Connect with us
img-4
1
151
151 - copy
logo-full

Media

“യേശുവിലുള്ള വിശ്വാസം ഉപേക്ഷിക്കുക, അല്ലെങ്കിൽ നാടുവിടുക”: മധ്യപ്രദേശിൽ ഭീഷണി നിരസിച്ച 11 ക്രൈസ്തവ വിശ്വാസികൾക്ക് മർദ്ദനം

Published

on

ഭോപ്പാല്‍: മധ്യപ്രദേശിലെ അദ്നാധി എന്ന ഗ്രാമത്തിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ച 11 ക്രൈസ്തവര്‍ക്ക് മർദ്ദനമേറ്റു. ഗ്രാമത്തലവനോടൊപ്പം എത്തിയ ഇരുന്നൂറ്റിയന്‍പതോളം ആളുകളാണ് ക്രൈസ്തവ വിശ്വാസികളെ ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മർദിച്ചതെന്ന് പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15നാണ് ആക്രമണം നടന്നത്. ഇതില്‍ നാലുപേർ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ് ആശുപത്രിയിലാണ്. ആക്രമിക്കാൻ ആളുകളെ സജ്ജമാക്കിയതിനുശേഷം ക്രൈസ്തവ വിശ്വാസികളെ ഗ്രാമത്തലവൻ അങ്ങോട്ടു വിളിച്ചുവരുത്തുകയായിരുന്നു. ഒന്നെങ്കിൽ ‘ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുക’, അതല്ലെങ്കിൽ നാടുവിടുക എന്ന് രണ്ട് മാർഗ്ഗങ്ങളാണ് അവർക്ക് മുൻപിൽ ഉണ്ടായിരുന്നത്. ക്രൈസ്തവർ ഇതിന് വിസമ്മതിച്ചപ്പോൾ കല്ലെറിയാൻ ആൾക്കൂട്ടം ആരംഭിയ്ക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ക്രൈസ്തവര്‍ പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന ആരോപണം ശക്തമാണ്. ക്രൈസ്തവ വിരുദ്ധ ആക്രമണത്തെ ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് സംഘടനയുടെ അധ്യക്ഷൻ സാജൻ കെ ജോർജ്ജ് അപലപിച്ചു. വിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നത് ഏറെ ദുഃഖകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവർ രണ്ടാം നിര പൗരന്മാർ ആണോ എന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തി.

“മത സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന കാര്യമാണ്. എങ്ങനെയാണ് 2.5% മാത്രമുള്ള ക്രൈസ്തവർ ഒരു ഭീഷണിയായി മാറുന്നത്?” ക്രൈസ്തവ വിശ്വാസികൾ ഭീഷണിക്കും, ആക്രമണത്തിനും ഇരയാകുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുത്വ തീവ്രവാദികൾ പെന്തക്കോസ്ത് പ്രാർത്ഥനാ സമ്മേളനത്തിൽ ഇരച്ചു കയറുന്ന വീഡിയോയും സാജൻ കെ ജോർജ്ജ് പങ്കുവെച്ചിരിന്നു. അദ്നാധി ഗ്രാമത്തിൽ കഴിയുന്ന 15 ക്രൈസ്തവ കുടുംബങ്ങളും 20 വർഷം മുമ്പ് ക്രൈസ്തവ വിശ്വാസം ജീവിച്ചവരാണ്. ആ സമയത്ത് ചെറിയ എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും ഇങ്ങനെ ഒരു ആക്രമണം ആദ്യമായാണ്.
കടപ്പാട് :പ്രവാചക ശബ്ദം

Media

ജോർജ് മത്തായി സി പി എ (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Published

on

ഡാളസ്: പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) (71) സെപ്റ്റംബർ 23 വ്യാഴാഴ്ച്ച ഉച്ചക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് ഡാളസിൽ നടക്കും.

ഭാര്യ :ഐറിൻ , മക്കൾ :ഡയാന ,പ്രിസില്ല മരുമക്കൾ : ജോൺസൻ മേലേടം ,ഷിബു തോമസ്

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Continue Reading

Media

ജോർജ് മത്തായി സി പി എ യുടെ ആരോഗ്യനില ഗുരുതരം ; അടിയന്തിര പ്രാർത്ഥനയ്ക്ക് അപേക്ഷിക്കുന്നു

Published

on

പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) യുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു .കടുത്ത ശ്വാസ തടസ്സം ഉള്ളതിനാൽ വെന്റിലേറ്ററിൽ തന്നെ തുടരുന്നു. പരിപൂർണ സൗഖ്യത്തിനായി ദൈവ മക്കളുടെ പ്രാർത്ഥനയെ ചോദിക്കുന്നു .

Continue Reading

Subscribe

Enter your email address

Featured

us news13 mins ago

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സമ്പൂർണ വിലക്ക്,ലോകത്തെ ഞെട്ടിച്ച് ചൈന

ബീജിങ്: ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനവുമായി ചൈന രംഗത്ത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇക്കാര്യത്തില്‍ ഇത്രയും കടുത്ത തീരുമാനവുമായി രംഗത്ത് വരുന്നത്. ക്രിപ്‌റ്റോകറന്‍സികളും അവയുമായി ബന്ധപ്പെട്ട...

us news21 mins ago

Shooting in Tennessee; Two deaths, including the attacker

A gunman attacked a grocery store in an upscale Tennessee suburb on Thursday afternoon, killing one person and wounding 12...

us news32 mins ago

50 Killed During Incessant Attacks on Nigerian Christian Community

Nigeria –According to Daily Post Nigeria, suspected Fulani militants have murdered 50 villagers, destroyed 254 homes, and attacked seven churches,...

us news1 day ago

രാജ്യത്തിന്റെ വികസനത്തിനായി ക്രൈസ്തവർ രാജ്യത്ത് തുടരണം : കുർദിഷ് പ്രസിഡന്റ്.

കുർദിസ്ഥാൻ :രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ക്രൈസ്തവർ കുർദിസ്ഥാനിൽ തുടരണമെന്ന അഭ്യർത്ഥനയുമായി പ്രസിഡന്റ് നെച്ചിർവാൻ ബർസാനി. ഐസിസ് അധിനിവേശത്തെ തുടർന്ന് ഇറാഖിൽനിന്ന് അഭയംതേടി കുർദിസ്ഥാനിൽ എത്തിയ ക്രൈസ്തവർ രാജ്യത്തിന്റെ വികസനം...

us news1 day ago

ഒക്‌ലഹോമയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 600,800 കവിഞ്ഞു

ഒക്‌ലഹോമ : ഒക്‌ലഹോമ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ബുധനാഴ്ചയോടെ 600,800 കവിഞ്ഞതായി ഒക്‌ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു. 2020 മാർച്ചിൽ കോവിഡ്...

Media1 day ago

ജോർജ് മത്തായി സി പി എ (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഡാളസ്: പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) (71) സെപ്റ്റംബർ 23...

Trending