Connect with us
img-4
1
151
151 - copy
logo-full

Media

ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി

Published

on

തിരുവനന്തപുരം: ‍ ക്രിസ്ത്യന് നാടാര്‍ സംവരണം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്ററിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അറിയിക്കുകയായിരുന്നു. സിംഗിള്‍ ബഞ്ചാണ് സംവരണത്തിന് സ്റ്റേ നല്‍കി ഇടക്കാല ഉത്തരവിട്ടത്.

സംവരണ പട്ടികയിൽ ഇല്ലാതിരുന്ന ക്രിസ്ത്യൻ നാടാർ വിഭാ​ഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയത് സ്റ്റേ ചെയ്ത സിം​ഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹരജിയാണ് ഡിവിഷൻ ബഞ്ച് തള്ളിയത്. വിഷയത്തിൽ ഇടക്കാല ഉത്തരവ് മാത്രമാണ് സിം​ഗിൾ ബഞ്ച് പുറപ്പെടുവിച്ചതെന്നും അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് അറിയിച്ചത്.

പിന്നോക്ക പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്താൻ ഭരണഘടനയുടെ നൂറ്റിരണ്ടാം ഭേദ​ഗതി പ്രകാരം, രാഷ്ട്രപതിയുടെ തീരുമാനം വേണമെന്നും അല്ലാത്തപക്ഷം നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രഥമദൃഷ്ടിയാൽ വിലയിരുത്തിയാണ് ഹൈക്കോടതി സിം​ഗിൾ ബഞ്ച് സർക്കാർ ഏർപ്പെടുത്തിയ സംവരണം സ്റ്റേ ചെയ്തത്.
Sources:globalindiannews

Media

ജോർജ് മത്തായി സി പി എ (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Published

on

ഡാളസ്: പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) (71) സെപ്റ്റംബർ 23 വ്യാഴാഴ്ച്ച ഉച്ചക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് ഡാളസിൽ നടക്കും.

ഭാര്യ :ഐറിൻ , മക്കൾ :ഡയാന ,പ്രിസില്ല മരുമക്കൾ : ജോൺസൻ മേലേടം ,ഷിബു തോമസ്

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Continue Reading

Media

ജോർജ് മത്തായി സി പി എ യുടെ ആരോഗ്യനില ഗുരുതരം ; അടിയന്തിര പ്രാർത്ഥനയ്ക്ക് അപേക്ഷിക്കുന്നു

Published

on

പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) യുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു .കടുത്ത ശ്വാസ തടസ്സം ഉള്ളതിനാൽ വെന്റിലേറ്ററിൽ തന്നെ തുടരുന്നു. പരിപൂർണ സൗഖ്യത്തിനായി ദൈവ മക്കളുടെ പ്രാർത്ഥനയെ ചോദിക്കുന്നു .

Continue Reading

Subscribe

Enter your email address

Featured

us news47 mins ago

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സമ്പൂർണ വിലക്ക്,ലോകത്തെ ഞെട്ടിച്ച് ചൈന

ബീജിങ്: ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനവുമായി ചൈന രംഗത്ത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇക്കാര്യത്തില്‍ ഇത്രയും കടുത്ത തീരുമാനവുമായി രംഗത്ത് വരുന്നത്. ക്രിപ്‌റ്റോകറന്‍സികളും അവയുമായി ബന്ധപ്പെട്ട...

us news55 mins ago

Shooting in Tennessee; Two deaths, including the attacker

A gunman attacked a grocery store in an upscale Tennessee suburb on Thursday afternoon, killing one person and wounding 12...

us news1 hour ago

50 Killed During Incessant Attacks on Nigerian Christian Community

Nigeria –According to Daily Post Nigeria, suspected Fulani militants have murdered 50 villagers, destroyed 254 homes, and attacked seven churches,...

us news1 day ago

രാജ്യത്തിന്റെ വികസനത്തിനായി ക്രൈസ്തവർ രാജ്യത്ത് തുടരണം : കുർദിഷ് പ്രസിഡന്റ്.

കുർദിസ്ഥാൻ :രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ക്രൈസ്തവർ കുർദിസ്ഥാനിൽ തുടരണമെന്ന അഭ്യർത്ഥനയുമായി പ്രസിഡന്റ് നെച്ചിർവാൻ ബർസാനി. ഐസിസ് അധിനിവേശത്തെ തുടർന്ന് ഇറാഖിൽനിന്ന് അഭയംതേടി കുർദിസ്ഥാനിൽ എത്തിയ ക്രൈസ്തവർ രാജ്യത്തിന്റെ വികസനം...

us news1 day ago

ഒക്‌ലഹോമയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 600,800 കവിഞ്ഞു

ഒക്‌ലഹോമ : ഒക്‌ലഹോമ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ബുധനാഴ്ചയോടെ 600,800 കവിഞ്ഞതായി ഒക്‌ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു. 2020 മാർച്ചിൽ കോവിഡ്...

Media1 day ago

ജോർജ് മത്തായി സി പി എ (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഡാളസ്: പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) (71) സെപ്റ്റംബർ 23...

Trending