us news
അമേരിക്കയിൽ തൊഴിൽരഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധന

തൊഴിലില്ലായ്മ കുറഞ്ഞു വരുന്നു എന്ന ബൈഡൻ ഭരണകൂടത്തിന്റെ അവകാശവാദങ്ങളെ തള്ളി തൊഴിൽ രഹിത വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ .യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് ജൂൺ 17 വ്യാഴാഴ്ച പുറത്തിറക്കിയ പ്രതിവാര റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. കഴിഞ്ഞ വാരം തൊഴിൽ രഹിത വേതനത്തിന് അപേക്ഷിച്ചവരുടെ എണ്ണം 412,000 ആണ്. മുൻ ആഴ്ചയേക്കാൾ 37,000 വർധനവ്.പെൻസിൽവാനിയ, കലിഫോർണിയാ സംസ്ഥാനങ്ങളിൽ നിന്നാണു കൂടുതൽ അപേക്ഷകർ.
ഫെഡറൽ ഗവൺമെന്റ് തൊഴിലില്ലായ്മ വേതനത്തോടൊപ്പം ആഴ്ചതോറും 300 ഡോളർ കൂടി നൽക്കുന്നതാണു കൂടുതൽ പേരെ അപേക്ഷ സമർപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നത്.ടെക്സസ് ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഫെഡറൽ ഗവൺമെന്റിന്റെ പ്രതിവാര അനുകൂല്യം നിറുത്തുന്നതിനു ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ പേർ തൊഴിൽ മേഖലയിലേക്കു മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കയിൽ 9.3 മില്യൺ ജോബ് ഓപ്പണിങ്സ് ഉണ്ടെങ്കിലും, 9.3 മില്യൻ പേർ ഔദ്യോഗികമായി തൊഴിൽ രഹിതരായിട്ടുണ്ടെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവ്വൽ പറഞ്ഞു. മേയ് 29 വരെയുള്ള കണക്കുകൾ ഉദ്ധരിച്ചു 14.83 മില്യൺ ആളുകളാണ് തൊഴിൽ രഹിതവേതനം വാങ്ങുന്നത്.
പാൻഡമിക്കിന്റെ ഭീതി ഇല്ലാതാകുന്നതോടെ പലരും തൊഴിൽ അന്വേഷണം ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
20 സംസ്ഥാനങ്ങൾ തൊഴിൽ രഹിത വേതനത്തിനോടൊപ്പം ലഭിച്ചിരുന്ന ഫെഡറൽ ആനുകൂല്യവും നിറുത്തുന്നതിനുള്ള തീരുമാനം ഫലം കാണുമെന്നാണ് അധികൃതർ പറയുന്നത്.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
us news
ഹൂസ്റ്റണിൽ ഐപിസി മിഡ്വെസ്റ്റ് റീജിയൻ പിവൈപിഎ കൺവെൻഷൻ.

ഹൂസ്റ്റണ്‍: ഐപിസി മിഡ് വെസ്റ്റ് റീജിയൻ പിവൈപിഎ കൺവൻഷൻ സെപ്റ്റംബർ 2 മുതൽ 4 വരെ ഹൂസ്റ്റണിലെ ഹെബ്രോൻ സഭയിൽ നടക്കും. റവ. സിബി തോമസ് (ജോർജിയ) പ്രസംഗിക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 7 നാണ് പൊതുയോഗം. ഞായറാഴ്ച രാവിലെ 9:30ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും.
ഐ.പി.സിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്വെസ്റ്റ്റീജിയന്.ഏതാണ്ട് 23 സഭകളുള്ള ഈ റീജിയന് ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, സാന്‍അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭകളുടെ ഐക്യകൂട്ടായ്മയാണ്.
കൺവൻഷൻ സുഗമമായ നടത്തിപ്പിന് ഷോണി തോമസ് (പ്രസിഡണ്ട് ), വെസ്ലി ആലുംമൂട്ടിൽ (വൈസ് പ്രസിഡണ്ട്), അലൻ ജെയിംസ് (സെക്രട്ടറി), വിന്നി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), റോഷൻ വർഗീസ് (ട്രഷറർ), ജോൺ കുരുവിള (മീഡിയ കോ ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് (972) 814-1213 (പ്രസിഡണ്ട്); (972)876-8369 (മീഡിയ കോഓർഡിനേറ്റർ) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
http://theendtimeradio.com
us news
പാസ്പോര്‍ട്ട് സ്റ്റാംപ് ചെയ്യണമെന്ന നിര്‍ദേശം: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തലവേദനയാകും

എച്ച്് 1 ബി തൊഴില്‍വിസയ്ക്കുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. അമേരിക്കയില്‍ എച്ച്് 1 ബി തൊഴില്‍വിസ കരസ്ഥമാക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിക്കുന്നുണ്ടെങ്കിലും ഇതിനായുള്ള നടപടിക്രമങ്ങള്‍ അമേരിക്കന്‍ സിറ്റിസണ്‍ഷിപ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസ് കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
ഇതോടെ തൊഴില്‍വിസ നടപടികളില്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും. ഇന്ത്യയിലെത്തുന്ന എച്ച് 1ബി വിസയുള്ളവര്‍ തങ്ങളുടെ പാസ്പോര്‍ട്ട് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ സ്റ്റാംപ് ചെയ്യണം. തിരികെ അമേരിക്കയിലെത്തുന്നതിനുമുമ്പായി ഈ നടപടിക്രമം പാലിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത,
മുംബൈ എന്നിവിടങ്ങളിലെ അമേരിക്കന്‍ കോണ്സലറ്റുകളിലും ഈ സൗകര്യമുണ്ടായിരിക്കും. അമേരിക്കയില്‍ ജോലിചെയ്യുന്ന നിരവധി ഇന്ത്യാക്കാര്‍ക്ക് പുതിയ നിര്‍ദേശം വലിയ തലവേദന സൃഷ്ടിക്കും. മഹാമാരിയുടെ കാലത്ത് ഈ നടപടിക്രമം വലിയ കാലതാമസവും മറ്റു പ്രശ്നങ്ങളുമുണ്ടാക്കും. എച്ച്1 ബി തൊഴില്‍വിസ നേടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്.
പാസ്പോര്‍ട്ട് എംബസിയിലോ കോണ്‍സുലേറ്റിലോ സ്റ്റാംപ് ചെയ്യണമെന്ന നിര്‍ദേശം, അവധിക്കാലത്ത് നാട്ടിലുള്ള മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വലിയ തലവേദനയാകും.
വിവാഹം, മരണം തുടങ്ങിയ മറ്റ് വീട്ടുചടങ്ങുകള്ക്കും മാതാപിതാക്കളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കുമായി കുറഞ്ഞ കാലയളവില്‍ നാട്ടിലെത്തുന്നവര്‍ക്കും ഈ നിര്‍ദേശം ബുദ്ധിമുട്ടായിരിക്കുകയാണ്. നാട്ടിലെത്തിയാല്‍, തിരിച്ചുപോകുന്നതിനുമുമ്പ് പാസ്പോര്‍ട്ട് സ്റ്റാംപ് ചെയ്തുകിട്ടുകയെന്നത് വലിയ പ്രശ്നമാകുമെന്നുറപ്പാണ്.
Sources:azchavattomonline
us news
ഭയപ്പെടേണ്ട, അടുത്തത് നിങ്ങളാണ്! സല്മാന് റഷ്ദിയെ പിന്തുണച്ചതിന് ജെ കെ റൗളിംഗിന് പാക്കിസ്ഥാനില്‍ നിന്നുള്ള വധഭീഷണി

ആക്രമിക്കപ്പെട്ട എഴുത്തുകാരന് സല്മാന് റഷ്ദിയെ പിന്തുണച്ചതിന് ഹാരിപോട്ടറിന്റെ രചിയിതാവും ലോക പ്രശസ്ത സാഹിത്യകാരിയുമായ ജെ.കെ റൗളിങ്ങിന് പാക് മതമൗലികവാദിയുടെ വധഭീഷണി. സല്മാന് റഷ്ദിക്ക് കുത്തേറ്റതിനെ തുടര്‍ന്ന് ‘ഈ വാര്‍ത്ത എന്നെ ഭയപ്പെടുത്തുന്നു, ഈ നിമിഷം ഞാന്‍ അസ്വസ്ഥയാണ്, അദ്ദേഹം സുഖം പ്രാപിക്കട്ടെ’ എന്ന് ജെ.കെ റൗളിങ്ങ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ‘ ഭയപ്പെടേണ്ട, അടുത്തത് നിങ്ങളാണ്’ എന്ന ഭീഷണി സന്ദേശം പാക്കിസ്ഥാനില്‍ നിന്നുള്ള മീര്‍ ആസിഫ് അസിസ് എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് റൗളിങ്ങിന് ലഭിക്കുകയായിരുന്നു.
കറാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമുഹ്യ പ്രവര്ത്തകന്, ഗവേഷകന്, വിദ്യാര്‍ഥി എന്നിങ്ങനെയാണ് മീര്‍ ആസിഫ് അസിസിനെ കുറിച്ച് ട്വിറ്ററില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖൊമേനിയെ പിന്തുണച്ചുള്ള നിരവധി കമന്റുകളും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Sources:azchavattomonline
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings