National
പ്രൊട്ടസ്റ്റൻ്റ് മിഷനിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് മധ്യപ്രദേശിലെ കോടതി സംസ്ഥാന സർക്കാരിനെ താൽക്കാലികമായി തടഞ്ഞു
പ്രൊട്ടസ്റ്റൻ്റ് മിഷനിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് മധ്യപ്രദേശിലെ കോടതി സംസ്ഥാന സർക്കാരിനെ താൽക്കാലികമായി തടഞ്ഞു. ഒക്‌ടോബർ 7-ന് സംസ്ഥാന ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ച്, ഭൂമി തർക്കം പരിഹരിക്കാൻ സിവിൽ കേസ് ഫയൽ ചെയ്യാൻ 15 ദിവസത്തെ ദമോ ജില്ലയിലെ ക്രൈസ്റ്റ് ചർച്ചിൻ്റെ ഭാരവാഹികൾക്ക് സമയം അനുവദിച്ചു.
ദമോഹ് ജില്ലയിൽ 43,560 ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാന വസ്തുവിനെച്ചൊല്ലിയുള്ള തർക്കം ഒരു പതിറ്റാണ്ടായി തുടരുകയാണെന്ന് ചർച്ച് സെക്രട്ടറി നവിൻ ലാൽ പറഞ്ഞു. 100 വർഷത്തിലേറെയായി ഈ ഭൂമി സഭയുടെ നിയന്ത്രണത്തിലായിരുന്നു. 2014-ൽ ഈ സ്ഥലം കയ്യേറിയതാണെന്ന് ആരോപിച്ച ഒരു നാട്ടുകാരൻ ഇത് സർക്കാർ സ്വത്താണെന്ന് അവകാശപ്പെട്ട് അദ്ദേഹം കോടതിയിൽ കേസ് ഫയൽ ചെയ്തു, നവീൻ ലാൽ പറഞ്ഞു.
ജില്ലാ അധികാരികളും സഭാ നേതാക്കളും തമ്മിൽ കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് നിർദ്ദേശിച്ച കേസ് പള്ളി ഭാരവാഹികൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ ജില്ലാ അധികാരികൾ വിഷയം നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കുകയും ഈ വർഷം പള്ളി ഭാരവാഹികൾക്കെതിരെ പുതിയ കേസ് ഫയൽ ചെയ്യുകയും ചെയ്തു.
തർക്കത്തിലുള്ള വസ്തുവിൻ്റെ അതിർത്തി മതിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 4 ന് അധികാരികൾ സഭയോട് നോട്ടീസ് നൽകി. പിന്നീട് മതിൽ പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പള്ളി ഭാരവാഹികൾ കോടതിയെ സമീപിച്ചു.
ഒക്ടോബർ 7-ന്, “രാവിലെ 10 മണിക്ക് കോടതി പ്രവർത്തിക്കാൻ തുടങ്ങുന്നതിനുമുമ്പ് അതിർത്തി മതിൽ ഒരു ഓപ്പറേഷൻ പോലെ ജില്ലാ ഉദ്യോഗസ്ഥർ തകർത്തെറിഞ്ഞു,” നവീൻ ലാൽ പറഞ്ഞു.
മതിൽ പൊളിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പള്ളിയുടെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ ധൃതിയിൽ പ്രവർത്തിച്ചു. കേസ് മുൻഗണനാക്രമത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും ലാൽ പറഞ്ഞു.
15 വർഷം മുമ്പാണ് അതിർത്തി ഭിത്തി സ്ഥാപിച്ചത്, തദ്ദേശ സ്ഥാപനങ്ങൾ ഇതിനുള്ള അനുമതി അനുവദിച്ചതാണെന്നും ലാൽ കൂട്ടിച്ചേർത്തു.
റവന്യൂ ഉദ്യോഗസ്ഥർ ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുവാണെന്ന് വരുത്തിത്തീർക്കാൻ തെറ്റായി അളന്നതായി സഭയിലെ മുതിർന്ന അംഗമായ അലോക് ജേക്കബ് പറഞ്ഞു.തർക്കഭൂമിക്ക് പുറമേ, “മറ്റൊരു അര ഏക്കർ മിഷൻ ഭൂമിയും” ഉദ്യോഗസ്ഥർ അവകാശപ്പെട്ടതായി ജേക്കബ് പറഞ്ഞു. സർക്കാർ അതിൽ പരാജയപ്പെട്ടാൽ അതിർത്തി മതിൽ പൊളിക്കുമെന്ന് വലതുപക്ഷ ഗ്രൂപ്പുകൾ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു, ”ജേക്കബ് പറഞ്ഞു.
15 ദിവസത്തെ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ഉചിതമായ അതോറിറ്റിക്ക് മുമ്പാകെ പരാതി നൽകാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ലാൽ പറഞ്ഞു. ഭൂമിക്ക് അവകാശവാദം ഉന്നയിക്കാൻ റവന്യൂ രേഖകളിൽ പോലും കൃത്രിമം നടന്നതായി അദ്ദേഹം പറഞ്ഞു.
Sources:christiansworldnews
National
പത്തോളം കുടുംബങ്ങൾക്ക് വഴിയൊരുക്കാൻ സ്വന്തം 16 സെന്റ് ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് എബ്രഹാം
പൊതു നന്മയ്ക്കായി 16 സെന്റ് സ്ഥലം വിട്ടുനൽകി മാതൃകയായി ലാലുച്ചായൻ!ഒരടി ഭൂമിക്കായി പോലും തർക്കങ്ങൾ നടക്കുന്ന കാലത്ത്, വഴിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന പത്തോളം കുടുംബങ്ങൾക്ക് വഴിയൊരുക്കാൻ സ്വന്തം 16 സെന്റ് ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് എബ്രഹാം (ലാലുച്ചായൻ).
മലയിൽ പുത്തൻ വീട്ടിൽ പാസ്റ്റർ ജോർജ് എബ്രഹാം എന്ന ലാലുചയനെ കുറിച്ച് പറയുമ്പോൾ കോന്നിക്കാർക്ക് ആയിരം നാക്കാണ്. മൂന്നടി പാതയിലൂടെ നലരപതിറ്റാണ്ട് കൊണ്ട് നടന്ന ഒരു കൂട്ടം ജനത്തിൻ്റെ കാണപ്പെട്ട ദൈവമാണ് അദ്ദേഹം.
പത്തനംതിട്ട ജില്ലയിലെ കോന്നി , അതുരങ്കൽ ഗ്രാമവാസികൾക്ക് കിട്ടിയ ഓണ ബംപർ സമ്മാനം ആണ് ഈ പൊതു വഴി.
ഒരു നുള്ളു മണ്ണിനുവേണ്ടി രക്തബന്ധങ്ങൾ പോലും തമ്മിലടിക്കുന്ന ഈ കാലത്ത് ലലുച്ചായൻ എന്ന ഈ പ്രേഷിത പ്രവർത്തകൻ സമൂഹത്തിന് മാതൃകയായി.
അനേക വർഷം ദോഹയിൽ ബിസിനസിനൊപ്പം സുവിശേഷ പ്രവർത്തനവും ആതുരസേവനവും ചെയ്ത പാസ്റ്റർ എബ്രഹാം പ്രവാസ ജീവിതത്തിൽ നിന്നും തിരികെ എത്തി നാട്ടിലാണ് ഇപ്പൊൾ. ദേശത്ത് പാർത്ത് വിശ്വസ്ത ആചരിക്കുന്ന ഈ ദൈവഭൃത്യൻ സ്വദേശത്ത് ഇപ്പോഴും സുവിശേഷ വേലയിൽ വ്യാപൃതനാണ്. നല്ലൊരു ഗ്രന്ഥകാരനും, പ്രഭാഷകനുമായ അദ്ദേഹം ഇതിന് മുമ്പും നിർധനർക്ക് വീടും, വഴിയും, ചികിത്സാ സഹായവും ചെയ്തിട്ടുണ്ട്.
തൻ്റെ സഹധർമ്മിണി വത്സമ്മയുടെ പ്രാർഥനയും സന്മനസ്സുമാണ് ഇതിൻ്റെ പിന്നിലുള്ള വിജയമെന്ന് നാട്ടുകാർ ഒന്നായി പറയുന്നു.
മൂന്ന് ആൺമക്കളും കുടുംബവും ഈ സാമൂഹിക സേവനത്തിന് പിതാവിനൊപ്പം മുന്നിലുണ്ട്.
അദ്ദേഹം ചെയ്യുന്ന ഒരു പൊതുനന്മയും ആരും അറിയരുത് എന്നാണ് അദ്ദേഹത്തിൻ്റെ ആഗ്രഹം. എന്നാൽ സ്വന്തം സ്ഥലം പൊതുവഴിക്ക് വിട്ടുകൊടുത്തപ്പോൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നിർബന്ധം മൂലമാണ് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. ഈ വാർത്ത നാട്ടുകാർ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് താൻ അങ്ങനെ വരേണ്ടിവന്നതും.
“നാം ഈ ലോകത്തിൽ വന്നപ്പോൾ ഒന്നും കൊണ്ടുവന്നില്ല, പോകുമ്പോൾ ഒന്നും കൊണ്ടുപോകയുമില്ല. ജീവിച്ചിരിക്കുമ്പോൾ സമൂഹത്തിനും സാധുക്കൾക്കും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുക….” ആ ചിന്തയാണ് ഇങ്ങനെയുള്ള സാമൂഹിക സേവനം ചെയ്യുവാൻ പ്രേരിപ്പിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.പ്രായമായ ഒരുപാട് ആൾക്കാർ ഇവിടെയുണ്ട്. പെട്ടന്ന് അവർക്കൊന്നു ആശുപത്രിയിൽ പോകണമെങ്കിൽ നല്ലൊരു വഴിയില്ല. അതിന് ഒരു പരിഹാരം കൂടിയാണ് ഈ വഴി. അവരുടെ പ്രാർത്ഥന ഞങ്ങൾക്ക് കിട്ടുമല്ലോ അദ്ദേഹം കൂട്ടിച്ചേർത്തു.
സന്മനസ്സുള്ളവർ ഇനിയും എഴുന്നേൽക്കണം. വഴിയും, വെള്ളവും, വെളിച്ചവും ഇല്ലാത്തവർക്ക് എത്തിച്ചുകൊടുക്കുവാൻ ഇത് ഏവർക്കും മാതൃക തന്നെ.
Sources:cchintha.in
National
വെച്ചൂച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും
വെച്ചൂച്ചിറ : വെച്ചൂച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴു ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ്വയോഗങ്ങളും സെപ്റ്റംബർ 21 തിങ്കൾ മുതൽ 27 ഞായർ വരെ രാവിലെ 10 മണി മുതൽ ഒരു മണി വരെയും വൈകുന്നേരം 6 30 മുതൽ 9 മണിവരെയും ആണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.
അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാരായ പാസ്റ്റർ ഫിലിപ്പ് എബ്രഹാം പാസ്റ്റർ,സുമേഷ് സുകുമാരൻ, പാസ്റ്റർ ബിജു മുളവന,പാസ്റ്റർ ബിജു കൃഷ്ണൻ, പാസ്റ്റർ സജോ തോണിക്കുഴിയിൽ എന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു.27-ആം തീയതി ഞായറാഴ്ച ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രസിഡന്റ് ഇൻ ചാർജ് ആയിരിക്കുന്ന പാസ്റ്റർ വി.ജെ തോമസ് അവർകൾ സമാപന ശുശ്രൂഷ നിർവഹിക്കും.പാസ്റ്റർ റെജി. ജി ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ റെജി ജി 📞7356026273
Sources:cchintha.in
National
അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.
കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ നടത്തിയ അഞ്ചാമത് മീഡിയ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധിക്ക് ലേഖനമെഴുതാം, പക്ഷേ സത്യനിഷ്ഠ പുലർത്താൻ കഴിഞ്ഞെന്ന് വരില്ല. അൽഗോരിതങ്ങൾക്ക് വിവരങ്ങൾ പ്രചരിപ്പിക്കാം, ജ്ഞാനം സൃഷ്ടിക്കാൻ കഴിയില്ല. ധാർമിക ധൈര്യം മനുഷ്യ ഹൃദയങ്ങളിൽ നിന്നാണ് വരുന്നത്. ആരും കാണാത്തപ്പോൾ പ്പോലും ശരിയായി ചെയ്യുന്നതാണ് സമഗ്രത. ക്രിസ്തീയ മൂല്യങ്ങൾ മാധ്യമ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ നൽകുന്നു എന്നും സത്യത്തിനുവേണ്ടി ത്യാഗം സഹിക്കുന്നവരാണ്
യഥാർത്ഥ പത്ര പ്രവർത്തകർ എന്നും ഡോ. ജിജി തോംസൺ പറഞ്ഞു.
സെപ്റ്റംബർ 10 മുതൽ 12 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തിയ മീഡിയ കോൺഫറൻസ് ഡബ്ലു. എം. ഇ ജനറൽ പ്രസിഡൻ്റ് ഡോ. ഒ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം, 24ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജ് പി പി ജെയിംസ്, പ്രമുഖ പ്രഭാഷകരും എഴുത്തുകാരുമായ ഡോ. മാത്യു വർഗീസ് ഒക്ലഹോമ, ജോർജ് കോശി മൈലപ്ര, റവ. ജോർജ് മാത്യു പുതുപ്പള്ളി, സി വി മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാംസൺ കോട്ടൂർ, ഡോ. ബ്ലെസൻ മേമന, റീത്ത മാനുവൽ സിൽവേര എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ സ്വാഗതവും മീഡിയ കൺവീനർ സജി മത്തായി കാതേട്ട് നന്ദിയും പറഞ്ഞു.
പാസ്റ്റർ അനീഷ് കൊല്ലംകോട്, ഫിന്നി പി മാത്യു, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ടോണി
ഡി ചെവ്വൂക്കാരൻ, പാസ്റ്റർ ജെ ജോസഫ്,ചാക്കോ കെ തോമസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.രാജൻ ആര്യപ്പള്ളി, റോജിൻ പൈനുംമൂട്, ഡോ. സാം കണ്ണംപളളി, സാം കൊണ്ടാഴി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പാസ്റ്റർമാരായ സി പി മോനായി, സാം മുഖത്തല, സണ്ണി പി സാമുവേൽ,കെ ജെ ജോബ്, ഡോ. വി പി ഫിലിപ്പ്, ഡോ.ബിനു ഡാനിയേൽ എന്നിവർ പ്രാർത്ഥന നയിച്ചു. ഫിന്നി ജോൺസൺ ടെക്നിക്കൽ കോർഡിനേറ്ററായി പ്രവർത്തിച്ചു
ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും മീഡിയ കോൺഫറൻസിൽ പങ്കെടുത്തു.
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news12 months agoNigerian Pastor Killed in Kwara State After Ransom Payments Made
-
Movie11 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’

