Media
ലോക്ഡൗൺ നീട്ടി; നാലാംഘട്ടത്തിൽ പുതിയ മാനദണ്ഡങ്ങൾ; 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്

ന്യൂഡൽഹി: ഭൂമി, തൊഴിൽ, കൃഷി എന്നിവയെ പരിപോഷിപ്പിക്കാനായി 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ആത്മനിർഭർ ഭാരത് അഭിയാൻ പാക്കേജ് എന്ന പേരിലാണ് പദ്ധതി. ഇന്ത്യയുടെ ജി.ഡി.പി തുകയുടെ 10% വരുന്ന പാക്കേജാണിത്. സമസ്ത മേഖലകൾക്കും ഉത്തേജനം നൽകാനാണ് പാക്കേജെന്നും വിശദവിവരങ്ങൾ ധനമന്ത്രി നിർമല സീതാരമാൻ നാളെ അറിയിക്കുമെന്നും നരേന്ദ്രമോദി അറിയിച്ചു.
‘കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ തോൽക്കില്ല. ഒരു വൈറസ് ലോകത്തെ മൊത്തമായി തോൽപ്പിച്ചിരിക്കുന്നു. കോവിഡ് പോരാട്ടം നാലുമാസമായിരിക്കുകയാണ്. സ്വയംപര്യാപതതയാണ് മുന്നോട്ട്പോകാൻ വേണ്ടത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതായിരിക്കും.’- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നമ്മുടെ ദൃഡനിശ്ചയം കൊവിഡ് ഉയർത്തുന്ന വെല്ലുവിളിയെക്കാൾ വലുതാണ്. കൊവിഡ് പോരാട്ടത്തിൽ നമ്മൾ തോൽക്കുകയോ തകരുകയോ ഇല്ല. കൊവിഡിൽ നിന്ന് രാജ്യം രക്ഷ നേടും. കൊവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങിയിട്ട് നാലുമാസം പൂർത്തിയായെന്നും മോദി പറഞ്ഞു. കൊവിഡ് വൈറസ് വ്യാപനത്തിൽ ഉറ്റവർ നഷ്ടമായ എല്ലാ കുടുംബങ്ങൾക്കും പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു. ലോക്ക് ഡൗണിന് ശേഷം ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉല്പന്നങ്ങള് നിര്‍മിക്കും. വിതരണ ശൃംഖലകള്‍ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോള്‍ ധനകേന്ദ്രീകൃത സ്ഥിതിയില്‍നിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി. ഭൂമി, തൊഴില്‍, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമാകും. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കുമെല്ലാം പദ്ധതിയിലൂടെ നേട്ടമുണ്ടാകും. ഇതിന്റെ വിശദാംശങ്ങള്‍ നാളെ മുതല്‍ ധനമന്ത്രി പ്രഖ്യാപിക്കും. ജീവിതത്തിനായി പൊരുതുന്ന ലോകത്ത് ഇന്ത്യയുടെ മരുന്നുകള്‍ നല്കുന്നതു പുതിയ പ്രതീക്ഷയാണ്. ഈ നടപടികളിലൂടെ ഇന്ത്യയെ ലോകമാകെ അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ലോക്ഡൗൺ വീണ്ടും നീട്ടുന്നതായും നാലാംഘട്ടത്തിൽ പുതിയ മാനദണ്ഡങ്ങളായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാലാംഘട്ട ലോക്ഡൗൺ നടപ്പാക്കുക. മെയ് 18ന് മുമ്പ് എല്ലാ വിശദവിവരങ്ങളും പുറത്തിറക്കും.
ആറ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
Media
വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി

വെള്ളാപ്പള്ളി: വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി. ചുവരെഴുത്തുകളും വരകളുമായി ദൈവം നൽകിയ കഴിവുകൾ സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വെള്ളാപ്പള്ളി ലോക്കൽ സഭാ ശുശ്രുഷകനായ ഇദ്ദേഹം.
നിലവിൽ ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും ഉള്ള ചുവരെഴുത്തുകൾ താൻ ശുശ്രൂഷിക്കുന്ന സഭയുടെ മതിലിന്മേൽ എഴുതുന്ന തിരക്കിലാണ് കലാകാരനായ ഈ പാസ്റ്റർ. അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന പായിപ്പാടിന് സമീപമാണ് താൻ ശുശ്രുഷിക്കുന്ന ലോക്കൽ സഭ. ആയതിനാൽ അവരെ കൂടി ലക്ഷ്യം വെച്ചാണ് തന്റെ ചുമരെഴുത്തുകൾ ഹിന്ദിയിൽ കൂടി ഉൾപ്പെടുത്തിയത്.
ചർച് ഓഫ് ഗോഡ് സഭകളുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ച കുക്കു സായിപ്പിന്റെ കളർ ചിത്രം ക്യാൻവാസിൽ പകർത്തിയതും, കുക്കുസായിപ്പിന്റെ ബ്ലാക്ക് & വൈറ്റ് ചിത്രം ഉപയോഗിച്ച് കളർ ചിത്രം വരച്ചതും ഏവരെയും അതിശയിപ്പിച്ചിരുന്നു.
നിത്യതയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ പാസ്റ്റർ പി എ വി സാമിന്റെയും ഛായചിത്രം ക്യാൻവാസിൽ ആക്കിയത് ശ്രദ്ധ ആകർഷിച്ചിരുന്നു. പാസ്റ്റർ ഡേവിഡ് അനുഗ്രഹീത ഗായകൻ കൂടിയാണ്. ഈ ലോക്ക്ഡൗണ്‍ സമയത്ത് തന്റെ സഭയിൽ താൻ നടത്തിയ ഓണ്‍ലൈൻ കൂട്ടായ്മകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
1990 – 93 ൽ ആലപ്പുഴ സ്കൂൾ ഓഫ് ആർട്സിൽ നിന്നും ചിത്രകലയിൽ ഡിപ്ലോമ പഠനം പൂർത്തീകരിച്ചതിനു ശേഷം ചില പ്രസിദ്ധീകരണങ്ങളിൽ ചിത്രകാരനായും കാർട്ടൂണിസ്റ്റായും കൊമേഴ്സ്യൽ ആർട്ടിസ്റ്റായും താൻ പ്രവർത്തിച്ചിരുന്നു. തുടർന്ന് തനിക്ക് ലഭിച്ച ദൈവവിളി തിരിച്ചറിയുകയും ദൈവീകവേലയിലേക്ക് ഇറങ്ങുകയുമായിരുന്നു. പരസ്യയോഗങ്ങളിൽ പാടുകയും പ്രസംഗിക്കുകയും ചെയ്യുന്നതിൽ വളരെയധികം സമയം ചിലവഴിക്കുന്ന ദൈവദാസൻ കൂടിയാണ് പാസ്റ്റർ ഡേവിസ്.
ഭാര്യ പൗളിൻ, വിദ്യാർത്ഥികളായ സാമുവേൽ , ദാനിയേൽ , അബിഗയിൽ എന്നിവരും തന്റെ ശുശ്രുഷയ്ക്ക് പ്രചോദനം നൽകുന്നുവെന്നു പാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.
Media
ഐ പി സി ചെന്നൈ മെട്രോ സെന്റര്‍ വാര്‍ഷിക കണ്വന്ഷന് ഫെബ്രുവരി 5 ന്

ചെന്നൈ: ഐപിസി ചെന്നൈ മെട്രോ ഡിസ്ട്രിക്ടിന്റെ 23 മത് വാര്‍ഷിക കണ്വന്ഷന് ഫെബ്രുവരി 5,6,7 തിയതികളില്‍ നടക്കും. ഡിസ്ട്രിക്ട് പാസ്റ്റര്‍ രാജു എം ചെറിയാന് ഉദ്ഘാടനം നിര്‍വഹിക്കും. ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെ സൂം ആപ്ലിക്കേഷന്‍ മുഖേന നടക്കുന്ന മീറ്റിംഗില്‍ പാസ്റ്റര്‍മാരായ കിങ്സി ചെല്ലന്, ബി.മോനച്ചന്, സാം ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും. സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
സൂം ഐ ഡി :82887911162
പാസ്കോഡ്: 123456