us news
50 lakh people affected by Covid; The UN wants the developed countries to learn from Africa

A COVID-19 vaccine may be the only thing that can bring back “normalcy,” UN Secretary-General Antonio Guterres said on Wednesday, hoping for just that before the end of the year.
He called for its accelerated development and accessibility to all, adding it must have a “universal global benefit” and “allow us to control the pandemic.” “We need an ambitious effort to ensure that international stakeholders operate through a harmonized, integrated and leveraged approach to maximize the speed and scale needed for the universal deployment of such a vaccine by the end of 2020,” he insisted.
Guterres said his appeal on March 25 for $2 billion in donations for a comprehensive UN humanitarian response to the pandemic had so far raised about 20% of that amount. Through the World Health Organization, the United Nations has been able to equip 47 African countries with COVID-19 tests, he said.
The UN chief also praised the efforts of several African governments to mitigate the consequences of the pandemic. He cited Uganda, which has given businesses more time to file their tax returns; Namibia, which provides emergency income for workers who have lost their jobs; Cape Verde, which provides food aid; and Egypt, which has reduced taxation on industries.
us news
പകുതിയിലധികം അമേരിക്കക്കാരും ദൈവത്തിൽ വിശ്വസിക്കുന്നവരും ദിവസവും പ്രാർത്ഥിക്കുന്നവരുമെന്ന് സർവ്വേ റിപ്പോർട്ട്

അമേരിക്കക്കാരിൽ പകുതിയോളം പേരും ദൈവത്തിൽ വിശ്വസിക്കുന്നവരും ദിവസവും പ്രാർത്ഥിക്കുന്നവരുമാണെന്ന് റിപ്പോർട്ട്. വളരെ കുറച്ചു ആളുകൾ മാത്രമാണ് വിരളമായോ അല്ലെങ്കിൽ തീർത്തും മതപരമായ അനുഷ്ഠാനങ്ങൾ ഇല്ലാതെ ജീവിക്കുന്നത്. നാഷണൽ ഒപ്പീനിയൻ റീസർച്ച് സെന്റർ (NORC) ആണ് പുതിയ പഠനങ്ങൾ പുറത്തുവിട്ടത്.
അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള സ്വതന്ത്ര സാമൂഹിക ഗവേഷണ സ്ഥാപനമാണ് നാഷണൽ ഒപ്പീനിയൻ റീസർച്ച് സെന്റർ. റിപ്പോർട്ട് അനുസരിച്ച് ജനങ്ങളിൽ മതാനുഷ്ഠാനവും വിശ്വാസവും കുറഞ്ഞുവരുന്നതായി കണ്ടെത്തിയെങ്കിലും അമേരിക്കൻ ജനതയുടെ ഇടയിൽ നടത്തിയ പഠനത്തിൽ വിശ്വാസത്തെയും മതപരമായ ആചാരങ്ങളെയും നിലനിർത്തി കൊണ്ടുപോകുന്നവരാണ് അമേരിക്കയിൽ അധികംപേരും എന്ന് വെളിപ്പെടുന്നു.
‘ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ’ എന്ന ചോദ്യത്തിന് 50% ആളുകൾ ദൈവം ഉണ്ടെന്ന് തങ്ങൾ നിസ്സംശയം വിശ്വസിക്കുന്നു എന്ന് പറഞ്ഞു. വിശ്വാസം ഉണ്ടെങ്കിലും ഞങ്ങൾക്ക് സംശയവുമുണ്ട് എന്ന് 16% പേര് അറിയിച്ചു. 14% ആളുകൾ പങ്കുവച്ചത് ഏതോ ഒരു ഉന്നത ശക്തിയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നാണ്. 7% ആളുകൾ ഞങ്ങൾക്കറിയില്ല എന്നു പറഞ്ഞപ്പോൾ 6% പേര് ഞങ്ങൾ ചിലപ്പോഴൊക്കെ ദൈവത്തിൽ വിശ്വസിക്കുന്നു എന്നു വെളിപ്പെടുത്തി.
2022 ൽ നിങ്ങൾ എത്രത്തോളം ഭക്തിയുള്ളവരാണ് എന്ന ചോദ്യം ഓരോരുത്തർക്കും നൽകിയിരുന്നു. കൂടുതൽ പേരും മിതമായ രീതിയിൽ എന്നാണ് മറുപടി നൽകിയത്. 29% ആളുകൾ ഞങ്ങൾ ഭക്തിയുള്ളവരല്ല എന്ന് മറുപടി നൽകി. 25% ആളുകൾ കുറച്ചു മാത്രം എന്നു പറഞ്ഞു. 14% ആളുകൾ മാത്രമാണ് ഭക്തിയുള്ളവരാണെന്ന് അവകാശപ്പെട്ടത്.
Sources:azchavattomonline
us news
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ

ബോസ്റ്റൺ : 2024 ഓഗസ്റ്റിൽ ബോസ്റ്റണിൽ വെച്ച് നടത്തപ്പെടുന്ന ഐപിസി ഫാമിലി കോൺഫറൻസിന്റെ നാഷണൽ യൂത്ത് കോർഡിനേറ്ററായി ഡോ. മിനു ജോർജിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു.
ന്യൂയോർക്ക് ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോർക്ക് അപ്സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തു. ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ യൂത്ത് ഡയറക്ടറായും, യൂത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയും സീനിയർ പാസ്റ്ററായിരുന്ന ജി.ജി വർഗീസിന്റെ പരിഭാഷകനായി പരിശീലനം ലഭിക്കുകയും ചെയ്തു. ന്യൂയോർക്ക് സിറ്റിയിലെ PYFA യുടെ യൂത്ത് കോർഡിനേറ്ററായിരുന്നു.
ഒക്കലഹോമയിലെ പ്രമുഖ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റിസ് സ്പെഷ്യലിസ്റ്റുമായ ഡോ. ജോർജ്ജ്, യൂണിവേഴ്സിറ്റി ഓഫ് ഒക്ലഹോമ കോളേജ് ഓഫ് മെഡിസിൻ അസോസിയേറ്റ് പ്രൊഫസറായും പ്രവർത്തിക്കുന്നു. ഒക്ലഹോമ ഐപിസി ഹെബ്രോണിലെ സജീവ അംഗമാണ്. യൂത്ത് ഡയറക്ടറായും സൺഡേ സ്കൂൾ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. സീനിയർ പാസ്റ്ററായ ഷിബു തോമസിന്റെ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള പ്രസംഗങ്ങളുടെ വിവർത്തകൻ കൂടിയാണ് ഇദ്ദേഹം.
ഭാര്യ ഷാരോൺ ജോർജ്. മക്കൾ : ജാരെഡ്, ലൂക്ക് ജോർജ്ജ്.
പാസ്റ്റർ ഡോ. തോമസ് ഇടിക്കുള (ചെയർമാൻ); വെസ്ലി മാത്യു (സെക്രട്ടറി), ബേവൻ തോമസ് (ട്രഷറർ), മിനു ജോർജ് (യൂത്ത് കോർഡിനേറ്റർ), ഡോ. സിസ്റ്റർ രേഷ്മ തോമസ് (ലേഡീസ് കോർഡിനേറ്റർ) എന്നിവരാണ് ഐപിസി ഫാമിലി കോൺഫറൻസ് ദേശീയ ഭാരവാഹികൾ.
കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: Ipcfamilyconference.org
വാർത്ത : നിബു വെള്ളവന്താനം
Sources:nerkazhcha
us news
നയാഗ്ര കൺവൻഷൻ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ പ്രസംഗിക്കുന്നു

കാനഡ: ചരിത്ര പ്രസിദ്ധമായ നയാഗ്ര പട്ടണത്തിൽ നയാഗ്ര പ്രയർ സെന്റെറിന്റെ ആഭിമുഖ്യത്തിൽ നയാഗ്ര കൺവൻഷൻ നടത്തപ്പെടുന്നു. ജൂലൈ 21, 22 ( 6. pm-9pm) തീയതികളിൽ പട്ടണത്തിന്റെ ഹൃദയ ഭാഗത്തുള്ള 6200 Thorold to town line Rd, Niagara Falls ONL 2 E654 കൺവൻഷൻ സെന്റെറിൽ നടത്തപ്പെടുന്നു. പാസ്റ്റർ ബിനു ജേക്കബ് അധ്യക്ഷത വഹിക്കുന്ന വാർഷിക കൺവൻഷനിൽ അനുഗ്രഹിത യുവ പ്രഭാഷകൻ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ ശുശ്രൂഷിക്കും. നയാഗ്ര പ്രയർ സെന്റെർ ക്വയർ സംഗീത സുശ്രൂഷയ്ക്ക് നേത്യത്വം നല്കും. ബ്രദർ റ്റുബി വർഗ്ഗീസ്, ബ്രദർ ഷെഖിൻ എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു. കൂടുതൽ വിവരങ്ങൾക്ക്-647 – 765 – 6634
Sources:Middleeast Christian Youth Ministries
-
world news2 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news7 days ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National1 week ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news2 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news4 days ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
world news2 weeks ago
Ancient Hebrew Financial Record Discovered on City of David’s Pilgrimage Road
-
National1 week ago
മണിപ്പൂരില്‍ അക്രമിക്കപ്പെട്ടത് 121 ക്രൈസ്തവ ദൈവാലയങ്ങൾ
-
us news1 week ago
Heavily Persecuted Mayflower Church Granted Asylum in Texas