Movie
‘ഗാഗുൽത്തായിലെ ദുഃഖ വെള്ളി’ റിലീസിന് ഒരുങ്ങുന്നു

ഷിക്കാഗോ ∙ ഷിക്കാഗോ യൂണിഫോം മ്യൂസിക് & ബാൻഡ് ഇന്റർനാഷനൽ ഒരുക്കുന്ന വിഡിയോ സോങ് ‘ഗാഗുൽത്തായിലെ ദുഃഖ വെള്ളി’ ഉടൻ റിലീസിന് ഒരുങ്ങുന്നു. ഗാഗുൽത്താ വീഥികളിൽ വീണു തളർന്നൊരു കർത്താവേ… എന്നു തുടങ്ങുന്ന ഗാനം യേശുദേവന്റെ പീഢാനുഭവത്തിലേക്ക് ഒരു ഓർമ്മപ്പെടുത്തലാണ്.
ബിനോയ് തോമസ് ഷിക്കാഗോ ആണ് ഇതിന്റെ വരികൾ എഴുതിയിരിക്കുന്നത്. സംഗീതം ചിട്ടപ്പെടുത്തി ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദർ ടീം മെമ്പർ ക്രിസ്റ്റി ഫ്രാൻസിസ് തൃശൂർ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രമുഖ ഗായിക രമ്യ ലിംസൺ എറണാകുളം.
കോറസ് പാടിയിരിക്കുന്നത് സിജു, അലീന, സാന്ദ്ര എന്നിവരും. കനകമലയിലാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
Movie
Passion of the Christ സിനിമയിൽ ക്രിസ്തുവായി വേഷമിടാനിരുന്ന ജിം കവീസ്ൽനോട് (Jim Caviezel) അത് ഒട്ടും എളുപ്പമായിരിക്കില്ലെന്നും ഏറ്റെടുത്തു കഴിഞ്ഞാൽ ഹോളിവുഡിനാൽ പാർശ്വവൽക്കരിക്കപ്പെടുമെന്നുമൊക്കെ മെൽ ഗിബ്സൺ മുന്നറിയിപ്പ് കൊടുത്തിരുന്നു

പാഷൻ ഓഫ് ദി ക്രൈസ്റ്റ് നിർമ്മാതാവും സംവിധായകനുമായ മെൽ ഗിബ്സണോട് ജിം ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു ആലോചിക്കാനായി, എന്നിട്ട് വന്ന് പറഞ്ഞു, “ബുദ്ധിമുട്ടാണെങ്കിൽ പോലും നമ്മൾ അത് ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. പിന്നൊരു കാര്യം, എന്റെ ഇനീഷ്യൽസ് J.C. ആണ് ( Jesus Christ – Jim Caviezel), പിന്നെ എന്റെ വയസ്സ് 33ഉം”! മെൽ അതുകേട്ട് ഇങ്ങനെ പറഞ്ഞു, “നീ എന്നെ ശരിക്കും പേടിപ്പിക്കുകയാണ് കേട്ടോ”.
ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ജിം കവീസ്ൽ 20 കിലോയോളം ( 45 pounds) ഭാരം കുറഞ്ഞു, ഇടിമിന്നലേറ്റു, ചാട്ടവാറടിയേൽക്കുന്ന സീനിൽ അബദ്ധത്തിൽ രണ്ടു പ്രാവശ്യം ശക്തിയായി അടിയേറ്റതിന്റെ ഫലമായി 14ഇഞ്ച് വലുപ്പമുള്ള മുറിവിന്റെ പാട് ശരീരത്തിൽ അവശേഷിച്ചു, കുരിശിൽ കിടക്കുന്ന അദ്ദേഹത്തോടൊപ്പം കുരിശ് കുഴിയിലേക്ക് വീണപ്പോൾ ഷോൾഡർ തെന്നിമാറി, ന്യുമോണിയയും.. ഒരു അരക്കച്ച മാത്രം ധരിച്ച് നഗ്നനായി അവസാനമില്ലാത്ത മണിക്കൂറുകളോളം കുരിശിൽ കിടക്കേണ്ടി വന്നതുമൂലം ഉണ്ടായ ഹൈപ്പോതെർമിയയും കൊണ്ട് ബുദ്ധിമുട്ടി. രണ്ട് മാസം നീണ്ടുനിന്ന ചിത്രീകരണത്തിൽ കുരിശിലെ രംഗങ്ങൾ പൂർത്തിയാക്കാൻ മാത്രം അഞ്ച് ആഴ്ചകളെടുത്തു.
ചിത്രീകരണത്തിന് ശേഷം ഹൃദയം തുറന്നുള്ള രണ്ട് ശസ്ത്രക്രിയകൾക്ക് ജിം കവീസ്ൽ വിധേയനാകേണ്ടി വന്നു, കാരണം അത്രയധികമായിരുന്നു ശരീരത്തിനുണ്ടായ ക്ലേശവും ക്ഷീണവും.
ജിം പറഞ്ഞു,”ആളുകൾ എന്നെ കാണണമെന്ന് ഞാൻ ആഗ്രഹിച്ചില്ല. അവർ കാണേണ്ടത് യേശുവിനെയാണ്. അതിലൂടെയാണ് മാനസാന്തരങ്ങൾ നടക്കുന്നത്”. പിന്നീട് നടന്ന കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ അതൊരു പ്രവചനം പോലെയായി.
ബറാബ്ബാസായി അഭിനയിച്ച പെഡ്രോ സറൂബിക്ക്, തന്നെ നോക്കുന്നത് ജിം ആയല്ല യേശുക്രിസ്തു ആയി തന്നെ ആണ് അനുഭവപ്പെട്ടത്. അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം ജിം കവീസ്ൽന്റെ നോട്ടത്തെ പറ്റി പറഞ്ഞു, “അവന്റെ കണ്ണുകളിൽ എന്നോടുള്ള വെറുപ്പോ അനിഷ്ടമോ ഇല്ലായിരുന്നു, കരുണയും സ്നേഹവും മാത്രം”.
യൂദാസായി അഭിനയിച്ച ലൂക്കാ ലയണല്ലോ പക്കാ നിരീശ്വരവാദിയായിരുന്നു ഷൂട്ടിംഗ് തുടങ്ങുംമുൻപ് വരെ. ശേഷം അദ്ദേഹം അതിൽ നിന്ന് മാറി, മക്കൾക്കും മാമോദീസ നൽകി.
ചിത്രീകരണത്തിൽ പങ്കെടുത്ത ഒരു ടെക്നീഷ്യൻ മുസ്ലിം ആയിരുന്നു, അദ്ദേഹം ക്രിസ്ത്യാനിയായി.
ചിലർ പറഞ്ഞു ഷൂട്ടിങ്ങിനിടക്ക് അവർ അതുവരെ കണ്ടിട്ടില്ലാത്ത കുറച്ചുപേരെ വെള്ളവസ്ത്രം ധരിച്ച് കണ്ടെന്ന്. പക്ഷേ ആ രംഗങ്ങൾ പിന്നീട് കണ്ടുനോക്കിയപ്പോൾ അവരുള്ള ദൃശ്യങ്ങൾ ഒന്നും തന്നേ ക്യാമറയിൽ പതിഞ്ഞിരുന്നില്ല.
അമേരിക്കയിൽ മതപരമായ ഒരു സിനിമയുടെ, അതും എല്ലാ കാലത്തുമുള്ള R-റേറ്റഡ് സിനിമകളിൽ വെച്ച്, 370.8 മില്യൺ ഡോളറിന്റെ, ഏറ്റവും ഉയർന്ന സാമ്പത്തികവിജയമാണ് പാഷൻ ഓഫ് ദി ക്രൈസ്റ്റിന് ഉണ്ടായത്. ആഗോളതലത്തിൽ നോക്കിയാൽ ചിത്രം നേടിയത് 611 മില്യൺ ഡോളർ!!
അതിലും പ്രധാനം നൂറുകണക്കിന് മില്യൺ ആളുകളിലേക്ക് ലോകമെമ്പാടും ഈ ചിത്രം എത്തി എന്നുള്ളതാണ്.
ഒരു സ്റ്റുഡിയോയും ഈ ചിത്രം ഏറ്റെടുക്കാൻ തയ്യാറാക്കാതിരുന്നതിനാൽ മെൽ ഗിബ്സൺ സ്വന്തം പോക്കറ്റിൽ നിന്ന് 30 മില്യൺ ഡോളർ എടുത്താണ് ചിത്രം നിർമ്മിച്ചത്.
ഇന്ന് ജിം കവീസ്ൽ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ധൈര്യപൂർവ്വം പ്രഘോഷിക്കുന്നു. ക്രിസ്തുവിനെ ഒരു അഭിനേതാവെന്ന നിലയിൽ പ്രതിനിധീകരിക്കാനും ഒരു വലിയ വിശ്വാസിയെന്ന നിലയിൽ തന്റെ അനുഭവം കൊണ്ട് പ്രഘോഷിക്കാനും കഴിയുന്നു എന്നതാണ് അദ്ദേഹത്തെ സംബന്ധിച്ച് നടന്ന അത്ഭുതം.
ഈശോ നമുക്കായി സഹിച്ചു, ഇന്നും സഹിച്ചു കൊണ്ടിരിക്കുന്നു.അതിന് പ്രതിഫലമായി നമുക്ക് കുറച്ചെങ്കിലും അവനായി ചെയ്യാൻ സാധിക്കുന്നത് അവനെ സ്നേഹിച്ചു കൊണ്ടും അവന്റെ ഹിതം നിറവേറ്റിക്കൊണ്ടുമാണ്.
ദൈവം അനുഗ്രഹിക്കട്ടെ..
Sources:marianvibes
Movie
1664 കോടി രൂപയ്ക്ക് മുഴുവന്‍ പാട്ടുകളുടെയും അവകാശം വിറ്റു; ജസ്റ്റിന്‍ ബീബര്‍ വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 1664 കോടി രൂപയ്ക്ക് ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ ജസ്റ്റിസായിരുന്നു ജസ്റ്റിൻ ബീബറിന്റെ അവസാന ആല്‍ബം. കുട്ടിക്കാലം മുതല്‍ തന്നെ സംഗീതത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ബീബർ തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് സംഗീത ലോകത്തേക്ക് മിന്നും പ്രകടനമായി എത്തിയത്.
15 വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ ധാരാളം ഉയര്‍ച്ചകളും താഴ്ചകളും വിവാദങ്ങളും ബീബറിന് നേരിടേണ്ടി വന്നു. ബീബറിന്റെ അമ്മ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ ഒരു റെക്കോര്‍ഡിംഗ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് കാണാനിടയായതാണ് ബീബറിന്റെ ജീവിതം മാറ്റി മറിച്ചത്. പിന്നീട് അങ്ങോട്ട് സംഗീതലോകത്ത് ബീബറിന്റെ പേര് കുറിക്കപ്പെട്ടു. അമേരിക്കന്‍ സംഗീത പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ബീബറിനെ തേടിയെത്തി. 2011, 2012, 2013 വര്‍ഷങ്ങളില്‍ ഫോര്‍ബ്‌സ് മാസിക ലോകത്തിലെ പത്ത് മുന്‍നിര സെലിബ്രിറ്റികളുടെ പട്ടികയില്‍ ബീബറെ ഉള്‍പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് മുഖത്തെ പേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്ന ‘റാംസായ് ഹണ്ട് സിന്‍ഡ്രോം’ ബാധിച്ചതായി ബീബർ ലോകത്തെ അറിയിച്ചത്. ഇനി തന്റെ ആരോഗ്യത്തിലും വിവാഹത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബീബറിന്റെ പദ്ധതിയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Sources:globalindiannews
Movie
ആ ചിരി ഇനി ഇല്ല; ഇന്നസെന്റ് വിട പറഞ്ഞു

കൊച്ചി: നടൻ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡോക്ടര്‍മാര്‍ശ്ര മിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
നാളെ തന്നെ സംസ്‌കാരം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. നാളെ രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു
അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു.
ഭാര്യ: ആലിസ്, മകൻ: സോണറ്റ്. മലയാളത്തിന്റെ ഹാസ്യ നായകന്മാരിൽ ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വമാണ് ഇന്നസെന്റ്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങളെ തന്മയത്വത്തോടെയും വഴക്കത്തോടെയും കൈകാര്യം ചെയ്ത നടനാണ് അദ്ദേഹം. 750-ലധികം സിനിമകളിൽ അഭിനയിച്ചു.
‘നൃത്തശാല’ എന്ന സിനിമയിലൂടെ ആരംഭിച്ച താരം ഹാസ്യ വേഷങ്ങളിലും പിന്നീട് ‘മഴവിൽക്കാവടി’, ‘പൊൻമുട്ടയിടുന്ന തറവ്’, ‘ഗാനമേള’ തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും ശ്രദ്ധേയനായി. മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇന്നസെന്റിനെ തേടിയെത്തി. അഭിനയത്തിനോടൊപ്പം രാഷ്ട്രീയത്തിലും ഇന്നസെന്റ് സജീവ സാന്നിധ്യമായിരുന്നു. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ പതിനാറാം ലോകസഭയിൽ പാർലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1979ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇന്നസെന്റ് വിജയിച്ചു. 2003 മുതൽ 2018 വരെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ഓർമ്മകളെ ആസ്പദമാക്കി പുസ്തകങ്ങളും മാസികകളും ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലാണ് ഇന്നസെന്റ് അവസാനമായി വേഷമിട്ടത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്.
Sources:azchavattomonline
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news2 weeks ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്