Connect with us
img-4
1
151
151 - copy
logo-full

Media

സന്ദര്‍ശക വിസ ഒക്‌ടോബറില്‍ അനുവദിച്ചു തുടങ്ങുമെന്ന് കുവൈത്ത്

Published

on

കുവൈത്ത് സിറ്റി: സന്ദര്‍ശക വിസ ഒക്‌ടോബറില്‍ അനുവദിച്ചു തുടങ്ങുമെന്ന് കുവൈത്ത്. ഇപ്പോള്‍ കൊമേഴ്‌സ്യല്‍, ഫാമിലി സന്ദര്‍ശക വിസകള്‍ മന്ത്രിസഭയുടെയും കൊവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ് അനുവദിക്കുന്നത്.

വളരെ കുറച്ച് വിസ മാത്രമേ ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ളൂ. ഇതില്‍ അധികവും ആരോഗ്യ മേഖലയിലെയും തൊഴില്‍ മേഖലക്ക് ആവശ്യമായ ചില പ്രഫഷനലുകളിലെ ഉപദേശകരുമായിരുന്നു. അധ്യാപകര്‍ക്കും എന്‍ട്രി വിസ അനുവദിച്ചു. ദീര്‍ഘനാളായി അവധിയെടുത്ത് നാട്ടില്‍ പോകാന്‍ കഴിയാത്ത പ്രവാസികള്‍ സന്ദര്‍ശക വിസയില്‍ കുടുംബത്തെ കൊണ്ടുവരാന്‍ അവസരം കാത്തിരിക്കുന്നുണ്ട്.

തിരിച്ചുവരവ് സംബന്ധിച്ച് അനിശ്ചിതത്വം മാറിയിട്ടില്ലാത്തതിനാല്‍ അവധിയെടുത്ത് പോകാന്‍ പലരും മടിക്കുകയാണ്. രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തില്‍ സന്ദര്‍ശക വിസ നല്‍കുന്നതിനുള്ള നിയന്ത്രണവും ഒഴിവാക്കാമെന്ന നിലപാടാണ് അധികൃതര്‍ക്കുള്ളതെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും ടി.പി.ആര്‍ നിരക്കും കുറഞ്ഞുവരുന്നത് ആശ്വാസമാണ്. പ്രതിരോധ കുത്തിവെപ്പില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതിന്റെ നേട്ടമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
Sources:globalindiannews

Media

ജോർജ് മത്തായി സി പി എ (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Published

on

ഡാളസ്: പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) (71) സെപ്റ്റംബർ 23 വ്യാഴാഴ്ച്ച ഉച്ചക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് ഡാളസിൽ നടക്കും.

ഭാര്യ :ഐറിൻ , മക്കൾ :ഡയാന ,പ്രിസില്ല മരുമക്കൾ : ജോൺസൻ മേലേടം ,ഷിബു തോമസ്

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Continue Reading

Media

ജോർജ് മത്തായി സി പി എ യുടെ ആരോഗ്യനില ഗുരുതരം ; അടിയന്തിര പ്രാർത്ഥനയ്ക്ക് അപേക്ഷിക്കുന്നു

Published

on

പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) യുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു .കടുത്ത ശ്വാസ തടസ്സം ഉള്ളതിനാൽ വെന്റിലേറ്ററിൽ തന്നെ തുടരുന്നു. പരിപൂർണ സൗഖ്യത്തിനായി ദൈവ മക്കളുടെ പ്രാർത്ഥനയെ ചോദിക്കുന്നു .

Continue Reading

Subscribe

Enter your email address

Featured

us news56 mins ago

Elderly Eritrean Pastors Continue to Suffer in Prison

Eritrea – Two pastors who were arrested and imprisoned by the Eritrean government in July are still being held in...

us news2 hours ago

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സമ്പൂർണ വിലക്ക്,ലോകത്തെ ഞെട്ടിച്ച് ചൈന

ബീജിങ്: ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനവുമായി ചൈന രംഗത്ത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇക്കാര്യത്തില്‍ ഇത്രയും കടുത്ത തീരുമാനവുമായി രംഗത്ത് വരുന്നത്. ക്രിപ്‌റ്റോകറന്‍സികളും അവയുമായി ബന്ധപ്പെട്ട...

us news2 hours ago

Shooting in Tennessee; Two deaths, including the attacker

A gunman attacked a grocery store in an upscale Tennessee suburb on Thursday afternoon, killing one person and wounding 12...

us news2 hours ago

50 Killed During Incessant Attacks on Nigerian Christian Community

Nigeria –According to Daily Post Nigeria, suspected Fulani militants have murdered 50 villagers, destroyed 254 homes, and attacked seven churches,...

us news1 day ago

രാജ്യത്തിന്റെ വികസനത്തിനായി ക്രൈസ്തവർ രാജ്യത്ത് തുടരണം : കുർദിഷ് പ്രസിഡന്റ്.

കുർദിസ്ഥാൻ :രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ക്രൈസ്തവർ കുർദിസ്ഥാനിൽ തുടരണമെന്ന അഭ്യർത്ഥനയുമായി പ്രസിഡന്റ് നെച്ചിർവാൻ ബർസാനി. ഐസിസ് അധിനിവേശത്തെ തുടർന്ന് ഇറാഖിൽനിന്ന് അഭയംതേടി കുർദിസ്ഥാനിൽ എത്തിയ ക്രൈസ്തവർ രാജ്യത്തിന്റെ വികസനം...

us news1 day ago

ഒക്‌ലഹോമയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 600,800 കവിഞ്ഞു

ഒക്‌ലഹോമ : ഒക്‌ലഹോമ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ബുധനാഴ്ചയോടെ 600,800 കവിഞ്ഞതായി ഒക്‌ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു. 2020 മാർച്ചിൽ കോവിഡ്...

Trending