Business
ഏഴു ബാങ്കുകളുടെ പാസ്ബുക്ക്/ ചെക്ക്ബുക്ക് അടുത്ത മാസം ഒന്ന് മുതൽ അസാധുവാകും

ന്യൂഡല്‍ഹി: അടുത്തമാസം ഒന്ന് മുതല്‍ രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. വിവിധ കാലയളവില്‍ വിവിധ ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്പറേഷന് ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളുമാണ് ഏപ്രില്‍ ഒന്നുമുതല്‍ ഉപയോഗശൂന്യമാകുന്നത്.
ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം. മാറിയ ഐഎസ്എഫ്ഇ കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2020 ഏപ്രില്‍ ഒന്നുവരെയുള്ള കാലയളവിലാണ് ലയനം സാധ്യമായത്.
ലയന പ്രക്രിയ ഈ മാര്‍ച്ച് 31 ഓടെ അവസാനിക്കുന്നതോടെ ഇനി പഴയ ബാങ്കുകള്‍ ഉണ്ടായിരിക്കില്ല.
ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിച്ചപ്പോള്‍ അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ബാങ്കുമായാണ് ലയിച്ചത്.ആന്ധ്ര ബാങ്കിന്റെയും കോര്പറേഷന് ബാങ്കിന്റെയും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പുതിയ ഐഎഫ്എസ്ഇ കോഡ് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അറിയാനാവും. കാനറ ബാങ്കുമായി ലയിച്ച സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചെക്ക് ബുക്കിന്റെ കാലാവധി ജൂണ്‍ 30 വരെയുണ്ട്.
Business
Elon Musk Twitter Deal Now ‘Temporarily On Hold’

Elon Musk announced Friday that his $44 billion deal for Twitter is “temporarily on hold” until he gets one request met. (Screengrab image)
“Twitter deal temporarily on hold pending details supporting calculation that spam/fake accounts do indeed represent less than 5% of users,” Musk said in a tweet.
The Tesla and SpaceX CEO has been criticizing the Biden administration, liberal media, and Twitter itself on the Big Tech platform for weeks.
With over 92.7 million followers, Musk suggested former President Trump should be restored to Twitter.
“Even though I think a less divisive candidate would be better in 2024, I still think Trump should be restored to Twitter,” Musk tweeted Thursday night.
He also said, “Biden’s mistake is that he thinks he was elected to transform the country, but actually everyone just wanted less drama.”
After his announcement of the temporary pause on the deal, Twitter shares dropped 17.7 percent to $37.10 in premarket trading, Reuters reports.
If the deal does fall apart, Musk has agreed to pay a $1 billion termination fee, the outlet reports.
http://theendtimeradio.com
Business
20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പാൻ, ആധാർ നിർബന്ധം

മുംബൈ: ഒരു സാന്പത്തികവർഷത്തിൽ 20 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും ആധാർ അല്ലെങ്കിൽ പാൻ നിർബന്ധമാക്കി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്.
കറന്റ് അക്കൗണ്ട് അല്ലെങ്കിൽ കാഷ് ക്രെഡിറ്റ് അക്കൗണ്ട് തുറക്കുന്നതിനും ഈ നിബന്ധന ബാധകമാണ്.
ഇടപാടുകളിൽ സുതാര്യതകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. പോസ്റ്റ് ഓഫീസ്, കോ- ഓപ്പറേറ്റീവ് ബാങ്ക് ഇടപാടുകളിലും മേൽപ്പറഞ്ഞ നിബന്ധന ബാധകമാണ്.
കടപ്പാട് :കേരളാ ന്യൂസ്
Business
ഡാലസിലെ പെറ്റ് സ്റ്റോറുകളിൽ നായ്ക്കളുടെയും പൂച്ചകളുടെയും വിൽപ്പന നിരോധിച്ചു

ഡാലസ്: ഡാലസിലെ പെറ്റ് സ്റ്റോറുകളിൽ നായ്ക്കളുടെയും പൂച്ചകളുടെയും വിൽപന നിരോധിച്ചു. ഡാലസ് സിറ്റി കൗൺസിൽ ഇതു സംബന്ധിച്ചു ഏകകണ്ഠേനയാണ് തീരുമാനമെടുത്തത്. അന്യസംസ്ഥാനങ്ങളിലെ ബ്രീഡിംഗ് ഫെസിലിറ്റികളിൽ നിന്നും അനാരോഗ്യകരമായ രീതിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന വളർത്തു മൃഗങ്ങളുടെ വിൽപന ഇതു മൂലം തടയാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം.
വളർത്തു മൃഗങ്ങളോടുള്ള മനുഷ്യരുടെ സ്നേഹം വർധിച്ചു വരുന്നതോടെ പെറ്റ് സ്റ്റോറുകളിൽ പോയി വാങ്ങുന്ന പട്ടികളുടെയും പൂച്ചകളുടെയും ആരോഗ്യത്തെകുറിച്ചുള്ള വിവരങ്ങൾ വാങ്ങുമ്പോൾ ആരും അന്വേഷിക്കാറില്ല. ഇവയെ വീട്ടിൽ കൊണ്ടുവരികയും ഒരു കുടുംബാംഗമായി പരിഗണിക്കുന്നതും ഒരുപക്ഷേ അപകടകരമായ അവസ്ഥയിലേക്കു നയിക്കുമെന്ന് ടെക്സസ് ഹ്യൂമൺ ലെജിസ്ലേഷൻ നെറ്റ്വർക്ക് ഡയറക്ടർ ബട്ടൺ കെർബി പറഞ്ഞു.
ടെക്സസിൽ ഈ നിയമം കൊണ്ടുവരുന്ന ഏറ്റവും വലിയതും, പ്രധാനപ്പെട്ടതുമായ നഗരമാണ് ഡാലസ്സെന്ന് ഹ്യൂമൺ സൊസൈറ്റി ഓഫ് യുഎസ് പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലായി 400 സ്ഥലങ്ങളിൽ ഇത്തരം നിയമം നിലവിലുണ്ടെന്ന് ജോൺ ഗുഡ്വിൻ പറഞ്ഞു.
ഡാലസിൽ ഹ്യൂമൺ പെറ്റ് സ്റ്റോർ ഓർഡിനൻസ് നടപ്പാക്കണമെന്ന് നാലു മാസം മുമ്പു തന്നെ സിറ്റി വിളിച്ചു ചേർത്ത പൊതുയോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. അന്യസംസ്ഥാനങ്ങളിലെ ബ്രീഡിംഗ് ഫെസിലിറ്റികളിൽ നിന്നുള്ള വൻ തോതിലുള്ള ഒഴുക്ക് ഇതോടെ തടയാനാകുകയും ചെറിയ തോതിൽ ഇവിടെ തന്നെ ഈ പ്രക്രിയ ആരംഭിക്കുമെന്നും ഗുഡ്വിൻ പറഞ്ഞു.
Sources:globalindiannews
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news11 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend