Connect with us

Business

ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ: പുതിയ പ്ളാറ്റ്ഫോമിൽ പരക്കെ തട്ടിപ്പ്

Published

on

ന്യൂഡൽഹി:വ്യാജലിങ്കുകൾ ഉപയോഗിച്ച് ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പുകൾ നടത്തുന്ന സംഘം രാജ്യത്ത് വ്യാപകമാകുന്നതായി സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്. എൻഗ്രോക് വെബ് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള തട്ടിപ്പ് പരക്കെ നടക്കുന്നുണ്ട്. സൈബർ ആക്രമണങ്ങൾ തടയാനും സൈബർ സുരക്ഷ ഉറപ്പുവരുത്താനുമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം(സി.ഇ.ആർ.ടി.-ഇൻ) ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ഉപയോക്താവിന്റെ ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി.) മനസ്സിലാക്കാൻ തട്ടിപ്പുകാർ ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിലേക്ക് വ്യാജ ലിങ്കുകൾ അയക്കുകയാണ് ചെയ്യുന്നതെന്ന് സി.ഇ.ആർ.ടി.-ഇൻ വ്യക്തമാക്കി. Ngrok.io/xxxbank- ൽ അവസാനിക്കുന്ന ലിങ്കുകളാണ് എസ്.എം.എസ്. ആയി ഉപഭോക്താവിന് ലഭിക്കുക. ഇതുവഴി ബാങ്കിങ് ഇടപാടുകൾ നടത്താൻ കയറുന്നവരുടെ ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പുസംഘം ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കുന്നത്.

എങ്ങനെ പണം നഷ്ടമാകുന്നു

ഉദാഹരണത്തിന് ‘പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് താത്‌കാലികമായി നിർത്തിെവച്ചിരിക്കുന്നു, ദയവായി കെ.വൈ.സി. സ്ഥിരീകരണം നടത്താൻ ലിങ്ക് ക്ലിക്ക് ചെയ്യുക’ എന്ന സന്ദേശത്തിനൊപ്പം //446bdf227fc4.ngrok.io/xxxbank” എന്നൊരു ലിങ്ക് മെസേജായി ലഭിക്കും. ഈ വെബ്സൈറ്റിൽ ലോഗിൻ ചെയ്തുന്നതോടെ, തട്ടിപ്പുസംഘം ഇരയുടെ മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി. നമ്പർ അയക്കുന്നു. ഇത് വ്യാജ വെബ്സൈറ്റിൽ നൽകിയാൽ ഉപഭോക്താവിന്റെ അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുസംഘത്തിന് ലഭിക്കുകയും പണം നഷ്ടമാകുകയും ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ്.

മുൻകരുതലുകൾ

*ലഭിക്കുന്ന എസ്.എം.എസുകളിൽ ബാങ്കിന്റെ ഹ്രസ്വമായ പേര് ഉണ്ടോയെന്ന് പരിശോധിക്കുക

*ലഭിക്കുന്ന സന്ദേശ ലിങ്കുകളിൽ ‘bit.ly, tinyurl’ എന്നിവ ഉൾപ്പെടുന്ന ചുരുക്കിയ യു.ആർ.എൽ. ലിങ്കുകൾക്കെതിരേ ജാഗ്രത പാലിക്കുക

*ലിങ്കുകളിൽ ബാങ്കിന്റെ പേരിന് സാമ്യമായ അക്ഷരങ്ങൾ നൽകി കബളിപ്പിക്കാം.

*ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സന്ദേശത്തിൽ സംശയം തോന്നിയാൽ അതത് ബാങ്ക്ശാഖയുമായി നേരിട്ട് ബന്ധപ്പെടുക. പരീക്ഷണങ്ങൾക്ക് നിൽക്കരുത്.
കടപ്പാട് :കേരളാ ന്യൂസ്

Business

യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു

Published

on

ദോഹ : ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു. ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താവുന്ന ഈ സംവിധാനം ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷനൽ ബാങ്കാണ് നടപ്പിലാക്കുന്നത്. യുപിഐ സംവിധാനമൊരുക്കുന്നതിനായി ഖത്തര്‍ നാഷനല്‍ ബാങ്കും എന്‍പിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മില്‍ ഇതുസംബന്ധിച്ച ധാരണയിലെത്തി.

ഇത് നിലവിൽ വരുന്നതോടെ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും രാജ്യത്തുടനീളം യുപിഐ വഴി പണമിടപാട് നടത്താം. റസ്റ്ററന്റുകൾ, റീട്ടെയില്‍ ഷോപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സേവനം ലഭ്യമാകും. ഖത്തറിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നല്‍കാനാകും. ചുരുങ്ങിയ ദിവസത്തെ സന്ദർശനത്തിനായി ഖത്തറിൽ എത്തുന്ന ഇന്ത്യക്കാർക്ക് ഈ സംവിധാനം ഏറെ ഉപകാരപ്രദമാകും.

ഖത്തറിലെ റീട്ടെയില്‍ -റസ്റ്ററന്‍റ് മേഖലകളില്‍ ഇന്ത്യന്‍ പ്രവാസി സംരംഭങ്ങള്‍ ഏറെയുണ്ട്. ഇവര്‍ക്കെല്ലാം ഈ സേവനം വലിയ രീതിയില്‍ പ്രയോജനപ്പെടും. ഉപഭോക്താക്കള്‍ക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാന്‍ എന്‍ഐപിഎല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തര്‍ നാഷനല്‍ ബാങ്ക് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആദില്‍ അലി അല്‍ മാലികി പറഞ്ഞു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

റൂപേ കാര്‍ഡ് ഇടപാടുകള്‍ ഇനി ചിപ്പ് വഴി മാത്രം

Published

on

കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇനി ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളാകും നടക്കുക. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ് തടയാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെതാണ് പുതിയ തീരുമാനം.

റൂപേ കര്‍ഡ് ഉപയോഗിച്ച് സൈ്വപ്പിംഗ് മെഷീനുകളിലെ പണമിടപാടുകള്‍ ഇനി ഇ.എം.വി ചിപ്പുകള്‍ വഴി മാത്രമാകും. അതായത് ജൂലൈ ഒന്നു മുതല്‍ റുപേയ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലെ മാഗ്‌നറ്റിക് സ്‌ട്രൈപ് ഉപയോഗിച്ച് ഇന്ത്യക്കുള്ളിലെ സൈ്വപ്പിങ് മെഷീനുകളില്‍ (പിഒഎസ്) പണമിടപാട് നടത്താനാകില്ല. പകരം റൂപേ കാര്‍ഡുകളിലെ ഇ.എം.വി ചിപ്പ് തന്നെ ഉപയോഗിക്കണ്ടേി വരും.

കാര്‍ഡുകളുടെ പിന്‍വശത്തു മുകളിലായി കാണുന്ന സ്ട്രൈപ്പില്‍ ആണ് കാര്‍ഡിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് പകര്‍ത്തി വ്യാജ കാര്‍ഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇ. എം. വി ചിപ്പുകള്‍ കൂടി നിര്‍ബന്ധമാക്കിയത്. അതേസമയം അന്താരാഷ്ട്ര ഇടപാടുകള്‍ക്കും പ്രീപെയ്ഡ് റൂപേ കാര്‍ഡുകള്‍ക്കും മഗ്‌നറ്റിക് സ്ട്രൈപ്പ് സംവിധാനം തുടരും.
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

മൊബൈൽ ഫോൺ നിരക്ക് വർധിപ്പിച്ച് എയർടെല്ലും; 20 ശതമാനം വരെ വർധന

Published

on

ജൂലൈ മൂന്ന് മുതല്‍ മൊബൈല്‍ നിരക്കുകളില്‍ 10 മുതല്‍ 21 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. എതിരാളികളായ റിലയന്‍സ് ജിയോ നിരക്ക് കൂട്ടി മണിക്കൂറുകള്‍ക്കുള്ളിലാണ് എയര്‍ടെല്ലിന്‍റെയും തീരുമാനം. മറ്റൊരു ടെലികോം ഓപറേറ്ററായ വോഡഫോണ്‍-ഐഡിയയും അധികം വൈകാതെ നിരക്ക് വര്‍ധന പ്രഖ്യാപിക്കും. ഒരു ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 300 രൂപയാക്കി നിലനിർത്തേണ്ടത് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എയര്‍ടെല്ലിന്‍റെ തീരുമാനം. നിലവില്‍ ഒരാളില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 181.7 രൂപയാണെന്നാണ് കണക്ക്. ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ കുറഞ്ഞ നിരക്കിലാണ് വര്‍ധനവെന്നും എയര്‍ടെല്‍ വിശദീകരിക്കുന്നു.

പരിധിയില്ലാതെ കോളുകളും ഇന്‍റര്‍നെറ്റും ലഭിക്കുന്ന പ്ലാനുകളില്‍ വലിയ മാറ്റമാണ് എയര്‍ടെല്‍ വരുത്തിയത്. 179 രൂപയുടെ പ്ലാൻ ഇനി 199, 455ന്‍റെ പ്ലാൻ 509, 1799ന്‍റെ പ്ലാൻ 1999 എന്നിങ്ങനെയാകും.

479 രൂപയുടെ ഡെയ്‌ലി പ്ലാന്‍ 579 രൂപയാക്കി, 20.8% വര്‍ധന. നേരത്തെ 265 രൂപയുണ്ടായിരുന്ന ഡെയ്‌ലി പ്ലാന്‍ ഇപ്പോള്‍ 299 രൂപയായി. 299ന്‍റെ പ്ലാന്‍ 349 രൂപയും 359ന്‍റെ പ്ലാന്‍ 409 രൂപയും 399ന്‍റേത് 449 രൂപയുമായി കൂട്ടി. 19 രൂപയുടെ ഒരു ജിബി ഡെയിലി ഡേറ്റ ആഡ് ഓണ്‍ പ്ലാന്‍ 22 രൂപയാക്കി.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news5 hours ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

world news5 hours ago

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ...

National5 hours ago

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

സൂററ്റിൽ പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി...

us news6 hours ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news6 hours ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports1 day ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

Trending