Connect with us
Slider

Media

ഹൃദയം കൈകളിൽ പേറി നടക്കുന്ന സാൽവ ഹുസൈൻ.

Published

on

 

മനുഷ്യശരീരത്തിലെ ഏറ്റവും പ്രാധാന്യം ഏറിയ അവയവമാണ് ഹൃദയം. അതില്ലാതെ ജീവിക്കുക എന്നൊന്ന് നമ്മൾ കേട്ടിട്ട് പോലും ഉണ്ടാകില്ല. അവിശ്വസനീയം എന്നു കേൾക്കുമ്പോൾ തോന്നുന്ന ഒന്നാണിത്. സ്വന്തം ഹൃദയവും കൈകളിൽ പേറി നടക്കുന്ന ഒരാളുണ്ട്. 39 കാരിയായ ബ്രിട്ടീഷ് വനിത, സാൽവ ഹുസൈൻ. ഡോക്ടർമാർ നൽകിയ കൃത്രിമഹൃദയം ബാഗിൽ ആക്കി കയ്യിലും തോളിലുമായി അവർ ചുമക്കുന്നു. ഏഴു കിലോയോളം ഭാരമുള്ള ബാഗിൽ മോട്ടോർ ബാറ്ററി പമ്പ് എന്നിവയുണ്ട്. പമ്പ് ചെയ്യുന്ന രക്തം ശരീരത്തിൽ എത്തിക്കാനുള്ള ട്യൂബുകളും ഘടിപ്പിച്ചിരിക്കുന്നു. ലോകത്ത് അപൂർവ്വവും ബ്രിട്ടനിലെ ഏക സംഭവവും ആണിത്.വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും ആണ് സാൽവ.

സൽവയുടെ ശരീരത്തിൽനിന്ന്​ രണ്ട്​ ട്യൂബുകൾ വഴി ഹൃദയവും ഉപകരണവും തമ്മിൽ യോജിപ്പിച്ചിരിക്കുന്നു. സാധാരണ ഇത്തരം രോഗികൾ പുറത്തിറങ്ങി നടക്കുക അപൂർവ്വവും അസാധാരണവുമാണ്​. എന്നാൽ സൽവ ത​െൻറ ഹൃദയം ഒരു ബാക്​ പാക്കിലാക്കി അതും തൂക്കി ത​െൻറ സാധാരണ ജീവിതം ആരംഭിച്ചു. അവർ പുറത്തിറങ്ങുകയും തെരുവിൽ നടക്കുകയും കോഫി​േഷാപ്പുകളിൽ നിന്ന്​ രുചികരമായ കാപ്പുച്ചീനോയും ചോക്​ളേറ്റ്​ ബ്രൗണിയും കഴിക്കുകയും ചെയ്യുന്നു. ഇൗസ്​റ്റ്​ ലണ്ടനിലെ മിഡിൽസക്​സിലുള്ള ഹിയർഫീൽഡ്​ ആശുപത്രിയിലായിരുന്നു സൽവയുടെ ചികിത്സ നടന്നത്​. ജന്മനാ ലഭിക്കുന്നതുപോല ചിലവില്ലാത്തതല്ല സൽവയുടെ പ്ലാസ്​റ്റിക്​ ഹൃദയം. ഏകദേശം 75 മുതൽ ഒരുകോടി രൂപയാണ്​ മൊത്തം ഉപകരണങ്ങളുടെ വില.

Media

സഫറേഴ്സ് വോയ്സ് ഇന്ത്യ ഒരുക്കുന്ന സൗജന്യ രക്തദാന കൂട്ടായ്മ

Published

on

ക്രിസ്തുയേശുവിൻ്റെ നാമത്തിൽ സ്നേഹവന്ദനം.
കോവിഡിൻ്റെ ഈ പ്രത്യേക സാഹചര്യത്തിൽ ദാതാക്കളുടെ അഭാവം മൂലം ആശുപത്രികളിലും Blood bank കളിലും രക്തശേഖരം വളരെ കുറവായിരിക്കുന്നു. ഇക്കാരണത്താൽ ഇതിനോടകം അടിയന്തിരമായി നടത്തേണ്ട സർജറികൾ തന്നെ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യമാണ് കഴിഞ്ഞ 16 വർഷക്കാലമായി നിർദ്ദനരും നിരാലംബരും രോഗികളുമായവർക്കി sയിൽ സേവന- പ്രേഷിത പ്രവർത്തനം നടത്തുന്ന സഫറേഴ്സ് വോയ്സ് ഇന്ത്യയെ ഒരു സൗജന്യ രക്തദാന കൂട്ടായ്മയെക്കുറിച്ച് ചിന്തിപ്പിച്ചത്.

മിനിസ്ട്രിയുടെ പുത്രികാ സംഘടനയായ YOUTH WITH CHRIST ൻ്റെ ആഭിമുഖ്യത്തിൽ ദൈവഹിതമായാൽ ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തനനിരതരായ, സുമനസ്സുകളായ ഒരു യുവനിരയെ എല്ലാ ജില്ലകളിലും ഒരുക്കി നിർത്തുകയാണ് മിനിസ്ട്രിയുടെ ലക്ഷ്യം.
രക്തദാനത്തിലൂടെ ദാതാവിന് ഗുണമല്ലാതെ ഒരു ദോഷവുമില്ല എന്നതാണ് വാസ്തവം. അങ്ങനെയെങ്കിൽ ചേതമില്ലാത്ത ഒരു ഉപകാരത്തിലൂടെ ഒരു ജീവൻ രക്ഷിക്കുന്നതിൽ പങ്കാളിത്തം വഹിക്കാൻ നമുക്കായാൽ അത് ഇഹത്തിലും പരത്തിലും എത്ര അധികം നന്മകൾക്ക് വഴിതെളിക്കും.
സഹോദരനും ഒരു ദാതാവായി ഈ ദൈവിക ശുശ്രൂഷയുടെ ഭാഗമാകാം. ഓർക്കുക ജീവൻ്റെ വിലയുള്ള ദാനമാണ് രക്തദാനം. പ്രാർത്ഥിക്കാം…പങ്കാളിയാകാം, Thank you, GBU

Continue Reading

Media

ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണം: രക്ഷിതാക്കൾ പ്രധാനമന്ത്രിക്ക് അപേക്ഷ നൽകി

Published

on

മസ്‍കത്ത്: ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പരീക്ഷാർത്ഥികളും രക്ഷിതാക്കളും. സെപ്‍തംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒമാനിലെ രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി. മുരളീധരനും മെമ്മോറാണ്ടം നൽകി.

കുവൈത്തിലും യുഎഇയിലും സെന്ററുകൾ അനുവദിച്ച സാഹചര്യത്തിൽ ഒമാനിൽ നിന്നുള്ള അഞ്ഞൂറിൽപരം പരീക്ഷാർത്ഥികളുടെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും രക്ഷിതാക്കൾ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവാസികൾ ഏറ്റവുമധികം അധിവസിക്കുന്ന രാജ്യങ്ങളിൽ നീറ്റ്‌ പരീക്ഷാ കേന്ദ്രം അനുവദിക്കമെന്നത് കുടുംബസമേതം പ്രവാസലോകത്ത് ജീവിക്കുന്നവരുടെ കാലങ്ങളായുള്ള ആവശ്യമാണ്. നിലവില്‍ കൊവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക – സാമൂഹിക പ്രതിസന്ധികള്‍ മൂലം പ്രവാസികള്‍ നിരവധി ബുദ്ധിമുട്ടുകൾ നേരിടുകയാണ് . നാട്ടിലേക്കുള്ള സാധാരണ പോക്കുവരവുകൾ പോലും അനിശ്ചിതത്വത്തിലാണെന്നിരിക്കെ പരീക്ഷക്കായി നാട്ടിലേക്ക് പോകാനും തിരിച്ചു വരാനും ഒട്ടേറെ പ്രതിബന്ധങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ നാട്ടിൽ പോയാൽ തിരിച്ചു വരാനാകുമോ എന്ന ആശങ്കയാണ്‌ പല രക്ഷിതാക്കൾക്കുമുള്ളത്.

ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് അഞ്ഞൂറിലധികം കുട്ടികളാണ് നീറ്റ് പരീക്ഷക്ക് തയ്യാറാകുന്നത്. നിലവില്‍ ഗൾഫ് രാജ്യങ്ങളിലെ യാത്രാവിലക്ക് ഉൾപ്പടെയുള്ള കാര്യങ്ങൾ അനന്തമായി നീണ്ടുപോകുകുയാണ്. ഒമാനിലെപരീക്ഷാർത്ഥികളുടെ ന്യായമായ ആവശത്തിന്മേൽ കേന്ദ്ര സർക്കാർ അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ. മസ്‌കത്തിലെ അവെന്യൂ മാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെവിൻ സാമുവൽ, മാളവിക ഷാജി, ഷാജി എം.ടി, പ്രദീപ്‌, മുഷ്താഖ്‌, ഇസാഖ് എന്നിവർ പങ്കെടുത്തു.
Sources:globalindiannews

Continue Reading

Subscribe

Enter your email address

Featured

Media15 hours ago

സഫറേഴ്സ് വോയ്സ് ഇന്ത്യ ഒരുക്കുന്ന സൗജന്യ രക്തദാന കൂട്ടായ്മ

ക്രിസ്തുയേശുവിൻ്റെ നാമത്തിൽ സ്നേഹവന്ദനം. കോവിഡിൻ്റെ ഈ പ്രത്യേക സാഹചര്യത്തിൽ ദാതാക്കളുടെ അഭാവം മൂലം ആശുപത്രികളിലും Blood bank കളിലും രക്തശേഖരം വളരെ കുറവായിരിക്കുന്നു. ഇക്കാരണത്താൽ ഇതിനോടകം അടിയന്തിരമായി...

us news16 hours ago

Chinese authorities raid Zoom church service, order pastor to stop preaching

Police officers and Chinese Communist Party officials raided a church in Guangdong Province, which advocates for justice in China, while...

Media16 hours ago

ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണം: രക്ഷിതാക്കൾ പ്രധാനമന്ത്രിക്ക് അപേക്ഷ നൽകി

മസ്‍കത്ത്: ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പരീക്ഷാർത്ഥികളും രക്ഷിതാക്കളും. സെപ്‍തംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒമാനിലെ രക്ഷിതാക്കൾ പ്രധാനമന്ത്രി...

Media16 hours ago

ഫിന്‍ലന്‍ഡിലേക്ക് ജൂലൈ 26 മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി

ഫിന്‍ലന്‍ഡിലേക്ക് ജൂലൈ 26 മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ച സഞ്ചാരികള്‍ക്കാണ് പ്രവേശനം. കുറഞ്ഞത് 14 ദിവസം മുമ്ബ് വാക്‌സീന്‍...

us news16 hours ago

മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി അനിവാര്യമാണോ?

ഹൂസ്റ്റൻ : രണ്ടു ഡോസ് വാക്‌സിനേഷന്‍ എടുത്തവർക്ക് മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി അനിവാര്യമാണെന്ന വാദം അമേരിക്കയിൽ ശക്തമായി. കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിനേഷന്‍ പരീക്ഷണം ഫലപ്രദമായി നടക്കുന്നതിനിടയിലാണ്...

us news17 hours ago

New corona variant found in UK, 16 cases detected so far

Public Health England has recently identified a new strain of coronavirus which is now being investigated after 16 confirmed cases...

Trending