Connect with us
Slider

Travel

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ – ചെല്ലാന്‍ സംവിധാനവുമായി പൊലീസ്

Published

on

തിരുവനന്തപുരം:  ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ – ചെല്ലാന്‍ സംവിധാവുമായി കേരളാ പൊലീസ്. വാഹനം പരിശോധിച്ച് നാഷണല്‍ വെഹിക്കിള്‍ ഡേറ്റാബേസുമായി (പരിവാഹന്‍) ബന്ധപ്പെടുത്തി ഇ -ചെല്ലാന്‍ പിഒഎസ് ഡിവൈസ് വഴി പിഴ നല്‍കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വാഹനത്തിന്റെ / ലൈസന്‍സിയുടെ മുന്‍കാല പിഴ പരിശോധിച്ചറിയുവാനും തത്സമയം തന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് / ഇന്റര്‍നെറ്റ് ബാംങ്കിംഗ് / കാഷ് പേയ്മെന്റ് വഴി പിഴ അടയ്ക്കുന്നതിനുമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഇ – ചെല്ലാന്‍ സംവിധാനത്തിന് ഈമാസം 22ന് തുടക്കമാകും. പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ് ഈ പദ്ധതി നിലവില്‍ വരിക.

Travel

ഇനി ആര്‍.ടി.ഒ. പരിശോധനയില്ല; പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍നിന്ന് സ്ഥിരം രജിസ്ട്രേഷന്‍

Published

on

 

പുതിയ വാഹനങ്ങൾക്ക് ഇനി ഷോറൂമിൽ വെച്ചുതന്നെ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കും. രജിസ്ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കി. വാഹനങ്ങൾ ഷോറൂമിൽനിന്ന് ഇറക്കുന്നതിനുമുമ്പേ സ്ഥിരം രജിസ്ട്രേഷൻ നൽകും. ഇതുസംബന്ധിച്ച കേന്ദ്രസർക്കാർ നിർദേശം നടപ്പാക്കി മോട്ടോർവാഹന വകുപ്പ് ഉത്തരവിറക്കി. വ്യാഴാഴ്ചമുതൽ നടപ്പാകും.

അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങൾ നിരത്തിലിറക്കിയാൽ ഡീലർക്ക് കനത്ത പിഴ ചുമത്തും. വാഹനത്തിന്റെ 10 വർഷത്തെ റോഡ് നികുതിക്കു തുല്യമായ തുകയാണ് പിഴ. ഷോറൂമുകളിൽനിന്ന് ഓൺലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകൾ നൽകേണ്ടത്.

റോഡ് നികുതി, രജിസ്ട്രേഷൻ ഫീസ് എന്നിവ അടച്ചശേഷം ഇൻഷുറൻസ് എടുക്കണം. ഫാൻസി നമ്പർ വേണമെങ്കിൽ താത്പര്യപത്രം അപ്ലോഡ് ചെയ്യണം. മറ്റ് അപേക്ഷകളിൽ ഉടൻ സ്ഥിര രജിസ്ട്രേഷൻ അനുവദിക്കും. വൈകീട്ട് നാലിനുമുമ്പ് വരുന്ന അപേക്ഷകളിൽ അന്നുതന്നെ നമ്പർ അനുവദിക്കണം.

രജിസ്ട്രേഷൻ നമ്പർ അപ്പോൾത്തന്നെ ഡീലർക്ക് അറിയാനാകും. ഇതുപ്രകാരം അതിസുരക്ഷാ നമ്പർപ്ലേറ്റ് തയ്യാറാക്കി വാഹനത്തിൽ ഘടിപ്പിക്കണം. ഇതിനുശേഷമേ വാഹനം ഉടമയ്ക്കു കൈമാറാവൂ. ഫാൻസിനമ്പർ ബുക്ക് ചെയ്യുന്നവർക്ക് ആറുമാസത്തെ കാലാവധിയോടെ താത്കാലിക രജിസ്ട്രേഷൻ അനുവദിക്കും. എന്നാൽ, വാഹനം ഷോറൂമിൽനിന്നു പുറത്തിറക്കാനാവില്ല.

ഓൺലൈൻ ലേലംവഴി നമ്പർ എടുക്കുന്നതുവരെ ഷോറൂമിൽ തുടരണം. ലേലത്തിൽ പരാജയപ്പെട്ട് നമ്പർ വേണ്ടെന്നുവെച്ചാൽ അക്കാര്യം മോട്ടോർവാഹനവകുപ്പിനെ അറിയിക്കണം. നിലവിലുള്ള ശ്രേണിയിൽനിന്ന് നമ്പർ അനുവദിക്കും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉടമയ്ക്ക് തപാൽവഴി ലഭിക്കും.

താത്കാലിക രജിസ്ട്രേഷൻ ലഭിക്കുന്നവ

* ചേസിസ് മാത്രമായി വാങ്ങുന്ന വാഹനങ്ങൾ. ഇവയ്ക്ക് ബോഡി നിർമിക്കാൻ സാവകാശം ലഭിക്കും.

* ഇതരസംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാനുള്ള വാഹനങ്ങൾ.

* ഫാൻസിനമ്പറിനായി അപേക്ഷിക്കുന്ന വാഹനങ്ങൾ.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Travel

Saudi Arabia launches first solar car

Published

on

Jeddah: Alfaisal University’s College of Engineering on Thursday unveiled a solar- and electric-powered car, produced by a team from the university — led by Habib Farooq — in partnership with Boeing.

The event was attended by Prof. Mohammed bin Ali Al-Hayaza, president of Alfaisal University, and Boeing representatives.

“Students from the College of Electrical, Mechanical, Industrial, and Technical Engineering at the university have worked on this project for several years,” Al-Hayaza said in a statement. “The university has created the right environment and partnerships to complete the work to the fullest.”

Al-Hayaza said the car will be entered into international competitions and will be used in scientific research, contributions that are in line with Saudi Vision 2030.

Dr. Ahmed Oteafy, the assistant project supervisor at the College of Engineering, said the car can travel up to 2,500 kilometers on a single charge, at a speed of over 80 kilometers per hour.

“The materials were carefully selected, and the students worked on mechanical, electrical, and technical devices themselves to achieve the desired goal of making this car,” he said, adding that the university’s Scientific Research Center had also supported
the project.

The car will participate in the 2022 Comrades Ultra Marathon in Africa, Oteafy said.

Continue Reading

Subscribe

Enter your email address

Featured

us news13 hours ago

Covid-19 ‘shakes’ Brazil; Most children and young people die

Brazil has been one of the worst-hit nations by the coronavirus disease (Covid-19) pandemic but the unusual high deaths among...

us news14 hours ago

Russia prepares for devastating war; 30,000 more troops cross border; Ukraine shocked

Thirty thousands of Russian troops massing near the Ukrainian border, convoys of tanks, and a deadly escalation in the grinding...

us news14 hours ago

Christian pastor released from prison in Laos

A Laotian pastor who was kept in police detention for more than a year for conducting religious activities related to...

us news14 hours ago

ഫ്ലോറിഡായില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു

ഫ്ലോറിഡ ∙ കോവിഡ് മഹാമാരിയുടെ ദുരന്തഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ഫ്ലോറിഡാ സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു. മരണനിരക്ക് ഒറ്റ സംഖ്യയിൽ എത്തിയതായി ഫ്ലോറിഡാ...

us news15 hours ago

Malayalee Rose Mary in the American Cancer Society’s Shave to Save program

Rosemary Cherian, a Malayalee, is participating in ‘Shave to Save’, a fundraising event for the American Cancer Society’s Hope Lodge,...

us news15 hours ago

ഒസിഐ കാര്‍ഡുകള്‍ വീണ്ടും പുതുക്കേണ്ടതില്ല, 20 വര്‍ഷ കാലാവധിയും ഉപേക്ഷിക്കും, പ്രവാസികള്‍ക്ക് വന്‍ നേട്ടം

ന്യൂഡല്‍ഹി: ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ വീണ്ടും പുതുക്കുന്നതിനുള്ള നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച ഒഴിവാക്കി. പ്രവാസികള്‍ക്ക് ഇത് വലിയ നേട്ടമുണ്ടാക്കും. ഒസിഐ കാര്‍ഡുകള്‍...

Trending