Connect with us
Slider

Media

ഗില്‍ഗാല്‍ ബിബ്ലിക്കന്‍ സെമിനാരിയില്‍ ഡോക്ടറല്‍ ബിരുദ ദാനം നടന്നു.

Published

on

ഷാര്‍ജ: ഏഷ്യ തിയോളജിക്കല്‍ അസോസിയേഷന്‍ അക്രഡിറ്റേഷനുള്ള മിഡില്‍ ഈസ്റ്റിലെ ഏക സെമിനാരിയും ചര്‍ച്ച് ഓഫ് ഗോഡ് ഗ്രേഡ് ലെവല്‍ 4 സ്ഥാപനവുമായ ഗില്‍ഗാല്‍ ബിബ്ലിക്കല്‍ സെമിനാരിയില്‍ ഡോക്ടറല്‍ ബിരുദ ദാനം നടന്നു.

സെപ്റ്റംബര്‍ 1 ന് വൈകുന്നേരം 6.30 ന് ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ കോവിഡ് 19 നടപടി ക്രമങ്ങള്‍ പാലിച്ചാണ് പ്രഥമ ഡോക്‌ട്രേറ്റ് ബിരുദദാന സെറിമണി ക്രമീകരിച്ചത്.

അധ്യക്ഷന്‍ ബിഷപ്പ് ഷാന്‍ മാത്യൂ (അസോസിയേറ്റ് ഡയറക്ടര്‍ ജിബിഎസ്) പ്രാര്‍ത്ഥിച്ചു ആരംഭിച്ചു. സെമിനാരി അക്കാദമിക് ഡീന്‍ ഡോ.ടി.എം.ജോയല്‍, റവ.ആന്‍ഡ്രൂ ഡോവിഡ് തോംസണിനെ ഡോക്ടറേറ്റ് നു വേണ്ടി ശുപാര്‍ശ ചെയ്തു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് സെമിനാരി പ്രസിഡന്റ് ഡോ.കെ.ഓ.മാത്യൂ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റവ.ആന്‍ഡ്രൂ ഡേവിഡ് തോംസണിന് ഡോക്‌ട്രേറ്റ് നല്‍കി. അബുദാബിയിലെ സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് ചാപ്ലയിന്‍ ആണ് റവ.ആന്‍ഡ്രൂ ഡേവിഡ്.
കൂടാതെ യു എ ഇ ലുള്ള ഭാരതീയരായ പ്രവാസികള്‍ക്ക് വേണ്ടിയുള്ള ജനോപകാര പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്തു ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.ഇ.പി.ജോണ്‍സണ് ഹോണററി ഡോക്ടറേറ്റ് നല്‍കുവാനുള്ള മാനേജ്‌മെന്റ് ബോര്‍ഡ് തീരുമാനം അകാകദമിക് ഡീന്‍ സദസിനെ അറിയിച്ചു. വര്‍ഷാവസാനം നടക്കുന്ന സെമിനാരിയുടെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കും.

മാധ്യമ പ്രതിനിധികളായി ശ്രീ.രാജു(മലയാള മനോരമ) ശ്രീ.പ്രകാശ് (മാതൃഭൂമി) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രവാസ സമൂഹത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ഇ പി ജോണ്‍സണ്‍ ഗില്‍ഗാല്‍ ബിബ്ലിക്കല്‍ സെമിനാരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. പ്രസ്തുത മീറ്റിംഗില്‍ സെമിനാരി രജിസ്ട്രാര്‍ സിസ്റ്റര്‍ നിഷ, അഡ്മിനിസ്‌ട്രേറ്റര്‍ ബ്രദര്‍ ജോസഫ് എന്നിവരെ കൂടാതെ അധ്യാപകരായ പാസ്റ്റര്‍ ജേക്കബ്, പാസ്റ്റര്‍ ബെനഡിക്ട്, പാസ്റ്റര്‍ ജൂലിയസ്, പാസ്റ്റര്‍ ഗ്ലാഡ്‌സണ്‍ #െന്നിവരും സന്നിഹിതരായിരുന്നു.

Media

നിയമ വിരുദ്ധ മതപരിവർത്തനത്തിനെതിരെ യുപി; 10 വർഷം വരെ തടവ്, 50,000 രൂപ പിഴ.

Published

on

ലഖ്‌നൗ: നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിന്‍സ് ഇറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. ലൗ ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ് യു.പി സര്‍ക്കാരിന്റെ നടപടി. മറ്റുപല സംസ്ഥാനങ്ങളും സമാനമായ നിയമ നിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്

നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് 1 മുതല്‍ 5 വര്‍ഷംവരെ തടവുശിക്ഷയും 15,000 രൂപ പിഴയും വ്യവസ്ഥചെയ്യുന്നതാണ് ഓര്‍ഡിനന്‍സെന്ന് യുപി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് വാര്‍്ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരെയോ എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയോ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയാല്‍ 3 മുതല്‍ 10 വര്‍ഷംവരെ തടവുശിക്ഷയും 25,000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം. കൂട്ട മതപരിവര്‍ത്തനമാണ് നടക്കുന്നതെങ്കില്‍3 മുതല്‍ 10 വര്‍ഷംവരെ തടവുശിക്ഷ നല്‍കാനും 50,000 രൂപവരെ പിഴ ഈടാക്കാനും ഓര്‍ഡിനന്‍സ് വ്യവസ്ഥചെയ്യുന്നു. മറ്റൊരു മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കണമെങ്കില്‍ ജില്ലാ മജിസ്‌ട്രേട്ടില്‍നിന്ന് രണ്ടു മാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

The ordinance provides for jail term of 1-5 years with Rs 15,000 penalty for forceful religious conversion. For conversions of minors & women of SC/ST community, there will be jail term of 3-10 years with Rs 25,000 penalty: State Cabinet Minister Siddharth Nath Singh https://t.co/D6uTXIAHic

ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങള്‍ തടയാന്‍ ഹരിയാണ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ വിജ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലൗ ജിഹാദ് കേസുകളൊന്നും അന്വേഷണ ഏജന്‍സികള്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ഫെബ്രുവരില്‍ പാര്‍ലമെന്റിനെ അറിയിച്ചത്.

Continue Reading

Media

ദേശീയ പ​ണി​മു​ട​ക്ക് 25-ന്  അർധരാത്രി മുതൽ

Published

on

കോഴിക്കോട്: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ, ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും 25ന് ​അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ 26 അ​ര്‍​ധ​രാ​ത്രി വ​രെ​ പ​ണി​മു​ട​ക്കുമെന്ന് ട്രേ​ഡ് യൂ​ണി​യ​ന്‍ സം​യു​ക്ത സ​മി​തി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​കാ​ശ​പ്പെ​ട്ടു. 10 ദേ​ശീ​യ സം​ഘ​ട​ന​ക​ളും ബാ​ങ്കി​ംഗ്, ഇ​ൻ​ഷ്വ​റ​ന്‍​സ്, റെ​യി​ല്‍​വേ, കേ​ന്ദ്ര -സം​സ്ഥാ​ന ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​അ​വ​ശ്യ സേ​വ​ന മേ​ഖ​ല​യി​ലൊ​ഴി​കെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളും ക​ര്‍​ഷ​ക​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ളും അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലേ​തു​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ഴി​ക​ളും പ​ങ്കെ​ടു​ക്കും. അ​ന്ന് ന​ട​ക്കു​ന്ന യു​ജി​സി നെ​റ്റ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ പ​ണി​മു​ട​ക്ക് ബാ​ധി​ക്കി​ല്ലെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ എ​ള​മ​രം ക​രീം (സി​ഐ​ടി​യു,) അ​ഹ​മ​ദ് കു​ട്ടി ഉ​ണ്ണി​കു​ളം (എ​സ് ടി​യു), വി.​കെ. സ​ദാ​ന​ന്ദ​ന്‍ (എ​ഐ​യു​ടി​യു​സി), ബി​ജു ആ​ന്‍റ​ണി (ജെ​എ​ല്‍​യു), പി.​കെ. മു​കു​ന്ദ​ന്‍ (സി​ഐ​ടി​യു), വി​ജ​യ​ന്‍ കു​നി​ശേ​രി (എ​ഐ​ടി​യു​സി),മ​ന​യ​ത്ത് ച​ന്ദ്ര​ന്‍ (എ​സ്ടി​യു) തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Continue Reading

Subscribe

Enter your email address

Featured

Life15 hours ago

മൊബൈൽ നമ്പറുകൾ ജനുവരി ഒന്ന് മുതൽ പതിനൊന്നക്കമാകുന്നു,തുടക്കത്തില്‍ ‘0’ ചേര്‍ക്കണം.

  ന്യൂഡല്‍ഹി: ലാന്‍ഡ് ഫോണില്‍ നിന്നു മൊബൈല്‍ നമ്പറിലേക്ക് വിളിക്കാന്‍ ഇനി മുതല്‍ തുടക്കത്തില്‍ ‘0’ ചേര്‍ക്കണം. പുതിയ നിര്‍ദേശത്തിനു കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു....

us news15 hours ago

Netanyahu Met Saudi Prince on Secret Trip, Israeli Media Say

Jerusalem: Israel’s Prime Minister Benjamin Netanyahu held secret talks in Saudi Arabia Sunday with Crown Prince Mohammed bin Salman, media...

Media16 hours ago

നിയമ വിരുദ്ധ മതപരിവർത്തനത്തിനെതിരെ യുപി; 10 വർഷം വരെ തടവ്, 50,000 രൂപ പിഴ.

ലഖ്‌നൗ: നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിന്‍സ് ഇറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. ലൗ ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ്...

Media16 hours ago

ദേശീയ പ​ണി​മു​ട​ക്ക് 25-ന്  അർധരാത്രി മുതൽ

കോഴിക്കോട്: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ, ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും 25ന് ​അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ 26 അ​ര്‍​ധ​രാ​ത്രി വ​രെ​ പ​ണി​മു​ട​ക്കുമെന്ന് ട്രേ​ഡ് യൂ​ണി​യ​ന്‍...

Uncategorized16 hours ago

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകുന്നത് സർക്കാർ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകിയ തീരുമാനം സർക്കാർ പിൻവലിക്കുകയുണ്ടായി. ഇനി മുതൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകും അവധി നൽകുന്നത്. കൊറോണ...

Business16 hours ago

ഇനിമുതൽ രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കണം

ഇനിമുതൽ ഒരു വ്യക്തിയിൽ നിന്ന് രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടതായി വരും. ആദായ വകുപ്പ് നിയമപ്രകാരമാണിത്. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി ഇത് സംബന്ധിച്ച്...

Trending