Connect with us
Slider

Travel

ഇരുച്ചക്രവാഹനങ്ങളില്‍ ഹാന്‍ഡ്‌ഹോള്‍ഡുകള്‍, ഫൂട്ട്‌റെസ്റ്റ്, സാരിഗാര്‍ഡ് എന്നിവ നിര്‍ബന്ധം; മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു

Published

on

ന്യൂഡല്‍ഹി: മോട്ടോര്‍ബൈക്കുകളില്‍ ഹാന്‍ഡ്‌ഹോള്‍ഡുകള്‍, ഫൂട്ട്‌റെസ്റ്റ്, വസ്ത്രങ്ങള്‍ കുടുങ്ങിപ്പോകാതിരിക്കാനുള്ള ‘സാരി ഗാര്‍ഡ്’ തുടങ്ങിയവ നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന നിയമം കേന്ദ്രം ഭേദഗതി ചെയ്തു.

ഈ സാഹചര്യത്തില്‍ ഇത്തരം സുരക്ഷാ ഫീച്ചറുകളില്ലാത്ത ബൈക്കുകളുടെ രൂപകല്പന തന്നെ മാറ്റേണ്ടി വരുമെന്ന് വാഹനമേഖലയിലുള്ളവര്‍ പറയുന്നു.

കേന്ദ്ര മോട്ടോര്‍ വാഹന നിയമം (1989) ഭേദഗതി ചെയ്ത് പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി തിങ്കളാഴ്ച കേന്ദ്ര ഗതാഗത മന്ത്രാലയം ഗസറ്റ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരുന്നു.

ഭേദഗതി ചെയ്ത നിയമപ്രകാരം വാഹനത്തിന് പിറകിലിരിക്കുന്നവര്‍ക്കായി വാഹനത്തിന്റെ വശങ്ങളിലായോ അല്ലെങ്കില്‍ ഡ്രൈവര്‍ സീറ്റിന് പുറകിലായോ ഹാന്‍ഡ്‌ഹോള്‍ഡുകള്‍ ഉറപ്പാക്കണം. ഫൂട് റെസ്റ്റുകളും നിര്‍ബന്ധം. വസ്ത്രങ്ങള്‍ ചക്രത്തില്‍ കുടുങ്ങാതിരിക്കാന്‍ പിന്നിലെ ചക്രം പകുതിയോളം മറയുന്ന മറയുന്ന രക്ഷാ കവചവും വേണം.

രണ്ടായിരത്തിന്റെ തുടക്കം മുതല്‍ ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്ന് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും ഇത്തരം സംവിധാനങ്ങളില്ലാതെ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നുവെന്ന് അഭിഭാഷകനായ സുരേഷ് സൗളി പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ആര്‍ടിഒ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇരുച്ചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്കായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് നിര്‍ബന്ധമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംവിധാനങ്ങള്‍ ഇല്ലാത്ത ബൈക്കുകളില്‍ അത് ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇരുച്ചക്രവാഹനങ്ങളില്‍ സുരക്ഷാ വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കിയ 2018ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. 2022 ജനുവരി ഒന്നു മുതല്‍ ഇറക്കുന്ന വാഹനങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

Travel

120 തരം ഭക്ഷണവും ട്രെഡ് മില്ലും; ചൈനീസ് സംഘം ഇന്ന് ബഹിരാകാശനിലയത്തിലേക്ക്

Published

on

ബെയ്ജിങ്:ചൈനയുടെ സ്വന്തം ബഹിരാകാശനിലയമായ ടിയാങോങ്ങിലേക്ക് ആദ്യമനുഷ്യസംഘം വ്യാഴാഴ്ച പുറപ്പെടും. ഷെൻഷൂ-12 പേടകത്തിൽ യാത്ര പുറപ്പെടുന്ന മൂന്നംഗസംഘത്തെ ലോങ്മാർച്ച് 2എഫ് റോക്കറ്റാണ് നിലയത്തിലെത്തിക്കുക. ഗോപി മരുഭൂമിയിലുള്ള ജിയുഖ്വാൻ വിക്ഷേപണത്തറയിൽനിന്ന് രാവിലെ 9.22-ന് റോക്കറ്റ് പുറപ്പെടും.

നീ ഹെയ്ഷെങ് (56), ലിയു ബോമിങ് (54), താങ് ഹോങ്ബോ (45) എന്നിവരാണ് സംഘത്തിലുള്ളത്. മൂന്നുതവണ ബഹിരാകാശയാത്ര നടത്തിയിട്ടുള്ള ഹെയ്ഷെങ്ങാണ് കമാൻഡർ. പോഷകസമൃദ്ധവും സ്വാദുമുള്ള 120 തരം ഭക്ഷണവും വ്യായാമത്തിനായി ‘ബഹിരാകാശ ട്രെഡ് മില്ലും’ ഇവർ ഒപ്പംകൊണ്ടുപോവുന്നുണ്ട്. മൂന്നുമാസം നിലയത്തിൽ തങ്ങും. വിവിധ പരീക്ഷണങ്ങളിലും ബഹിരാകാശനടത്തത്തിലും സംഘം ഏർപ്പെടും. മൂവർക്കും താമസിക്കാൻ പ്രത്യേക മൊഡ്യൂളുകളുണ്ട്. ഭക്ഷണം കഴിക്കുന്ന സ്ഥലവും ആശയവിനിമയകേന്ദ്രവും ശൗചാലയവും പങ്കിടും. ഭൂമിയിലുള്ളവരുമായി വീഡിയോ കോൾ ചെയ്യുന്നതിനും ഇ-മെയിൽ അയക്കുന്നതിനുമുള്ള സംവിധാനമുണ്ട്. ചൈനയുടെ മനുഷ്യനെയും വഹിച്ചുള്ള ഏറ്റവുംദൈർഘ്യമേറിയ ബഹിരാകാശദൗത്യംകൂടിയാണിത്.

നിലയത്തിന്റെ പ്രധാന മൊഡ്യൂളായ ടിയാൻഹി മാത്രമേ നിലവിൽ ചൈന ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളൂ. ഇവിടേക്കാണ് സംഘം പോകുന്നത്. ഏപ്രിലിലാണ് ടിയാൻഹി ഭ്രമണപഥത്തിലെത്തിയത്. നിലയത്തിന്റെ നിർമാണം വരുംകൊല്ലങ്ങളിലേ പൂർത്തിയാകൂ.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Travel

ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് നേടാം; വരുന്നു, അക്രഡിറ്റഡ് ട്രെയിനിങ് സെന്റർ

Published

on

ന്യൂഡൽഹി:റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ ലൈസൻസ് ലഭിക്കാൻ അവസരമൊരുങ്ങുന്നു. ‘അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററു’കളിൽനിന്ന് പരിശീലനം കഴിഞ്ഞവരെയാണ് ആർ.ടി.ഒ.യുടെ ഡ്രൈവിങ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കുക. ഇത്തരം സെന്ററുകൾക്ക് ബാധകമാകുന്ന ചട്ടങ്ങൾ ജൂലായ് ഒന്നിന് നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു.

ഉയർന്ന നിലവാരത്തിൽ പരിശീലനം നൽകാനുള്ള സംവിധാനങ്ങൾ ഇത്തരം സെന്ററുകളിൽ ഉണ്ടായിരിക്കണമെന്ന് ചട്ടത്തിൽ പറയുന്നു. ഡ്രൈവിങ് സിമുലേറ്ററുകൾ (വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം), ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളിൽനിന്ന് പരിശീലനം പൂർത്തിയാക്കുന്നവർക്ക് അവിടെനിന്നുതന്നെ ലൈസൻസ് ലഭിക്കും.

ഓരോ മേഖലയ്ക്കും ആവശ്യമായ പ്രത്യേക പരിശീലനം നൽകാനും ഇത്തരം സെന്ററുകൾക്ക് അനുമതിയുണ്ട്. 2019-ലെ മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ എട്ടാം വകുപ്പാണ് അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകൾ സംബന്ധിച്ച ചട്ടമിറക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നത്. എന്നാൽ, ഇത്തരം സെന്ററുകൾ പൂർണമായും സർക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നതു സംബന്ധിച്ചൊന്നും വ്യക്തത വന്നിട്ടില്ല.

റോഡിലെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് രാജ്യത്ത് ഇത്രയധികം വാഹനാപകടങ്ങൾക്ക് കാരണമെന്ന് ഗതാഗതമന്ത്രാലയം ചൂണ്ടിക്കാട്ടി. ശരിയായ പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ കുറവ് നേരിടുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Subscribe

Enter your email address

Featured

Media9 hours ago

രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് അസമിൽ ഇനി സർക്കാരാനുകൂല്യങ്ങളില്ല

ഗുവാഹാട്ടി:വായ്പ എഴുതിത്തള്ളലും ക്ഷേമപദ്ധതികളും ഉൾപ്പെടെ സർക്കാർ നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഇനി പുതിയ ജനസംഖ്യാനയത്തെ ആസ്പദമാക്കിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ...

us news10 hours ago

North Korea is facing a severe food shortage

Addressing a meeting of senior leaders, Mr Kim said: “The people’s food situation is now getting tense”. He said the...

us news10 hours ago

Christian pastor killed over outreach to Muslims: ‘Today Allah has judged you’

A radical Muslim has confessed to police in Uganda that he killed a 70-year-old pastor earlier this month because of...

us news11 hours ago

700 വര്‍ഷങ്ങള്‍ക്കിപ്പുറം ഐസ്‌ലാന്റിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു: നിലയ്ക്കാതെ ലാവ പ്രവാഹം

ഐസ്‌ലാന്റ്: 700 വര്‍ഷങ്ങള്‍ക്കിപ്പുറം പൊട്ടിത്തെറിച്ച ഐസ്‌ലാന്റിലെ ഫാഗ്രദാള്‍സ്ഫിയാല്‍ അഗ്നി പര്‍വ്വതത്തിലെ ലാവ പ്രവാഹം നിലയ്ക്കാതെ തുടരുന്നു. മാര്‍ച്ചിലാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അന്ന് മുതല്‍ ഇവിടെ നിന്നും നിലയ്ക്കാതെ...

us news11 hours ago

In Texas, handguns can be carried at will; The governor signed the bill

SAN ANTONIO — In the shadow of the iconic Alamo and flanked by Republican state lawmakers and the leader of...

Media1 day ago

കിലോയ്ക്ക് 2.70 ലക്ഷം; ഏഴുമാങ്ങകള്‍ സംരക്ഷിക്കാന്‍ നാലുകാവല്‍ക്കാരും ആറുനായകളും

ജബൽപുർ:ലോകത്തിലെ ഏറ്റവുംവിലകൂടിയ മാമ്പഴങ്ങളിലൊന്നാണ് മിയാസാക്കി. പേര് കേൾക്കുംപോലെ ജപ്പാനിയാണ്. ഇത്ര വിലപിടിച്ചൊരു മാങ്ങ സ്വന്തം തോട്ടത്തിൽ ഉണ്ടാവുകയും നാടൊട്ടുക്കും അറിയുകയും ചെയ്താൽ എന്തുചെയ്യും. ശക്തമായ കാവൽ ഏർപ്പെടുത്തുകതന്നെയാണ്...

Trending