Travel
ഇനി പറക്കാൻ നിയന്ത്രണമില്ല; അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാനാണ് തീരുമാനം. ഈ മാസം 27 മുതൽ സർവീസുകൾ വീണ്ടും തുടങ്ങും. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതു വരെ എയർ ബബിൾ സംവിധാനത്തിലുള്ള പ്രത്യേക സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
രാജ്യത്ത് കൊവിഡ് വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമായതോടെ കഴിഞ്ഞ വർഷം ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ ആലോചിച്ചിരുന്നു. എന്നാൽ പെട്ടെന്നുയർന്ന ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭീതിയും ആശങ്കയും ജാഗ്രതയും തീരുമാനം മാറ്റാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചു. അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് ജനുവരി 31 വരെ ദീർഘിപ്പിച്ചിരുന്നു.
2020 മാർച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ കേന്ദ്രസർക്കാർ നിർത്തിയത്. രണ്ട് വർഷം അന്താരാഷ്ട്ര സർവീസുകളുടെ സുഗമമായ നടത്തിപ്പിന് ഇത് തടസം സൃഷ്ടിച്ചു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിലും രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ ഇന്ത്യക്കകത്തേക്കും പുറത്തേക്കും നടന്നിരുന്നു.
വന്ദേ ഭാരത് മിഷൻ പ്രകാരം തെരഞ്ഞെടുത്ത റൂട്ടുകളിൽ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തിയിരുന്നു. നയതന്ത്ര തലത്തിലെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും പിന്നാലെയാണ് ഇത്തരം സർവീസുകൾ നിശ്ചയിച്ചിരുന്നത്. 2020 ജൂലൈ മുതലായിരുന്നു ഇത്. നിലവിൽ ലോകത്തെ 28 ഓളം രാജ്യങ്ങളുമായി ഇന്ത്യക്ക് ഇത്തരം സർവീസ് നടത്താനുള്ള കരാർ ഉണ്ട്. ഇതിൽ അമേരിക്ക, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളുണ്ട്. മാർച്ച് 27 ഓടെ കൊവിഡിന് മുൻപത്തെ നിലയിലേക്ക് വ്യോമയാന മേഖല മാറും.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
Travel
വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണേ; ഫെയ്സ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്

വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. വാഹനം പാതയോരത്തു നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് നിർദേശിക്കുന്നു. അശ്രദ്ധമായി ഡോർ തുറക്കുമ്പോൾ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്. നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകർത്തെറിയുന്നത് ഒരു ജീവനാകും എന്ന് സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ നിങ്ങൾ പിന്നോട്ട് നോക്കാറുണ്ടോ? മിക്കപ്പോഴും നമ്മൾ അത് മറന്നു പോകുകയാണ് പതിവ്. എന്നാൽ ഇത് അപകടങ്ങൾ വിളിച്ച് വരുത്തുകയാണ്. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്.
അതിനാൽ വാഹനം പാതയോരത്തു നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കുക. കഴിയുമെങ്കിൽ ഇടതു കൈ ഉപയോഗിച്ച് ഡോർ പതിയെ തുറക്കുക. അപ്പോൾ പൂർണമായും ഡോർ റോഡിലേക്ക് തുറക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. ശ്രദ്ധിക്കുക, നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകർത്തെറിയുന്നത് ഒരു ജീവനാകും.
Sources:twentyfournews
Travel
ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റെടുക്കുന്നവർ കാർഡ് കൈയിൽ കരുതണം: എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ്: ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റെടുക്കുന്നവർ വിമാനത്തവളത്തിലെത്തുമ്പോൾ കാർഡ് കൈയിൽ കരുതണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. കാർഡില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്കരുതണമെന്നും വിമാന കമ്പനി അറിയിച്ചു.
മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കിൽ അയാളുടെ ഓതറൈസേഷൻ ലെറ്ററും കാർഡിന്റെ പകർപ്പും കൈയിൽ കരുതണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നിലവിലുള്ള നിബന്ധന വീണ്ടും കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മറ്റ് എയർലൈനുകൾക്കും ഇതേ നയമാണെങ്കിലും ഇക്കാര്യം കർശനമായി പരിശോധിക്കാറില്ല. ഇനി മുതൽ ചെക്ക് ഇൻ സമയത്ത് ക്രെഡിറ്റ് കാർഡ് വിവരം അധികൃതർ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും. റാൻഡം ചെക്കിംഗ് ആയിരിക്കും നടത്തുക.
അതേസമയം, അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന് യുഎഇയിലെ ട്രാവൽ ഏജൻസി അധികൃതർ അറിയിച്ചു. ഏജൻസികൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചല്ല ടിക്കറ്റെടുക്കുന്നത്.
Sources:globalindiannews
Travel
കോവളത്തെയും ഗോവയെയും ബന്ധിപ്പിക്കാൻ ക്രൂയിസ് ടൂറിസം വരുന്നു

കൊച്ചി: സംസ്ഥാനത്തെ പ്രധാന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളെ മംഗലാപുരവും ഗോവയുമായി ബന്ധിപ്പിക്കുന്ന ക്രൂയിസ് ടൂറിസം ആരംഭിക്കുമെന്ന് കേരള സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ടൂറിസം ഡയറക്ടറുടെ ക്രൂയിസ് ടൂറിസം സംബന്ധിച്ച കരട് നയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പദ്ധതിക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി ഒരു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കേരളത്തിലെ കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ എന്നിവിടങ്ങളെ മംഗളൂരുവിലേക്കും ഗോവയിലേക്കും ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട ക്രൂയിസ് ടൂറിസമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ജിഒയിൽ പറയുന്നു. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള വിദഗ്ധ സമിതിക്ക് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ഭേദഗതി വരുത്തിയ കരട് ക്രൂയിസ് നയം സമർപ്പിക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
വിദഗ്ധ സമിതിയിൽ ടൂറിസം ഡയറക്ടർ കൺവീനറും കേരള ഇൻലാൻഡ് ഷിപ്പിംഗ് ആൻഡ് നാവിഗേഷൻ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും തുറമുഖ വകുപ്പിലെയോ കേരള മാരിടൈം ബോർഡിലെയോ ഉദ്യോഗസ്ഥൻ അംഗങ്ങളായും ഉണ്ടാകും.
അതേസമയം, സംസ്ഥാനത്തെ ടൂറിസം വ്യവസായം ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും സംസ്ഥാനത്തിന് പുതിയ വിപണി തുറക്കുമെന്ന് പറഞ്ഞു. സിജിഎച്ച് എർത്ത് മുൻ സിഇഒ ജോസ് ഡൊമിനിക് ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ജലപാതയെന്ന് പറഞ്ഞു. ഇത്തരമൊരു സംരംഭം മുമ്പ് രാജ്യത്ത് നടന്നിരുന്നു. പദ്ധതി പ്രാവർത്തികമാകുന്നതോടെ അത് മറ്റുള്ളവർക്ക് മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.
“ആയിരങ്ങൾ ക്രൂയിസ് കപ്പലുകളിൽ കയറും. ഈ ആളുകൾ തിരികെ പോയി അവരുടെ അനുഭവം സുഹൃത്തുക്കളോടും മറ്റുള്ളവരോടും പറയുമ്പോൾ, അത് സംസ്ഥാനത്തെക്കുറിച്ചും കപ്പലിനെക്കുറിച്ചുമുള്ള ജിജ്ഞാസ വർദ്ധിപ്പിക്കും. ഇത് മറ്റുള്ളവരെ യാത്രയിൽ ആവേശഭരിതരാക്കും. യഥാർത്ഥത്തിൽ, കച്ചിൽ നിന്ന് കന്യാകുമാരി വരെ ഒരു റൂട്ട് ചാർട്ട് ചെയ്താൽ അത് വളരെ മികച്ചതാകും, ”അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹം പറയുന്നതനുസരിച്ച്, ഇപ്പോൾ നടക്കുന്ന ക്രൂയിസിൽ നിന്ന് വ്യത്യസ്തമായി, ആയിരങ്ങളെ വഹിച്ചുകൊണ്ടുള്ള വലിയ കപ്പലുകൾ തുറമുഖങ്ങളിൽ എത്തുന്നു, ടൂറിസം വകുപ്പ് അടയാളപ്പെടുത്തിയ റൂട്ടിൽ ചെറിയ കപ്പലുകൾ സർവീസ് നടത്തുന്നതാണ് നല്ലത്. എല്ലാ തുറമുഖങ്ങളിലും ക്രൂയിസ് ടൂറിസം വിനോദസഞ്ചാരമേഖലയെ ഉത്തേജിപ്പിക്കുമെന്ന് ഇൻബൗണ്ട് ടൂർ ഗൈഡ് രാജേഷ് പിആർ പറഞ്ഞു. ക്രൂയിസ് ടൂറിസത്തിന്റെ കാര്യത്തിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഇത്തരമൊരു പദ്ധതി നടപ്പാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
Sources:azchavattomonline
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed