Connect with us
img-4
1
151
151 - copy
logo-full

Sports

മത്സരങ്ങളിലേക്ക് തിരിച്ചുവരുവാന്‍ കാരണമായത് ക്രിസ്തീയ വിശ്വാസം നല്‍കിയ ലക്ഷ്യബോധം: ബ്രിട്ടീഷ് ഒളിമ്പിക്സ് താരം ഇറോസുരു

Published

on

ലണ്ടന്‍: തന്റെ ദൈവഭക്തിയും, ക്രിസ്തീയ വിശ്വാസവും നല്‍കിയ ലക്ഷ്യബോധവുമാണ് വിരമിച്ചതിനു ശേഷവും തന്നെ കായികമത്സര രംഗത്തേക്ക് തിരികെ കൊണ്ടുവന്നതെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ബ്രിട്ടീഷ് ലോംഗ് ജംപ് വനിതാ താരം അബിഗയില്‍ ഇറോസുരു. മത്സരരംഗത്തേക്ക് തിരികെ വന്നതിന് ശേഷം തന്റെ ആദ്യ ഒളിമ്പിക്സ് മത്സരത്തില്‍ പങ്കെടുക്കുവാനായി ജപ്പാനിലേക്ക് പോകുന്നതിന് മുന്നോടിയായി സ്പോര്‍ട്ട്സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കായിക ജീവിതത്തില്‍ ദൈവവിശ്വാസത്തിനുള്ള പ്രാധാന്യം വെളിപ്പെടുത്തിയത്. തന്റെ ദൈവവിശ്വാസത്തിനും, തനിക്ക് ചുറ്റുമുള്ളവരുടെ പ്രാര്‍ത്ഥനയ്ക്കും നന്ദി പറഞ്ഞ ഇറോസുരു, തനിക്ക് ദൈവവിശ്വാസമില്ലായിരുന്നെങ്കില്‍ മത്സരരംഗത്തുണ്ടാവുകയോ ഒളിമ്പിക്സ് ടീമിന്റെ ഭാഗമാവുകയോ ചെയ്യില്ലായിരുന്നുവെന്ന്‍ വെളിപ്പെടുത്തി. ടോക്കിയോ ഒളിംബിക്സില്‍ യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് വിരമിച്ചിട്ടും 2019-ല്‍ ഇറോസുരു മത്സരരംഗത്തേക്ക് തിരികെ വരുവാന്‍ തീരുമാനിച്ചത്.

ദൈവം എന്റെ പിതാവും സൃഷ്ടാവുമാണെന്ന വിശ്വാസവും, കഴിവും ദൈവം തന്നിട്ടുണ്ട്. ഭയത്തിന്റേയും തിരിച്ചടികളുടേയും പേരില്‍ തന്റെ കഴിവ് താന്‍ ഉപേക്ഷിക്കില്ലെന്ന തീരുമാനവുമായാണ് തന്നെ മത്സരരംഗത്തേക്ക് തിരികെ വന്നതെന്നും ഇറോസുരു പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലുണ്ടായ ചെറിയ പരിക്ക് ഇറോസുരുവിനെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും തന്റെ ആഴമേറിയ ദൈവവിശ്വാസത്തില്‍ നിന്നും ലഭിച്ച ആത്മവിശ്വാസത്തിലാണ് ഇറോസുരു. പതിനാലാം വയസ്സുമുതല്‍ മത്സരരംഗത്തുള്ള ഇറോസുരു 2012-ലെ ലണ്ടന്‍ ഒളിമ്പിക്സ് ടീമില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന്‍ കഴിഞ്ഞ 9 വര്‍ഷമായി ഒളിമ്പിക്സ് യോഗ്യത നേടുന്നതിനുള്ള ശ്രമത്തിലായിരുന്നു.

2016-ല്‍ ടെക്സാസില്‍ നടന്ന യു.ടി.ഇ.പി മത്സരത്തിനിടയില്‍ ഉണ്ടായ പരിക്കിനെ തുടര്‍ന്നു 2016­-ലെ റിയോ ഡി ജെനീറോ ഒളിമ്പിക്സ് താരത്തിന് നഷ്ട്ടമായിരിന്നു. അതൊരു വേദനാജനകമായ അനുഭവമായിരുന്നെന്നാണ് ഇറോസുരു പറയുന്നത്. ഒറ്റപ്പെടലും കടുത്ത വേദനയേയും നിരാശയേയും തുടര്‍ന്നു കായികമത്സര രംഗത്തുനിന്നും വിരമിക്കുവാന്‍ ഇറോസുരു തീരുമാനിച്ചു. എന്നാല്‍ ഇറോസുരുവിന്റെ ദൈവവിശ്വാസമാണ് 2019-ല്‍ മത്സരരംഗത്തേക്ക് തിരികെവരുവാനുള്ള തീരുമാനമെടുക്കുവാന്‍ അവളെ പ്രേരിപ്പിച്ചത്. ഇതേവര്‍ഷം 6.82 മീറ്റര്‍ എന്ന ഒളിമ്പിക്സ് യോഗ്യതാ കടമ്പ ഇറോസുരു മറികടന്നത്. 6.86 മീറ്റര്‍ ചാടി അവള്‍ ബ്രിട്ടീഷ് ചാമ്പ്യയായി. 7.17 മീറ്ററാണ് ലോംഗ് ജംപിലെ നിലവിലെ ഏറ്റവും കൂടിയ ദൂരം. ഒളിമ്പിക്സ് മത്സരങ്ങള്‍ കടുത്തതായിരിക്കുമെങ്കിലും തന്റെ ദൈവവിശ്വാസം തന്നെ മുന്നോട്ട് നയിക്കും എന്ന പ്രതീക്ഷയിലാണ് ഇറോസുരു ജപ്പാനില്‍ ഇപ്പോള്‍ എത്തിചേര്‍ന്നിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

Sports

സൂപ്പര്‍ ബൗള്‍ ചാമ്പ്യനായ സ്റ്റീഫന്‍ വിസ്‌നെവ്‌സ്‌കി എന്‍ എഫ് എല്‍ നിന്ന് വിരമിച്ച് പാസ്റ്ററാവുന്നു; പ്രഖ്യാപനവുമായി താരം

Published

on

വാഷിംഗ്ടണ്‍: രണ്ട് തവണ സൂപ്പര്‍ ബൗള്‍ ചാമ്പ്യനായ സ്റ്റീഫന്‍ വിസ്‌നെവ്‌സ്‌കി ഒരു പാസ്റ്ററാകാന്‍ എന്‍ എഫ് എല്ലില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എഫ് എല്ലിലെ 10 സീസണുകള്‍ക്ക് ശേഷം ഞാന്‍ വിരമിക്കുന്നു. 32 കാരനായ വിസ്‌നെവ്‌സ്‌കി ഒരു വീഡിയോ പോസിറ്റില്‍ പറഞ്ഞു. എനിക്ക് ഫുട്‌ബോള്‍ കളി ഇഷ്ടമാണ്, പക്ഷേ 10 വര്‍ഷത്തിനുശേഷം എന്റെ ശരീരവും മനസ്സും ഹൃദയവും എന്നോട് പറയുന്നു മുന്നോട്ട് പോകാന്‍ സമയമായി. ഞാന്‍ ഇനി #െന്തു ചെയ്യും? ഞാന്‍ ഒരു പാസ്റ്ററാകാന്‍ പോകുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഭാഗം യേശുക്രിസ്തുവുമായുള്ള എന്റെ ബന്ധമാണ്. ആളുകളെ ബൈബിള്‍ പഠിപ്പിക്കുകയും പങ്കിടുകയും ചെയ്യുന്നതിനേക്കാള്‍ മികച്ച ഒരു മുഴു സമയ ജോലി എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. മറ്റുള്ളവരോടുള്ള ക്രിസ്തുവിന്റെ സ്‌നേഹം അദ്ദേഹം തുടര്‍ന്നു.

അത്‌ലറ്റ് എഫ് എല്ലില്‍ 11 സീസണുകള്‍ കളിക്കുകയും ഫിലഡല്‍ഫിയ ഈഗിള്‍സ്, കന്‍സാസ് സിറ്റി ചിഫ്‌സ് എന്നിവരോടൊപ്പം സൂപ്പര്‍ ബൗള്‍സ് നേടുകയും ചെയ്തു. 2011 മുതല്‍ 2020 വരെ നീളുന്ന തന്റെ കരിയറില്‍ ഉടനീളം ഓക്ലന്‍ഡ് റൈഡേഴ്‌സ്,ജാക്‌സണ്‍ വില്ലൈ ജാഗ്വാര്‍സ്,പിറ്റ്‌സ്ബര്‍ഗ് സ്റ്റീലേഴ്‌സ് എന്നിവയ്ക്കായി വിസ്‌നെവ്‌സ്‌കി കളിച്ചു. ഒരു പ്രസ്താവനയില്‍ പെന്‍സില്‍വാനിയ സ്വദേശി സ്‌പോര്‍ട്‌സ് കളിക്കുന്നതില്‍ തനിക്ക് ഏറ്റവും നഷ്ടമാകുന്നത് #െന്താണെന്നു വിശദീകരിച്ചു.

തന്റെ ജീവചരിത്രത്തില്‍ യേശുക്രിസ്തുവിന്റെ ശിഷ്യന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിസ്‌നെവ്‌സ്‌കി പലപ്പോഴും തന്റെ കായിക ജീവിതത്തിലുടനീളം വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടി. ചെറുപ്രായം മുതല്‍ പള്ളിയില്‍ പോകുമായിരുന്നുവെങ്കിലും ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായ ഒരു വാഹനാപകടം ദൈവത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതനാകുന്നതു വരെ ക്രിസ്തുമതം തനിക്ക് ഒരു സാംസ്‌കാരിക അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചിഫ്‌സ് 2020 സൂപ്പര്‍ ബൗള്‍ വിജയത്തിന്‌ശേഷം സ്‌പോര്‍ട്‌സ് സ്‌പെക്ട്രത്തിനായുള്ള ഒരു അഭിമുഖത്തില്‍ അതിലറ്റ് ക്രിസ്തുവിനോടുള്ള ശക്തമായ പ്രതിബന്ധത തുറന്നു പറഞ്ഞു. എന്‍ എഫ് എല്‍ 90 ലധികം തുടക്കങ്ങളും ഫിലാഡല്‍ഫിയ ഈഗിള്‍സിനോടൊപ്പം ഒരു സൂപ്പര്‍ ബൗള്‍ റിംഗും ഉള്‍പ്പെടുന്ന 7 വിജയകരമായ വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ കരിയര്‍ കുത്തനെ താഴേക്ക് തിരിഞ്ഞു. അദ്ദേഹം എഴുതി. 2018 ല്‍ ഞാന്‍ സീസണില്‍ ബഞ്ച് ചെയ്യപ്പെട്ടു. വര്‍ഷാവസാനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വീണ്ടും നിയമിച്ചു. തുടര്‍ന്ന് ഈ വര്‍ഷം പരിശീലന ക്യാമ്പിന്റെ അവസാനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.2019 സീസണിലെ ആദ്യ അഞ്ച് ആഴ്ച ഞാന്‍ എഫ് എല്ലില്‍ ഗെയിമുകള്‍ കാണാനായി എന്റെ സോഫയില്‍ ചെലവഴിച്ചു. നിരാശപ്പെടുത്തുന്ന സമയമായിരുന്നു അത്. പക്ഷെ എന്നെ പരീക്ഷിക്കുവാനും ദൈവത്തെ മഹത്വപ്പെടുത്തുവാനും അവനെ എങ്ങനെ നന്നായി പിന്തുടരാം എന്ന് എന്നെ പഠിപ്പിക്കുവാനും ദൈവം എന്നെ അനുവദിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു അദ്ദേഹം പറഞ്ഞു.

Continue Reading

Sports

Bengals LB Akeem Davis-Gaither Boldly Embraces Baptism, Choosing Jesus and ‘the Gift of New Life’

Published

on

Akeem Davis-Gaither, linebacker for the Cincinnati Bengals, has declared that he is a Christ-follower through baptism. The 23-year-old shared that he was overjoyed to have “received the gift of new life.”

“I am so proud to have given my life to Christ. God has done wonderful things in my life, picked me up from my lows and humbled me at my highs,” Davis-Gaither wrote on Instagram. “Every step of my life, God has blessed me in so many ways. I’m blessed that I’m able to share his love and let my life be a testimony of his unwavering love for us all.”

He also quoted Galatians 2:20 in his post: “I am crucified with Christ, nevertheless I live; yet not I, but Christ liveth in me.”

Davis-Gaither was baptized by Pastor Derwin Gray with Transformation Church in South Carolina. Gray is also a former NFL player who played for the Indianapolis Colts and Carolina Panthers.

“It was an honor to baptize you brother! I look forward to continuing this journey with you,” Gray commented.

Davis-Gaither joined the Bengals in 2020 after graduating from Appalachian State in North Carolina where he played football from 2015 to 2019.

As a senior in 2019, he was the Sun Belt Conference Defensive Player of the Year after recording 101 tackles, five sacks, and an interception.

Davis-Gaither is awaiting the Bengals training camp, which begins July 27, where he’ll aim for a starting position on the team. The Bengals play a preseason game against the Tampa Bay Buccaneers on Aug 14.
Sources:faithwire

Continue Reading

Subscribe

Enter your email address

Featured

us news10 mins ago

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സമ്പൂർണ വിലക്ക്,ലോകത്തെ ഞെട്ടിച്ച് ചൈന

ബീജിങ്: ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനവുമായി ചൈന രംഗത്ത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇക്കാര്യത്തില്‍ ഇത്രയും കടുത്ത തീരുമാനവുമായി രംഗത്ത് വരുന്നത്. ക്രിപ്‌റ്റോകറന്‍സികളും അവയുമായി ബന്ധപ്പെട്ട...

us news18 mins ago

Shooting in Tennessee; Two deaths, including the attacker

A gunman attacked a grocery store in an upscale Tennessee suburb on Thursday afternoon, killing one person and wounding 12...

us news29 mins ago

50 Killed During Incessant Attacks on Nigerian Christian Community

Nigeria –According to Daily Post Nigeria, suspected Fulani militants have murdered 50 villagers, destroyed 254 homes, and attacked seven churches,...

us news1 day ago

രാജ്യത്തിന്റെ വികസനത്തിനായി ക്രൈസ്തവർ രാജ്യത്ത് തുടരണം : കുർദിഷ് പ്രസിഡന്റ്.

കുർദിസ്ഥാൻ :രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ക്രൈസ്തവർ കുർദിസ്ഥാനിൽ തുടരണമെന്ന അഭ്യർത്ഥനയുമായി പ്രസിഡന്റ് നെച്ചിർവാൻ ബർസാനി. ഐസിസ് അധിനിവേശത്തെ തുടർന്ന് ഇറാഖിൽനിന്ന് അഭയംതേടി കുർദിസ്ഥാനിൽ എത്തിയ ക്രൈസ്തവർ രാജ്യത്തിന്റെ വികസനം...

us news1 day ago

ഒക്‌ലഹോമയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 600,800 കവിഞ്ഞു

ഒക്‌ലഹോമ : ഒക്‌ലഹോമ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ബുധനാഴ്ചയോടെ 600,800 കവിഞ്ഞതായി ഒക്‌ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു. 2020 മാർച്ചിൽ കോവിഡ്...

Media1 day ago

ജോർജ് മത്തായി സി പി എ (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഡാളസ്: പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) (71) സെപ്റ്റംബർ 23...

Trending