Connect with us

Business

ഓഗസ്റ്റ് ഒന്നുമുതല്‍ ഓണ്‍ലൈനായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക് 5000 രൂപ പിഴ; കാരണമിത്

Published

on

ഡല്‍ഹി: ഓഗസ്റ്റ് ഒന്നുമുതല്‍ ഓണ്‍ലൈനായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ നിന്ന് പിഴ ഈടാക്കിയതായി പരാതി. ലേറ്റ് ഫീസായ 5000 രൂപയാണ് ചുമത്തിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. എന്നാല്‍ ഇതനുസരിച്ച്‌ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള വെബ്‌സൈറ്റ് പരിഷ്‌കരിക്കാത്തതോ സാങ്കേതിക പ്രശ്‌നങ്ങളോ ആകാം പ്രശ്‌നത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഡിസംബര്‍ 31 വരെ വൈകി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന ആയിരമോ അയ്യായിരമോ ചുമത്തിയതാകാം ലേറ്റ് ഫീസിന് കാരണം. വര്‍ഷം അഞ്ചുലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ ലേറ്റ് ഫീസായി 5000 രൂപയാണ് അടയ്‌ക്കേണ്ടത്.

അഞ്ചുലക്ഷത്തിന് താഴെ ആയിരം രൂപയാണ് പിഴ. റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പരമാവധി 10,000 രൂപ വരെ പിഴ ഈടാക്കാന്‍ അനുമതി നല്‍കുന്ന ആദായനികുതി നിയമത്തിലെ സെക്ഷന്‍ 234എഫ് പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Business

ബാങ്ക് അക്കൗണ്ടിൽനിന്ന് പണം അയക്കുന്നതിന് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

Published

on

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നതിനുള്ള നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമങ്ങൾ 2025 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സാധാരണയായി, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നത്. ഈ പുതിയ മാറ്റങ്ങൾ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയും ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുകയും ചെയ്യും.

ആർടിജിഎസിലും എൻഇഎഫ്ടിയിലും പേര് വെരിഫിക്കേഷൻ
പുതിയ നിയമപ്രകാരം, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി പണം അയയ്ക്കുന്ന വ്യക്തിക്ക് പണം സ്വീകരിക്കുന്ന ആളുടെ പേര് വെരിഫൈ ചെയ്യാൻ സാധിക്കും. നിലവിൽ യുപിഐ, ഐഎംപിഎസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പണം അയയ്ക്കുന്നതിന് മുൻപ് സ്വീകരിക്കുന്ന ആളുടെ പേര് കാണിക്കുന്ന സംവിധാനമുണ്ട്. ഇത് വഴി തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോവുന്നത് ഒരു പരിധി വരെ തടയാൻ സാധിച്ചിട്ടുണ്ട്. ഇതേ സൗകര്യം ഇനി ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകളിലും ലഭ്യമാകും.

എന്തുകൊണ്ട് ഈ മാറ്റം?
ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയിലാണ് ഈ നിർദ്ദേശം ആദ്യമായി വെച്ചത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നതനുസരിച്ച്, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി പണം അയയ്ക്കുന്നവർക്ക് സ്വീകരിക്കുന്ന ആളുടെ പേരും അക്കൗണ്ടും വെരിഫൈ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇതിലൂടെ തെറ്റായ നിക്ഷേപങ്ങളും തട്ടിപ്പുകളും ഒരു പരിധി വരെ തടയാനാവും. ലളിതമായി പറഞ്ഞാൽ, ആർടിജിഎസ്, എൻഇഎഫ്ടി വഴി പണം അയയ്ക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ പേര് സ്ക്രീനിൽ കാണിക്കും.

ഉപയോക്താക്കൾക്കുള്ള പ്രധാന നേട്ടങ്ങൾ
ഈ പുതിയ സംവിധാനം ഉപയോക്താക്കൾക്ക് നിരവധി പ്രയോജനങ്ങൾ നൽകുന്നു. ഒന്നാമതായി, പണം അയയ്ക്കുന്നതിന് മുൻപ് സ്വീകരിക്കുന്ന ആളുടെ പേര് ഉറപ്പുവരുത്താൻ സാധിക്കുന്നതിനാൽ തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോവാനുള്ള സാധ്യത കുറയും. രണ്ടാമതായി, തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാൻ സാധിക്കും. മൂന്നാമതായി, പണമിടപാടുകൾ കൂടുതൽ സുതാര്യമാവുകയും ഉപയോക്താക്കളുടെ വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും. ആർബിഐയുടെ ഈ പുതിയ നീക്കം ഡിജിറ്റൽ പണമിടപാടുകളിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണ്
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ഡാറ്റ ഉപയോഗിക്കാത്തവര്‍ക്കായി എസ്‌എംഎസിനും കോളിനും ഇനി പ്രത്യേക പ്ലാനുകള്‍; ട്രായ് ചട്ടം ഭേദഗതി ചെയ്തു

Published

on

ന്യൂ ഡല്‍ഹി: ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കായി മൊബൈല്‍ സേവന ദാതാക്കള്‍ വോയ്സ് കോളുകള്‍ക്കും എസ്‌എംഎസിനും പ്രത്യേക മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ്.

പ്രത്യേക റീചാര്‍ജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തില്‍ നിന്ന് 365 ദിവസത്തേക്ക് വരെ നീട്ടുകയും ചെയ്ത് താരിഫ് ചട്ടങ്ങള്‍ ട്രായ് ഭേദഗതി ചെയ്തു.

വോയ്സ്, എസ്‌എംഎസ് എന്നിവയ്ക്ക് മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും ടെലികോം സേവന ദാതാവ് അവതരിപ്പിക്കണം.365 ദിവസം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നതായിരിക്കണം പ്ലാന്‍’- 2024 ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ (പന്ത്രണ്ടാം ഭേദഗതി) ചട്ടത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഭേദഗതി.

നിലവില്‍ കമ്ബനികള്‍ നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ മിക്കതും വോയ്‌സ് കോള്‍, എസ്‌എംഎസ്, ഇന്റര്‍നെറ്റ്, ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ കൂട്ടിച്ചേര്‍ത്താണ്. റീച്ചാര്‍ജ് ചെയ്യുന്ന പലര്‍ക്കും ഇതില്ലെല്ലാ സേവനവും ആവശ്യമില്ല. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പോലും ഇന്റര്‍നെറ്റ് അടങ്ങിയ റീച്ചാര്‍ജ് പ്ലാനുകള്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് വേണ്ടി വോയ്‌സ് കോളും എസ്‌എംഎസും മാത്രം നല്‍കുന്ന ഒരു പ്ലാന്‍ എങ്കിലും ഉറപ്പാക്കണമെന്നാണ് ഭേദഗതിയില്‍ പറയുന്നത്.

ഒരാള്‍ക്ക് ഇന്റര്‍നെറ്റ് പ്ലാന്‍ ആവശ്യമില്ലെങ്കില്‍ വോയ്‌സ് കോളും എസ്‌എംഎസും മാത്രമുള്ള പ്ലാന്‍ എടുത്താല്‍ മതി. ഡ്യുവല്‍ സിം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് രണ്ടു നമ്ബറിലും ഇന്റര്‍നെറ്റ് സേവനം ആവശ്യമുണ്ടായേക്കില്ല. ഒരു സിം കാര്‍ഡില്‍ വോയ്‌സ് കോള്‍, എസ്‌എംഎസ് മാത്രം വേണ്ട വ്യക്തിക്ക് കുറഞ്ഞ നിരക്കില്‍ ഇത് ലഭ്യമാകും. സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും കാലാവധിയാണ് പരമാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയര്‍ത്തിയത്. വാലിഡിറ്റി കൂടിയ പ്ലാനുകള്‍ തെരഞ്ഞെടുത്താല്‍ ഉപയോക്താക്കള്‍ ഇടയ്ക്കിതെ റീച്ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കാം.
Sources:samakalikamalayalam

http://theendtimeradio.com

Continue Reading

Business

റാന്നിയിലെ വീട്ടില്‍ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്; എയര്‍ടെല്ലിന് 33000 രൂപ പിഴ

Published

on

റാന്നി: എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ച് കിട്ടിയില്ലെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

വെട്ടിപ്പുറം സ്വദേശി റിക്കി മാമന്‍ പാപ്പിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം 2999 രൂപ മുടക്കി റിക്കി തന്റെ എയര്‍ടെല്‍ സിം റീചാര്‍ജ് ചെയ്തിരുന്നു. പ്രതിദിനം നൂറ് എസ്എംഎസ്, അണ്‍ലിമിറ്റഡ് കാള്‍, രണ്ട് ജിബി ഡാറ്റ എന്നിവയാണ് ഒരു വര്‍ഷത്തേക്കുള്ള പ്ലാന്‍ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍.

എന്നാല്‍ റീചാര്‍ജ് ചെയ്ത് ഒരാഴ്ച പൂര്‍ത്തിയാകുന്നതിന് മുമ്പേ ഉപഭോക്താവിന് റേഞ്ച് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ വന്നുതുടങ്ങി. വീടിന്റെ വിവിധ ഭാഗങ്ങളില്‍ റേഞ്ച് ലഭിക്കാതെയായി. ഈ വിവരം പത്തനംതിട്ട എയര്‍ടെല്ലിന്റെ സ്റ്റോറിലെ ജീവനക്കാരോട് വിവരം അറിയിച്ചിരുന്നു. നേരിട്ടും ഫോണിലൂടെയും പലപ്പോഴായി പരാതി അറിയിച്ചിട്ടും റേഞ്ചിന്റെയോ കണക്ഷന്റെയോ കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.

അഭിഭാഷകനായി ജോലി ചെയ്യുന്ന തനിക്ക് രാത്രികളിലുള്‍പ്പെടെ ജോലിയുടെ ഭാഗമായി നെറ്റ് വര്‍ക്കുപയോഗിച്ച് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടാകും. ഈ സാഹചര്യം കണക്കിലെടുത്താണ് ഒരു വര്‍ഷത്തക്ക് റീ ചാര്‍ജ് ചെയ്തത്. ഈ വിവരവും കമ്പനിയെ അറിയിച്ചിരുന്നുവെന്നാണ് പരാതിയില്‍ റിക്കി ആരോപിച്ചത്. വെട്ടിപ്പുറത്തെ എയര്‍ടെല്ലിന്റെ ടവറിന്റെ വാടക കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും പുതിയ ടവര്‍ ഒരു മാസത്തിനകം വരുമെന്നും അപ്പോള്‍ പ്രശ്‌നത്തിന് പരിഹാരം കാണാമെന്നുമായിരുന്നു എതിര്‍കക്ഷി നല്‍കിയ വാക്ക്.

കരാറുകാരനുമായുള്ള തര്‍ക്കങ്ങള്‍ മറച്ചുവെച്ചാണ് കമ്പനി ഹര്‍ജിക്കാരന് റീ ചാര്‍ജ് പ്ലാന്‍ ചെയ്തത്. ഒരു വര്‍ഷമായിട്ടും തന്റെ പ്രശ്‌നത്തിന് പരിഹാരം കാണാതായതോടെയാണ് യുവാവ് പരാതി നല്‍കിയത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news19 hours ago

അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങളില്‍ 85% ക്രൈസ്തവര്‍

വാഷിംഗ്ടണ്‍ ഡി‌.സി: 119-ാമത് അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ 85%വും ക്രൈസ്തവര്‍. ഗവേഷക സംഘടനയായ പ്യൂ റിസേർച്ച് സെന്‍ററിൻ്റെ റിപ്പോർട്ട് പ്രകാരം കോൺഗ്രസിലെ കത്തോലിക്ക പ്രാതിനിധ്യം ഇത്തവണ...

world news19 hours ago

കെനിയയിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി

ക്രിസ്തുവിനെ സ്വീകരിച്ച ഒരു മുസ്ലീം ദമ്പതികളെയും അവരുടെ പ്രായപൂർത്തിയായ മകനെയും ഡിസംബർ 26 ന് കിഴക്കൻ ഉഗാണ്ടയിൽ ചുട്ടുകൊന്നതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. കലിറോ ജില്ലയിലെ ബുഡിനി...

world news19 hours ago

വിസാ നിയമങ്ങൾ കടുപ്പിച്ചു, ഓസ്ട്രേലിയൻ പഠനം ഇനി സ്വപ്നങ്ങളിൽ മാത്രമോ? അറിയേണ്ട കാര്യങ്ങൾ

കാൻബറ: 2025 ജനുവരി മുതൽ സ്റ്റുഡൻ്റ് വിസാ നിയമങ്ങളിൽ അടിമുടി മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയൻ ഡിപ്പാർട്ടമെന്റ് ഓഫ് ഹോം അഫേഴ്സാണ് വിസാ നിയമത്തിൽ മാറ്റം പ്രഖ്യാപിച്ചത്....

world news19 hours ago

ക്രിസ്ത്യാനികൾ സിറിയൻ ജനതയുടെ ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്: പുതിയ ഭരണാധികാരി അൽ ജൊലാനി

സിറിയയിലെ പുതിയ ഭരണാധികാരി അൽ-ജൊലാനി ക്രിസ്ത്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തുകയും, ക്രൈസ്തവർക്ക് ശുഭമായ ഒരു ഭാവി വാഗ്ദാനം ചെയ്യുകയും ചെയ്തു. സംഘത്തിൽ വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരനും, വികാരിയുമായ...

National19 hours ago

സഭ കൃപാവര സമൂഹമായി വളരണം: ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി.

മുളക്കുഴ: ദൈവസഭ കൃപാവര സമൂഹമായി വളരണമെന്നും സഭാ വളർച്ചയ്ക്കായി ആത്മീക വരങ്ങളെ ഉപയോഗിക്കണമെന്നും ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി. പ്രയർ...

world news2 days ago

Canadian Pastor Derek Reimer Gets One Year House Arrest and Probation for Protesting ‘Drag Queen Storytime’

A Canadian pastor says his trust in the Lord is keeping him strong after being sentenced to one year of...

Trending

Copyright © 2019 The End Time News