Connect with us
Slider

Travel

ഹൈപ്പർലൂപ്പിൽ ആദ്യമായി മനുഷ്യർ യാത്ര ചെയ്തു

Published

on

ഭാവിയിലെ യാത്രാ സംവിധാനമായ ഹൈപ്പർലൂപ്പിൽ ആദ്യമായി മനുഷ്യർ യാത്ര ചെയ്തു. ദുബൈയുടെ നേതൃത്വത്തിൽ നടത്തുന്ന വെർജിൻ ഹൈപ്പർലൂപ്പ് പദ്ധതിയുടെ ഭാഗമായിരുന്നു പരീക്ഷണയാത്ര. ലാസ് വേഗാസിലെ കേന്ദ്രത്തിൽ നടന്ന ചരിത്ര യാത്രയിൽ ചീഫ് ടെക്നോളജി ഓഫിസർ ജോഷ് ജീജെൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറാ ലുഷിയെൻ എന്നിവരായിരുന്നു ആദ്യ യാത്രക്കാർ.

ശൂന്യമായ കുഴലിലൂടെ അതിവേഗതയിൽ യാത്രക്കാരെ വഹിച്ച വാഹനം കടന്നുപോകുന്ന സംവിധാനമാണ് ഹൈപ്പർ ലൂപ്പ്. ദുബൈയിലെ ഡിപി വേൾഡിന്റെ നേതൃത്വത്തിലാണ് വെർജിൻ ഹൈപ്പർലൂപ്പ് പദ്ധതി പുരോഗമിക്കുന്നത്. നേരത്തേ യാത്രക്കാരില്ലാതെ നാനൂറ് തവണ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് യാത്രക്കാരെയും വഹിച്ച് ഹൈപ്പർലൂപ്പ് പരീക്ഷിക്കുന്നത്. ലാസ്വേഗാസിലെ പരീക്ഷണകേന്ദ്രത്തിൽ അഞ്ഞൂറ് മീറ്റർ പാതയിലായിരുന്നു പരീക്ഷണയാത്ര. രണ്ട് പേർക്ക് യാത്രചെയ്യാവുന്ന പോഡിലായിരുന്നു യാത്ര എങ്കിലും 28 പേർക്ക് വരെ ഒരേസമയം യാത്രചെയ്യാവുന്ന പോഡ് വികസിപ്പിച്ചുവരികയാണ്. പരീക്ഷണ വിജയകരമായാൽ ഹൈപ്പർലൂപ്പ് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് യു എ ഇയും സൗദി അറേബ്യയും.

Travel

വാഹനത്തിന്റെ ആർസി ബുക്കിൽ നോമിനിയേയും ചേർക്കാം.

Published

on

 

ന്യൂഡൽഹി∙ വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം ആർസിയിൽ നോമിനിയെയും നിർദേശിക്കാവുന്നവിധം മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരത്തുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാം. നോമിനി, ഉടമാവകാശം, രേഖകളുടെ അടിസ്ഥാനത്തിൽ നോമിനിയെ നിർദേശിക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ട, മോട്ടർ വാഹന നിയമത്തിലെ 47, 55, 56 വ്യവസ്ഥകളിലാണു ഭേദഗതി വരുത്തുന്നത്. ഉടമ മരിച്ചാൽ മരണ സർട്ടിഫിക്കറ്റ് വകുപ്പിന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ പുതിയ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇതുസംബന്ധിച്ച നിർദേശങ്ങൾ പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം [email protected] എന്ന വിലാസത്തിൽ ഇ–മെയിൽ ചെയ്യാം.
Sources:manoramaonline

Continue Reading

Travel

യൂദാ 1’: സുവിശേഷ പ്രഘോഷകര്‍ക്കായി ലോകത്തെ ആദ്യത്തെ ക്രിസ്ത്യന്‍ വിമാന സര്‍വ്വീസ് ഒരുങ്ങുന്നു.

Published

on

ലൂയിസിയാന: യേശു ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുവാന്‍ ആഗ്രഹിക്കുന്ന സുവിശേഷകരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സന്നദ്ധ പ്രേഷിത കൂട്ടായ്മ ലോകത്തെ ആദ്യത്തെ ക്രിസ്ത്യന്‍ വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. ‘യൂദാ 1’ എന്ന്‍ പേരിട്ടിരിക്കുന്ന വിമാന സര്‍വ്വീസ് അടുത്ത വര്‍ഷം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം. ലൂയിസിയാനയിലെ ഷ്രെവ്പോര്‍ട്ട്‌ കേന്ദ്രമാക്കിയാണ് സര്‍വ്വീസ് നടത്തുക. സ്വകാര്യ വിമാന സര്‍വ്വീസ് എന്ന നിലയില്‍ എയര്‍ലൈന്‍സ് ഇതിനോടകം തന്നെ ഒരു സംഘം മിഷ്ണറിമാരെ ദുരന്ത ബാധിത മേഖലകളിലേക്കും മിഷന്‍ കേന്ദ്രങ്ങളിലേക്കും എത്തിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷത്തോടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നും, ഇതോടെ ഒരു സ്വകാര്യ വിമാന സര്‍വ്വീസ് എന്ന നിലയില്‍ നിന്ന് മാറി ‘ഡെല്‍റ്റാ’ പോലെയുള്ള സാധാരണ വിമാന സര്‍വ്വീസായി യൂദാ1 മാറുമെന്നും സര്‍വ്വീസിന്റെ പ്രസിഡന്റും സി.ഇ.ഒ യുമായ എവറെറ്റ് ആരോണ്‍ ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇപ്പോള്‍ ചെറിയ വിമാനങ്ങള്‍വെച്ച് സര്‍വ്വീസ് നടത്തുന്ന യൂദാ 1 അടുത്ത വര്‍ഷത്തോടെ വലിയ വിമാനങ്ങള്‍ വാങ്ങുവാനാണ്‌ പദ്ധതിയിട്ടിരിക്കുന്നത്. 238 പേര്‍ക്ക് ഇരിക്കാവുന്ന ബോയിംഗ് 767-200 ഇ.ആര്‍ വിമാനം തങ്ങളുടെ വിമാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അടുത്ത വര്‍ഷം അവസാനത്തോടെ മൂന്നോ നാലോ വലിയ വിമാനങ്ങള്‍ വാങ്ങുവാനാണ്‌ പദ്ധതിയിട്ടിരിക്കുന്നതെന്നും ആരോണ്‍ പറഞ്ഞു.

Continue Reading

Subscribe

Enter your email address

Featured

Travel21 hours ago

വാഹനത്തിന്റെ ആർസി ബുക്കിൽ നോമിനിയേയും ചേർക്കാം.

  ന്യൂഡൽഹി∙ വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം ആർസിയിൽ നോമിനിയെയും നിർദേശിക്കാവുന്നവിധം മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരത്തുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ...

us news22 hours ago

Indonesian Terrorist Burns Down Church and Christian Homes, Killing Four

  International Christian Concern (ICC) has learned that on November 27, an alleged terrorist attacked the Salvation Army’s service post...

us news22 hours ago

Christian Teen in Pakistan Escapes Abductors and Returns to Family

Pakistan – According to local reports, a Christian teen from Pakistan’s Punjab province has recently returned to her family after...

Uncategorized22 hours ago

Jesus Christ’s ‘childhood home’ discovered by archaeologist

  The astonishing find has occurred at an excavation site in Nazareth, Israel led by Professor Ken Dark from the...

Uncategorized22 hours ago

വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്ക്

തിരുവനന്തപുരം: വോഗ് ഇന്ത്യയുടെ ലീഡർ ഓഫ് ദ ഇയർ പുരസ്കാരം ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഫേയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട...

us news2 days ago

Court in Pakistan Orders Arzoo Raja Stay in Shelter Home Until She Turns 18

Pakistan – The High Court in Sindh ordered that Arzoo Raja, a 13-year-old Christian girl allegedly abducted and illegally married...

Trending