Connect with us
Slider

Health

മല്ലിയും മല്ലിയിലയും ഗുണങ്ങളും

Published

on

 

കറികളില്‍ രുചി കൂടാന്‍ മാത്രമല്ല, ഒരു പാട് ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് മല്ലി. മല്ലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ തന്നെയാണ് മല്ലിയിലയും മല്ലിയുടെ ഗന്ധത്തിന് മല്ലി ഇലയുടെ സുഗന്ധവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ മല്ലിക്ക് പകരം മല്ലി ഇലയോ ഇലക്ക് പകരം മല്ലിയോ ഉപയോഗിക്കാനാവില്ല. രണ്ടിനും വ്യത്യസ്തമായ രുചിയും ഗന്ധവുമാണ്. ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിനാണ് മല്ലിയുടെ പ്രധാന ഉപയോഗം.

മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശഭിത്തികളെ ബലപ്പെടുത്തുകയും ദഹനസ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മല്ലിയില വളരെ നല്ലതാണ്. വേവിക്കാതെ ഉപയോഗിക്കുന്നതാണു നല്ലത്. കറികൾ തയ്യാറാക്കിയ ശേഷവും ചട്നി, മോരുംവെള്ളം, സാലഡ് എന്നിവയിലും മല്ലിയില ചേർക്കാം.

മല്ലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും തലേ ദിവസം മല്ലി വെള്ളത്തിലിട്ട് കുതിർത്തി വെള്ളം രാവിലെ കുടിക്കുന്നതും കൊളസ്ട്രോൾ, പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. ഗ്ലൂക്കോസിന്‍റെ അളവ് കുറച്ച് ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ ഈ വെള്ളത്തിന് സാധിക്കും. ഈ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും മികച്ചതാണ്. മാത്രമല്ല വിറ്റാമിനുകളും ധാതുക്കളും ധാരാളമടങ്ങിയ വെള്ളം ശരീരത്തിന് നവോന്മേഷം പകർന്നു നൽകുന്നു. അയേൺ ധാരാളമുള്ള മല്ലിയില വിളർച്ച പോലുള്ള പ്രശ്നത്തിന് പരിഹാരമാണ്. ഇതിന്‍റെ ഉപയോഗം ഹീമോഗ്ലോബിൻ തോത് വർദ്ധിപ്പിക്കുന്നു. ഈ വെള്ളം കവിൾ കൊള്ളുന്നത് വായ്പുണ്ണ് പോലുള്ള അസുഖങ്ങൾ മാറാൻ നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും തടി കുറയ്ക്കുവാനും മല്ലി വെള്ളത്തിന് സാധിക്കും.

നാരുകൾ ധാരാളമടങ്ങിയ മല്ലി ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഇതിലടങ്ങിയ ഡോസിസിനെൽ എന്ന ഘടകം വയറിനെ ബാധിക്കുന്ന ബാക്ടീരിയകളെ തടയുന്നു. മല്ലി വെള്ളം ചർമ ആരോഗ്യത്തെ മികവുറ്റതാക്കുന്നു. ചർമത്തിലെ വരൾച്ച, ഫംഗൽ അണുബാധകൾ പരിഹരിക്കാൻ ഇത് നല്ലതാണ്. മല്ലി വെള്ളത്തിൽ പഞ്ചസാര ചേർത്ത് കഴിക്കുന്നത് ആർത്തവ സംബന്ധമായി ഉണ്ടാവുന്ന വേദനകൾ മാറുവാൻ നല്ലതാണ്. ഇത് ഇട്ട് തിളപ്പിച്ച വെള്ളം തണുത്തതിനുശേഷം കണ്ണു കഴുകാൻ ഉപയോഗിച്ചാൽ കണ്ണിലുണ്ടാകുന്ന അണുബാധകൾക്ക് നല്ലൊരു പരിഹാരമാണ്.

Health

അസിഡിറ്റി എന്ന വില്ലനെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published

on

നമ്മളില്‍ ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അസിഡിറ്റി. വയറിന്റെ ആരോഗ്യത്തെയാണ് ഇവ പ്രധാനമായും ബാധിക്കുന്നത്.  ആഹാരരീതികള്‍ തന്നെയാണ് അസിഡിറ്റിയുടെ പ്രധാന കാരണമെന്ന് പറയാം. ഇതിന് പരിഹാരമായി ചില ഗൃഹമാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

തണുത്ത പാല്‍: അസിഡിറ്റിക്ക് ഏറെ ഫലപ്രദമായ ഒന്നാണ് തണുത്ത പാല്‍ .  ഒരു സ്പൂണ്‍ നെയ്യ്  തണുത്ത പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പാലില്‍ മധുരം ചേര്‍ക്കാതെ വേണം, കുടിക്കാന്‍.

തുളസിയില: അസിഡിറ്റിയെ തടയാന്‍ തുളസിയില ചവച്ചരച്ച് കഴിക്കുന്നത്  ഏറെ സഹായകമാണ്. ഇതിട്ട് തിളപ്പിച്ച വെള്ളവും കുടിക്കാം.

പുതിനയില:  അസിഡിറ്റിയെ ചെറുക്കാന്‍ പുതിനയില ഏറെ നല്ലതാണ്.  ദിവസവും പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച് കുടിക്കുന്നത് മികച്ച ദഹനം നൽകുന്നുണ്ട്. അതുമല്ലെങ്കിൽ  പുതിനയില തിളപ്പിച്ച വെള്ളത്തില്‍ ഇട്ടു തന്നെ കുടിക്കാം. വയറിന് തണുപ്പു നല്‍കാനും  ഇത് അത്യുത്തമമാണ്.

നെല്ലിക്ക: ആമാശത്തിലെ ആസിഡ് ഉല്‍പ്പാദനത്തെ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ നെല്ലിക്കയ്ക്ക്  നിയന്ത്രിക്കാന്‍ സാധിക്കും. നെല്ലിക്ക പച്ചക്കായി കഴിക്കുന്നതോടൊപ്പം   ഉണക്കിപ്പൊടിച്ച ശേഷവും കഴിക്കാവുന്നതാണ്.

തൈര്, പഴം:  വയറിനെ തണുപ്പിച്ച് വയറ്റിലെ അസിഡിറ്റിയെ ചെറുക്കാന്‍ തൈര്, പഴം തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സഹായിക്കുന്നു.

കരിക്കിന്‍വെള്ളവും തേങ്ങാവെള്ളവും:  വയറ്റിലെ അസിഡിറ്റിക്കുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് കരിക്കിന്‍ വെളളവും തേങ്ങാവെള്ളവും.

ഏലയ്ക്ക: അസിഡിറ്റി ചെറുക്കാന്‍ ഏലയ്ക്ക ചതച്ചിട്ട വെള്ളം കുടിക്കുന്നതും  സഹായിക്കുന്നു.

Continue Reading

Health

ഇ​എ​സ്ഐ അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ​നു​കൂ​ല്യ​ത്തി​ന് പ​കു​തി ഹാ​ജ​ർ മ​തി

Published

on

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കാ​ല​ത്ത് ഇ​എ​സ്ഐ അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ​നു​കൂ​ല്യ​ങ്ങ​ൾ, പ്ര​സ​വാ​നു​കൂ​ല്യം എ​ന്നി​വ ല​ഭി​ക്കാ​നു​ള്ള ഹാ​ജ​ർ കാ​ലാ​വ​ധി പ​കു​തി​യാ​യി കു​റ​യ്ക്കാ​ൻ ഇ​എ​സ്ഐ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. 2020 മാ​ർ​ച്ച് മു​ത​ൽ 2021 ജൂ​ൺ വ​രെ​യു​ള്ള കാ​ല​ത്താ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​കി​ത്സാ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ കാ​ല​യ​ള​വി​ൽ 78 ദി​വ​സം ഹാ​ജ​ർ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന 39 ദി​വ​സ​മാ​ക്കി കു​റ​ച്ചു. പ്ര​സ​വാ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ 70 ദി​വ​സം ഹാ​ജ​ർ‌ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന 35 ദി​വ​സ​മാ​യും കു​റ​യ്ക്കാ​ൻ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു.

ചി​കി​ത്സ ചെ​ല​വി​ന്‍റെ റീ​ഇം​പേ​ഴ്സ്മെ​ന്‍റ്, തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ൾ തു​ട​ങ്ങി​യ​വ കൈ​കാ​ര്യം ചെ​യ്യാ​ൻ അ​ത​തു മേ​ഖ​ല​ക​ളി​ൽ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്തും.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Subscribe

Enter your email address

Featured

us news9 hours ago

Kachin Christians Beaten by Police before Release

Myanmar – International Christian Concern has learned that the 11 Christians in Myanmar’s Shan state (previously reported as 14 Christians)...

Media9 hours ago

Three Indian Christians Hospitalized After Attack on Birthday Party

India – Three Christians, including two pastors, were hospitalized following a brutal attack by Bajrang Dal activists in southern India....

Sports10 hours ago

Olympics 2021: Japan to ban foreign spectators

Japan’s government is planning to stop overseas spectators coming to the Summer Olympics due to worries they will spread the...

us news10 hours ago

ടെക്‌സാസിലെ മാസ്‌ക് മാന്‍ഡേറ്റ് പിന്‍വലിക്കുന്നതായി ഗവര്‍ണര്‍ ഗ്രെഗ് അബോട്ട്; എതിര്‍പ്പും ഉയരുന്നു

ഹ്യൂസ്റ്റണ്‍: സുരക്ഷാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കരുതെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ടെക്‌സാസിലെ മാസ്‌ക് മാന്‍ഡേറ്റ് പിന്‍വലിക്കുന്നതായി ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ലബ്ബോക്ക് ചേംബര്‍ ഓഫ്...

Business10 hours ago

Axis Bank launches WhatsApp banking

Mumbai: Axis Bank today announced the launch of banking services on WhatsApp to enable its retail customers. This will allow...

Health1 day ago

അസിഡിറ്റി എന്ന വില്ലനെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മളില്‍ ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അസിഡിറ്റി. വയറിന്റെ ആരോഗ്യത്തെയാണ് ഇവ പ്രധാനമായും ബാധിക്കുന്നത്.  ആഹാരരീതികള്‍ തന്നെയാണ് അസിഡിറ്റിയുടെ പ്രധാന കാരണമെന്ന് പറയാം. ഇതിന് പരിഹാരമായി...

Trending