Movie
ഷവെര്‍സ് ഓഫ് ബ്ലെസ്സിംഗ് റിലീസ് ചെയ്തു

തൃശ്ശൂര്‍: ആദ്യകാല പെന്തക്കോസ്ത് സഭ പ്രവര്‍ത്തകരായ വീരമ്പുള്ളി പൊറിഞ്ചു വര്‍ഗീസ്-സാറാ ദമ്പതികളുടെ കൊച്ചുമക്കള്‍ 13 പേര്‍ ചേര്‍ന്ന് പാടിയ ഷവെര്‍സ് ഓഫ് ബ്ലെസ്സിംഗ് യൂട്യൂബില്‍ റിലീസ് ചെയ്തു.
പി കെ പോള്‍ വരികള്‍ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന് ഫിന്നി ജോണ്‍സണ്‍ അറേഞ്ചിങ്ങ് ആന്റ് റെക്കോര്‍ഡിങ്ങും ഫ്രഡി ജോണ്‍സണ്‍ മിക്‌സ് ആന്റ് മാസ്റ്ററിംഗും ജോയല്‍ സാം എഡിറ്റിംഗും നിര്‍വഹിച്ചു. വിബിന്‍, എബിന, ഫേബ, അക്‌സ, സബീന, സൂസന്‍, അബി,ജോണ്‍സീന, ജോയല്‍,സെബിന്‍,ജോഹാന്‍,സ്റ്റൈന്‍,സ്റ്റെഫി എന്നിവര്‍ ശബ്ദം നല്‍കി. എബീന വി ബാബു നേതൃത്വം നല്‍കി.
httpss://youtu.be/8Wq4erLjrsE
Movie
ആ ചിരി ഇനി ഇല്ല; ഇന്നസെന്റ് വിട പറഞ്ഞു

കൊച്ചി: നടൻ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡോക്ടര്‍മാര്‍ശ്ര മിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
നാളെ തന്നെ സംസ്‌കാരം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. നാളെ രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു
അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു.
ഭാര്യ: ആലിസ്, മകൻ: സോണറ്റ്. മലയാളത്തിന്റെ ഹാസ്യ നായകന്മാരിൽ ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വമാണ് ഇന്നസെന്റ്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങളെ തന്മയത്വത്തോടെയും വഴക്കത്തോടെയും കൈകാര്യം ചെയ്ത നടനാണ് അദ്ദേഹം. 750-ലധികം സിനിമകളിൽ അഭിനയിച്ചു.
‘നൃത്തശാല’ എന്ന സിനിമയിലൂടെ ആരംഭിച്ച താരം ഹാസ്യ വേഷങ്ങളിലും പിന്നീട് ‘മഴവിൽക്കാവടി’, ‘പൊൻമുട്ടയിടുന്ന തറവ്’, ‘ഗാനമേള’ തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും ശ്രദ്ധേയനായി. മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇന്നസെന്റിനെ തേടിയെത്തി. അഭിനയത്തിനോടൊപ്പം രാഷ്ട്രീയത്തിലും ഇന്നസെന്റ് സജീവ സാന്നിധ്യമായിരുന്നു. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ പതിനാറാം ലോകസഭയിൽ പാർലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1979ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇന്നസെന്റ് വിജയിച്ചു. 2003 മുതൽ 2018 വരെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ഓർമ്മകളെ ആസ്പദമാക്കി പുസ്തകങ്ങളും മാസികകളും ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലാണ് ഇന്നസെന്റ് അവസാനമായി വേഷമിട്ടത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്.
Sources:azchavattomonline
Movie
സുപ്രസിദ്ധ സംഗീത സംവിധായകൻ എം.എം കീരവാണി ക്രിസ്തുവിനെ കുറിച്ച് പറയുന്ന വാക്കുകൾ തരംഗമാകുന്നു

ഇന്ത്യൻ ഗാനത്തിന് ഓസ്‌കാർ പുരസ്‌കാരം നേടിക്കൊടുത്ത സുപ്രസിദ്ധ സംഗീത സംവിധായകൻ എം.എം കീരവാണി ക്രിസ്തുനാഥനെ കുറിച്ച് പറയുന്ന വാക്കുകൾ തരംഗമാകുന്നു. ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽവെച്ച് ‘ആർആർആർ’ എന്ന തെലുങ്ക് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിലൂടെ ഏറ്റവും മികച്ച ‘ഒറിജിനൽ സോംഗി’നുള്ള ഓസ്‌കാർ അവാർഡ് ഏറ്റുവാങ്ങിയതിന് പിന്നാലെയാണ്, ഓരോ പാട്ടും റെക്കോർഡ് ചെയ്യുംമുമ്പ് താൻ യേശുവിനെ സ്മരിക്കാറുണ്ടെന്ന കീരവാണിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്.
ഏതാനും വർഷം മുമ്പ് ‘വാൾട്ട് ഡിസ്‌നി’ കമ്പനിയുടെ ‘മാ ടിവി’ നടത്തിയ മ്യൂസിക് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയപ്പോഴായിരുന്നു കീരവാണി യേശുനാഥനിൽ താൻ ദർശിച്ച സവിശേഷതകൾ വിശദീകരിച്ചുകൊണ്ട്, ഇക്കാര്യം പങ്കുവെച്ചത്. ഇതര മതദർശനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി യേശു പഠിപ്പിച്ച ക്ഷമയുടെയും കരുണയുടെയും പാഠങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് കീരവാണി വെളിപ്പെടുത്തി.
ഈ സ്വാധീനമാണ് പാട്ടുകൾ റെക്കോർഡ് ചെയ്യുംമുമ്പ് യേശുവിനെ മനസിൽ സ്മരിക്കാൻ പ്രചോദനമാകുന്നത്. തന്റെ ഗുരുവായ സുപ്രശസ്ത സംഗീതജ്ഞൻ രാജാമണിയും അപ്രകാരം ചെയ്തിരുന്നുവെന്നും കീരവാണി സാക്ഷ്യപ്പെടുത്തി. ഇക്കാര്യം പറഞ്ഞുകൊണ്ട്, ‘രാ രാജ ചന്ദ്രുഡു’ എന്ന തെലുങ്ക് ക്രൈസ്തവ ഭക്തിഗാന ആൽബത്തിൽ താൻ ആലപിച്ച ‘നീതെന്തോ കരുണ’ എന്ന് തുടങ്ങുന്ന ഗാനവും അദ്ദേഹം ആലപിച്ചു.
Sources:marianvibes
Movie
അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ജീവിതം കേന്ദ്രമാക്കി നിർമ്മിച്ച സിനിമ തീയറ്ററുകളിലേക്ക്

അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രം ‘ഹിസ് ഒണ്‍ലി സൺ’ ഈസ്റ്ററിനോട് അനുബന്ധിച്ച് മാർച്ച് 31നു തിയേറ്ററുകളിലേക്ക്. ഇത് ആദ്യമായിട്ടാണ് പൂർണമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച ഒരു ചിത്രം അമേരിക്കയിൽ ഉടനീളം റിലീസ് ചെയ്യുന്നത്. അറുപതിനായിരത്തോളം നിക്ഷേപകരിൽ നിന്ന് 12,35,000 ഡോളറാണ് ചിത്രത്തിനുവേണ്ടി സ്വരൂപിച്ചത്. പ്രമുഖ വീഡിയോസ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ എയ്ഞ്ചൽ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാണം അടക്കമുള്ളതിന്റെ ചുക്കാൻ പിടിക്കുന്നത്. ദ ചോസൺ പരമ്പരയുടെ പിന്നിൽ പ്രവർത്തിക്കുന്നതും എയ്ഞ്ചൽ സ്റ്റുഡിയോസാണ്.
ഉല്പത്തി പുസ്തകത്തിലെ പന്ത്രണ്ടാം അധ്യായം മുതൽ ഇരുപത്തിരണ്ടാം അധ്യായം വരെയുള്ള ഭാഗങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുൻ യുഎസ് മറൈൻ ആയിരുന്ന ഡേവിഡ് ഹെല്ലിംഗാണ് ചിത്രത്തിന്റെ സംവിധായകൻ. ഇറാഖിൽ സേവനം ചെയ്യുന്ന കാലത്താണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു ആശയം മനസ്സിൽ ഉദിച്ചത്. ദ ചോസൺ പരമ്പര ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ ചിത്രവുമായി കണ്ടുമുട്ടുന്ന നിലവാരമാണ് ‘ഹിസ് ഒണ്‍ലി സണ്ണി’ന് ഉള്ളതെന്ന് ഹെല്ലിംഗ് പറഞ്ഞു.
Sources:marianvibes
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news1 week ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്