Connect with us

Business

ഒക്ടോബര്‍ ഒന്നുമുതല്‍ ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവാകും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

Published

on

ഡല്‍ഹി: അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നി പൊതുമേഖല ബാങ്കുകള്‍ 2020 ഏപ്രിലില്‍ പിഎന്‍ബിയില്‍ ലയിച്ചിരുന്നു. ഈ രണ്ടു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അസാധുവാകുമെന്നാണ് പിഎന്‍ബി ട്വിറ്ററിലൂടെ അറിയിച്ചത്.

ഒക്ടോബര്‍ ഒന്നു മുതല്‍ ഈ ചെക്കുകളില്‍ ഇടപാടുകള്‍ നടത്താനാവില്ലാത്തതിനാല്‍ പഴയ ചെക്ക് ബുക്കുകള്‍ ഉടന്‍ മാറ്റി പുതിയ ഐഎഫ്‌എസ്‌സി, എംഐസിആര്‍ കോഡുകള്‍ ഉള്‍പ്പെടുന്ന പിഎന്‍ബി ചെക്ക് ബുക്ക് കൈപ്പറ്റാന്‍ ബാങ്ക് അറിയിച്ചു. എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, പിഎന്‍ബി വണ്‍ എന്നിവയിലൂടെ പുതിയ ചെക്ക്ബുക്കിന് അപേക്ഷ നല്‍കാം. കൂടാതെ കോള്‍ സെന്റര്‍ വഴിയും പുതിയ ചെക്ക്ബുക്ക് ആവശ്യപ്പെടാം.

ഇതോടൊപ്പം ഉത്സവകാല ഓഫറുകളും പി എന്‍ ബി പ്രഖ്യാപിച്ചു. ഉത്സവ കാലത്ത് ബാങ്ക് നല്‍കുന്ന എല്ലാ തരത്തിലുള്ള റീട്ടെയ്ല്‍ വായ്പകള്‍ക്കും സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. ഭവനവാഹന വായ്പ, വ്യക്തിഗത വായ്പ, സ്വര്‍ണപ്പണയവായ്പ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് (ഒബിസി), യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ നിലവിലുള്ള ചെക്ക് ബുക്കുകള്‍ അടുത്ത മാസം 2021 ഒക്ടോബര്‍ മുതല്‍ നിര്‍ത്തലാക്കുമെന്നു പിഎന്‍ബി ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.

2020 ഏപ്രില്‍ 1 ന് ഒബിസിയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പിഎന്‍ബിയില്‍ ലയിപ്പിച്ചു. ഇപ്പോള്‍ ഇരു ബാങ്കുകളുടെയും ഉപഭോക്താവ് മുതല്‍ ശാഖ വരെ പിഎന്‍ബിയുടേതാണ്.

അതിനാല്‍, ഈ ബാങ്കുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു പഴയ ചെക്ക് ബുക്ക് ഉണ്ടെങ്കില്‍, നിങ്ങള്‍ ഒരു പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കേണ്ടതുണ്ട്, അതിനാല്‍ ഭാവി ഇടപാടുകളില്‍ നിങ്ങള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല.

ഈ ബാങ്കുകളുടെ അക്കൗണ്ട് ഉടമകള്‍ എന്താണ് ചെയ്യേണ്ടത്?

ഈ ബാങ്കുകളിലെ അക്കൗണ്ട് ഉടമകള്‍ക്ക് എടിഎം, ഇന്റര്‍നെറ്റ് ബാങ്കിംഗ്, പിഎന്‍ബി വണ്‍ അല്ലെങ്കില്‍ ബ്രാഞ്ച് മുഖേന പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കാമെന്നും പിഎന്‍ബി അറിയിച്ചു.

എടിഎം, ഇന്റര്‍നെറ്റ് ബാങ്കിംഗ്, പിഎന്‍ബി വണ്‍, ബ്രാഞ്ച് എന്നിവ വഴി നിങ്ങളുടെ പുതിയ ചെക്ക് ബുക്കിനായി അപേക്ഷിക്കുക, ബാങ്ക് ട്വീറ്റ് ചെയ്തു.

‘എല്ലാ ഉപഭോക്താക്കളും പുതിയ PNB ചെക്ക് ബുക്ക് അപ്‌ഡേറ്റ് ചെയ്ത PNB IFSC, MICR എന്നിവ ഉപയോഗിച്ച്‌ ഇനിമുതല്‍ ഇടപാട് ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്തെങ്കിലും സഹായത്തിനും അന്വേഷണത്തിനും ദയവായി ഞങ്ങളുടെ ടോള്‍ ഫ്രീ നമ്ബറായ 1800-180-2222-ല്‍ ബന്ധപ്പെടുക,’ PNB കൂട്ടിച്ചേര്‍ത്തു .
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Business

ജിയോ സൗണ്ട് ബോക്സുമായി അംബാനി; പേടിഎമ്മിനും ഗൂഗിൾ പേക്കും ഫോൺ പേക്കും മുട്ടൻ പണി

Published

on

വഴിയോരക്കച്ചവടം മുതൽ ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇപ്പോൾ പണം സ്വീകരിക്കാനായി യു.പി.ഐ സൗകര്യമുണ്ട്. പേയ്മെന്റ് വെരിഫിക്കേഷനായി പേടിഎം, ഫോൺപേ പോലുള്ള കമ്പനികളുടെ ക്യൂ.ആർ കോഡ് സൗണ്ട് ബോക്സുകളാണ് കടയുടമകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഇരു കമ്പനികൾക്കും മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് റിലയൻസ് ജിയോ. യു.പി.ഐ പേയ്‌മെൻ്റ് വിപണിയിലേക്കാണ് മുകേഷ് അംബാനിയുടെ ടെലികോം ഭീമൻ അടുത്തതായി ചുവടുവെക്കാനൊരുങ്ങുന്നത്.

പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായി, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായി ജിയോ സൗണ്ട്‌ബോക്‌സ് (Jio soundbox) അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുത്തിരിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ പോലെ ‘ജിയോ പേ’ സേവനവും ഇതിനോടൊപ്പം വിപുലീകരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

ജിയോ സൗണ്ട് ബോക്സിൽ കുറേ നാളായി പരീക്ഷണം നടത്തിവരികയായിരുന്നു റിലയൻസ്. റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിൽ കഴിഞ്ഞ ഒമ്പത് മാസത്തോളമായി സൗണ്ട്‌ബോക്‌സ് പരീക്ഷണ അ‌ടിസ്ഥാനത്തിൽ വിന്യസിച്ചിരുന്നു. ജയ്പൂർ, ഇൻഡോർ, ലഖ്‌നൗ തുടങ്ങിയ ചെറിയ മെട്രോകളിലും റിലയൻസ് ഗ്രൂപ്പിൻ്റെ റീട്ടെയിൽ സ്ഥാപനങ്ങളിലുമൊക്കെയാണ് ഉപകരണം പരീക്ഷിച്ചത്. വൈകാതെ രാജ്യത്തുടനീളം സേവനം അവതരിപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

രാജ്യത്ത് രണ്ട് ദശലക്ഷത്തിലേറെ വ്യാപാരികളാണ് സൗണ്ട് ബോക്സുകൾ അവരുടെ സ്ഥാപനങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. അതിൽ കൂടുതലും പേടിഎമ്മിന്റേതാണ്. ഫോൺ പേയാണ് രണ്ടാമത്. ഇന്ത്യയിൽ ഫോൺപേക്കും ഗൂഗിൾ പേക്കും കർശന നിയന്ത്രണം ഏ​ർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ തകർച്ച പേടിഎമ്മിനും വലിയ തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. ഇത് ജിയോ പേയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

പൊതുജനങ്ങളുടെ ശ്രദ്ധക്ക്, ബാങ്കുകളുടെ പ്രവൃത്തി ദിനത്തിൽ നിർണായക മാറ്റം, ഇനിമുതൽ എല്ലാ ശനിയാഴ്ചയും അവധി

Published

on

‍ദില്ലി:രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളിൽ മാറ്റം വരുന്നു. ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശിപാർശക്ക് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അംഗീകാരം നൽകാനും തീരുമാനമായി.

ഇതുസംബന്ധിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ രണ്ടാം ശനിയും നാലാം ശനിയുമാണ് ബാങ്കുകൾക്ക് അവധി. ശിപാർശ നടപ്പാകുന്നതോടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും.

പ്രവർത്തി ദിവസം കുറക്കുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റാണ് ദിവസം അധികം ജോലിയെടുക്കേണ്ടത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബർ 1 മുതൽ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്പള വർധന.

വർധന നടപ്പാകുന്നതോടെ ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാന ശമ്ബളം 17,900 ആയിരുന്നത് 24,050 രൂപയാകും. പ്യൂൺ, ബിൽ കലക്‌ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്ബളം 14,500 രൂപയിൽനിന്ന് 19,500 രൂപയാക്കും.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading

Business

ഈ ഫീച്ചർ വന്നാൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയും, സർവേ ഫലം ഇങ്ങനെ

Published

on

രാജ്യത്തെ 364 ജില്ലകളിൽ നിന്നായി 34,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സർവേ നടത്തിയത്
ന്യൂഡൽഹി: ചെറുതും വലുതുമായ ഇടപാടുകൾ നിമിഷങ്ങൾക്കകം നടത്താൻ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സംവിധാനമാണ് യുപിഐ. എന്നാൽ, ഓരോ ഇടപാടുകൾക്കും
ചാർജ് ഈടാക്കാൻ തുടങ്ങിയാൽ ഭൂരിഭാഗം ആളുകളും യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നത് നിർത്തുമെന്നാണ് സർവേ. ലോക്കൽ സർക്കിൾ നടത്തിയ ഓൺലൈൻ സർവേയിലൂടെയാണ് ഇക്കാര്യങ്ങൾ വിലയിരുത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ യുപിഐ ഇടപാട് ഒരിക്കലോ, അല്ലെങ്കിൽ ഒന്നിൽ കൂടുതൽ തവണയോ ഫീസ് ഈടാക്കിയതായുള്ള അനുഭവം നിരവധി സർവേയിൽ പങ്കുവെച്ചിട്ടുണ്ട്.

രാജ്യത്തെ 364 ജില്ലകളിൽ നിന്നായി 34,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സർവേ നടത്തിയത്. ഇതിൽ 73 ശതമാനം പേരും യുപിഐയ്ക്ക് ഫീസ് ഈടാക്കി തുടങ്ങിയാൽ ഗൂഗിൾ പേ അടക്കമുള്ള ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. സർവേയിൽ പങ്കെടുത്ത 23 ശതമാനം ആളുകൾ മാത്രമാണ് ഇടപാടിന് ഫീസ് നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. ഇതിൽ രണ്ടിൽ ഒരാൾ പ്രതിമാസം പത്തിലധികം യുപിഐ ഇടപാടുകൾ നടത്തുന്നവരാണ്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news3 hours ago

Christian Leader’s Sobering Comparison Between Communist China and Ivy League Campuses: ‘An Unreached People Group’

Matt Bennett, founder of Christian Union (CU), an organization with campus ministries at influential colleges across America, is on a...

world news3 hours ago

Beaten by His Coworkers for His Faith

Pakistan– A Christian driver was attacked by his Muslim extremist co-workers after he received a promotion in Pakistan. Noel is...

world news4 hours ago

നോർവേയിൽ ആദ്യത്തെ കാത്തലിക് ബൈബിൾ പതിപ്പ് പുറത്തിറങ്ങി

നോർവേയുടെ ചരിത്രത്തിൽ ആദ്യമായി, ബൈബിളിൻ്റെ ഒരു കത്തോലിക്കാ പതിപ്പ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന പ്രസിദ്ധീകരണം രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന് ഒരു സുപ്രധാന നാഴികക്കല്ലായാണ് കരുതുന്നത്. നോബൽ...

Tech4 hours ago

ഇൻസ്റ്റഗ്രാമിലെ ഈ കിടിലൻ ഫീച്ചർ ഇനി മുതൽ വാട്സ്ആപ്പിലും എത്തുന്നു

ഉപഭോക്താക്കളുടെ സൗകര്യം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ ഉൾക്കൊള്ളിക്കുന്നതിനാൽ വാട്സ്ആപ്പ് ആരാധകരും നിരവധിയാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ കിടിലൻ ഫീച്ചർ...

world news1 day ago

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കിയാണ് പുടിൻ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പിക്കുന്നതോടെ...

National1 day ago

ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു: സര്‍ക്കുലറുമായി ലത്തീന്‍സഭ

തിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുകയും ജനാധിപത്യം അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും ലത്തീന്‍ കത്തോലിക്ക പള്ളികളില്‍ വായിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. വിഭജന മനോഭാവങ്ങളും വിദ്വേഷ...

Trending