Connect with us

us news

കൊവിഡ് വൈറസിനെതിരെ മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന

Published

on

 

ബെയ്ജിങ്: കൊവിഡ് വൈറസിനെതിരെ മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന. വാക്‌സിൻ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങും.

സിയാമെൻ സർവകലാശാല, ഹോങ്കോങ് സർവകലാശാല, ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവർ ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ നൂറ് പേരിലാണ് പരീക്ഷണം. മൂക്കിലൂടെയുള്ള വാക്‌സിൻ എടുക്കുന്നവർക്ക് കൊവിഡിൽ നിന്നും ഇൻഫ്‌ളുവെൻസ വൈറസുകളായ എച്ച്1 എൻ1, എച്ച്3 എൻ2, ബി എന്നീ വൈറസുകളിൽ നിന്നും അകന്ന് നിൽക്കാൻ സാധിക്കുമെന്നാണ് ഹോങ്കോങ് സർവകലാശാല പറയുന്നത്. മൂക്കിൽ സ്‌പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിന് ആദ്യമായാണ് ചൈന പരീക്ഷണാനുമതി നൽകുന്നത് .

ഇനാക്‌റ്റിവേറ്റഡ് വാക്സിൻ, എഡനോവൈറൽ വെക്റ്റൽ ബേസ്ഡ് വാക്സിൻ, ഡിഎൻഎ എംആർഎൻ‌എ വാക്സിൻ എന്നിങ്ങനെ മറ്റു നാലുതരത്തിലുള്ള കൊവിഡ് വാക്സിനുകളാണ് ചൈന വികസിപ്പിയ്കൂന്നത്. ഇതിൽ ഇനാക്‌റ്റിവേറ്റഡ് വാക്സിൻ ആയിരിയ്ക്കും ആദ്യം എത്തുക.

us news

ബ്രിട്ടീഷ് ക്രൈസ്തവര്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡനവും വിവേചനവും നേരിടുന്നു :വോയ്‌സ് ഫോർ ജസ്റ്റിസ് യുകെ

Published

on

ബ്രിട്ടീഷ് ക്രൈസ്തവര്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡനവും വിവേചനവും നേരിടുകയാണെന്ന് പുതിയ റിപ്പോർട്ട്. ക്രിസ്ത്യൻ ഗ്രൂപ്പായ വോയ്‌സ് ഫോർ ജസ്റ്റിസ് യുകെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 56 ശതമാനം പേർ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് ചർച്ച ചെയ്താൽ ശത്രുതയും പരിഹാസവും അനുഭവിക്കുമെന്ന് വെളിപ്പെടുത്തി. ഇത് യുവാക്കളിൽ 61 ശതമാനമായി ഉയർന്നു. 1,562 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയായിരിന്നു ഫലം. ക്രൈസ്തവ വിശ്വാസമാണ് ബ്രിട്ടീഷ് സമൂഹത്തിൻ്റെ അടിത്തറയെന്നു വോയ്സ് ഫോർ ജസ്റ്റിസിൻ്റെ ഡയറക്ടർ ലിൻഡ റോസ് പറഞ്ഞു.

നമ്മുടെ സഹിഷ്ണുതയ്ക്കും വൈവിധ്യത്തോടുള്ള സ്വീകാര്യതയ്ക്കും അടിവരയിടുന്നതാണിത്. എന്നാൽ തങ്ങളുടെ സർവേ കാണിക്കുന്നത് യുകെയിലെ ക്രൈസ്തവര്‍, ജോലിസ്ഥലത്തും സാമൂഹികമായും, വിവേചനത്തിനും പാർശ്വവൽക്കരണത്തിനും കൂടുതൽ വിധേയരാകുന്നുവെന്നാണ്. ഇത് ഖേദകരമാണ്. ക്രൈസ്തവ വിശ്വാസത്തോട് സജീവമായി ശത്രുത പുലർത്തുന്ന ഒരു പ്രത്യയശാസ്ത്രത്തിന് സമൂഹം ഇരയായി മാറിയിരിക്കുന്നു. നമ്മുടെ സഹിഷ്ണുതയും സ്വാതന്ത്ര്യവും സംരക്ഷിക്കണമെങ്കിൽ ക്രിസ്തീയ വിശ്വാസത്തെ തന്നെ സംരക്ഷിക്കേണ്ടതുണ്ടെന്നും ലിൻഡ കൂട്ടിച്ചേര്‍ത്തു.

നമ്മൾ നിസ്സാരമായി കാണുന്ന പല മൂല്യങ്ങളുടെയും അടിസ്ഥാനശിലയാണ് ക്രിസ്തീയ വിശ്വാസമെന്ന് 2019-ൽ കൺസർവേറ്റീവ് പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട നിക്ക് ഫ്ലെച്ചർ പറഞ്ഞു. ക്രിസ്തീയ വിശ്വാസം ഇല്ലായിരുന്നെങ്കിൽ നമ്മുടെ സഹിഷ്ണുത, വൈവിധ്യം, മനസ്സാക്ഷി, അയൽക്കാരോടുള്ള സ്‌നേഹം എന്നിവയെല്ലാം ഭൂതകാലമായി മാറുമായിരിന്നു. സമൂഹത്തിൽ ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള ആക്രമണം കൂടുതൽ ദുഷിച്ച ഒന്നായി മാറുന്നതിന് മുമ്പ് നാമെല്ലാവരും ഉണരേണ്ടതുണ്ടെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

ശുഭ വാർത്ത: കുടിയേറ്റക്കാരായ അഞ്ച് ലക്ഷം പങ്കാളികൾക്ക് പൗരത്വം നൽകാൻ അമേരിക്ക

Published

on

അമേരിക്കൻ പൗരന്മാരുടെ, കുടിയേറ്റക്കാരായ പങ്കാളികൾക്ക് പൗരത്വം നൽകാൻ ഒരുങ്ങി രാജ്യം. പ്രസിഡന്റ് ജോ ബൈഡൻ ആണ് അഞ്ച് ലക്ഷം പേ‌ർക്ക് പൗരത്വം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഇമിഗ്രേഷൻ നിയമങ്ങൾ കാരണം വേർപിരിഞ്ഞ് താമസിക്കേണ്ടി വരുന്ന കുടുംബങ്ങൾക്ക് സഹായമാവുകയാണ് ലക്ഷ്യം. നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയവർ സ്വന്തം രാജ്യത്തേക്ക് മടങ്ങി ​ഗ്രീൻ കാർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

പുതിയ നയത്തിന്‍റെ ഗുണഫലം അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാര്‍ക്കാണ് ലഭിക്കുക. കുടിയേറ്റക്കാർ 2024 ജൂൺ 17 ന് അമേരിക്കയിൽ താമസം ആരംഭിച്ചിട്ട് 10 വർഷമെങ്കിലും ആയിരിക്കണം എന്നതാണ് പൗരത്വത്തിന് യോ​ഗ്യത നേടാനുള്ള പ്രധാന മാനദണ്ഡം. ഇവര്‍ അമേരിക്കൻ പൗരനെ വിവാഹം കഴിച്ചിരിക്കണം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

NACOG 2024:ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; പാസ്റ്റര്‍ അനീഷ് തോമസും പ്രസംഗിക്കും

Published

on

നോര്‍ത്ത് കരോലിന: ഷാര്‍ലെറ്റ് പട്ടണത്തില്‍ NACOG കൂട്ടായ്മയുടെ 27മത് വാര്‍ഷിക സമ്മേളനം ജൂലൈ 11 മുതല്‍ 14 വരെ ഹില്‍ട്ടണ്‍ ഷാര്‍ലെറ്റ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്റ് പാസ്റ്റര്‍ സൈമണ്‍ ഫിലിപ്പ്, സെക്രട്ടറി വിജു തോമസ്, ട്രഷറര്‍ ടിനു മാത്യൂ എന്നിവര്‍ അറിയിച്ചു. ഷാര്‍ലറ്റിലെ ബെഥേല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ദൈവസഭയുടെ നേതൃത്വത്തിലാണ് യോഗങ്ങള്‍ ക്രമീകരിക്കുന്നത്.
“Empowered by the immeasurable power of God” “ദൈവത്തിന്റെ അളക്കുവാന്‍ കഴിയാത്ത അത്യന്ത ശക്തിയാല്‍ നിറയുക ”എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കുന്ന ആത്മീയ കൂടിവരവില്‍ പരിശുദ്ധാത്മ നിറവില്‍ വചനം ശുശ്രൂഷിക്കപ്പെടുന്നതിനായി ദൈവം ഈ കാലഘട്ടത്തില്‍ ശക്തമായി ഉപയോഗിക്കുന്ന പ്രസംഗകരും, ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നതിനായി തിരഞ്ഞടുക്കപ്പെട്ടവരും പ്രാര്‍ത്ഥനാപൂര്‍വ്വം തയ്യാറെടുപ്പുകള്‍ നടത്തിവരുന്നു.അഭിഷേകത്തോടെ ദൈവവചനം പ്രഘോഷിക്കുന്ന പ്രസംഗകരുടെ നല്ല നിര തന്നെ ഒരുക്കുന്നതില്‍ നേതൃത്വം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പവര്‍ വിഷന്‍ പ്രസംഗകന്‍ പാസ്റ്റര്‍ അനീഷ് തോമസ് സമ്മേളനത്തില്‍ പ്രസംഗിക്കും.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news18 mins ago

നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുത്, അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുതെന്നും കര്‍തൃ പ്രാര്‍ത്ഥനയിലെ അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ച്ചയ്ക്കിടെ...

world news22 mins ago

ഇറാഖിലേക്ക് മടങ്ങിയെത്തുന്ന ക്രൈസ്തവരുടെ എണ്ണം കുറയുന്നു

മൊസൂള്‍: ഇറാഖിലെ പ്രധാന നഗരമായ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റുകൾ ഭരണമുറപ്പിച്ചതിനെ തുടർന്ന് സ്ഥലമുപേക്ഷിച്ചു പോയവരില്‍, തിരികെ വരുന്ന ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം കുറയുന്നതായി വാര്‍ത്ത ഏജന്‍സിയായ...

Hot News41 mins ago

ഈ നഗരത്തെ ഉടൻ കടൽ വിഴുങ്ങും; മുങ്ങിമരിക്കാതിരിക്കാൻ ഒരു കോടി ജനങ്ങൾ, പുതിയ നഗരം പണിത് രക്ഷപ്പെടാൻ ശ്രമം തുടരുന്നു

ജക്കാർത്ത: ഒരു കോടിയിലധികം ആളുകൾ താമസിക്കുന്ന ഒരു നഗരം നിന്നനിൽപ്പിൽ കടലിനടിയിലേക്ക് മുങ്ങിത്താഴ്ന്നാൽ എന്താകും അവസ്ഥ, അല്ലെങ്കിൽ കടൽ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് കുതിച്ചെത്തിയാൽ എന്താകും? പറഞ്ഞുവരുന്നത്...

world news1 day ago

Members of Mob That Killed Nazir Masih Released on Bail

Pakistan  — Two weeks after Nazir Masih succumbed to injuries he sustained during a brutal mob attack on May 25,...

us news1 day ago

ബ്രിട്ടീഷ് ക്രൈസ്തവര്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡനവും വിവേചനവും നേരിടുന്നു :വോയ്‌സ് ഫോർ ജസ്റ്റിസ് യുകെ

ബ്രിട്ടീഷ് ക്രൈസ്തവര്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡനവും വിവേചനവും നേരിടുകയാണെന്ന് പുതിയ റിപ്പോർട്ട്. ക്രിസ്ത്യൻ ഗ്രൂപ്പായ വോയ്‌സ് ഫോർ ജസ്റ്റിസ് യുകെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം...

National1 day ago

പി.വൈ.പി.എ ഇനി വെസ്റ്റ് ബംഗാളിലും

ബംഗാൾ :- ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കായി “Saved to serve” എന്ന ആത്മ വാക്യത്തോടെ ആരംഭിച്ച പി.വൈ.പി.എ യുടെ (PYPA) പ്രവർത്തന ഫലമായി...

Trending