us news
ട്രംപിന്റെ വിജയം പ്രവചിച്ചു ആസ്ട്രേലിയയില്‍ നിന്നും പാസ്റ്റർ ഡോ. റെഗ് മൊറെയ്സും.

ന്യുയോർക്ക് : പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയം ആവർത്തിക്കുമെന്ന് പ്രവചനവുമായി ആസ്ട്രേലിയയില്‍ നിന്നുള്ള പാസ്റ്റര്‍ ഡോ. റെഗ് മൊറെയ്സ്. ലിവിംഗ് ഫെയ്ത്ത് കമ്യൂണിറ്റി ചര്‍ച്ചിന്‍റെ സ്ഥാപക പാസ്റ്ററാണ് ഡോ. റെഗ്. 2020ന്‍റെ ആദ്യമാണ് തനിക്ക് ഇങ്ങനെയൊരു ദര്‍ശനം ലഭിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ട്രംപിന്‍റെ വിജയത്തിനായി സെപ്റ്റംബര്‍ 12ന് പ്രത്യേക പ്രാര്‍ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇദ്ദേഹം മുന്‍പ് നടത്തിയ പ്രവചനങ്ങളില്‍ ചിലത് സത്യമായി ഭവിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം.
ട്രംപ് വിജയിക്കുമെന്ന് പ്രവചിച്ച ഡോക്ടറുടെ മുന്‍കാലങ്ങളിലുള്ള പല പ്രവചനങ്ങളും ശരിയാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.
2017ല്‍ ആസ്ട്രേലിയന്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ ബോള്‍ പരാജയപ്പെടുമെന്നും എതിര്‍സ്ഥാനാര്‍ഥി സ്കോട്ട് മോറിസണ്‍ വിജയിക്കുമെന്നും പ്രഖ്യാപിച്ചപ്പോള്‍ അതൊരിക്കലും സാധ്യമാകുകയില്ലെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ഡോക്ടറുടെ പ്രവചനം ശരിവയ്ക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.
സ്കോട്ട് മോറിസണ് തുല്യമായാണ് ട്രംപിനെ ഡോ. റെഗ് വിശേഷിപ്പിച്ചത്. അമേരിക്കയ്ക്ക് ഇന്നാവശ്യം ട്രംപിനെ പോലെയുള്ള ഒരു പ്രസിഡന്‍റിനെയാണ് എന്നും റെഗ് പറഞ്ഞു. ബൈഡനും ഹാരിസനും കുറെ പണം സമ്പാദിക്കുമെന്നും എന്നാല്‍ വിജയം അവര്‍ക്ക് അപ്രാപ്യമായിരിക്കുമെന്നും ഡോ. റെഗ് പറഞ്ഞു.
അമേരിക്കയില്‍ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു വരുമ്പോഴാണ് ഡോ. റെഗിന്‍റെ പ്രവചനമെന്നത് ശ്രദ്ധേയമാണ്.
നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സര്‍വ്വസന്നാഹവും കൂട്ടുകയാണ് ഇരു പാര്‍ട്ടികളും.
എന്നാല്‍, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ജ്ജീവമായ ഒരു പ്രസിഡന്‍റ് തിരഞ്ഞെടുപ്പാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
രണ്ട് പ്രധാന രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളും അണികള്‍ക്ക് ആവേശം പകരുന്നില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പിന്‍റെ പ്രത്യേകത. പുതിയ പ്രസിഡന്‍റ് ആരാണെന്നറിയുവാനുള്ള ആകാംക്ഷ, സാധാരണക്കാരിലും കാണുന്നില്ല.
അമേരിക്കയില്‍ അടുത്തിടെ നടന്ന വര്‍ഗ്ഗീയ കലാപങ്ങളും കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതിയും ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. എന്നാല്‍, ഇതൊന്നും അവസരമാക്കാനുള്ള യാതൊരു ശ്രമവും ഡെമോക്രാറ്റുകളുടെ ഭാഗത്തുനിന്നും കാണുന്നില്ല എന്നതാണ് വസ്തുത.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ തന്നെ ട്രംപിനോട് എതിര്‍പ്പുള്ളവരുള്ളപ്പോള്‍, ഇപ്പുറത്ത് ജോ ബിഡന്‍റെ അവസ്ഥയും മറ്റൊന്നല്ല. അഭിപ്രായ സര്‍വ്വേകളില്‍ മുന്നിട്ട് നില്‍ക്കുമ്പോഴും പ്രചാരണങ്ങളില്‍ അതിന്‍റെ മുന്‍തൂക്കം കൊണ്ടുവരുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റ് ആയിരിക്കും78 കാരനായ ബിഡന്‍.
us news
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ: പുത്രിക സംഘടനകൾക്ക് നവ നേതൃത്വം

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ യുവജന സംഘടന ഭാരവാഹികളെ തിരഞ്ഞെടുത്തു.
സിബി എബ്രഹാം (പ്രസിഡന്റ്), ഷോൺ എം കുരുവിള (വൈസ് പ്രസിഡന്റ്), റിജോ രാജു (സെക്രട്ടറി), ജയ്സിൽ കൊടുന്തറ (ട്രഷറർ), സാം ജോസഫ് (സൺഡേ സ്കൂൾ ഡയറക്ടർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. പാസ്റ്റർ കെ.സി ജോൺ, പാസ്റ്റർ എ.സി ഉമ്മൻ, പാസ്റ്റർ റോയി വാകത്താനം, നിബു വെള്ളവന്താനം, എബ്രഹാം തോമസ് എന്നിവർ റീജിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഭകളാണ് സൗത്ത് ഈസ്റ്റ് റീജിയനിലുള്ളത്.
Sources:nerkazhcha
us news
ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളിൽ ഗതശതമന പ്രാർത്ഥനയ്ക്ക് തുടക്കം കുറിയ്ക്കുന്നു

ഡാളസ്: ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളിൽ ആരംഭിക്കുന്ന ഗതശതമന പ്രാർത്ഥന ഏപ്രിൽ 7 ന് ആരംഭിച്ച് 8 ന് അവസാനിക്കും. റവ. മാത്യൂ ശമുവേലിനൊടൊപ്പം പ്രവർത്തിക്കുന്ന സഹ ശുശ്രൂഷകരാണ് റവ.പി. എം.ജോർജ്ജ്, റവ.റ്റി എ. ശമുവേൽ. എല്ലാ ദിവസവും 24 മണിക്കൂറും തുടർ മാനമായുള്ള പ്രാർത്ഥനയാണ് ക്രമീകരിച്ചിരിക്കുന്നത്. ഡാളസിലെ 40 ൽ പരം സഭാ ശുശ്രൂഷകരും, സഭകളിൽ നിന്നുള്ള വിശ്വാസികളും, ലീഡേഴ്സും, വിവിധ മിനിസ്ടികളിൽ പ്രവർത്തിയ്ക്കൂന്നവരുമാണ് ഗതശമന പ്രാർത്ഥനയുടെ സഹകാരികൾ,ലോക സമാധാനത്തിനും , ഇന്ത്യയുടെ ഭരണകർത്താക്കൾക്കും, 29 സംസ്ഥാനങ്ങളിലെ ജനങൾക്കും, കൊറോണ വൈറസിന്റെ വ്യാപനത്താൽ മരണപെട്ടവരുടെ കുടംബാഗുങ്ങളുടെ ഉദ്ധാരണവും , ആത്മീയ ഉണർവ്വുംമാണ് പ്രാർത്ഥനയുടെ മഖ്യ വിഷയങ്ങൾ. കൊറോണ വ്യാപനത്താൽ കഴിഞ്ഞ വർഷം പ്രേഷിത ദൗത്യത്തിൽ പങ്കാളിത്വം വഹിച്ചിരുന്ന ഗതശതമന പ്രാർത്ഥന ഗ്രൂപ്പിന്റെ 210 ശുശ്രൂഷകരാണ് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ തങ്ങളുടെ ദൗത്യത്തിൽ നിന്ന് പിൻമാറിയത്. 1000 ശുശ്രൂഷാർ കൊറോണ വൈറസ് മൂലം മരണപ്പെട്ടു. ഇവിടെയുള്ള ജനങ്ങളുടെ ഉദ്ധാരണവും വിവിധ സാമൂഹ്യ പ്രതിബദ്ധതയുമാണ് ഗതശമന പ്രയർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. എല്ലാ രാഷ്ട്രങ്ങളുടെ ആത്മീയ ഉണർവ്വിനും, ഉദ്ധാരണത്തിനുമായ് പ്രതിമാസം ക്രമീകരിച്ചിരിക്കുന്ന സിറ്റി വൈഡിന്റെ പ്രയർ ഗ്രൂപ്പിലും ഗതശതമന പ്രാർത്ഥനാ ഗ്രൂപ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: സിറ്റി വൈഡ് കേ ാർഡിനേറ്റർ റവ. മാത്യൂ ശമുവേൽ : 469 258 8118.പ്രയർലൈൻ: 214 666 6221.
Sources:nerkazhcha
us news
ഐപിസി യുകെ അയർലെൻറ് റീജിയൻ കൺവൻഷൻ ഏപ്രിൽ 14 മുതൽ

ഐപിസി യുകെ അയർലെൻറ് റീജിയന്റെ 16 മത് കൺവൻഷൻ ഏപ്രിൽ 14 മുതൽ 16 വരെ പ്രസിദ്ധമായ ബാത്ത് (King Edward’s School, North Road, Bath, BA2 6HU) പട്ടണത്തിൽ നടക്കും. റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ് 14 ന് ഉച്ചകഴിഞ്ഞ് 2 ന് ഉൽഘാടനം നിർവഹിക്കും. പാസ്റ്റർ സാബു വർഗീസ് (യുസ്എ) മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും.
വെള്ളിയാഴ്ച റീജിയൻ പി വെ പി എ, സൺഡേ സ്കൂൾ, സോദരീ സമാജം മീറ്റിങ്ങുകൾ നടക്കും. ശനിയാഴ്ച യുവജനങ്ങൾക്കായി പ്രത്യേകം മീറ്റിങ്ങ് നടത്തും. റീജിയൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. കൺവൻഷൻ്റ വിജയത്തിന് വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. ലോക്കൽ ഐപിസി സഭയായ ബെഥേൽ പെന്തക്കോസ്ത് ചർച്ച് ശുശ്രൂഷകനും റീജയൻ സെക്രട്ടറിയുമായ പാസ്റ്റർ ഡിഗോൾ ലൂയീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.
Sources:onlinegoodnews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news2 weeks ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്