Connect with us
Slider

Mobile

6ജി പരീക്ഷിച്ചു വിജയിച്ചതായി സാംസങ്, 5ജിയെക്കാള്‍ 50 മടങ്ങ് വേഗത

Published

on

മിക്ക രാജ്യങ്ങളും 5ജി സാങ്കേതികവിദ്യ തുടങ്ങാന്‍ ടെലികോം മേഖലയില്‍ പണി തുടങ്ങിയിട്ടു പോലുമില്ല. എങ്കിലും, തങ്ങളുടെ ഗവേഷകര്‍ 5ജിയേക്കാള്‍ 50 മടങ്ങ് വേഗമുള്ള 6ജി പരീക്ഷിച്ചു വിജയിച്ചതായി ദക്ഷിണ കൊറിയന്‍ ടെക്നോളജി ഭീമന്‍ സാംസങ് അവകാശപ്പെട്ടു.

കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് വോനില്‍ റോ പറഞ്ഞത് പുതിയ 5ജി പ്രക്ഷേപണ ഉപകരണം ഉപയോഗിച്ച് സെക്കന്‍ഡില്‍ 5.23 ജിബി ഡേറ്റ അയച്ചു എന്നാണ്. പക്ഷേ ഇത് 5ജി ഉപകരണങ്ങള്‍ വഴിയാണ്. കമ്പനിയുടെ പ്രസന്റേഷന്‍ സ്ലൈഡില്‍ പറയുന്നത് 5ജിയെക്കാള്‍ 50 മടങ്ങ് ഡേറ്റാസ്പീഡ് കൊണ്ടുവരാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ്.

എന്നാല്‍, 2028ലായിരിക്കും ഇതിന്റെ ജോലി പൂര്‍ത്തിയാകുക. ഇത് 2030ലായിരിക്കും വാണിജ്യപരമായി ലഭ്യമാക്കാനാകുക എന്നും കമ്പനി കരുതുന്നു. അതിവേഗ ഡേറ്റാ കൈമാറ്റം നടത്താനാകുന്ന 6ജി ഒരു പുതിയ ലോകം തന്നെ തുറക്കുമെന്നാണ് കരുതുന്നത്. ഉരുത്തിരിഞ്ഞു വരുന്ന പല സാങ്കേതികവിദ്യകളും 6ജിയുമായി സന്ധിക്കുമ്പോള്‍ പുതിയ സാധ്യതകള്‍ തുറക്കും.

6ജി സാങ്കേതികവിദ്യ സാധ്യമാക്കുന്ന കാര്യത്തില്‍ ഉത്സാഹഭരിതരാണ്. തങ്ങള്‍ ടെറാഹെട്സ് കമ്മ്യൂണിക്കേഷന്‍സ് വഴി 6ജിയുടെ സാധ്യതകള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്ന കാര്യം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞെന്നും സാംസങ് അവകാശപ്പെടുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, വിഷ്വല്‍ ടെക്നോളജീസ്, ഭാവിയുടെ സുരക്ഷ ഇവയിലെല്ലാം വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് തങ്ങള്‍ നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.
Sources:nerkazhcha

Mobile

മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടോ? കണ്ടെത്തിത്തരും ഈ വ്യാപാരിക്കൂട്ടായ്‌മ

Published

on

തൃശ്ശൂർ: യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതി നൽകാനെത്തിയ വ്യക്തിയോട് പോലീസ് പറഞ്ഞു- വിവരങ്ങൾ എം.പി.ആർ.എ.കെ. എന്ന സംഘടനാ ഭാരവാഹികൾക്കും നൽകിയേക്കൂ, ഉപകാരപ്പെട്ടേക്കും.

മൊബൈൽ ഫോൺ റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് കേരള എന്ന മൊബൈൽ ഫോൺ വ്യാപാരികളുടെ സേവനം പോലീസും നല്ലതുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്. 10,000 അംഗങ്ങളുള്ള സംഘടന ഈ വർഷം മാത്രം പൊതുജനങ്ങൾക്ക് കണ്ടെത്തിക്കൊടുത്തത് മോഷണം പോയതും നഷ്ടപ്പെട്ടതുമായ 1100 മൊബൈൽ ഫോണുകൾ. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം സംഘടനയുടെ സഹായത്തോടെ കണ്ടെത്തിനൽകിയത് 230-ൽപ്പരം ഫോണുകൾ.

മോഷണമുതൽ വിൽപ്പനയ്ക്കായി സംഘടനാംഗങ്ങളുടെ കടകളിലെത്തിയാൽ പിടികൂടി തിരികെ നൽകുന്നതാണ് രീതി. ഇതിന് രണ്ടുകാര്യം ആവശ്യമാണ്. മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്ത ഫോണുകൾ സംഘടനാംഗങ്ങളുടെ കടകളിൽ വിൽക്കാനായി എത്തണം. മൊബൈൽ മോഷണംപോയതു സംബന്ധിച്ച പരാതി സംഘടനയ്ക്ക് കിട്ടണം.

വിപുലമായ വാട്സാപ്പ് കൂട്ടായ്മ വഴിയാണിതിന്റെ പ്രവർത്തനം. ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ അടക്കമുള്ള വിവരങ്ങൾ സംസ്ഥാനതലം മുതൽ താഴേത്തട്ടിലുള്ള വാട്സാപ്പ് കൂട്ടായ്മ വരെ കൈമാറും. ഇതിനായി എം.പി.ആർ.എ.കെ. ഒഫീഷ്യൽ എന്ന ഗ്രൂപ്പുണ്ട്. അതിലേക്ക് ഇത്തരം കാര്യങ്ങൾ മാത്രമേ ഇടാവൂ.

മോഷണമുതൽ വിറ്റഴിക്കാനായി എത്തുന്ന മോഷ്ടാവ് കൈയോടെ പിടിക്കപ്പെടും. വിവരം മൊബൈൽ ഫോൺ നഷ്ടമായ വ്യക്തിയെ അറിയിക്കും. ഇതിന്മേൽ നിയമനടപടി വേണോ വേണ്ടയോ എന്നത് പരാതിക്കാരന്റെ ഇഷ്ടമനുസരിച്ചാണ്. സ്ഥിരം മോഷ്ടാവാണെങ്കിൽ കൈയോടെ പോലീസിലേൽപ്പിക്കും.

600 അംഗങ്ങളുമായി 2013-ൽ കോഴിക്കോട് പന്തീരാങ്കാവിൽ തുടങ്ങിയതാണ് സംഘടന. കെ. സദ്ദാംഹുസൈനാണ് സംസ്ഥാന പ്രസിഡന്റ്. മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സഹായത്തിനായി പ്രസിഡന്റിനെ ബന്ധപ്പെടാം-96 33 33 93 55.

പാലക്കാട്ട് കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നഷ്ടപ്പെട്ടയാൾ പോലീസിനും എം.പി.ആർ.എ.കെ.ക്കും ഒരേസമയം പരാതി നൽകി. അതിന്മേൽ വിവരം അറിയാനായി പിന്നീട് പോലീസിൽ വിളിച്ചപ്പോൾ കിട്ടിയ മറുപടി ടവർ ലൊക്കേഷൻ തെലങ്കാനയിൽ കാണിക്കുന്നുവെന്നാണ്. അല്പസമയത്തിനകം എം.പി.ആർ.എ.കെ.യിൽനിന്ന് വിളിയെത്തി- ”നിങ്ങളുടെ മൊബൈൽ ഫോൺ പെരിന്തൽമണ്ണയിലെ ഒരു കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയിട്ടുണ്ട്. പോയി വാങ്ങിക്കൊള്ളുക.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Mobile

നിങ്ങളുടെ സ്മാർട്ട് ഫോണുകൾ വിൽക്കും മുൻപ് ഈ 7 കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക

Published

on

 

മികച്ച ഫീച്ചറുകളുമായി പുത്തൻ ഫോണുകൾ വിപണിയിലെത്തുന്നതും, പുത്തൻ ഫോണുകൾ വാങ്ങാൻ എക്സ്ചേഞ്ച് ഓഫർ പോലുള്ള സൗകര്യങ്ങൾ കമ്പനികൾ ഒരുക്കുന്നതും ഉപഭോക്താക്കളെ പുത്തൻ സ്മാർട്ട് ഫോണിലേക്ക് പെട്ടന്ന് ചേക്കേറാൻ പ്രേരിപ്പിക്കുന്നുണ്ട്. അതെ സമയം പുത്തൻ ഫോണിലേക്ക് മാറുന്നതിനു മുൻപായി നിങ്ങളുടെ പക്കൽ ഇപ്പോഴുള്ള ആൻഡ്രോയിഡ് ഫോൺ വിൽക്കാനോ? എക്സ്ചേഞ്ച് ചെയ്യാനോ പ്ലാനുണ്ടോ? എങ്കിൽ താഴെപ്പറയുന്ന 7 കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.

1️⃣ചിത്രങ്ങൾ, വീഡിയോ ബാക്ക്അപ്പ് ചെയ്യാം –

ഫോൺ വിൽക്കുന്നതിന് മുൻപ് ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ്, മൈക്രോസോഫ്റ്റ് വൺഡ്രൈവ്, ഡ്രോപ്പ്ബോക്സ് തുടങ്ങിയ ക്ലൗഡ് സർവീസുകളിൽ സൂക്ഷിക്കാം. അല്ലെങ്കിൽ ഒരു ഹാർഡ് ഡ്രൈവിലേക്ക് മാറ്റാൻ മറക്കരുത്.

2️⃣കോൺ‌ടാക്റ്റുകൾ ബാക്കപ്പ് ചെയ്യുക –

ഫോൺ കോണ്ടാക്ടുകൾ വിൽക്കുന്നതിനു മുൻപായി ബാക്കപ്പ് ചെയ്യാൻ മറക്കരുത്. ഗൂഗിൾ അക്കൗണ്ടുമായി നിങ്ങളുടെ ഫോൺ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ സ്വാഭാവികമായും ബാക്കപ്പ് ലഭിക്കും. അല്ലാത്ത പക്ഷം മാന്വൽ ആയി കോൺടാക്റ്റ് ബാക്കപ്പ് ചെയ്യാൻ https://contacts.google.com/ ലിങ്ക് തുറന്ന് കോൺടാക്ട് സൂക്ഷിക്കാം.

3️⃣സന്ദേശങ്ങളും കോൾ റെക്കോർഡുകളും ബാക്കപ്പ് ചെയ്യുക –

നിങ്ങളുടെ കോൺ‌ടാക്റ്റുകൾ പോലെ, നിങ്ങളുടെ സന്ദേശങ്ങളും കോൾ റെക്കോർഡുകളും ബാക്കപ്പ് ചെയ്യാൻ‌ കഴിയും. മെസ്സേജുകൾ തേർഡ് പാർട്ടി സോഫ്റ്റവെയറുകളായ എസ്എംഎസ് ബാക്കപ്പ്, റീസ്റ്റോർ മുഖേന ബാക്കപ്പ് ചെയ്യാം.

4️⃣എല്ലാ അക്കൗണ്ടുകളിൽ നിന്നും ലോഗ്ഔട്ട് ചെയ്യുക –

ജിമെയിൽ, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ നിങ്ങൾ സ്ഥിരമായി ലോഗ്ഇൻ ചെയ്തിരിക്കാം സാദ്ധ്യതയുള്ള സേവനങ്ങളിൽ നിന്നും ആപ്പുകളിൽ നിന്നും ലോഗൗട്ട് ചെയ്യുക. മിക്കവയുടെയും അക്കൗണ്ട്-സെറ്റിങ്സിൽ ലോഗൗട്ട് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.

5️⃣സിം കാർഡ് മാറ്റാൻ മറക്കരുത് –

അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കുമ്പോൾ പലരും സിം കാർഡ് പുറത്തെടുക്കാൻ മറന്ന് പോവാൻ സാദ്ധ്യതയുണ്ട്.

6️⃣മൈക്രോ എസ്ഡി കാർഡ് പുറത്തെടുക്കുക –

നിങ്ങളുടെ ഫോണിൽ നിന്ന് മൈക്രോ എസ്ഡി കാർഡുകൾ നീക്കംചെയ്യുക. എന്നാൽ ആദ്യം മൈക്രോ എസ്ഡി കാർഡിൽ സംഭരിക്കുന്ന ഡാറ്റ സുരക്ഷിതമാണെന്ന് പരിശോധിക്കുക.

7️⃣ഫാക്ടറി റീസെറ്റ് അമർത്തുക –

അവസാനമായി സ്മാർട്ട്ഫോണിലെ ഫാക്ടയ റീസെറ്റ് അമർത്താൻ മറക്കരുത്. ഇതോടെ ആദ്യമായി ഫോൺ നിങ്ങളുടെ കൈയിൽ എത്തിയപ്പോഴുണ്ടായ സ്ഥിതിയിലേക്ക് മാറും.

Continue Reading

Subscribe

Enter your email address

Featured

Media7 hours ago

Pastor in Central India Brutally Beaten by Radical Hindu Nationalists

India – According to Asia News, a pastor in India’s Madhya Pradesh state was brutally beaten by radical Hindu nationalists....

Media8 hours ago

സന്ദര്‍ശക വിസയിലെത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യുക; രജിസ്‌ട്രേഷന്‍ രീതി വ്യക്തമാക്കി അധികൃതര്‍

റിയാദ്: സൗദിയിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട രീതി വീണ്ടും വ്യക്തമാക്കി തവക്കല്‍ന. രാജ്യത്തേക്ക് ടൂറിസം വിസയില്‍ അടക്കം നിരവധി ആളുകള്‍ എത്തിച്ചേരാന്‍ തുടങ്ങിയതോടെയാണ്...

Media8 hours ago

Army fired back after 3 rockets landed from Lebanon, says Israel

JERUSALEM – Two rockets launched from Lebanon on Wednesday struck Israel, which responded with artillery fire amid heightened regional tensions...

Media8 hours ago

കോ വിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് 5 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ

1. തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിൻ്റെ (WIPR -weekly infection population ratio) അടിസ്ഥാനത്തിൽ പ്രത്യേകമായി കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും . പ്രതിവാര...

us news8 hours ago

Myanmar: Catholic priest, catechist abducted by armed group

An armed resistance group opposed to Myanmar’s military junta in the western state of Chin has seized a Catholic priest...

Media8 hours ago

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി, സര്‍ക്കാരും അപ്പീലിന്

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യുവാനുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ്...

Trending