Travel
അപകടങ്ങള്‍ വര്‍ധിക്കുന്നു; കെ.എസ്.ആര്.ടി.സിയില്‍ ഇന്ന് മുതല്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം

തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്.ടി.സിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം ഇന്ന് മുതല്‍ നടപ്പിലാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. വൈറ്റില കെഎസ്ആര്‍ടിസി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തുടര്‍ച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പില്‍ വരുത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം ഇന്ന് മുതല്‍ ആരംഭിക്കും. ബംഗളൂരുവിലേയ്ക്കും വടക്കന്‍ കേരളത്തിലേയ്ക്കുമുള്ള സര്‍വീസുകളിലാണ് ഇത് നടപ്പാക്കുക.
അതേസമയം, അപകടത്തിനിരയായവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് പ്രഖ്യാപിക്കും. പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. മരണപ്പെട്ടയാളുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് അഡ്വാന്‍സ് നല്കാന് ആവശ്യപ്പെടും. അതിനിടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കണ്ടക്ടര്‍ കം ഡ്രൈവര്‍ സംവിധാനമാണ് നേരത്തെ ഉണ്ടായിരുന്നതെന്നും അത് പുനഃസ്ഥാപിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.
Travel
പുകപരിശോധനയില്‍ വ്യാജന്മാർ; കുരുക്കിലായി എംവിഡി

കൊച്ചി: ഓണ്‍ലൈന്‍ പുക പരിശോധനാ സംവിധാനത്തിൽ പ്രവേശിച്ച വ്യാജൻമാരെ തുരത്താൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ല. എറണാകുളത്ത് പിടിച്ചെടുത്ത വ്യാജ സോഫ്റ്റ് വെയറിന്റെ ഉറവിടം കണ്ടെത്താൻ സൈബർ പൊലീസിന്റെ സഹായം തേടും. സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയെങ്കിലും സാങ്കേതിക പരിമിതികൾ കാരണം ക്രമക്കേടുകൾ കണ്ടെത്താനായില്ല.
എറണാകുളത്ത് പരിശോധനയ്ക്കായി കൊണ്ടുവരാത്ത വാഹനത്തിന്റെ ചിത്രവും കൃത്രിമ ഫലവും അടങ്ങിയ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ നൽകി. വാഹന എമിഷൻ പരിശോധനാ കേന്ദ്രങ്ങളിലെ യന്ത്രങ്ങളുടെ കൃത്യത പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന് സംവിധാനമില്ല. വ്യത്യസ്ത മെഷീനുകളിൽ നിങ്ങൾ ഒരു വാഹനം പരിശോധിക്കുകയാണെങ്കിൽ, നിങ്ങൾക്ക് വ്യത്യസ്ത ഫലങ്ങൾ ലഭിക്കും. ഇവയിൽ ഏതാണ് ആധികാരികമെന്ന് ചോദിച്ചാൽ മോട്ടോർ വാഹന വകുപ്പ് കുടുങ്ങും.
മെഷീനുകൾ വിതരണം ചെയ്ത ഏജൻസികൾ നിശ്ചിത കാലയളവിനുള്ളിൽ അവയുടെ പ്രകടനം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണം എന്നതാണ് ഏക നിബന്ധന. ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റ് ഓൺലൈനായി അപ്ലോഡ് ചെയ്യുന്ന കേന്ദ്രങ്ങളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് പുതുക്കും. സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നതിനും പരിമിതികളുണ്ട്. സർക്കാർ അംഗീകൃത ഏജൻസി പുക പരിശോധനാ യന്ത്രങ്ങൾ പരിശോധിക്കുകയും കൃത്യത ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ ക്രമക്കേടുകൾ തടയാൻ കഴിയില്ല.
Sources:Metro Journal
Travel
ഓൺലൈൻ ടാക്സി സർക്കാർ വക; ‘കേരള സവാരി’ എല്ലാവർക്കും വേണ്ടി, ഗുണങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തുടങ്ങന്ന ഓൺലൈൻ ടാക്സി സംവിധാനത്തിന്റെ ഗുണങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. രാജ്യത്തെ ആദ്യമായാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ‘കേരള സവാരി’ ഇന്ന് പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചു. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കുമെന്നാണ് പിണറായി വിജയൻ ചൂണ്ടികാണിക്കുന്നത്. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ സേവനം ആരംഭിക്കുന്നത്. പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിൽ സുരക്ഷിതമായ യാത്ര കേരള സവാരി ഉറപ്പാക്കും. ഇന്ന് ഉച്ചയോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ കേരള സവാരി ആപ്പ് ലഭ്യമാകും. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചിട്ടുണ്ട്.
‘കേരള സവാരി’യെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറയാനുള്ളത്
സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആയ ‘കേരള സവാരി’ ഇന്ന് പ്രവർത്തനം ആരംഭിക്കുന്നു. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ സേവനം ആരംഭിക്കുന്നത്. പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിൽ സുരക്ഷിതമായ യാത്ര കേരള സവാരി ഉറപ്പാക്കും. ഇന്ന് ഉച്ചയോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ കേരള സവാരി ആപ്പ് ലഭ്യമാകും. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാക്കും.
മറ്റു ഓൺലൈൻ പ്ലാറ്റുഫോമുകളെ പോലെ കേരള സവാരിയിൽ നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയില്ല. തിരക്കുള്ള സമയങ്ങളിൽ മറ്റു ഓൺലൈൻ ടാക്സി കമ്പനികൾ സർവീസുകൾക്ക് ഒന്നര ഇരട്ടിവരെ ചാർജ്ജ് വർധിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിന്റെ ഗുണം യാത്രക്കാർക്കോ തൊഴിലാളികൾക്കോ ലഭിക്കാറുമില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ്ജ് മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക. മറ്റ് ഓൺലൈൻ ടാക്സികളിൽ അത് 20 മുതൽ 30 ശതമാനം വരെയാണ്. സർവീസ് ചാർജായി ലഭിക്കുന്ന തുക ഈ പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്റീവ്സ് നൽകാനും മറ്റുമായി ഉപയോഗപ്പെടുത്താനാണ് തീരുമാനം.
ഓൺലൈൻ ടാക്സി സർവീസുകളുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സുരക്ഷയുടേതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന ഓൺലൈൻ സർവീസാണിത്. ആപ്പ് ഡിസൈനിങ്ങിലും ഡ്രൈവറുടെ രെജിസ്ട്രേഷനിലും അടക്കം ഈ കരുതലിനു പ്രാധാന്യം നൽകിയിട്ടുണ്ട്. പദ്ധതിയിൽ അംഗമാകുന്ന ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കൃത്യമായ പരിശീലനവും നൽകുന്നുണ്ട്.
കൂടാതെ ആപ്പിൽ ഒരു പാനിക് ബട്ടൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും തരത്തിൽ അപകടസാധ്യത തോന്നിയാലോ ഈ ബട്ടൺ അമർത്താം. തീർത്തും സ്വകാര്യമായി ഒരാൾക്ക് അത് ചെയ്യാനാവും. ഡ്രൈവർ പാനിക് ബട്ടൺ അമർത്തിയാൽ യാത്രക്കാരനോ യാത്രക്കാരൻ അത് ചെയ്താൽ ഡ്രൈവർക്കോ ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കുകയില്ല. ബട്ടൺ അമർത്തിയാൽ പൊലീസ്, ഫയർഫോഴ്സ്, മോട്ടോർവാഹന വകുപ്പ് എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇനി ഓപ്ഷൻ തിരഞ്ഞെടുക്കാൻ പറ്റാത്തത്ര അപകടസാഹചര്യത്തിലാണെങ്കിൽ ബട്ടൺ അമർത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കിൽ നേരിട്ട് പൊലീസ് കൺട്രോൾ റൂമിലേക്ക് കണക്ട്ഡ് ആവും. വാഹനങ്ങളിൽ സബ്സിഡി നിരക്കിൽ ജീ പി എസ് ഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കും. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾസെന്റർ തയ്യാറാക്കിയിട്ടുണ്ട്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിലാണ് ആധുനിക സംവിധാനങ്ങളോടെയുള്ള കാൾസെന്റർ പ്രവർത്തിക്കുന്നത്. സർവീസ് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഞൊടിയിടയിൽ പരിഹാരം കണ്ടെത്താനാവും വിധമാണ് കോൾസെന്റർ പ്രവർത്തിക്കുക. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പാക്കുന്നത്. അത് വിലയിരുത്തി കുറ്റമറ്റ മാതൃകയിൽ സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തും.
Sources:azchavattomonline
Travel
ഹെല്‍മറ്റില്‍ ക്യാമറ നിരോധിച്ചു; വിലക്ക് ലംഘിച്ചാല്‍ 1000 രൂപ പിഴ, 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ഹെല്‍മറ്റില്‍ ഇനിമുതല്‍ ക്യാമറ പാടില്ല. ക്യാമറ വെക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.വിലക്ക് ലംഘിച്ച് ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവ്. മൂന്ന് മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോര്‍ വാഹനാപകടങ്ങളില്‍ ആളുകളുടെ മുഖത്ത് കൂടുതല്‍ പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റിന് മകുളില്‍ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തില്‍പ്പെട്ടവര്‍ക്കാണ് മുഖത്ത് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ഗതാഗതവകുപ്പിന്റെ കര്‍ശന നടപടി.
Sources:NEWS AT TIME
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings