Media
‘ഖത്തര്‍ ഉപരോധം അവസാനിക്കുന്നു’; വ്യോമ, കര മാര്‍ഗങ്ങള്‍ തുറന്നു നല്‍കാമെന്ന് സൗദി, തീരുമാനം ഉടന്‍ പ്രഖ്യാപിക്കും

ദോഹ: മൂന്നു വര്‍ഷമായി തുടരുന്ന ഖത്തര്‍ ഉപരോധം അവസാനിക്കാന്‍ പോവുകയാണെന്ന് റിപ്പോട്ട്. ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങള്‍ക്കായി സൗദി അറേബ്യ തങ്ങളുടെ വ്യോമ മാര്‍ഗം തുറക്കുമെന്നാണ് സൂചന. കര അതിര്‍ത്തിയും സൗദി തുറന്നു നല്‍കുമെന്ന റിപ്പോര്‍ട്ടുണ്ട്.
ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും ഇതുവരെ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.
വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉപദേശകനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനുമായ ജാരേദ് കുഷ്നര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറിലേക്കും സൗദി അറേബ്യയിലേക്കും നടത്തിയ യാത്രയുടെ ഫലമായാണ് ഉപരോധ കാര്യത്തിലെ പുതിയ മുന്നേറ്റമെന്നാണ് വിലയിരുത്തല്‍.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കഴിഞ്ഞ ദിവസം നിയോമില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കുഷ്നര്‍ ബുധനാഴ്ച ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ദോഹയില്‍ വെച്ചു ചര്‍ച്ച നടത്തിയിരുന്നു.
മൂന്നു വര്‍ഷത്തെ ഗള്‍ഫ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു കുഷ്നറിന്റെ ഇരു രാജ്യങ്ങളിലെയും സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടുമില്ല.
ഖത്തര്‍ ഉപരോധം അവസാനിക്കുമെന്ന അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി ഉയര്‍ന്നുവരുന്നുണ്ട്. ജി.സി.സി പ്രതിസന്ധിക്ക് സമീപ ആഴ്ചകളില്‍ സാധ്യമായ പരിഹാരം കാണാമെന്ന് സൗദി അറേബ്യ സൂചനയും നല്‍കിയിരുന്നു.
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ തങ്ങളുടെ രാജ്യം വഴികള്‍ തേടുകയാണെന്ന് കഴിഞ്ഞയാഴ്ച സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍ സൗദ് പറഞ്ഞിരുന്നു. ഇത് രണ്ടാം തവണയാണ് ഫര്ഹാന് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലും സമാനമായ പ്രസ്താവന നടത്തിയിരുന്നു.
Media
വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി

വെള്ളാപ്പള്ളി: വരയുടെ വർണ്ണങ്ങൾ തീർത്ത് കൊറോണകാലത്തു പാസ്റ്റർ ഡേവിഡ് കെ.എ (ജയ്മോൻ) ശ്രദ്ധേയനായി. ചുവരെഴുത്തുകളും വരകളുമായി ദൈവം നൽകിയ കഴിവുകൾ സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വെള്ളാപ്പള്ളി ലോക്കൽ സഭാ ശുശ്രുഷകനായ ഇദ്ദേഹം.
നിലവിൽ ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും ഉള്ള ചുവരെഴുത്തുകൾ താൻ ശുശ്രൂഷിക്കുന്ന സഭയുടെ മതിലിന്മേൽ എഴുതുന്ന തിരക്കിലാണ് കലാകാരനായ ഈ പാസ്റ്റർ. അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന പായിപ്പാടിന് സമീപമാണ് താൻ ശുശ്രുഷിക്കുന്ന ലോക്കൽ സഭ. ആയതിനാൽ അവരെ കൂടി ലക്ഷ്യം വെച്ചാണ് തന്റെ ചുമരെഴുത്തുകൾ ഹിന്ദിയിൽ കൂടി ഉൾപ്പെടുത്തിയത്.
ചർച് ഓഫ് ഗോഡ് സഭകളുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ച കുക്കു സായിപ്പിന്റെ കളർ ചിത്രം ക്യാൻവാസിൽ പകർത്തിയതും, കുക്കുസായിപ്പിന്റെ ബ്ലാക്ക് & വൈറ്റ് ചിത്രം ഉപയോഗിച്ച് കളർ ചിത്രം വരച്ചതും ഏവരെയും അതിശയിപ്പിച്ചിരുന്നു.
നിത്യതയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസിയർ പാസ്റ്റർ പി എ വി സാമിന്റെയും ഛായചിത്രം ക്യാൻവാസിൽ ആക്കിയത് ശ്രദ്ധ ആകർഷിച്ചിരുന്നു. പാസ്റ്റർ ഡേവിഡ് അനുഗ്രഹീത ഗായകൻ കൂടിയാണ്. ഈ ലോക്ക്ഡൗണ്‍ സമയത്ത് തന്റെ സഭയിൽ താൻ നടത്തിയ ഓണ്‍ലൈൻ കൂട്ടായ്മകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
1990 – 93 ൽ ആലപ്പുഴ സ്കൂൾ ഓഫ് ആർട്സിൽ നിന്നും ചിത്രകലയിൽ ഡിപ്ലോമ പഠനം പൂർത്തീകരിച്ചതിനു ശേഷം ചില പ്രസിദ്ധീകരണങ്ങളിൽ ചിത്രകാരനായും കാർട്ടൂണിസ്റ്റായും കൊമേഴ്സ്യൽ ആർട്ടിസ്റ്റായും താൻ പ്രവർത്തിച്ചിരുന്നു. തുടർന്ന് തനിക്ക് ലഭിച്ച ദൈവവിളി തിരിച്ചറിയുകയും ദൈവീകവേലയിലേക്ക് ഇറങ്ങുകയുമായിരുന്നു. പരസ്യയോഗങ്ങളിൽ പാടുകയും പ്രസംഗിക്കുകയും ചെയ്യുന്നതിൽ വളരെയധികം സമയം ചിലവഴിക്കുന്ന ദൈവദാസൻ കൂടിയാണ് പാസ്റ്റർ ഡേവിസ്.
ഭാര്യ പൗളിൻ, വിദ്യാർത്ഥികളായ സാമുവേൽ , ദാനിയേൽ , അബിഗയിൽ എന്നിവരും തന്റെ ശുശ്രുഷയ്ക്ക് പ്രചോദനം നൽകുന്നുവെന്നു പാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.
Media
ഐ പി സി ചെന്നൈ മെട്രോ സെന്റര്‍ വാര്‍ഷിക കണ്വന്ഷന് ഫെബ്രുവരി 5 ന്

ചെന്നൈ: ഐപിസി ചെന്നൈ മെട്രോ ഡിസ്ട്രിക്ടിന്റെ 23 മത് വാര്‍ഷിക കണ്വന്ഷന് ഫെബ്രുവരി 5,6,7 തിയതികളില്‍ നടക്കും. ഡിസ്ട്രിക്ട് പാസ്റ്റര്‍ രാജു എം ചെറിയാന് ഉദ്ഘാടനം നിര്‍വഹിക്കും. ദിവസവും വൈകിട്ട് 6 മുതല്‍ 9 വരെ സൂം ആപ്ലിക്കേഷന്‍ മുഖേന നടക്കുന്ന മീറ്റിംഗില്‍ പാസ്റ്റര്‍മാരായ കിങ്സി ചെല്ലന്, ബി.മോനച്ചന്, സാം ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും. സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
സൂം ഐ ഡി :82887911162
പാസ്കോഡ്: 123456