Connect with us
Slider

Media

മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത യാത്രയായി

Published

on

തിരുവല്ല: മാർത്തോമാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു. 103 വയസായിരുന്നു. കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.15 ഓടെയായിരുന്നു അന്ത്യം.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഡിസ്ചാർജ്ജ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കൊറോണ ബാധിച്ചുവെന്ന വാർത്തകൾ വന്നെങ്കിലും അടുത്ത ദിവസം നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ഏറ്റവും പ്രായം കൂടിയ ബിഷപ്പ് ആയിരുന്നു. ജൻമസിദ്ധമായ നർമ്മവാസന കൊണ്ട് ജനഹൃദയങ്ങളിൽ ഇടംപിടിച്ച മാർ ക്രിസോസ്റ്റം ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന വ്യക്തി കൂടിയാണ്. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. ക്രൈസ്തവസഭാ ആചാര്യൻമാരിൽ ഈ ബഹുമതിലഭിക്കുന്ന ആദ്യത്തെയാളാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.

1918 ഏപ്രിൽ 27ന് മാർത്തോമാ സഭ വികാരി ജനറലായിരുന്ന കുമ്പനാട് കലമണ്ണിൽ കെ.ഇ ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി ജനനം. പത്തനംതിട്ട ജില്ലയിലെ മാരാമൺ, കോഴഞ്ചേരി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യുസി കോളജിൽ നിന്നും ബിരുദം നേടി. 1940ൽ അങ്കോല ആശ്രമത്തിൽ ചേർന്നു. ബംഗലൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ പഠനത്തിനുശേഷം 1944 ജൂൺ 3ന് വൈദികനായി. 1953 ൽ എപ്പിസ്‌കോപ്പയായി അഭിഷിക്തനായി.

1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിരീക്ഷകനായിരുന്നു. 1978 ൽ സഫ്രഗൻ മെത്രാപ്പൊലീത്തയായി. ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 1999 ഒക്ടോബർ 23ന് മാർത്തോമാ സഭാ മെത്രാപ്പൊലീത്തയായി. 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞു. രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിൽ വിപുലമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം.

Media

ഈ മാസവും സൗജന്യ ഭക്ഷ്യക്കിറ്റ്‌; സാമൂഹ്യ അടുക്കള തുടങ്ങും

Published

on

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെയും ലോക്‌ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം മെയ്‌ മാസവും തുടരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ആഴ്ച കൊടുത്തുതുടങ്ങും. അതിഥിത്തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് നൽകും.

കോവിഡ്‌ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ പട്ടിണി ഇല്ലാതാക്കാൻ 2020 ഏപ്രിൽ മുതൽ റേഷൻ കടകൾവഴി കിറ്റ്‌ വിതരണം ചെയ്‌തിരുന്നു. 8.20 കോടി കിറ്റാണ്‌ ഏപ്രിൽവരെ നൽകിയത്‌. ഈ ലോക്‌ഡൗൺ കാലത്തും ആരും പട്ടിണി കിടക്കാതിരിക്കാൻ സാമൂഹ്യ അടുക്കളകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമുള്ളവർക്ക്‌ ഭക്ഷണം എത്തിക്കും.

നിയന്ത്രണം ജീവൻ രക്ഷിക്കാൻ

ജീവനും ജീവനോപാധികളും സംരക്ഷിക്കുകയാണ്‌ സർക്കാർ ലക്ഷ്യം. വാരാന്ത്യങ്ങളിലെ നിയന്ത്രണങ്ങളും രാത്രികാല നിയ
ന്ത്രണവും നടപ്പാക്കുന്നത്‌ അതിനാണ്‌. ഇവ രണ്ടും കണക്കിലെടുക്കുമ്പോൾ ഏറ്റവും പ്രധാനം ജീവനുകൾ സംരക്ഷിക്കുകയാണ്‌. കേരളത്തിലെ ഉയർന്ന ജനസാന്ദ്രത കണക്കിലെടുക്കുമ്പോൾ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാൻ ലോക്ഡൗൺ പോലെ ഫലപ്രദമായ മറ്റൊരു നടപടിയില്ല.

ജീവിതശൈലീ രോഗങ്ങൾ ഉള്ളവരുടെയും ജനസംഖ്യാപരമായ ഉയർന്ന അനുപാതവും കേരളത്തിൽ വളരെ കൂടുതലാണ്. ഇതെല്ലാം പരിഗണിക്കുമ്പോൾ രോഗവ്യാപനം മറ്റെവിടത്തേക്കാളും ശക്തമാകാനും മരണം വിതയ്ക്കാനും സാധ്യത കേരളത്തിലുണ്ട്. മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുള്ളതിനാൽ മറ്റു പലയിടത്തേക്കാൾ കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിർത്താൻ സാധിച്ചേക്കാം. മരണനിരക്ക് എത്ര കുറഞ്ഞാലും രോഗികളുടെ എണ്ണം ഉയർന്നാൽ മരണ സംഖ്യയും ഉയരും. അത്‌ ഒഴിവാക്കിയേ മതിയാകു.

18–-45 വയസ്സ് പരിധിയിലുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്സിൻ നൽകാനാകില്ല. മറ്റ് രോഗങ്ങൾ ഉള്ളവർക്ക് മുൻഗണന നൽകും. രോഗം ഉള്ളവരുടെയും ക്വാറന്റൈൻകാരുടെയും വീട്ടിൽ പോകുന്ന വാർഡ്തല സമിതിക്കാർക്കും മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Media

സൗദിയിൽ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ജോലി ചെയ്യാനാവില്ല

Published

on

റിയാദ്: രാജ്യത്ത് കൊവിഡ് വാക്സിന്‍ ക്യാംപയിന്‍ കൂടുതല്‍ ശക്തിപ്പെടുത്തി സൗദി അധികൃതര്‍. രാജ്യത്തെ എല്ലാ ജീവനക്കാര്‍ക്കും ജോലി സ്ഥലത്തെത്തണമെങ്കില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥയാണ് അധികൃതര്‍ പുതുതായി മുന്നോട്ടുവച്ചിരിക്കുന്നത്. വാക്സിനെടുക്കാത്തവര്‍ക്ക് ജോലി സ്ഥലത്തെത്തി പണിയെടുക്കാനാവില്ലെന്ന് മനുഷ്യവിഭവ- സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക ടെലിവിഷന്‍ ചാനലായ അല്‍ ഇഖ്ബാരിയ്യ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ, സന്നദ്ധ മേഖലകള്‍ക്കെല്ലാം ഈ നിബന്ധന ബാധകമാണ്. രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

എന്നാല്‍ പുതിയ തീരുമാനം എന്ന് മുതലാണ് നടപ്പില്‍ വരികയെന്നോ രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രമാണോ അനുമതി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിയിപ്പ് വരാനിരിക്കുന്നതേയുള്ളൂ. അതിനു മുമ്പ് തന്നെ എല്ലാ തൊഴിലുടമകളും സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാര്‍ക്ക് വാക്സിന്‍ ലഭിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തീയതി തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനു ശേഷം വാക്സിനെടുക്കാത്തവര്‍ക്ക് ജോലി സ്ഥലത്ത് ഹാജരാവാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാരുടെയും ജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എല്ലാ ആരോഗ്യ പെരുമാറ്റച്ചട്ടങ്ങളും കര്‍ശനമായി പാലിക്കാനും മന്ത്രാലയം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതിനിടെ, രാജ്യത്ത് ഇതിനകം ഒരു കോടിയിലേറെ കൊവിഡ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു കഴിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനസംഖ്യയുടെ 29 ശതമാനത്തിലേറെ പേര്‍ക്ക് ഇതിനകം വാക്സിന്‍ ലഭിച്ചു കഴിഞ്ഞു. രാജ്യത്തെ 587 വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെ പ്രതിദിനം ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് വാക്സിന്‍ നല്‍കിവരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
Sources:globalindiannews

Continue Reading

Subscribe

Enter your email address

Featured

us news18 hours ago

Sixth-grader shoots classmates in US; 3 people were injured

Three people, including two students, were shot Thursday at an Idaho middle school, according to officials. At a press conference,...

Media18 hours ago

ഈ മാസവും സൗജന്യ ഭക്ഷ്യക്കിറ്റ്‌; സാമൂഹ്യ അടുക്കള തുടങ്ങും

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെയും ലോക്‌ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം മെയ്‌ മാസവും തുടരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ആഴ്ച കൊടുത്തുതുടങ്ങും. അതിഥിത്തൊഴിലാളികൾക്കും...

us news18 hours ago

Nine babies in a single birth, this miracle of the extreme

Bamako: A mother who miraculously gave birth to nine children in a single delivery to the scientific world Halima Sisse,...

Media18 hours ago

സൗദിയിൽ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ജോലി ചെയ്യാനാവില്ല

റിയാദ്: രാജ്യത്ത് കൊവിഡ് വാക്സിന്‍ ക്യാംപയിന്‍ കൂടുതല്‍ ശക്തിപ്പെടുത്തി സൗദി അധികൃതര്‍. രാജ്യത്തെ എല്ലാ ജീവനക്കാര്‍ക്കും ജോലി സ്ഥലത്തെത്തണമെങ്കില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥയാണ് അധികൃതര്‍ പുതുതായി മുന്നോട്ടുവച്ചിരിക്കുന്നത്....

us news19 hours ago

Bill Gates says India should not be given vaccine formula

Bill Gates has been in the headlines for several reasons since the beginning of the Covid-19 pandemic. The tech mogul...

Media19 hours ago

കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കമല ഹാരിസ്

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്ന് അവര്‍ പറഞ്ഞു.പ്രിയപ്പെട്ടവര്‍ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പം...

Trending