Connect with us

Health

കോവിഡ് വാക്സിന്‍ ബുക്ക് ചെയ്യാന്‍ 1075ല്‍ വിളിക്കാം; പുതിയ സംവിധാനം വരുന്നു

Published

on

ന്യൂഡല്‍ഹി:ഫോണ്‍ കോളിലൂടെ വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. കോവിഡ്​ വാക്​സിനേഷനില്‍ നിന്ന്​ ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം വരുന്നത്. 1075 എന്ന ഹെല്‍പ്​ ലൈന്‍ നമ്പറിൽ വിളിച്ച്‌​ കോവിഡ്​ വാക്​സിന്‍ സ്​ലോട്ട്​ ബുക്ക്​ ചെയ്യാന്‍ സാധിക്കും.

കോവിഡ് സ്ലോട്ട് ബുക്ക് ചെയ്യാന്‍ പുതിയ സൗകര്യമാണ്​ ഒരുക്കുന്നതെന്ന്​ നാഷനല്‍ ഹെല്‍ത്​ അതോറിറ്റി തലവന്‍ ആര്‍.എസ്​.ശര്‍മ അറിയിച്ചു. ഇന്‍റര്‍നെറ്റ്, സ്​മാര്‍ട്ട്​ ഫോണിന്റേയും സഹായമില്ലാതെ കോവിഡ്​ വാക്​സിന്​ ബുക്ക്​ ചൊയ്യാനാകില്ല എന്നത്​ ​ഗ്രാമീണ ജനതയോടുള്ള അവഗണനയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
കോവിന്‍ വെബ്​സൈറ്റ്​ വഴി മാത്രമേ വാക്​സിന്​ ബുക്ക്​ ചെയ്യാന്‍ കഴിയൂ എന്നതിനാല്‍​ സാ​​ങ്കേതിക ജ്ഞാനമില്ലാത്ത വലിയൊരു വിഭാഗം കോവിഡ്​ വാക്​സിനേഷനില്‍ നിന്ന്​ പുറത്തുനില്‍ക്കുന്ന സാഹചര്യമുണ്ട്. ഇതോടെയാണ്​ പുതിയ ഹെല്‍പ്​ ലൈന്‍ നമ്പര്‍ വരുന്നത്​.

കലക്​ടര്‍മാര്‍ മുതല്‍ പ്രാഥമിക ആരോഗ്യ ​കേന്ദ്രം ജീവനക്കാര്‍ വരെയുള്ളവര്‍ ഹെല്‍പ്​ ലൈന്‍ നമ്പര്‍ സംബന്ധിച്ച്‌​ ഗ്രാമീണ ജനതയെ ബോധവത്​കരിക്കണം.ഹെല്‍പ്പ്​ ലൈന്‍ നമ്പറിൽ വിളിച്ച്‌​ കോവിഡ്​ വാക്​സിന്​ ബുക്ക്​ ചെയ്യാമെന്നത്​ ഗ്രാമീണ ജനതക്ക്​ ഏറെ ഉപകാരമാകുമെന്നും നാഷനല്‍ ഹെല്‍ത്​ അതോറിറ്റി തലവന്‍ ആര്‍എസ്​ശര്‍മ പറഞ്ഞു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news15 hours ago

Why many pastors avoid teaching Bible End Times prophecies — but shouldn’t

I’ve noticed a troubling trend: many pastors are increasingly reluctant to teach Bible prophecy and end-times events. While speaking at...

world news15 hours ago

Nigerian Church Leader Killed During Worship Service

Nigeria — Yomi Adetula, a respected 54-year-old leader of the Celestial Church of Christ, Eagle Parish, in Ogun state, Nigeria,...

Movie16 hours ago

Lola Sheen, Daughter of Denise Richards and Charlie Sheen, Embraces Jesus: ‘My Life Really Was Forever Changed

Lola Sheen, daughter of actors Charlie Sheen and Denise Richards, recently stunned the entertainment and media world when she published...

National16 hours ago

മൗണ്ട് കർമ്മേൽ ഏ.ജി ചർച്ച് കൺവൻഷൻ ഫെബ്രുവരി 21 മുതൽ

പെരിങ്ങോം കേന്ദ്രമായി പ്രവർത്തിക്കുന്ന മൗണ്ട് കർമ്മേൽ ഏ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21,22, തീയതികളിൽ രണ്ട് ദിവസത്തെ കൺവൻഷൻ നടക്കും. പ്രസ്തുത കൺവൻഷനിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം...

world news17 hours ago

നിക്കരാഗ്വയിൽ മിണ്ടാമഠത്തിലെ സന്യാസിനിമാരെ മഠത്തിൽനിന്നും പുറത്താക്കി

മിണ്ടാമഠത്തിലെ സന്യാസിനിമാരെ മനാഗ്വയിലെയും ചൈനാൻഡേഗയിലെയും അവരുടെ സന്യാസ മഠങ്ങളിൽ നിന്നും പുറത്താക്കി നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം. മൊസൈക്കോ സി. എസ്. ഐ. പത്രം പറയുന്നതനുസരിച്ച് ജനുവരി 28-ന്...

Articles2 days ago

CTRL+ALT+DEL: A call to reboot our life for true Christian transformation

Share this post:Share on FacebookShare on WhatsAppShare on X (Twitter)Share on PinterestShare on SMSShare on Email

Trending

Copyright © 2019 The End Time News