Media
ഐപിസി യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 23 മുതൽ

ദുബായ്: ഐപിസി യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 23, 24, 25 തീയതികളിൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ദിവസവും വൈകീട്ട് 7:30 മുതൽ 9:30 വരെ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ സാബു വർഗ്ഗീസ് ഹ്രൂസ്റ്റൺ), ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് , പാസ്റ്റർ കെ.എം ജോസഫ് പെരുമ്പാവൂർ എന്നിവർ പ്രസംഗിക്കും. റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം, ഉൽഘാടനം ചെയ്യും. റീജിയൻ ഭാരവാഹികളായ പാസ്റ്റർ കെ.വൈ. തോമസ് , പാസ്റ്റർ അലക്സ് അബ്രഹാം , പാസ്റ്റർ ഷൈനോജ് നൈനാൻ, ജേക്കബ് വർഗ്ഗീസ്, രാജു ജോൺ, ഡെനീസ് തോമസ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ ഐപിസി. ഇമ്മാനുവേൽ ദുബായ്, ഐപിസി അജ്മാൻ. ഐപിസി ഫിലദൽഫിയ ദുബായ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. എല്ലാ വർഷവും നടക്കുന്നത് പോലെ ഈ വർഷവും ഡിസംബർ 2 ന് രാവിലെ 9:30 മുതൽ 12:30 വരെ സൂം പ്ലാറ്റ്ഫോമിൽ റീജിയൻ ആരാധന നടക്കും എന്ന് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം അറിയിച്ചു. വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ ഈ സമ്മേളനങ്ങൾ തൽസമയം കാണാവുന്നതാണ്.
Media
വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി

വെള്ളാപ്പള്ളി: വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി. ചുവരെഴുത്തുകളും വരകളുമായി ദൈവം നൽകിയ കഴിവുകൾ സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വെള്ളാപ്പള്ളി ലോക്കൽ സഭാ ശുശ്രുഷകനായ ഇദ്ദേഹം.
നിലവിൽ ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും ഉള്ള ചുവരെഴുത്തുകൾ താൻ ശുശ്രൂഷിക്കുന്ന സഭയുടെ മതിലിന്മേൽ എഴുതുന്ന തിരക്കിലാണ് കലാകാരനായ ഈ പാസ്റ്റർ. അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന പായിപ്പാടിന് സമീപമാണ് താൻ ശുശ്രുഷിക്കുന്ന ലോക്കൽ സഭ. ആയതിനാൽ അവരെ കൂടി ലക്ഷ്യം വെച്ചാണ് തന്റെ ചുമരെഴുത്തുകൾ ഹിന്ദിയിൽ കൂടി ഉൾപ്പെടുത്തിയത്.
ചർച് ഓഫ് ഗോഡ് സഭകളുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ച കുക്കു സായിപ്പിന്റെ കളർ ചിത്രം ക്യാൻവാസിൽ പകർത്തിയതും, കുക്കുസായിപ്പിന്റെ ബ്ലാക്ക് & വൈറ്റ് ചിത്രം ഉപയോഗിച്ച് കളർ ചിത്രം വരച്ചതും ഏവരെയും അതിശയിപ്പിച്ചിരുന്നു.
നിത്യതയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ പാസ്റ്റർ പി എ വി സാമിന്റെയും ഛായചിത്രം ക്യാൻവാസിൽ ആക്കിയത് ശ്രദ്ധ ആകർഷിച്ചിരുന്നു. പാസ്റ്റർ ഡേവിഡ് അനുഗ്രഹീത ഗായകൻ കൂടിയാണ്. ഈ ലോക്ക്ഡൗണ്‍ സമയത്ത് തന്റെ സഭയിൽ താൻ നടത്തിയ ഓണ്‍ലൈൻ കൂട്ടായ്മകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
1990 – 93 ൽ ആലപ്പുഴ സ്കൂൾ ഓഫ് ആർട്സിൽ നിന്നും ചിത്രകലയിൽ ഡിപ്ലോമ പഠനം പൂർത്തീകരിച്ചതിനു ശേഷം ചില പ്രസിദ്ധീകരണങ്ങളിൽ ചിത്രകാരനായും കാർട്ടൂണിസ്റ്റായും കൊമേഴ്സ്യൽ ആർട്ടിസ്റ്റായും താൻ പ്രവർത്തിച്ചിരുന്നു. തുടർന്ന് തനിക്ക് ലഭിച്ച ദൈവവിളി തിരിച്ചറിയുകയും ദൈവീകവേലയിലേക്ക് ഇറങ്ങുകയുമായിരുന്നു. പരസ്യയോഗങ്ങളിൽ പാടുകയും പ്രസംഗിക്കുകയും ചെയ്യുന്നതിൽ വളരെയധികം സമയം ചിലവഴിക്കുന്ന ദൈവദാസൻ കൂടിയാണ് പാസ്റ്റർ ഡേവിസ്.
ഭാര്യ പൗളിൻ, വിദ്യാർത്ഥികളായ സാമുവേൽ , ദാനിയേൽ , അബിഗയിൽ എന്നിവരും തന്റെ ശുശ്രുഷയ്ക്ക് പ്രചോദനം നൽകുന്നുവെന്നു പാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.
Media
ഐ പി സി ചെന്നൈ മെട്രോ സെന്റര്‍ വാര്‍ഷിക കണ്വന്ഷന് ഫെബ്രുവരി 5 ന്

ചെന്നൈ: ഐപിസി ചെന്നൈ മെട്രോ ഡിസ്ട്രിക്ടിന്റെ 23 മത് വാര്‍ഷിക കണ്വന്ഷന് ഫെബ്രുവരി 5,6,7 തിയതികളില്‍ നടക്കും. ഡിസ്ട്രിക്ട് പാസ്റ്റര്‍ രാജു എം ചെറിയാന് ഉദ്ഘാടനം നിര്‍വഹിക്കും. ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെ സൂം ആപ്ലിക്കേഷന്‍ മുഖേന നടക്കുന്ന മീറ്റിംഗില്‍ പാസ്റ്റര്‍മാരായ കിങ്സി ചെല്ലന്, ബി.മോനച്ചന്, സാം ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും. സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
സൂം ഐ ഡി :82887911162
പാസ്കോഡ്: 123456