Connect with us

Travel

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകളുടെ നിരോധനം, നാളെ മുതല്‍ പ്രാബല്യത്തില്‍

Published

on

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകളുടെ നിരോധനം നാളെ മുതല്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും. ഇത്തരത്തിലുള്ള വാഹനങ്ങള്‍ കൈവശമുള്ളവര്‍ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിക്കണം. അന്തരീക്ഷ മലിനീകരണത്തിന്റെ സാഹചര്യത്തിലാണ് ഇത്തരം ഓട്ടോകളുടെ നിരോധനം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരങ്ങള്‍.

എന്നാല്‍, സംസ്ഥാനത്ത് മുഴുവനും നിരോധനം വന്നേക്കുമെന്നാണ് ഇപ്പോഴുള്ള വിവരം. വാഹനങ്ങള്‍ കൈവശമുള്ളവര്‍ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിച്ച്‌ സി.എന്‍.ജി, എല്‍.എന്‍.ജി, അല്ലെങ്കില്‍ വൈദ്യുതിയിലേക്ക് മാറണം. ഇത് പ്രകാരം, 2006ന് മുമ്ബ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയ്ക്കാണ് ബാധകമാകുക. 2021 ജനുവരി മുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മറ്റു ഇന്ധനങ്ങളിലേക്ക് മാറുന്നതിന് ആറുമാസം നല്‍കിയിരുന്നു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Travel

ഗ്രൗണ്ടിൽ ഇനി ‘H’ മാത്രം പോരാ; ഡ്രൈവിങ് ടെസ്റ്റില്‍ അടിമുടി മാറ്റം, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ലഭിക്കാൻ ഗ്രൗണ്ടിൽ ഇനി ‘H’ എടുത്താൽ മാത്രം മതിയാകില്ല. ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങൾക്കും വൈദ്യുതവാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് കാൽപ്പാദങ്ങൾ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ നിർബന്ധമാക്കി. പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് പുറത്തിറക്കി. മാറ്റങ്ങൾ മേയ് ഒന്ന് മുതൽ നിലവിൽ വരും.

ഉത്തരവിലെ നിർദേശങ്ങൾ

ഗിയറുള്ള ഇരുചക്രവാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിന് കാൽപ്പാദം കൊണ്ട് ഗിയർ മാറ്റുന്ന തരത്തിലുള്ളതും 95 സി.സിയ്ക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങൾ ഉപയോഗിക്കണം. കൈകൾ കൊണ്ട് ഗിയർ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങൾ കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പാടില്ല.
മോട്ടോർ സൈക്കിൾ ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് വാഹനഗതാഗതമുള്ള റോഡിൽ നടത്തണം. ഗ്രൗണ്ടിൽ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.
ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വർഷമാക്കി നിജപ്പെടുത്തി. നിലവിൽ 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ മെയ് ഒന്നിന് മുമ്പായി ഒഴിവാക്കി പകരം വാഹനങ്ങൾ ഏർപ്പെടുത്തണം.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങളോ വൈദ്യുതവാഹനങ്ങളോ ഉപയോഗിക്കാൻ പാടില്ല.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തണം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

കാടിനുള്ളിലെ സ്വർഗം കാണാൻ പോകാം; കൊല്ലത്തെ അരിപ്പയിലേക്ക്

Published

on

ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് കൊല്ലം അരിപ്പ വന മേഖല. കുന്നുകൾ, താഴ്‌വരകൾ, സമതലങ്ങൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ, ഉയർന്നുനിൽക്കുന്ന മരങ്ങൾ, ഔഷധ സസ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ അരിപ്പയിലെ കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്. തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയുടെ അരികിലാണ് ഈ ഇക്കോ ടൂറിസം ഗ്രാമം സ്ഥിതി ചെയ്യുന്നത്.

സമതല നിത്യഹരിത വനമാണ് ഇവിടെയുള്ളത്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് അരിപ്പ. തട്ടേക്കാടിന് സമാനമായ ഇവിടെ മുന്നൂറിലധികം വ്യത്യസ്ത തരം പക്ഷികളെയാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. താടിക്കാരൻ വേലിതത്ത കാട്ടുമൂങ്ങ, ചാരത്തലയൻ ബുൾബുൾ ചാരത്തലയൻ മീൻപരുന്ത്, മേനിപൊന്മാൻ, കാട്ടുപൊടി പൊന്മാൻ, കിന്നരിപ്പരുന്ത്, മീൻ കൂമൻ, മേനിപ്രാവ് കോഴി വേഴാമ്പൽ, ഉപ്പൻകുയിൽ, കാട്ടുതത്ത തുടങ്ങിയ പക്ഷിവർഗങ്ങൾ അരിപ്പയിലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

അരിപ്പ പക്ഷിസങ്കേതത്തിൽ ഏറ്റവും കൂടുതൽ പക്ഷികളെ കാണാറുള്ളത് മാർച്ച് മുതൽ ഡിസംബർ വരെയാണെന്നാണ് നിരീക്ഷകർ പറയുന്നത്. പക്ഷികൾക്ക് പുറമേ ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിധ്യമാർന്ന മരങ്ങളും ഈ വനമേഖലയിലുണ്ട്. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട ‘അരിപ്പ അമ്മയമ്പലം പച്ച’ എന്ന പേരിൽ അറിയപ്പെടുന്ന ഈ സങ്കേതം അപൂർവത നിറഞ്ഞ പച്ചപ്പിന്റെ പറുദീസ കൂടിയാണ് ഈ സ്ഥലം.

കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്ത് വന ചതുപ്പുകളിൽ ചിലയിടങ്ങളിൽ മാത്രം കാണപ്പെടുന്ന ജാതിവന ചതുപ്പുകളുടെ (മിരിസ്റ്റിക്ക) കേന്ദ്രം കൂടിയാണ് അരിപ്പ. ചെറിയ മീനുകളും മരത്തവളകളും അടക്കം നിരവധി ഉഭയജീവികളുടെ ആവാസകേന്ദ്രമാണ് ഇത്തരം ചതുപ്പുകൾ. ഒട്ടേറെ സസ്യജാലങ്ങളുമുണ്ട്. മിരിസ്റ്റിക്ക ചതുപ്പുകളിലേക്കും സങ്കിലി വനത്തിലെ വെള്ളാംകുടിയിലേക്കും ഉള്ള ട്രെക്കിംഗ് ആണ് അരിപ്പയുടെ പ്രധാന സവിശേഷത.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

വീട്ടിലെത്തില്ല; ലൈസന്‍സും ആര്‍.സിയും ഇനി നേരിട്ടുപോയി വാങ്ങണം

Published

on

ആർ.സി. ബുക്ക്, ലൈസൻസ് എന്നിവ ഇനി തപാൽമാർഗം വീട്ടിലെത്തില്ല. തിരിച്ചറിയൽ രേഖകൾ സഹിതം വാഹനമുടമകളോ ബന്ധുക്കളോ ആർ.ടി. ഓഫീസുകളിലെത്തി കൈപ്പറ്റണം. അച്ചടി തുടങ്ങിയാൽ രേഖകൾ പെട്ടെന്നുതന്നെ വാഹനമുടമകൾക്കു ലഭ്യമാക്കാൻ വേണ്ടിയാണ് ആർ.ടി. ഓഫീസ് വഴി വിതരണം ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

തപാലിനത്തിൽ നേരത്തെ വാങ്ങിയ അപേക്ഷയോടൊപ്പം വാഹനമുടമകളിൽനിന്ന് 45 രൂപ വീതം തപാൽനിരക്കു വാങ്ങിയശേഷമാണു പുതിയ പരിഷ്കാരം. ഈ പണം തിരിച്ചുകൊടുക്കുമോയെന്നതിലും വ്യക്തതയില്ല.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech7 hours ago

പഴയ ചാറ്റുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം! വാട്സ്ആപ്പിൽ കിടിലൻ ഫീച്ചർ എത്തി

ഡേറ്റ് ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് ആപ്പ് വാട്സ്ആപ്പ്. ആപ്പിന്റെ പ്രവർത്തനത്തെ കൂടുതൽ ജനപ്രിയമാക്കി...

Articles7 hours ago

നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നമ്മളെ നീതിയോടെ വിധിക്കുന്നവനാണ് ദൈവം

ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ വ്യക്തമായി അറിയുന്നവനാണ് നമ്മുടെ കർത്താവ്. നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം. ജനങ്ങളെ എത്രവേണമെങ്കിലും കബളിപ്പിക്കാനും, നല്ലവനെന്ന് ചമഞ്ഞ് അവരുടെ പ്രശംസ...

National8 hours ago

യോഗിയുടെ യു‌പിയില്‍ വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ ജയിലില്‍

ലക്നൌ: ഉത്തർപ്രദേശില്‍ ഒരു കത്തോലിക്ക വൈദികന്‍ ഉൾപ്പെടെ മുപ്പതിലധികം ക്രൈസ്തവര്‍ മതപരിവർത്തന നിരോധന നിയമ മറവില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു വിചാരണ നേരിട്ടു ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ജയിലുകളിൽ...

Business8 hours ago

പ്ലേസ്റ്റോറിൽനിന്ന് ഇന്ത്യൻ മാട്രിമോണി ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

സർവീസ് ഫീസ് സംബന്ധിച്ച തർക്കത്തിൽ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകളാണ് ഗൂഗിൾ...

world news8 hours ago

ലോകത്തിലെ മൂന്നിലൊന്നു രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നു: മോൺ. എത്തോരേ ബലെസ്ത്രേരോ

ലോകത്തിലെ മൂന്നിലൊന്നു രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്നും ഇത് ഏകദേശം 4.9 ലക്ഷം കോടി ജനങ്ങളെ ബാധിക്കുന്നുവെന്നുമുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്ക ഉയർത്തി, വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനും അപ്പോസ്തോലിക്...

National1 day ago

300,000-Member Indian Church to Plant 40 More Megachurches

Calvary Temple in Hyderabad is the India’s largest church with more than 300,000 members. Now, they are on a mission...

Trending