത്വ പഠനവേദി, യുവജന സമ്മേളനം, വനിതാ സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ പൊതു ആരാധനയ്ക്ക് പാസ്റ്റർ ഡോ. ജോയ് പി ഉമ്മൻ നേതൃത്വം നൽകും.

പാസ്റ്റർ മാത്യു ശാമുവേൽ(പ്രസിഡന്റ്), പാസ്റ്റർ രാജൻ കുഞ്ഞ്(വൈസ് പ്രസിഡന്റ്), ജേക്കബ് കുര്യൻ(സെക്രട്ടറി), ജേക്കബ് സഖറിയ(ട്രഷറാർ), ബ്ലെസ്സൻ മാത്യു(യൂത്ത് കോർഡിനേറ്റർ), മേരി മാത്യു(ലേഡീസ് കോർഡിനേറ്റർ)എന്നിവർ നേതൃത്വം നൽകുന്ന ഇന്ത്യൻ പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് അമേരിക്കയുടെ കോർഡിനേറ്ററായി പാസ്റ്റർ ഡോ. ജോയ് പി ഉമ്മൻ പ്രവർത്തിച്ചുവരുന്നു. ഈ വർഷത്തെ കോൺഫറൻസിന്റെ ക്രമീകരണങ്ങൾ പാസ്റ്റർ തോമസ് എബ്രഹാമിന്റെ ചുമതലയിൽ ന്യൂയോർക്കിൽ പുരോഗമിക്കുന്നുണ്ട്.

വ്യത്യസ്തമായ നിലയിൽ കഴിഞ്ഞ 26 തവണകളായി നടത്തപ്പെടുന്ന ഈ ആത്മീയസംഗമം സഭകളുടെ വളർച്ചയ്ക്കും ആത്മീയ ഐക്യത്തിനും ഏറെ സഹായകമാണ്. ലോകമെമ്പാടും ക്രൈസ്തവസമൂഹം സമാനതകളില്ലാത്തെ പീഡനങ്ങളെ നേരിടുന്ന ഈ കാലഘട്ടത്തിൽ സഭകളുടെ കൂട്ടായ പ്രവർത്തനങ്ങൾ, പ്രത്യേകാൽ ഇത്തരത്തിലുള്ള ആത്മീയ സംഗമങ്ങൾ സഭകളുടെ ആത്മീക ഉന്നമനത്തിന് ഏറെ സഹായിക്കുമെന്ന് പാസ്റ്റർ മാത്യു ശാമുവൽ ആഹ്വാനം ചെയ്യുകയും ഈ വർഷത്തെ കോൺഫറൻസിലേക്ക് എല്ലാവരെയും സ്വാഗതം.
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National11 hours ago

എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം

പതിനഞ്ചാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം ആഗസ്റ്റ് മാസം നടക്കുന്നു. ബൈബിളിലെ കാവ്യ പുസ്തകങ്ങൾ ആസ്പദമാക്കി നടത്തുന്ന ഈ ക്വിസ് മത്സരം പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക....

National11 hours ago

മതപരിവർത്തനം ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മർദ്ദിച്ചു

ന്യൂഡൽഹി : മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഡല്‍ഹി അതിരൂപതയില്‍പ്പെട്ട ഗുഡുഗാവ് ഖേര്‍കി ദൗള സെന്‍റ് ജോസഫ്...

National11 hours ago

പിതാവിനോട്‌ നാം ഹൃദയത്തിൽ നിന്നു വേണം സംസാരിക്കാൻ.

പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ധാരാളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങള്‍ കാണുന്നു. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലര്‍ത്തുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. ക്രിസ്തീയജീവിതത്തില്‍ വളരെ...

Business11 hours ago

യു.പി.ഐ​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ

യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ)​ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്‌.ബി.ഐ),എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്....

us news12 hours ago

കാനഡയില്‍ നിന്ന് കാട്ടു തീ പുക ന്യൂയോര്‍ക്കിലേക്ക്, പുറത്തിറങ്ങുന്നതിന് വിലക്ക്

ന്യൂയോര്‍ക്ക്: കാനഡയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയുടെ പുകപടലം അമേരിക്കയിലേക്കും വ്യാപിക്കുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ പല മേഖലകളിലും കനത്ത പുകയാണ്. ജനങ്ങള്‍...

world news12 hours ago

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവര്‍ക്ക് വേണ്ടി മോചനദ്രവ്യം നല്‍കിയത് മുസ്ലിം സമൂഹം

കടൂണ: നൈജീരിയയിലെ കടുണയിൽ നിന്നും സായുധധാരികള്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവരെ മുസ്ലിം സമൂഹം പണം നൽകി മോചിപ്പിച്ചു. മെയ് ഏഴാം തീയതിയാണ് മടാലയിൽ സ്ഥിതി ചെയ്യുന്ന...

Trending