Media
ഓണകിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. കിറ്റിലുണ്ടാവുക 11 ഇനം സാധനങ്ങളെന്ന് മുഖ്യമന്ത്രി

ഓണത്തോടു അനുബന്ധിച്ചു കേരളത്തിലെ 88 ലക്ഷം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് ഇന്ന് വ്യാഴാഴ്ച (13.08.2020) ഓണകിറ്റ് വിതരണം ആരംഭിക്കും. മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഓണക്കിറ്റിൽ 11 ഇനം സാധങ്ങളാണ് ഉണ്ടായിരിക്കുക. കേരളത്തിലെ അങ്ങോളമുള്ള 2000 പാക്കിങ് സെന്ററുകളിൽ ഇതിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഗുണനിലവാരം ഉറപ്പുവരുത്തിയാണ് പാക്കിങ് നടക്കുന്നത്. പ്രളയ പശ്ചാത്തലത്തിൽ ഓണകിറ്റിന് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ എത്തിച്ചരുന്നതിൽ മുൻപ് തടസ്സം നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ അതിനെ തരണം ചെയ്താണ് ഓണകിറ്റ് വിതരണം മുന്പോട്ട് പോകുന്നത്. ഒരു കിറ്റിൽ ഏകദേശം 500 രൂപ വിലമതിക്കുന്ന സാധങ്ങളാണ് ഉണ്ടായിരിക്കുക.
ആദ്യഘട്ടത്തിൽ വിതരണം നടക്കുന്നത് അന്ത്യോദയ വിഭാഗത്തിൽപ്പെട്ട അഞ്ചു ലക്ഷത്തിതൊണ്ണൂറ്റായ്യായിരം കുടുംബങ്ങൾക്കാണ്. പിന്നീട് 31 ലക്ഷം മുൻഗണനാ കാർഡുകൾക്ക് ആഗസ്റ്റ് 13, 14, 16 തീയതികളിൽ അന്ത്യോദയ വിഭാഗത്തിലുള്ള മഞ്ഞ കാർഡുകൾക്ക് കിറ്റ് വിതരണം ചെയ്യും. തുടർന്ന് 19, 20, 21, 22 തീയതികളിലായി മുൻഗണനാ വിഭാഗങ്ങൾക്കുള്ള പിങ്ക് കാർഡുകൾക്ക് കിറ്റുകൾ വിതരണം ചെയ്യും.
ഓണത്തിന് മുമ്പായി ബാക്കിയുള്ള 51 ലക്ഷത്തോളം ഉള്ള കുടുംബങ്ങൾക്കുള്ള നീല, വെള്ള കാർഡുകൾക്ക് കിറ്റുകളുടെ വിതരണവും ഉണ്ടായിരിക്കും. ഇതുകൂടാതെ ഓണച്ചന്തകൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആഗസ്റ്റ് 21 മുതൽ 10 ദിവസത്തേക്ക് നടത്തും. റേഷൻ കാർഡ് ഉടമകൾ ജൂലൈ മാസത്തിൽ ഏത് കടയിൽ നിന്നാണ് റേഷൻ വാങ്ങിയത് ആ കടയിൽ നിന്നും ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നതായിരിക്കും. ഇതുകൂടാതെ റേഷൻ കടകളിൽ നിന്നും കുറഞ്ഞ അളവിൽ ധാന്യം ലഭിച്ചു വന്നിരുന്ന മുൻഗണനഇതര കാർഡുകൾക്ക് 15 രൂപ നിരക്കിൽ കാർഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷലിസ്റ്റ് വിതരണവും ആഗസ്റ്റ് 13 മുതൽ ആരംഭിക്കും.
Media
വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി

വെള്ളാപ്പള്ളി: വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി. ചുവരെഴുത്തുകളും വരകളുമായി ദൈവം നൽകിയ കഴിവുകൾ സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വെള്ളാപ്പള്ളി ലോക്കൽ സഭാ ശുശ്രുഷകനായ ഇദ്ദേഹം.
നിലവിൽ ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും ഉള്ള ചുവരെഴുത്തുകൾ താൻ ശുശ്രൂഷിക്കുന്ന സഭയുടെ മതിലിന്മേൽ എഴുതുന്ന തിരക്കിലാണ് കലാകാരനായ ഈ പാസ്റ്റർ. അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന പായിപ്പാടിന് സമീപമാണ് താൻ ശുശ്രുഷിക്കുന്ന ലോക്കൽ സഭ. ആയതിനാൽ അവരെ കൂടി ലക്ഷ്യം വെച്ചാണ് തന്റെ ചുമരെഴുത്തുകൾ ഹിന്ദിയിൽ കൂടി ഉൾപ്പെടുത്തിയത്.
ചർച് ഓഫ് ഗോഡ് സഭകളുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ച കുക്കു സായിപ്പിന്റെ കളർ ചിത്രം ക്യാൻവാസിൽ പകർത്തിയതും, കുക്കുസായിപ്പിന്റെ ബ്ലാക്ക് & വൈറ്റ് ചിത്രം ഉപയോഗിച്ച് കളർ ചിത്രം വരച്ചതും ഏവരെയും അതിശയിപ്പിച്ചിരുന്നു.
നിത്യതയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ പാസ്റ്റർ പി എ വി സാമിന്റെയും ഛായചിത്രം ക്യാൻവാസിൽ ആക്കിയത് ശ്രദ്ധ ആകർഷിച്ചിരുന്നു. പാസ്റ്റർ ഡേവിഡ് അനുഗ്രഹീത ഗായകൻ കൂടിയാണ്. ഈ ലോക്ക്ഡൗണ്‍ സമയത്ത് തന്റെ സഭയിൽ താൻ നടത്തിയ ഓണ്‍ലൈൻ കൂട്ടായ്മകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
1990 – 93 ൽ ആലപ്പുഴ സ്കൂൾ ഓഫ് ആർട്സിൽ നിന്നും ചിത്രകലയിൽ ഡിപ്ലോമ പഠനം പൂർത്തീകരിച്ചതിനു ശേഷം ചില പ്രസിദ്ധീകരണങ്ങളിൽ ചിത്രകാരനായും കാർട്ടൂണിസ്റ്റായും കൊമേഴ്സ്യൽ ആർട്ടിസ്റ്റായും താൻ പ്രവർത്തിച്ചിരുന്നു. തുടർന്ന് തനിക്ക് ലഭിച്ച ദൈവവിളി തിരിച്ചറിയുകയും ദൈവീകവേലയിലേക്ക് ഇറങ്ങുകയുമായിരുന്നു. പരസ്യയോഗങ്ങളിൽ പാടുകയും പ്രസംഗിക്കുകയും ചെയ്യുന്നതിൽ വളരെയധികം സമയം ചിലവഴിക്കുന്ന ദൈവദാസൻ കൂടിയാണ് പാസ്റ്റർ ഡേവിസ്.
ഭാര്യ പൗളിൻ, വിദ്യാർത്ഥികളായ സാമുവേൽ , ദാനിയേൽ , അബിഗയിൽ എന്നിവരും തന്റെ ശുശ്രുഷയ്ക്ക് പ്രചോദനം നൽകുന്നുവെന്നു പാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.
Media
ഐ പി സി ചെന്നൈ മെട്രോ സെന്റര്‍ വാര്‍ഷിക കണ്വന്ഷന് ഫെബ്രുവരി 5 ന്

ചെന്നൈ: ഐപിസി ചെന്നൈ മെട്രോ ഡിസ്ട്രിക്ടിന്റെ 23 മത് വാര്‍ഷിക കണ്വന്ഷന് ഫെബ്രുവരി 5,6,7 തിയതികളില്‍ നടക്കും. ഡിസ്ട്രിക്ട് പാസ്റ്റര്‍ രാജു എം ചെറിയാന് ഉദ്ഘാടനം നിര്‍വഹിക്കും. ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെ സൂം ആപ്ലിക്കേഷന്‍ മുഖേന നടക്കുന്ന മീറ്റിംഗില്‍ പാസ്റ്റര്‍മാരായ കിങ്സി ചെല്ലന്, ബി.മോനച്ചന്, സാം ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും. സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
സൂം ഐ ഡി :82887911162
പാസ്കോഡ്: 123456