Connect with us
Slider

Media

പശ്ചിമ അറബിക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

Published

on

തിരുവനന്തപുരം: മധ്യ-പശ്ചിമ അറബിക്കടലില്‍ യെമന്‍-ഒമാന്‍ തീരത്തോട് അടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചു കൊണ്ട് ശക്തമായ ന്യൂനമര്‍ദം (Depression) ആയി മാറിയിരിക്കുന്നെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതല്‍ ശക്തി പ്രാപിച്ച്‌ അടുത്ത 12 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദമായി (Deep Depression) ആയി മാറിക്കൊണ്ട് വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2020 മെയ് 31 നോട് കൂടി കേരള തീരത്തിനടുത്തായി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ മഴ അടുത്ത 5 ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്.

Media

വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി

Published

on

 

വെള്ളാപ്പള്ളി: വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി. ചുവരെഴുത്തുകളും വരകളുമായി ദൈവം നൽകിയ കഴിവുകൾ സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ് ചർച്ച്‌ ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വെള്ളാപ്പള്ളി ലോക്കൽ സഭാ ശുശ്രുഷകനായ ഇദ്ദേഹം.

നിലവിൽ ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും ഉള്ള ചുവരെഴുത്തുകൾ താൻ ശുശ്രൂഷിക്കുന്ന സഭയുടെ മതിലിന്മേൽ എഴുതുന്ന തിരക്കിലാണ് കലാകാരനായ ഈ പാസ്റ്റർ. അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന പായിപ്പാടിന് സമീപമാണ് താൻ ശുശ്രുഷിക്കുന്ന ലോക്കൽ സഭ. ആയതിനാൽ അവരെ കൂടി ലക്‌ഷ്യം വെച്ചാണ് തന്റെ ചുമരെഴുത്തുകൾ ഹിന്ദിയിൽ കൂടി ഉൾപ്പെടുത്തിയത്.
ചർച് ഓഫ് ഗോഡ് സഭകളുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ച കുക്കു സായിപ്പിന്റെ കളർ ചിത്രം ക്യാൻവാസിൽ പകർത്തിയതും, കുക്കുസായിപ്പിന്റെ ബ്ലാക്ക്‌ & വൈറ്റ് ചിത്രം ഉപയോഗിച്ച് കളർ ചിത്രം വരച്ചതും ഏവരെയും അതിശയിപ്പിച്ചിരുന്നു.
നിത്യതയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ പാസ്റ്റർ പി എ വി സാമിന്റെയും ഛായചിത്രം ക്യാൻവാസിൽ ആക്കിയത് ശ്രദ്ധ ആകർഷിച്ചിരുന്നു. പാസ്റ്റർ ഡേവിഡ് അനുഗ്രഹീത ഗായകൻ കൂടിയാണ്. ഈ ലോക്ക്ഡൗണ് സമയത്ത് തന്റെ സഭയിൽ താൻ നടത്തിയ ഓണ്ലൈൻ കൂട്ടായ്മകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

1990 – 93 ൽ ആലപ്പുഴ സ്കൂൾ ഓഫ് ആർട്സിൽ നിന്നും ചിത്രകലയിൽ ഡിപ്ലോമ പഠനം പൂർത്തീകരിച്ചതിനു ശേഷം ചില പ്രസിദ്ധീകരണങ്ങളിൽ ചിത്രകാരനായും കാർട്ടൂണിസ്റ്റായും കൊമേഴ്സ്യൽ ആർട്ടിസ്റ്റായും താൻ പ്രവർത്തിച്ചിരുന്നു. തുടർന്ന് തനിക്ക് ലഭിച്ച ദൈവവിളി തിരിച്ചറിയുകയും ദൈവീകവേലയിലേക്ക് ഇറങ്ങുകയുമായിരുന്നു. പരസ്യയോഗങ്ങളിൽ പാടുകയും പ്രസംഗിക്കുകയും ചെയ്യുന്നതിൽ വളരെയധികം സമയം ചിലവഴിക്കുന്ന ദൈവദാസൻ കൂടിയാണ് പാസ്റ്റർ ഡേവിസ്.

ഭാര്യ പൗളിൻ, വിദ്യാർത്ഥികളായ സാമുവേൽ , ദാനിയേൽ , അബിഗയിൽ എന്നിവരും തന്റെ ശുശ്രുഷയ്ക്ക് പ്രചോദനം നൽകുന്നുവെന്നു പാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.

Continue Reading

Media

ഐ പി സി ചെന്നൈ മെട്രോ സെന്റര്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഫെബ്രുവരി 5 ന്

Published

on

ചെന്നൈ: ഐപിസി ചെന്നൈ മെട്രോ ഡിസ്ട്രിക്ടിന്റെ 23 മത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഫെബ്രുവരി 5,6,7 തിയതികളില്‍ നടക്കും. ഡിസ്ട്രിക്ട് പാസ്റ്റര്‍ രാജു എം ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെ സൂം ആപ്ലിക്കേഷന്‍ മുഖേന നടക്കുന്ന മീറ്റിംഗില്‍ പാസ്റ്റര്‍മാരായ കിങ്‌സി ചെല്ലന്‍, ബി.മോനച്ചന്‍, സാം ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും. സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
സൂം ഐ ഡി :82887911162
പാസ്‌കോഡ്: 123456

Continue Reading

Subscribe

Enter your email address

Featured

Media19 hours ago

വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി

  വെള്ളാപ്പള്ളി: വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി. ചുവരെഴുത്തുകളും വരകളുമായി ദൈവം നൽകിയ കഴിവുകൾ സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ് ചർച്ച്‌...

Media20 hours ago

ഐ പി സി ചെന്നൈ മെട്രോ സെന്റര്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഫെബ്രുവരി 5 ന്

ചെന്നൈ: ഐപിസി ചെന്നൈ മെട്രോ ഡിസ്ട്രിക്ടിന്റെ 23 മത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഫെബ്രുവരി 5,6,7 തിയതികളില്‍ നടക്കും. ഡിസ്ട്രിക്ട് പാസ്റ്റര്‍ രാജു എം ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും....

Media20 hours ago

പ്രവാസികള്‍ക്കുള്ള ഏകോപിത തൊഴില്‍ പദ്ധതിക്ക് 100 കോടി; പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി

തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏകോപിത പ്രവാസി തൊഴിൽ പദ്ധതി പ്രഖ്യാപിച്ച് കേരള ബജറ്റ്. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു....

us news21 hours ago

The U.S. has blacklisted nine Chinese companies, including smartphone maker Xiaomi

Hong Kong — The U.S. government has blacklisted Chinese smartphone maker Xiaomi Corp. and China’s third-largest national oil company for...

us news21 hours ago

Nigerian Bishops call on President Muhammadu Buhari to hear the cries of Christians

  At the funeral of the Most Revd. Gregory Ochiaga, Emeritus Bishop of Orlu Diocese, who died on 29th December,...

us news2 days ago

Earthquake in Indonesia; Seven killed, several injured

Jakarta: A 6.2-magnitude earthquake on Indonesia’s Sulawesi island killed at least seven people and injured hundreds on Friday, the country’s...

Trending