Connect with us

Travel

കൊച്ചി മെട്രോ ടിക്കറ്റ് ബുക്കിംഗ് ഇനി മൊബൈൽ ആപ്പ് വഴി

Published

on

യാത്രക്കാർക്ക് കൊച്ചി മെട്രോ ടിക്കറ്റിന് വേണ്ടി ഇനി വരിയിൽ നിന്ന് ബുദ്ധിമുട്ടേണ്ട. ടിക്കറ്റ് ബുക്കിംഗിനായി ആപ്പ് അവതരിപ്പിച്ച് കൊച്ചി മെട്രോ. ഇന്ന് വൈകീട്ടാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.

കൊച്ചി വൺ ആപ്പ് (kochi1 app) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്കിംഗ് മാത്രമല്ല കൊച്ചി വൺ കാർഡ് ഓൺലൈനായി റീചാർജ് ചെയ്യുകയും ചെയ്യാം. ഗുഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.
ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിൽ ഇന്ന് നടന്ന ചടങ്ങിൽ സിനിമാ താരം റിമാ കല്ലിങ്കലാണ് കൊച്ചി വൺ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. കെഎംആർഎൽ എംഡി അൽകേഷ് കുമാർ ഐഎഎസ്, ആക്‌സിസ് ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ആനന്ത് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Travel

SwaRail ബീറ്റ; ഇനി റെയിൽവേയുടെ സേവനങ്ങൾ ഒറ്റ ആപ്പിൽ

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് എന്ന ആപ്ലിക്കേഷന്‍ പരീക്ഷണാർത്ഥം റെയില്‍വെ മന്ത്രാലയം പുറത്തിറക്കി. സ്വറെയില്‍ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിരിക്കുന്നത്.

സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS) ആണ് ഈ സൂപ്പര്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ ആപ്ലിക്കേഷനുകളെയും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. ഇത് ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ പുറത്തിറക്കും.

ആപ്പിന്റെ സവിശേഷത

സൂപ്പര്‍ ആപ്പിലും റെയില്‍വേയുടെ നിലവിലുള്ള ആപ്പുകളായ ഐആര്‍സിടിസി റെയില്‍കണക്ട്, യുടിഎസ് തുടങ്ങിയവയില്‍ ഒറ്റ സൈന്‍ ഇന്‍ ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യാനാകും.

നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ട്രെയിന്‍ റണ്ണിങ് സ്റ്റാറ്റസ് അറിയുന്നതും മറ്റു സേവനങ്ങളും വെവ്വേറെ ആപ്പുകള്‍ വഴിയാണ് നടത്തിവരുന്നത്. ഇവയെല്ലാം ഇനി സൂപ്പര്‍ ആപ്പ് എന്ന ഒറ്റ ആപ്പിലൂടെ സാധ്യമാകും.

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഒന്നിലധികം ലോഗിന്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ലോഗിന്‍ ചെയ്താല്‍, ഒരു m-PIN അല്ലെങ്കില്‍ ബയോമെട്രിക് ഓതെന്റികേഷനോ ഉപയോഗിച്ച് ആപ്പ് പിന്നീട് ആക്സസ് ചെയ്യാന്‍ കഴിയും.
Sources:nerkazhcha

http://theendtimeradio.com

Continue Reading

Travel

എയർ അറേബ്യ യാത്രക്കാർക്ക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ്

Published

on

ദുബൈ: എയർ അറേബ്യ യാത്രക്കാകർക്ക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനകമ്പനികൾ ഹാൻഡ് ബാഗേജ് ഏഴ് കിലോയായി നിജപ്പെടുത്തി കർശനമാക്കുന്നതിനിടെയാണ് എയർ അറേബ്യ പത്ത് കിലോ ഹാൻഡബാഗേജും മറ്റ് ഇളവുകളും പ്രഖ്യാപിച്ചത്. പത്ത് കിലോ ഹാൻഡ്ബാഗേജ് രണ്ട് ബാഗുകളിലായി കൊണ്ടുപോകാം. ക്യാബിനിൽ സൂക്ഷിക്കുന്ന ബാഗിന് 55 സെന്റിമീറ്റർവരെ നീളവും 40 സെന്റിമീറ്റർ വീതിയുമാകാം. സീറ്റിന് മുൻവശത്ത് സൂക്ഷിക്കുന്ന ബാഗിന് 25 സെന്റിമീറ്റർ ഉയരവും 33 സെന്റിമീറ്റർ നീളവുമാകാമെന്ന് കമ്പനി അറിയിച്ചു. ഷാർജ ആസ്ഥാനത്തു നിന്നും ഈജിപ്ത്, മൊറോക്കോ എന്നീ ഹബ്ബുകളിൽ നിന്നും പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. ഇത് കൂടാതെയാണ് കുട്ടികളുള്ള യാത്രക്കാർക്ക് മൂന്നു കിലോ അധിക ബാഗേജ് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇ-വിസ സൗകര്യമൊരുക്കി തായ്‌ലന്‍ഡ്

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ജനുവരി ഒന്ന് മുതല്‍ ഇ-വിസ സൗകര്യമൊരുക്കി തായ്‌ലന്‍ഡ് എംബസി അധികൃതര്‍. വിസ അപേക്ഷയിലെ സങ്കീര്‍ണത കുറയ്ക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും 2025 ആദ്യമുതല്‍ ഇത് യാഥാര്‍ഥ്യമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഔദ്യോഗിക വെബ്സൈറ്റായ thaievisa.go.th വഴിയാണ് അപേക്ഷിക്കേണ്ടത്. ടൂറിസം വിസ, ഔദ്യോഗിക വിസ തുടങ്ങി എല്ലാത്തരം വിസയ്ക്കും ഈ സൗകര്യം ഉപയോഗിക്കാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അപേക്ഷകന് നേരിട്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംവിധാനം വഴിയോ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പക്ഷെ, ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമായിരിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ വെബ്‌സൈറ്റില്‍ കാണുന്ന വിശദമായ വിവരങ്ങഴള്‍ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രമാണ് അപേക്ഷ പൂര്‍ത്തിയാക്കേണ്ടത്. തെറ്റായ വിവരങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് രാജ്യം ഉത്തരവാദിയായിരിക്കില്ല. അപേക്ഷ പൂര്‍ത്തിയായാല്‍ വിസ ഫീസ് ഓണ്‍ലൈന്‍ വഴിതന്നെ അടക്കാനുള്ള സൗകര്യമുണ്ട്. ഒരു കാരണത്തിന്റെ പേരിലും വിസ ഫീസ് തിരിച്ചുതരില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 hours ago

President Trump Establishes a Task Force to End Biden’s Weaponization of Government against Christians

President Donald Trump signed an executive order Thursday establishing a task force to end the anti-Christian weaponization of government. “The...

National2 hours ago

സത്യവേദ സെമിനാരി ഗ്രാജുവേഷൻ ഫെബ്രു. 9 ന്

തിരുവനന്തപുരം: സത്യവേദ സെമിനാരിയുടെ 20-ാമത് ഗ്രാജുവേഷൻ സർവ്വീസ് ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുളയറ ക്രൈസ്റ്റ് നഗർ ക്യാമ്പസിൽ വച്ചു നടക്കും. “ക്രിസ്തുവിൽ വസിപ്പിക്കുവാനായി...

world news2 hours ago

സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഇനി വൻപിഴ

ദുബായ് : സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാൻ വരുന്നവർക്കു സുരക്ഷ...

us news3 hours ago

കത്തിയമര്‍ന്ന കാറില്‍ നിന്നും 16 കാരന്റെ ജീവന്‍ രക്ഷിച്ച തുവറ്റിനും അജിത്തിനും ഗുഡ് സമരിറ്റന്‍ അവാര്‍ഡ് നല്കി ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍

ടെക്‌സാസ്: നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ച കാറില്‍ നിന്നും 16 കാരനെ സ്വന്തം ജീവന്‍ തന്നെ പണയം വെച്ച് രക്ഷിച്ച തുവറ്റും അജിത്തും ഒരുനാടിന്റെ മുഴുവന്‍ സ്‌നേഹാദരവ്...

us news3 hours ago

ബിമല്‍ ജോണ്‍ ഫിയാകോന പ്രസിഡന്റ്

വാഷിങ്ടണ്‍:ഫിയാകോന(Federation of Indian American Christian Organizations of North America)യുടെ പ്രസിഡന്റായി ഫിലഡല്‍ഫിയയില്‍ നിന്നുള്ള ബിമല്‍ ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. 15 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന ഇദ്ദേഹം...

National3 hours ago

രാജസ്ഥാനില്‍ നിയമവിരുദ്ധ മതപരിവര്‍ത്തന ബില്‍ നിയമസഭയില്‍

ജയ്പൂര്‍:രാജസ്ഥാനില്‍ നിയമവിരുദ്ധ മതപരിവര്‍ത്തനം തടയുന്നതിനുള്ള ബില്‍ ആരോഗ്യ മന്ത്രി ഗജേന്ദ്ര സിങ് ഖിന്‍സര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമവിരുദ്ധ മതപരിവര്‍ത്തനം 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും 50,000...

Trending

Copyright © 2019 The End Time News