Connect with us

Movie

‘റിസൗണ്ടിങ് മൃദംഗം’: താളം പോലെ സൗന്ദര്യമുള്ള പുസ്തകം

Published

on

താളലയം പോലെ സൗന്ദര്യമുള്ള ജീവിതമാണ് എരിക്കാവ് എൻ. സുനിലിൻ്റെത്. മൃദംഗ താളം ജീവിതതാളമാക്കിയ കലാകാരൻ. നാലു പതിറ്റാണ്ടോളം നീണ്ട കലാജീവിതത്തിന് ഉടമ. 10 വർഷത്തോളം നീണ്ട ഗവേഷണത്തിലൂടെ തന്റെ താളവാദ്യത്തിന് സമ്പൂർണ റഫറൻസ് ഗ്രന്ഥം എഴുതി ശ്രദ്ധേയനാവുകയാണ് സുനിൽ എന്ന ഐടി വിദഗ്ധൻ. ‘റിസൗണ്ടിങ് മൃദംഗം’ എന്ന പുസ്തകം മൃദംഗ വിദ്വാന്മാരുടെയും സംഗീത ഗവേഷകരുടെയും ആസ്വാദകരുടെയും ഇടയിൽ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

ബാലപ്രതിഭയായി അരങ്ങത്തെത്തി പ്രശസ്തിയുടെ ഉയരങ്ങൾ കീഴടക്കിയ കലാകാരനാണു സുനിൽ. കാർത്തികപ്പള്ളി സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ പൗരസ്ത്യ ചർമവാദ്യ വിഭാഗത്തിൽ സ്കൂൾ യുവജനോത്സവങ്ങളിലെ തുടർ വിജയം, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ വിദ്യാർഥിയായിരിക്കെ കേരള സർവകലാശാല യുവജനോത്സവത്തിൽ തുടരെ നാലു വർഷം (1993–97) ഒന്നാം സ്ഥാനം, ദക്ഷിണേന്ത്യൻ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം, കർണാടകയിലെ കലബുറഗിയിൽ (അന്ന് ഗുൽബർഗ) 1995ൽ നടന്ന ദേശീയ സർവകലാശാല യുവജനോത്സവത്തിൽ സ്വർണമെഡൽ, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ദേശീയ ജൂനിയർ, സീനിയർ ഫെലോഷിപ്പുകൾ…. മൃദംഗ വിദ്വാൻ പ്രഫ. മാവേലിക്കര വേലുക്കുട്ടിനായരുടെ ശിഷ്യനായ സുനിലിനെ തേടിയെത്തിയ അംഗീകാരങ്ങൾ ഏറെയാണ്.

ഐടി രംഗത്ത് അടക്കമുള്ള അക്കാദമിക് മികവു കൂടിയാണ് സുനിലിനെ വ്യത്യസ്തനാക്കുന്നത്. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എംസിഎ നേടിയ ശേഷം ഏറെക്കാലം ഏൺസ്റ്റ് ആൻഡ് യങ്ങിൽ ജോലി ചെയ്ത സുനിൽ, പുസ്തക രചനയും കലാരംഗത്തു കൂടുതൽ സജീവമാകുന്നതുംകൂടി ലക്ഷ്യമിട്ട് ജോലിവിട്ടു ബിസിനസിലേക്കും കൺസൽറ്റൻസിയിലേക്കും തിരിയുകയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി കർണാടക സംഗീത ലോകത്തെ പ്രഗൽഭർക്കൊപ്പം പക്കം വായിക്കുന്നു.

മൃദംഗത്തിന്റെ സൂക്ഷ്മ വശങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുകയാണ് ‘റീസൗണ്ടിങ് മൃദംഗ’ ത്തിൽ. ലോകമെമ്പാടുമുള്ള ഇന്ത്യൻ ക്ലാസിക്കൽ സംഗീത വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താനാണ് പുസ്തകം ഇംഗ്ലിഷിൽ തയാറാക്കിയത്. ആമസോൺ ആഗോള വിപണിയിൽ അവതരിപ്പിച്ച പുസ്തകം ഗായിക കെ.എസ്. ചിത്രയാണ് പ്രകാശനം ചെയ്തത്.

വിവിധ അധ്യായങ്ങളിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ ഉദ്ഭവം മുതലുള്ള വിവരണങ്ങൾ, മൃദംഗത്തിന്റെ ഉദ്ഭവം, ചരിത്രം, മൃദംഗ വാദന ശൈലികൾ, വാദ്യഘടന, മൃദംഗത്തിന്റെ ഫിസിക്സ്, കർണാടക സംഗീതത്തിലെ താളസമ്പ്രദായങ്ങൾ എന്നിവ പ്രതിപാദിക്കുന്നു. ഇതിനു പുറമേ, ആധുനിക മൃദംഗ വാദനത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന തഞ്ചാവൂർ നാരായണസ്വാമി അപ്പ മുതൽ 1950 വരെ ജനിച്ച 217 വിദ്വാൻമാരുടെ ജീവചരിത്രവും അവതരിപ്പിക്കുന്നു.

കാരൈക്കുടി മണി, പ്രഫ. ട്രിച്ചി ശങ്കരൻ, വി.വി. രാമമൂർത്തി, വി.കമലാകർ റാവു, ഗുരുവായൂർ ദൊരൈ, പ്രഫ. യെല്ലാ വെങ്കിടേശ്വർ റാവു തുടങ്ങി മുൻനിര മൃദംഗ വാദകരടക്കമുള്ള കലാലോകം സുനിലിന്റെ അധ്വാനത്തെ പ്രശംസിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ സംഗീത പഠന കേന്ദ്രങ്ങളിൽ ‘റീസൗണ്ടിങ് മൃദംഗം’ റഫറൻസ് ഗ്രന്ഥമായി.
Sources:globalindiannews

Movie

ക്രിസ്തുവിനെ അനുകരിക്കുക, കൂടുതൽ പ്രാർത്ഥിക്കുക: വിദ്യാര്‍ത്ഥികളോട് ആഹ്വാനവുമായി ‘ചോസണ്‍’ താരം ജോനാഥൻ റൂമി

Published

on

വാഷിംഗ്ടണ്‍ ഡി‌സി: യേശു ക്രിസ്തുവിനെ അനുകരിക്കാൻ ബിരുദധാരികളോട് ആഹ്വാനവുമായി ‘ചോസണ്‍’ താരം ജോനാഥൻ റൂമി. പ്രമുഖ ടെലിവിഷൻ പരമ്പരയായ “ദി ചോസൻ” ൽ യേശുക്രിസ്തുവിനെ അവതരിപ്പിക്കുന്ന നടൻ ജോനാഥൻ റൂമി, ശനിയാഴ്ച കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ (CUA) ബിരുദധാരണ ചടങ്ങിനിടെയാണ് ക്രിസ്തുവിനെ അനുകരിക്കാനും പ്രാർത്ഥനാ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആഹ്വാനം ചെയ്തത്. തൻ്റെ അഭിനയ ജീവിതത്തിലൂടെ സുവിശേഷവൽക്കരണം നടത്തിയതിന് ഫൈൻ ആർട്‌സിൽ ഓണററി ഡോക്ടറേറ്റ് താരത്തിന് നല്‍കിയിരിന്നു.

ക്രിസ്തുവിനെ അനുകരിക്കുക, കൂടുതൽ പ്രാർത്ഥിക്കുക, ദൈവത്തിന് സ്വയം സമർപ്പിക്കുക എന്നീ മൂന്നു വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരിന്നു ജോനാഥൻ റൂമിയുടെ പ്രസംഗം. നാം കടന്നുപോകുന്ന ജീവിതത്തിലൂടെയും നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും നിങ്ങൾ തിരഞ്ഞെടുക്കുന്ന തീരുമാനങ്ങളിലൂടെയും സുവിശേഷം പ്രസംഗിക്കാൻ ശ്രമിക്കണം. കത്തോലിക്കർ എന്ന നിലയിൽ എല്ലാ ഘട്ടങ്ങളിലും ജീവനെ പ്രതിരോധിക്കുക. തുടര്‍ പഠനത്തിന് പുറത്തുപോകുന്ന വിദ്യാർത്ഥികൾ കൂടുതൽ പ്രാർത്ഥിക്കണമെന്നും താരം ഓര്‍മ്മിപ്പിച്ചു. തെസ്സലോനിക്കകാര്‍ക്കുള്ള ആദ്യ ലേഖനത്തില്‍ വിശുദ്ധ പൗലോസ് “ഇടവിടാതെ പ്രാർത്ഥിക്കാൻ” ആഹ്വാനം ചെയ്തത് ഓര്‍ക്കണമെന്നും ജോനാഥൻ റൂമി പറഞ്ഞു.

എന്റെ മനുഷ്യ ധാരണയ്ക്ക് അപ്പുറത്തുള്ള സംഘർഷം അനുഭവിക്കുന്ന എൻ്റെ ജീവിതത്തിൻ്റെ മേഖലകളിൽ എനിക്ക് ജ്ഞാനം ലഭിച്ചു, മുന്നോട്ട് പോകാനും അടിച്ചമർത്തപ്പെട്ട സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും ഞാൻ ഇന്നു ശക്തനാണ്. ജീവിതത്തിന്റെ വേദനകള്‍ കര്‍ത്താവില്‍ ഭരമേല്‍പ്പിച്ചു. പ്രാർത്ഥനയുടെ ശക്തിയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും എല്ലാ മാലാഖമാരുടെയും വിശുദ്ധരുടെയും മാധ്യസ്ഥവും തനിക്ക് സഹായകരമാണെന്നും ജോനാഥൻ റൂമി പറഞ്ഞു. ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കി ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്യുന്ന ദ ചോസൺ ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിയ ബൈബിള്‍ പരമ്പരയാണ്. ഓരോ പരമ്പരയ്ക്കും ലോകമെമ്പാടുമായി ലക്ഷകണക്കിന് പ്രേക്ഷകരാണ് കാഴ്ചക്കാരായിട്ടുള്ളത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

Published

on

സംവിധായകൻ സംഗീത് ശിവൻ (65 )അന്തരിച്ചു. ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യോദ്ധ, വ്യൂഹം, ഗാന്ധര്‍വം, നിര്‍ണയം, ഡാഡി അടക്കം മലയാളത്തിലും ഹിന്ദിയിലുമായി 14 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നിലവില്‍ മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായ ‘രോമാഞ്ചം’ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വരെ പുറത്തിറക്കിയിരുന്നു.യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.സംവിധായകരായ സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന ശിവന്റേയും ചന്ദ്രമണിയുടേയും മകനാണ്. പഠനകാലത്ത് കേരളത്തെയും കേരള സർവകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി കായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം 1976ൽ, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് സന്തോഷ് ശിവനുമായി ചേർന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നൽകി.ശിവൻ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളിൽ അച്ഛനെ സംവിധാനത്തിൽ സഹായിച്ചിരുന്നു. അതിൽ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും. അതിനു ശേഷം, പൂനെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി.

ആ കാലത്ത് പ്രധാനമായും ഡോക്യുമെന്ററികൾ ചെയ്തിരുന്ന അദ്ദേഹം, യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികൾ ചെയ്തു. 1990 ൽ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി “വ്യൂഹം” എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ചിത്രം വിജയിക്കുകയും അവതരണത്തിലെ പുതുമ പ്രേക്ഷകർ ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് മോഹൻ ലാലിനെ നായകനാക്കി സംവിധാനം ചെയ്ത യോദ്ധ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി. പിന്നീട് “ഡാഡി”, “ഗാന്ധർവ്വം”, “നിർണ്ണയം” തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. “ഇഡിയറ്റ്സ്” എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയിൽ സംവിധാനം ചെയ്തത്, തുടർന്നു എട്ടോളം ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിൽ ഒരുക്കി. പിന്നീട് ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യൻസിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം എഡിറ്റർ ശ്രീകർ പ്രസാദായിരുന്നു.

ഭാര്യ: ജയശ്രീ, മക്കൾ: സജന (പ്രൊഫഷണൽ സ്റ്റിൽ ഫോട്ടോഗ്രാഫർ), ശന്തനു
Sources:nerkazhcha

http://theendtimeradio.com

Continue Reading

Movie

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

Published

on

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ സിനിമകൾ സംവിധാനം ചെയ്ത ഹരികുമാർ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ചെയർമാനായും ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അയനം, എഴുന്നള്ളത്ത്, ഉദ്യാനപാലകൻ, ക്ലിന്റ് തുടങ്ങിയവയാണ് മറ്റു പ്രധാന സിനിമകൾ. ഭാര്യ: ചന്ദ്രിക. മക്കൾ: അമ്മു, ഗീതാഞ്ജലി.

തിരുവനന്തപുരം പാലോടിനു സമീപമുള്ള കാഞ്ചിനടയെന്ന ഗ്രാമത്തിലാണ് ഹരികുമാർ ജനിച്ചത്. അച്ഛൻ രാമകൃഷ്ണപിള്ള, അമ്മ അമ്മുക്കുട്ടിയമ്മ. ഭരതന്നൂർ സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെയുള്ള പഠനം. പിന്നീട് തിരുവനന്തപുരത്ത് സിവിൽ എൻജിനീയറിങ് പഠിച്ചു. കുട്ടിക്കാലത്തുതന്നെ വായനയിൽ കമ്പമുണ്ടായിരുന്നു. എട്ടു കിലോമീറ്റർ നടന്നുപോയി ലൈബ്രറിയിൽനിന്നു പുസ്തകമെടുത്തായിരുന്നു വായന. പത്താം ക്ലാസിലെത്തിയപ്പോഴേക്കും മിക്ക ലോക ക്ലാസിക്കുകളുടെയും വിവർത്തനങ്ങൾ വായിച്ചിരുന്നു. അതായിരുന്നു ഒരു കലാകാരൻ എന്ന നിലയിൽ ഹരികുമാറിന്റെ അടിസ്ഥാനം സൃഷ്ടിച്ചത്. അക്കാലത്തുതന്നെ സിനിമയോടും പ്രിയം തുടങ്ങിയിരുന്നു. സംവിധായകനാകണമെന്ന ആഗ്രഹം അന്നേയുണ്ടായിരുന്നുവെന്ന് ഹരികുമാർ പിന്നീടു പറഞ്ഞിട്ടുണ്ട്.

എൻജിനീയറിങ് പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോൾ സിനിമാകാഴ്ച കുറച്ചുകൂടി സജീവമായി. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദർശങ്ങൾ പതിവായി കണ്ടിരുന്നു. അസിസ്റ്റന്റ് എൻജിനീയറായി ജോലി കിട്ടി ‍‍‍കൊല്ലത്തെത്തിയപ്പോൾ സംവേദന ഫിലിം ഫോറത്തിന്റെ ഭാഗമായി. അവയെല്ലാം പിൽക്കാലത്ത് ഹരികുമാർ എന്ന സംവിധായകനെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. 1981 ൽ പുറത്തിറങ്ങിയ ആമ്പൽപൂവാണ് ഹരികുമാറിന്റെ ആദ്യചിത്രം. 2022 ൽ പുറത്തിറങ്ങിയ, എം.മുകുന്ദന്റെ ചെറുകഥയെ ആസ്പദമാക്കിയെടുത്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ് അവസാന സിനിമ.
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

Woman Who Prayed While Dangling From Bridge in Semi Truck Credits Lord For Surviving Horrific Ordeal: ‘God Is Listening’

Newly released dashcam footage of an accident that left a massive semitruck dangling from a bridge earlier this year is...

us news13 hours ago

What Is the Biblical Definition of ‘Revival?’ Well-Known Pastor Steve Gaines Explains

As impressive moves of faith unfold across America — from the beaches of northeastern Florida to the shorelines of Southern...

National14 hours ago

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് (സി ഇ എം)പ്രമോഷണൽ മീറ്റിംഗ്

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് 2024-26 വർഷത്തിലെ ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ റീജിയണുകളിലും നടത്തുവാൻ ആഗ്രഹിക്കുന്ന പ്രമോഷണൽ മീറ്റിങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ആദ്യ പ്രമോഷണൽ യോഗം...

National15 hours ago

IPC ഡൽഹി സ്റ്റേറ്റ് PYPA യും “iOpener.today” യും ചേർന്ന് “മികവ് പിന്തുടരുക” കരിയർ ടോക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

IPC ഡൽഹി സ്റ്റേറ്റ് PYPA യും “iOpener.today” യും ചേർന്ന് സൂം പ്ലാറ്റ്‌ഫോം വഴി 2024 ജൂൺ 8 ന് വൈകുന്നേരം 7 മണി മുതൽ 9.30...

National15 hours ago

മരണശേഷം പിഎഫ് ക്ലെയിം ചെയ്യാൻ ഇനി എളുപ്പം; പുതിയ നിയമം അവതരിപ്പിച്ചു

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങളുടെ മരണശേഷം ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്ന പ്രക്രിയകൾ ലളിതമാക്കാൻ പുതിയ നിയമം കൊണ്ടുവന്നു. അംഗങ്ങളുടെ മരണശേഷം ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ്...

National2 days ago

വിവരം ശേഖരിക്കാൻ പൊലീസ് ‘പള്ളികളിലേക്ക് കയറുന്നു’: ക്രിസ്ത്യൻ ഗ്രൂപ്പ് അസം ജില്ലയിൽ ഡിസിക്ക് പരാതി നൽകി

ആസാമിലെ കർബി ആംഗ്ലോംഗ് ജില്ലയിലെ ഒരു ക്രിസ്ത്യൻ സംഘം ചൊവ്വാഴ്ച പോലീസ് ഉദ്യോഗസ്ഥർ പള്ളികളിൽ കയറി വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് ആരോപണം. ഫെബ്രുവരിയിലുണ്ടായ നിരവധി ഭീഷണികളെത്തുടർന്ന് ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ...

Trending