Connect with us
img-4
1
151
151 - copy
logo-full

Mobile

സുരക്ഷ മുന്നറിയിപ്പുകളുമായി ഗൂഗിൾ

Published

on

സുരക്ഷയുടെ ഭാഗമായി ഗൂഗിള്‍ മുന്നോട്ടുവെച്ച പ്രധാനപ്പെട്ട മുന്നറിയിപ്പുകള്‍ ഇവയാണ്,

. ഇന്റര്‍നെറ്റില്‍ വ്യക്തിവിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ നമ്മള്‍ വലിയ ചതിക്കുഴിയിലേക്കാണ് വീഴുന്നത്. പിറന്നാള്‍ ദിവസം, ബാങ്ക് വിവരങ്ങള്‍ തുടങ്ങി നമ്മളുമായി ബന്ധപ്പെട്ട് ഒരു വ്യക്തി വിവരങ്ങളും ഇന്റര്‍നെറ്റില്‍ പങ്കുവെക്കാതിരിക്കുക. നമ്മള്‍ അപ്രധാനമാണെന്ന് കരുതുന്ന പലതും ഹാക്കേഴ്‌സിന് പ്രധാനമാണെന്ന് മനസ്സിലാക്കുക.

.ഇ-മെയിലിലോ അല്ലാതെയോ ലഭിക്കുന്ന സ്പാം മെസ്സേജുകള്‍ക്ക് മറുപടി നല്‍കാനോ അവര്‍ നല്‍കുന്ന ലിങ്കില്‍ കയറാനോ ശ്രമിക്കരുത്. നമ്മളുടെ ഒരൊറ്റ ക്ലിക്കില്‍ പലപ്പോഴും നമ്മളുടെ വ്യക്തി വിവരങ്ങള്‍ നഷ്ടപ്പെടാം.

. നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളുടെയും പാസ്‌വേര്‍ഡുകള്‍ ഇടയ്ക്കിടെ മാറ്റുന്നത് ഉചിതമായ കാര്യമാണ്. അതുപോലെ പെട്ടെന്ന് എല്ലാവര്‍ക്കും കണ്ടെത്താന്‍ സാധിക്കുമെന്ന് നമ്മുക്ക് തന്നെ തോന്നുന്ന പാസ്‌വേര്‍ഡുകള്‍ ഒഴിവാക്കാനും ശ്രമിക്കുക.
Sources:globalindiannews

Mobile

വോയ്‌സ് മെസേജുകളെ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്

Published

on

വീണ്ടും പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിലൂടെ അയക്കുന്ന വോയ്‌സ് മെസേജുകളെ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റാനുള്ള പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കളുടെ ഫോണുകളിലെ സംവിധാനം ഉപയോഗിച്ചായിരിക്കും പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.

ആദ്യ ഘട്ടത്തില്‍ ഐഫോണുകളിലായിരിക്കും പുതിയ ഫീച്ചര്‍ ലഭ്യമാക്കുക. ഐഫോണുകളിലെ സ്പീച്ച് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയായിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. ഒരു തവണ വോയ്‌സ് മെസേജില്‍ നിന്ന് ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റിയാല്‍ അത് വാട്‌സ്ആപ്പില്‍ സേവ് ചെയ്യപ്പെടുകയും പിന്നിട് എത്ര വേണമെങ്കിലും വായിക്കാനും സാധിക്കും.

ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍ മാത്രം ഈ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതി. തെരഞ്ഞെടുക്കുന്നുവെങ്കില്‍ ഒറ്റ തവണ ഡിവൈസ് യൂസ് അനുവാദം നല്‍കേണ്ടതുണ്ട്. ഐഫോണുകളില്‍ പരീക്ഷിച്ച ശേഷം വൈകാതെ ആന്‍ഡ്രോയിഡ് ഫോണുകളിലും പുതിയ ഫീച്ചര്‍ എത്തുമെന്നാണ് പ്രതീക്ഷ.
Sources:Metro Journal

Continue Reading

Mobile

ഇനി പഴയ സന്ദേശങ്ങളും വീണ്ടെടുക്കാനാകില്ല, വാട്‌സാപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍

Published

on

അന്വേഷണ, സുരക്ഷാ ഏജൻസികളെ വലച്ച് ചാറ്റുകളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നുകൂടി പഴുതടയ്ക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജിൽ നിന്നും വീണ്ടെടുക്കാനാവില്ല. ഇതിനുവേണ്ടി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ് വാട്സാപ്പ്. വാട്സാപ്പ് സി.ഇ.ഒ. വിൽ കാത്കാർട്ട് ആണ് ട്വിറ്റലൂടെ ഇക്കാര്യം അറിയിച്ചത്. നിലവിൽ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് നിന്ന് ഒരാൾക്കോ വാട്സാപ്പിനോ കാണാൻ കഴിയില്ലെങ്കിലും സ്റ്റോറേജിൽ നിന്ന് ഇത് വീണ്ടെടുക്കാൻ കഴിയുമായിരുന്നു. സ്റ്റോറേജിലും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുന്നത് അന്വേഷണ ഏജൻസികൾക്കും സർക്കാരുകൾക്കും തിരിച്ചടിയാവും.

ഒരു പാസ്വേർഡ് സംവിധാനത്തിലൂടെയാകും പുതിയ എൻക്രിപ്ഷൻ നടപ്പിലാക്കുക. നിലവിൽ വാട്സാപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിലോ മറ്റ് എവിടെയെങ്കിലുമോ സ്റ്റോർ ചെയ്യാനുള്ള സംവിധാനം ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാണ്. ഐ ഫോൺ ഉപയോക്താക്കൾക്ക് ഐ ക്ലൗഡിലും ഇതിനുള്ള ഓപഷൻ ലഭ്യമാണ്.

പുതിയ സർവീസ് ലോഞ്ചിനിടെ കേസന്വേഷണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇത് തിരിച്ചടിയാകുന്നതിനേക്കുറിച്ച് വാട്സാപ്പ് സി.ഇ.ഒ പറഞ്ഞത് ഇത്തരം കാര്യങ്ങളിലെ സുരക്ഷ എല്ലാ മേഖലയിലും പ്രധാനമാണ്, കാരണം സ്മാർട് ഫോണുകളും ഡിവൈസുകളും മനുഷ്യന് ഇന്ന് അത്രത്തോളം പ്രാധാന്യമുള്ളതാണെന്നാണ്. ചില രാജ്യങ്ങൾ ഇത്രയും സുരക്ഷ ഏർപ്പെടുത്തുന്നതിനെ എതിർക്കുന്നുണ്ട്. എന്നാൽ ഉപയോക്താവിന്റെ വിവരങ്ങൾക്ക് സുരക്ഷ നൽകുക എന്നതാണ് കമ്പനിയെ സംബന്ധിച്ച് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാറ്റ് ബാക്ക്അപ്പ് ചെയ്യുന്നതിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുന്നതിലൂടെ മീഡിയ, ചാറ്റുകൾ എന്നിവ ഗൂഗിൾ ഡ്രൈവ്സ ഐ ക്ലൗഡ് എന്നിവിടങ്ങളിൽ നിന്ന് വീണ്ടെടുക്കാൻ കഴിയില്ല. ഒരു എൻക്രിപ്ഷൻ കീയുടേയോ പാസ് വേർഡിന്റെയോ സഹായത്തോടെ ഈ സേവനം ഉപയോക്താവിന് ലഭ്യമാകും. പുതിയ സർവീസ് നടപ്പിലാക്കുന്നത് വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഭാഗമായിട്ടാണ്. ആൻഡ്രോയിഡിലും ഐ.ഒ.എസിലും ഉപയോഗിക്കാൻ കഴിയുന്ന ഒരു പുതിയ സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.

ഇന്ത്യയിൽ 53 കോടി ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയത്തിൽ പറയുന്നത് അനുസരിച്ച് സന്ദേശങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന ആവശ്യത്തിനെതിരെ വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാട്സാപ്പ് സന്ദേശങ്ങളുടെ ഉറവിടം വ്യക്താമാക്കണമെന്നാണ് കേന്ദ്ര സർക്കാർ അന്ന് ആവശ്യപ്പെട്ടതെങ്കിലും ഇത് തങ്ങളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ പോളിസിക്ക് വിരുദ്ധമാണെന്നാണ് വാട്സാപ്പ് പ്രതികരിച്ചത്.
കടപ്പാട് :കേരളാ ന്യൂസ്

 

Continue Reading

Subscribe

Enter your email address

Featured

us news1 min ago

Elderly Eritrean Pastors Continue to Suffer in Prison

Eritrea – Two pastors who were arrested and imprisoned by the Eritrean government in July are still being held in...

us news54 mins ago

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സമ്പൂർണ വിലക്ക്,ലോകത്തെ ഞെട്ടിച്ച് ചൈന

ബീജിങ്: ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനവുമായി ചൈന രംഗത്ത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇക്കാര്യത്തില്‍ ഇത്രയും കടുത്ത തീരുമാനവുമായി രംഗത്ത് വരുന്നത്. ക്രിപ്‌റ്റോകറന്‍സികളും അവയുമായി ബന്ധപ്പെട്ട...

us news1 hour ago

Shooting in Tennessee; Two deaths, including the attacker

A gunman attacked a grocery store in an upscale Tennessee suburb on Thursday afternoon, killing one person and wounding 12...

us news1 hour ago

50 Killed During Incessant Attacks on Nigerian Christian Community

Nigeria –According to Daily Post Nigeria, suspected Fulani militants have murdered 50 villagers, destroyed 254 homes, and attacked seven churches,...

us news1 day ago

രാജ്യത്തിന്റെ വികസനത്തിനായി ക്രൈസ്തവർ രാജ്യത്ത് തുടരണം : കുർദിഷ് പ്രസിഡന്റ്.

കുർദിസ്ഥാൻ :രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ക്രൈസ്തവർ കുർദിസ്ഥാനിൽ തുടരണമെന്ന അഭ്യർത്ഥനയുമായി പ്രസിഡന്റ് നെച്ചിർവാൻ ബർസാനി. ഐസിസ് അധിനിവേശത്തെ തുടർന്ന് ഇറാഖിൽനിന്ന് അഭയംതേടി കുർദിസ്ഥാനിൽ എത്തിയ ക്രൈസ്തവർ രാജ്യത്തിന്റെ വികസനം...

us news1 day ago

ഒക്‌ലഹോമയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 600,800 കവിഞ്ഞു

ഒക്‌ലഹോമ : ഒക്‌ലഹോമ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ബുധനാഴ്ചയോടെ 600,800 കവിഞ്ഞതായി ഒക്‌ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു. 2020 മാർച്ചിൽ കോവിഡ്...

Trending