Connect with us

Travel

രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി ഇന്ത്യ

Published

on

ന്യൂഡല്‍ഹി: രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി ഇന്ത്യ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോയാന മന്ത്രാലയത്തിന്റെ തീരുമാനം. ജൂണ്‍ 30 വരെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിലക്ക് നീട്ടിയത്. രാജ്യാന്തര സര്‍വീസുകള്‍ ആരംഭിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നുള്ള വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.

അതേസമയം, വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍, വിദേശ ചരക്കു വിമാനങ്ങള്‍, പ്രത്യേകാനുമതിയുള്ള ചാര്‍ട്ടേഡ് സര്‍വീസുകള്‍ എന്നിവയ്ക്കു ഈ വിലക്ക് വിലക്ക് ബാധകമല്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ വാന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉള്‍പ്പെടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയര്‍ ബബിള്‍ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സര്‍വീസ് നടത്തിയിരുന്നു.കോവിഡ് രണ്ടാം വ്യാപനത്തിന്റെ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള എയർ ബബിൾ സർവീസിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Travel

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നു: യു എസ്സിനു ചരിത്ര നേട്ടം

Published

on

വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യുഎസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു.
ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം വാഷിങ്ടണിൻ ഗ്രാന്റ് കൗണ്ടി ഇന്റർനാഷണൽ വിമാനത്താവത്തിൽ നിന്നും സെപ്റ്റ 29നു രാവിലെ 7 മണിക്കാണ് ആകാശത്തേക്കു പറന്നുയർന്നത്‌.

കമ്പനി ആദ്യമായി നിര്‍മിച്ച പ്രോട്ടോടൈപ്പ് മോഡല്‍ വിമാനം 3,500 അടി ഉയത്തിൽ എയർഫീൽഡിന് ചുറ്റും വട്ടം ചുറ്റിയ ശേഷമാണ് പരീക്ഷണ പറക്കൽ നടത്തിയത്.

ഒന്‍പത് യാത്രക്കാരെയും രണ്ട് പൈലറ്റിനേയും ഉള്‍ക്കൊള്ളിക്കാവുന്ന തരത്തിൽ നിർമ്മിച്ച വിമാനം എട്ടു മിനിറ്റ് ആകാശ പറക്കൽ നടത്തിയ ശേഷം സുരക്ഷിതമായി നിലത്തിറങ്ങി.ആകാശ പറക്കലിൽ പുറം തള്ളുന്ന ഇന്ധന പൊല്യൂഷൻ ഒഴിവാക്കി സംശുദ്ധമായ അന്തരീക്ഷം ആകാശത്തിലും സൃഷ്ടിക്കുക എന്നതാണ് ഭാവിയിൽ ഇതുകൊണ്ടു ലക്ഷ്യമിടുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

ഉയരെ പറക്കാൻ ആലപ്പുഴയും

Published

on

ആലപ്പുഴ :ആകാശക്കാഴ്‌ചകളുടെ സൗന്ദര്യം നുകരാൻ ശനി മുതൽ ആലപ്പുഴയിലും സൗകര്യമൊരുങ്ങുന്നു. കൂറ്റൻ ബലൂണിൽ 200 അടിവരെ ഉയരത്തിൽ പറന്ന്‌ കാഴ്‌ചകാണാം.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്നാണ്‌ ഹോട്ട് എയർ ബലൂൺ റൈഡ് സംഘടിപ്പിക്കുന്നത്‌.

15 മിനിറ്റ് റൈഡിന് 1000 രൂപയാണ് ഫീസ്. ഒരേസമയം നാലുപേർക്ക് യാത്ര ചെയ്യാം. കാലാവസ്ഥ അനുകൂലമാണെങ്കിൽ 200 അടി ഉയരത്തിൽ വരെ ബലൂണിൽ പറക്കാനാകും. സാഹസിക സഞ്ചാര മേഖലയിൽ പ്രശസ്‌തരായ പെർഫെക്‌ട്‌‌ ടെൻസ് അഡ്വഞ്ചേഴ്സാണ് ബലൂൺ റൈഡിന്റെ ഓപ്പറേറ്റർമാർ.
ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ രാവിലെ ആറിന്‌ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, നഗരസഭാധ്യക്ഷ സൗമ്യരാജ്, കലക്‌ടർ വി ആർ കൃഷ്‌ണതേജ, സബ് കലക്‌ടർ സൂരജ് ഷാജി എന്നിവർ ആദ്യയാത്ര നടത്തി.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Travel

ഹയർസെക്കന്ററി പരീക്ഷ പാസാകുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസിന് ലേണേഴ്സ് ഒഴിവാകും

Published

on

സംസ്ഥാനത്ത് ഇനി ഹയർസെക്കന്ററി പരീക്ഷ പാസാകുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസിന് ലേണേഴ്സ് ഒഴിവാകും. ഹയർ സെക്കന്‍ററി സിലബസിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പാഠപുസ്തകം വരുന്നു. പുസ്കത്തിന്‍റെ പ്രകാശനം മറ്റന്നാൾ നടക്കും.

കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്താൻ നടപടിയെടുക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പാഠപുസ്തകത്തിലുണ്ടാകും.

ഹയർ സെക്കന്‍ററി വിദ്യാർത്ഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്യും. സെപ്റ്റംബർ 28ന് രാവിലെ 10 ന് സെക്രട്ടേറിയറ്റിലെ പി ആർ ചേമ്പറിലാണ് പുസ്തക പ്രകാശന ചടങ്ങ്.

റോഡ് നിയമങ്ങൾ, മാർക്കിംഗുകൾ, സൈനുകൾ എന്നിവയും വാഹന അപകട കാരണങ്ങളും നിയമ പ്രശ്‌നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെ മോട്ടോർ വാഹന സംബന്ധമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഹയർ സെക്കന്‍ററി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.

പുസ്തകം പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്നതിനാൽ ഹയർ സെക്കന്ററി പരീക്ഷ പാസ്സായി ഡ്രൈവിംഗ് ലൈസൻസ് നേടാൻ പ്രായപൂർത്തിയാകുമ്പോൾ പ്രത്യേക ലേണേഴ്‌സ് ലൈസൻസ് എടുക്കേണ്ടി വരില്ല.

കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്താൻ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും. ഇത്തരത്തിൽ രാജ്യത്തുതന്നെ ആദ്യമായി തയ്യാറാക്കിയിട്ടുള്ള പുസ്തകം പഠിപ്പിക്കുന്നതിനാവശ്യമായ പരിശീലനം അദ്ധ്യാപകർക്ക് നൽകുന്നതിനും മോട്ടോർ വാഹന വകുപ്പ് സംവിധാനം ഒരുക്കും.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Latest News

National13 hours ago

ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി.

ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ്...

Tech13 hours ago

ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്

2024 മുതൽ, ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ്...

National14 hours ago

കത്തോലിക്കാ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അക്രമം

മധ്യപ്രദേശിൽ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിൽ നടത്തപ്പെടുന്ന സ്കൂളിലേക്ക് പരിപാടിക്ക് പോയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അതിക്രമം. 200,000 ത്തോളം ആളുകൾ താമസിക്കുന്ന ഖണ്ടവയിലെ സെന്റ് പയസ്...

Crime14 hours ago

ISWAP Terrorists Kill Two Christian Business Owners

Nigeria – On September 24, two militants suspected to belong to the terror group Islamic State West Africa Province (ISWAP),...

Media14 hours ago

News Hour Weekly News 05 October 2022 End Time News

  Share this post:Share on FacebookShare on WhatsAppShare on TwitterShare on PinterestShare on SMSShare on Email

us news14 hours ago

യേശുവിന്റെ ദർശനം വഴിത്തിരിവായി, ഇസ്ലാം ഉപേക്ഷിച്ച് വീണ്ടും ക്രിസ്തു വിശ്വാസത്തിൽ; അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം ശ്രദ്ധ നേടുന്നു

വാഷിംഗ്ടൺ ഡിസി: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി യേശുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മൈക്ക് വെസ്റ്റര്‍ഫീല്‍ഡ് എന്ന അമേരിക്കക്കാരന്‍ പുറത്തുവിട്ട വീഡിയോ സാക്ഷ്യം ശ്രദ്ധ നേടുന്നു. “ഐ...

world news2 days ago

Archaeologists discover burial cave filled with intact pottery dating to Ramses II, Exodus from Egypt

Israeli archaeologists said they have discovered an extremely rare 3,300 years old intact burial cave from the time of Pharaoh...

world news2 days ago

യുഎഇയിൽ ജോലി അന്വേഷിച്ച് എത്തുന്നവർക്ക് ഇനി ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ: അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലേക്ക് ഇനി മുതല്‍ തൊഴില്‍ തേടി വരുന്നവര്‍ക്കായി പ്രത്യേക തൊഴിലന്വേഷക വിസ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഒക്ടോബര്‍ മൂന്നു മുതല്‍ ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ എന്ന...

world news2 days ago

Life of Saint Peter on the wall of Saint Peter’s Basilica; Thousands witnessed the first 3D multimedia exhibition

VATICAN CITY– As thousands of people sat in the dark in St. Peter’s Square, they watched fish jump from the...

National2 days ago

ത്രിപുരയില്‍ കത്തോലിക്ക പ്രാര്‍ത്ഥനാലയം തകര്‍ത്തു; അക്രമത്തിനിടയിലും പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ വിശ്വാസികള്‍

കൊമാലി: വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക...

Crime3 days ago

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി

സൗദി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയ 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി. സൗദി വാണിജ്യ മന്ത്രാലയം ആണ് പിഴ ചുമത്തിയ വിവരം പുറത്തുവിട്ടത്....

world news3 days ago

Fr. Mbaka Now Sacked From Adoration Ministry Over Politically-related Preaching, Sent To Monastery

“Many people are wasting their time in the 2023 general elections. God said I should not reveal it,” Mbaka said...

Trending