Connect with us

Media

പ്രവാസികളെ നാട്ടിലെത്തിക്കാൻ. മാലദ്വീപിലേക്കും ദുബായിലേക്കും കപ്പലുകൾ പുറപ്പെട്ടു.

Published

on

 

കൊച്ചി: വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നാവികസേന കപ്പലുകൾ പുറപ്പെട്ടു. വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി നാവികസേനയുടെ കപ്പലുകൾ പുറപ്പെട്ടു. മാലദ്വീപിലേക്കും ദുബായിലേക്കുമാണ് കപ്പലുകൾ പുറപ്പെട്ടത്. ഐഎൻഎസ് ശ്രാദുൽ ദുബായിലേക്കു തിരിച്ചു. ജലാശ്വ, മഗർ കപ്പലുകൾ മാലദ്വീപിലേക്കും. തീരക്കടലിലുണ്ടായിരുന്ന കപ്പലുകളെയാണ് ഇതിനായി നിയോഗിച്ചതെന്ന് നാവികസേന അറിയിച്ചു. കൊച്ചിയിലേക്കാണ് പ്രവാസികളുമായി കപ്പലിൽ എത്തിച്ചേരുക. മാലിയിൽ നിന്ന് 700 ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

യു.എ.ഇയിലെ പ്രവാസികൾക്കായി ഐ‌.എൻ.‌എസ് ഷാർദുൽ എന്ന കപ്പലാണ്​ പോയത്​. ഇത്​ ദുബായിലേക്ക് പുറപ്പെട്ടതായും പ്രതിരോധ മ​ന്ത്രാലയം അറിയിച്ചു.നാൽപ്പത്തിയെട്ട് മണിക്കൂര്‍ ആണ് മാലിദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്താന്‍ ഉള്ള സമയം. അത്ര തന്നെ സമയം ദുബായിലേക്കുമുണ്ട്. കാലവര്‍ഷത്തിന് മുമ്പ് ഉള്ള സമയം ആയതിനാല്‍ കടല്‍ ക്ഷോഭത്തിന് ഉള്ള സാധ്യത ഉണ്ട്. ഇക്കാര്യം പ്രവാസികളെ മുന്‍കൂട്ടി ഇ മെയില്‍ മുഖേനെ അറിയിച്ചു. ഇതിന് ശേഷം സമ്മതപത്രം ലഭിക്കുന്നവരെ ആണ് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്.

Programs

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസും ആലയ സമർപ്പണ ശുശ്രുഷയും ബ്രിസ്ബണിൽ

Published

on

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയയുടെ ഇൻഡ്യൻ ചാപ്റ്ററിന്റെ മൂന്നാമത്‌ നാഷണൽ കോൺഫറൻസിനും‌ ആലയ സമർപ്പണ ശുശ്രുഷക്കും ബ്രിസ്ബൺ കബൂൾചർ വേദിയാകുന്നു. 2022 ജൂലൈ മാസം 8,9,10 തീയതികളിൽ ബ്രിസ്ബെയ്നിൽ വച്ച്‌ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന പ്രസ്തുത മീറ്റിംഗുകൾക്ക്‌ ഓസ്ട്രേലിയ ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓവർസീയർ റവ. ബിഷപ്‌ വാൾട്ടർ അൾവാറസ്‌ ഉദ്ഘാടനം നിർവ്വഹിക്കും. ഈ മീറ്റിംഗുകളിൽ ലോക പ്രശസ്ത സുവിശേഷകൻ പാസ്റ്റർ പി സി ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുകയും വിവിധ ദൈവദാസീദാസന്മാർ ഗാനശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുകയും ചെയ്യും. ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്ററിന്റ് കീഴിലുള്ള എല്ലാ സഭകളും , ബ്രിസ്ബെയ്നിലുള്ള മറ്റിതര പെന്തക്കോസ്തു സഭകളും പങ്കെടുക്കുന്ന ഈ മീറ്റിംഗ്‌ ഒരനുഗ്രഹമായിത്തീരുവാൻ പ്രാർത്ഥിക്കാം.
ക്രിസ്തുവിൽ,
പസ്റ്റർ ജെസ്‌വിൻ മാത്യൂസ്‌
ചെയർമാൻ,(ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ.)
http://theendtimeradio.com

Continue Reading

Media

News Hour | Weekly News | 20 June 2022 | End Time News

Published

on

 

Continue Reading

Media

സോഷ്യല്‍ മീഡിയ വ്യാജന്മാരെ പൂട്ടാന്‍ യൂറോപ്യന്‍ യൂണിയന്‍

Published

on

ആൽഫബെറ്റിന് കീഴിലെ ഗൂഗിൾ, മെറ്റയ്ക്ക് കീഴിലെ ഫേസ്ബുക്ക്, ട്വിറ്റർ, മറ്റ് ടെക് കമ്പനികൾ തുടങ്ങിയവര്‍ അവരവരുടെ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അക്കൌണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍ എന്നിവയ്ക്കെതിരെ കര്‍ശ്ശന നടപടിക്ക് യൂറോപ്യൻ യൂണിയനില്‍ പുതിയ ചട്ടം. ഇവ പാലിക്കാത്ത പക്ഷം പുതിയ യൂറോപ്യൻ യൂണിയൻ കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം കനത്ത പിഴ ഈ കന്പനികള്‍ നേരിടേണ്ടിവരും.

റോയിട്ടേഴ്സാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജ വാർത്തകൾക്കെതിരായ നടപടികളുടെ ഭാഗമായി യൂറോപ്യൻ കമ്മീഷൻ അപ്‌ഡേറ്റ് ചെയ്ത പ്രാക്ടീസ് കോഡ് ഉടന്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്. 2018-ൽ അവതരിപ്പിച്ച വോളണ്ടറി കോഡ് നിലവില്‍ കോ-റെഗുലേഷൻ സ്കീമായി മാറിയേക്കാം. കോഡനുസരിച്ച് വ്യാജ അക്കൌണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍, വ്യാജ വാര്‍ത്തകളും തടയാന്‍ കമ്പനികളും റെഗുലേറ്റര്‍മാരും ഒരു പോലെ ശ്രമിക്കണം.

കൂടാതെ ഡീപ്‌ഫേക്കുകളും വ്യാജ അക്കൗണ്ടുകളും സംബന്ധിച്ച കാര്യങ്ങള്‍ ഒക്കെ കോഡനുസരിച്ച് കമ്പനികള്‍ കര്‍ശ്ശനമായി നിയന്ത്രിക്കേണ്ടി വരും. രാഷ്ട്രിയ പശ്ചാത്തലങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കമ്പ്യൂട്ടർ ടെക്നിക്കുകൾ സൃഷ്ടിച്ച ഹൈപ്പർ റിയലിസ്റ്റികായ ഉണ്ടാക്കുന്ന വ്യാജ വീഡിയോകളാണ് ഡീപ്ഫേക്കുകൾ എന്നറിയപ്പെടുന്നത്

ഈ വർഷമാദ്യം 27 രാജ്യങ്ങളിലെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ഡിജിറ്റൽ സേവന നിയമം (DSA) എന്നറിയപ്പെടുന്ന പുതിയ ഇയു നിയമങ്ങളില്‍ പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തും. ഇതോടെ ഡീപ്ഫേക്കുകളില്‍ നല്ലൊരു നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞേക്കും.ഡിജിറ്റൽ സേവന നിയമപ്രകാരം കോഡിന് കീഴിലുള്ള തങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട കമ്പനികള്‍ക്ക് പിഴ ചുമത്താനും സാധ്യതയുണ്ട്.

കമ്പനിയുടെ ആഗോള വിറ്റുവരവിന്റെ ആറു ശതമാനം വരെ പിഴയായി ഈടാക്കാവുന്നതാണ്. കമ്പനികള്‍ ഈ ചട്ടങ്ങള്‍ അംഗീകരിച്ചാല്‍ കമ്പനികള്‍ക്ക് ഡീപ്പ് ഫേക്കുകളും മറ്റും നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ആറ് മാസം അനുവദിക്കും. വ്യാജ വിവരങ്ങള്‍ തടയാനുള്ള നിയമത്തിന്റെ നട്ടെല്ലാണ് ഡിജിറ്റൽ സേവന നിയമം (DSA). ഈ നിയമമനുസരിച്ച് പരസ്യങ്ങളില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നവര്‍ക്കെതിരെയും രാഷ്ട്രീയ പരസ്യങ്ങളിലെ സുതാര്യത നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് ഇയു അന്‍ഡസ്ട്രി ചീഫ് തീയേറി ബ്രട്ടണ്‍ പറയുന്നു.

കൂടാതെ ചട്ടങ്ങള്‍ പ്രവര്‍ത്തന ക്ഷമമായാല്‍ റഷ്യയില്‍ നിന്നുള്ള തെറ്റായ വിവരങ്ങളെ നീക്കം ചെയ്യാന്‍ കഴിയുമെന്നും ഉക്രെയ്ന്‍ – റഷ്യ അധിനിവേശമാണ് ഇത്തരം ഒരു ചടങ്ങള്‍ വേഗത്തില്‍ ഉണ്ടാക്കാന്‍ കാരണമായതെന്നാണ് കമ്മീഷൻ വൈസ് പ്രസിഡന്റ് വെരാ ജൗറോവ പറയുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

us news1 hour ago

ചൂടേറ്റു മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു

സാൻ അന്റോണിയോ (ടെക്സസ്): യുഎസിലെ ടെക്‌സസിൽ സാൻ അന്റോണിയോയിൽ ട്രക്കിനുള്ളിൽ ചൂടേറ്റു മരിച്ചവരുടെ എണ്ണം 51 ആയി. 34 പേരെ തിരിച്ചറിഞ്ഞതായി ബെസ്കർ കൗണ്ടി കമ്മിഷണർ റെബേക്ക...

world news3 hours ago

ICC Names Afghanistan, Fulani Militants, and Ayatollah Ali Khamenei as Worst Persecutors

International Christian Concern (ICC) today revealed its annual “Persecutor of the Year Awards” report at the International Religious Freedom Summit...

world news4 hours ago

ജീവന്‍ വിരുദ്ധ ഭേദഗതിയ്ക്കെതിരെ സ്പെയിനില്‍ അണിനിരന്നത് ഒരു ലക്ഷത്തിലധികം ആളുകള്‍

മാഡ്രിഡ്: സ്പെയിനിലെ ഭ്രൂണഹത്യ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കെതിരെയും, മാനുഷികാന്തസ്സ് ലംഘിക്കുന്ന മറ്റ് ബില്ലുകള്‍ക്കെതിരെയും മാഡ്രിഡില്‍ സംഘടിപ്പിച്ച ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം ആളുകള്‍....

Programs4 hours ago

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസും ആലയ സമർപ്പണ ശുശ്രുഷയും ബ്രിസ്ബണിൽ

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയയുടെ ഇൻഡ്യൻ ചാപ്റ്ററിന്റെ മൂന്നാമത്‌ നാഷണൽ കോൺഫറൻസിനും‌ ആലയ സമർപ്പണ ശുശ്രുഷക്കും ബ്രിസ്ബൺ കബൂൾചർ വേദിയാകുന്നു. 2022 ജൂലൈ മാസം 8,9,10 തീയതികളിൽ...

National4 hours ago

തോമസ് ജേക്കബ് അനിയൻ (82) കർത്താവിൽ നിദ്ര പ്രാപിച്ചു

കോട്ടയം : ഇരവിനല്ലൂർ ആമക്കാട്ട് തോമസ് ജേക്കബ് അനിയൻ (82) കർത്താവിൽ നിദ്ര പ്രാപിച്ചു . സഹധർമ്മിണി മോളി റാന്നി കോടംകണ്ടത്തിൽ കുടുംബാംഗമാണ് .ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ...

National1 day ago

പാസ്റ്റർ ജെ സജി അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി തെരെഞ്ഞെടുക്കപ്പെട്ടു.

അടൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി അസംബ്ലിസ് ഓഫ് ഗോഡ് വള്ളിക്കുന്ന് സഭാംഗവും, കോട്ടയം സെക്ഷൻ പ്രസ്ബിറ്ററുമായ കർത്തൃദാസൻ പാസ്റ്റർ ജെ...

us news1 day ago

Family, church grieve beloved pastor killed in road rage incident as cops hunt for unidentified shooter

Less than 48 hours after their beloved pastor was shot dead in a road rage incident in Houston, Texas, members...

us news1 day ago

കളിക്കളത്തിന് പുറത്ത് പ്രാർഥിച്ച പരിശീലകനെ പിന്തുണച്ച് യുഎസ് സുപ്രീം കോടതി

വാഷിങ്ടൻ ഡി സി :കളി അവസാനിച്ചതിനുശേഷം കളിക്കളത്തിനു പുറത്തുവച്ച് കുട്ടികൾക്കു വേണ്ടി പ്രാർഥിച്ചു എന്ന കുറ്റം ആരോപിച്ച് ജോലിയിൽ നിന്നും പിരിച്ചു വിട്ട വാഷിങ്ടൻ ഹൈസ്കൂൾ ഫുട്ബോൾ...

breaking news1 day ago

കൊളംബിയന്‍ ജയിലില്‍ കലാപം; 51 മരണം, 30 പേര്‍ക്ക് പരിക്ക്

ബൊഗോട്ട: കൊളംബിയന്‍ നഗരമായ തുലുവയിലെ ജയിലില്‍ നടന്ന കലാപത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ജയില്‍ കലാപങ്ങളെ തുടര്‍ന്ന് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്....

National1 day ago

Christian Petition Admitted to Indian Supreme Court

India – Recently, India’s Supreme Court agreed to hold a hearing concerning escalating attacks against Christians. An Indian Archbishop, the...

Travel1 day ago

ഗോ ഫസ്റ്റ് : കൊച്ചി-അബുദാബി സർവീസിന് തുടക്കമായി

നെടുമ്പാശേരി: ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ കൊച്ചി-അബുദാബി സർവീസിന് തുടക്കമായി. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സർവീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി-അബുദാബി സര്‍വീസ് ചൊവ്വ, വെള്ളി, ഞായര്‍...

Crime1 day ago

Nun who worked with street children murdered in Haiti

Port-au-Prince: An Italian missionary who dedicated herself to working with street children in Haiti for more than 20 years, was...

Trending