us news
ജോൺ എം എബ്രഹാം ( ജോണിക്കുട്ടി -63) നിത്യതയിൽ

ഒക്കലഹോമ: ഐ പി സി ഹെബ്രോൻ സഭാംഗവും നിലമ്പൂർ പുല്ലാഞ്ചേരിൽ മുതിരക്കാലയിൽ പരേതനായ എം എം ഏബ്രഹാമിന്റെ മകൻ ജോൺ എം എബ്രഹാം ( ജോണിക്കുട്ടി -63) താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ സെപ്റ്റെംബർ 9- നു ചേർക്കപ്പെട്ടു . ആനി എം എബ്രഹാം പരേതന്റെ ഭാര്യയാണ്.
മക്കൾ : മെർലിൻ & ടോബി
മരുമകൻ: വില്യം
കൊച്ചുമക്കൾ : Owen & Quinn
സഹോദരങ്ങൾ: പാസ്റ്റർ ഫിലിപ്പ് എം & മോളി എബ്രഹാം, തോമസ് എം & മറിയാമ്മ എബ്രഹാം, പാസ്റ്റർ ജോർജ്&അന്നമ്മ എബ്രഹാം ,പാസ്റ്റർ സാം & മേരിക്കുട്ടി വര്ഗീസ്,ജോസ് എം & താര എബ്രഹാം.
Sunday memorial service 6 pm at IPA Family Center.
Home going service will be on Monday 10am at IPA.
Interment service will be at Bethany Cemetery.
Please pray for the grieving families.
us news
കാനഡയില്‍ നിന്ന് കാട്ടു തീ പുക ന്യൂയോര്‍ക്കിലേക്ക്, പുറത്തിറങ്ങുന്നതിന് വിലക്ക്

ന്യൂയോര്‍ക്ക്: കാനഡയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയുടെ പുകപടലം അമേരിക്കയിലേക്കും വ്യാപിക്കുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി സ്ഥിതി ചെയ്യുന്ന പ്രദേശമുള്‍പ്പെടെ പല മേഖലകളിലും കനത്ത പുകയാണ്. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
കാനഡയില്‍ ഇതിനോടകം കാട്ടുതീ വന്‍ നാശം വിതച്ചിട്ടുണ്ട്, 10 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് ഇത്.
പല സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ക്യുബെക് സിറ്റിയില്‍ 20,000 ഹെക്ടര്‍ പ്രദേശമാണ് തീ വിഴുങ്ങിയത്. അമേരിക്കയിലും കാനഡയിലും വായു നിലവാര മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ടൊറൊന്റോ, ക്യുബെക്, ഒന്റാരിയോ നഗരങ്ങള്‍ പൂര്‍ണമായും പുകയില്‍ മൂടിയ അവസ്ഥയിലാണ്.
അമേരിക്കയിലെ ന്യൂയോര്‍ക്ക്, ഒഹിയോ വാലി, മിഷിഗണിന്റെ ഉയര്‍ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും പുക എത്തിയിട്ടുണ്ട്.
Sources:nerkazhcha
us news
അമേരിക്കയിലേക്കുള്ള H -1B വിസ നേടുന്നവരിലധികവും ഇന്ത്യക്കാർ; തൊട്ടുപിന്നിൽ ചൈന

യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാർ സമർപ്പിച്ച മൊത്തം 4.41 ലക്ഷം H -1B വിസ അപേക്ഷകളിൽ 72.6% അഥവാ 3.20 ലക്ഷം അപേക്ഷകകർക്ക് വിസ അനുവദിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. അതേസമയം അപേക്ഷകരിൽ 12.5% പേർക്ക് വിസ ലഭിച്ച ചൈനയാണ് ഇന്ത്യക്ക് തൊട്ടുപിന്നിൽ. 2022 സാമ്പത്തിക വർഷം 55,038 ചൈനീസ് എച്ച്-1 ബി വിസ അപേക്ഷകൾക്ക് യുഎസ്സിഐഎസ് അംഗീകാരം നൽകിയെന്നാണ് റിപ്പോർട്ട്. പട്ടികയിൽ മൂന്നാം സ്ഥാനം അമേരിക്കയുടെ അയൽരാജ്യമായ കാനഡയ്ക്കാണ്.
യുഎസ്‌സിഐഎസ് അനുവദിച്ച മൊത്തം അംഗീകൃത വിസ അപേക്ഷകളിൽ 1% കാനഡയ്ക്ക് അനുവദിച്ചിട്ടുണ്ട്. 4,235 കനേഡിയൻ വിസ അപേക്ഷകൾക്ക് USCIS അംഗീകാരം നൽകി. അനുവദിച്ച വിസകളിൽ ആദ്യമായി ജോലിക്ക് വരുന്നവരുടെയും വിസ കാലാവധി നീട്ടാനുള്ളവരുടെയും എച്ച്-1 ബി വിസ അപേക്ഷകൾ ഉൾപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഈ വിസകൾക്കെല്ലാം പരമാവധി ആറ് വർഷമാണ് കാലാവധി. ഒരു അമേരിക്കൻ തൊഴിൽ ദാതാവ് സ്പോൺസർ ചെയ്യുന്ന വിസയുള്ള ആൾ അവരുടെ ഗ്രീൻ കാർഡിനായുള്ള അപേക്ഷയും സമർപ്പിച്ചിട്ടുണ്ടെങ്കിൽ സാധാരണയായി അവരുടെ വിസാ കാലവധി നീട്ടാനുള്ള അപേക്ഷ അംഗീകരിക്കാറാണ് പതിവ്.
2022 സാമ്പത്തിക വർഷത്തിൽ H-1B വിസകൾ അനുവദിക്കുന്നതിന്റെ നിരക്ക് 8.6% വർധിപ്പിച്ചതായി യുഎസ്സിഐഎസിന്റെ ‘ Characteristics of H-1B Specialty Occupation Workers – 2022’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നു. 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാരായ അപേക്ഷകർക്ക് അനുവദിച്ച മൊത്തം വിസയുടെ 74.1% നേടിയെന്നും അതായത് ഇതിലൂടെ 3.01 ലക്ഷം ഇന്ത്യക്കാർക്ക് എച്ച്-1 ബി വിസ ലഭിച്ചെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം 50,328 ചൈനക്കാർക്ക് മാത്രമേ എച്ച്-1ബി വിസ അനുവദിച്ചിട്ടുള്ളൂ. മൊത്തം എച്ച്-1ബി വിസയുടെ 12.4% ആണ് ചൈനക്കാർക്ക് നേടാനായത്.
ചുരുക്കത്തിൽ യുഎസ്സിഐഎസ് നൽകിയ എച്ച്-1ബി വിസകളിൽ 70 ശതമാനവും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യക്കാരാണ് നേടുന്നത് എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആദ്യമായി ജോലിക്ക് പോകുന്ന 1.32 ലക്ഷം എച്ച്-1ബി വിസ അപേക്ഷകൾക്ക് യുഎസ്സിഐഎസ് അംഗീകാരം നൽകിയിട്ടുണ്ട്. 2021ൽ ഇത് 1.23 ലക്ഷം ആയിരുന്നു. ഇത്തവണ 9,000 അപേക്ഷകൾ കൂടിയിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. 18,911 ചൈനീസ് അപേക്ഷകരുമായി താരതമ്യം ചെയ്യുമ്പോൾ 77,673 ഇന്ത്യൻ അപേക്ഷകർക്ക് പുതിയ ജോലിക്കായി എച്ച്-1ബി വിസ ലഭിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. F-1ൽ നിന്ന് H-1B വിസകളിലേക്ക് മാറുന്ന വലിയൊരു ഭാഗവും ഇന്റർനാഷണൽ വിദ്യാർത്ഥികളാണ് എന്നതും ശ്രദ്ധേയമാണ്.
Sources:globalindiannews
us news
ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് കൺവൻഷൻ ന്യുയോർക്കിൽ

ഡാളസ്: ഇന്ത്യൻ പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (IPFA) ഇരുപത്തിയേഴാമത് കൺവൻഷൻ ജൂൺ 16,17,18 തീയതികളിൽ ന്യുയോർക്കിൽ വച്ച് നടത്തപ്പെടുന്നതാണ്. ഈ വർഷത്തെ കൺവൻഷന്റെ മുഖ്യാതിഥി പാസ്റ്റർ ജേക്കബ് മാത്യു(ഹ്യുസ്റ്റൻ) ആയിരിക്കും. “യേശുക്രിസ്‌തു ആരാണ്’ (Who is Jesus Christ) എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിലുള്ള ന്യൂയോർക്ക് പെന്തക്കോസ്തൽ അസംബ്ലിയിൽ (150 Walker St, Staten Island, NY 10302) വച്ചാണ് കോൺഫറൻസ് നടത്തപ്പെടുന്നത്. ഓൺലൈനിൽ കൂടിയും തത്സമയം കോൺഫറൻസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കോൺഫറൻസിന്റെ ഭാഗമായി വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിലെ യോഗങ്ങൾക്ക് പുറമേ നേതൃത്വ പഠനവേദി, യുവജന സമ്മേളനം, വനിതാ സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ പൊതു ആരാധനയ്ക്ക് പാസ്റ്റർ ഡോ. ജോയ് പി ഉമ്മൻ നേതൃത്വം നൽകും.
പാസ്റ്റർ മാത്യു ശാമുവേൽ(പ്രസിഡന്റ്), പാസ്റ്റർ രാജൻ കുഞ്ഞ്(വൈസ് പ്രസിഡന്റ്), ജേക്കബ് കുര്യൻ(സെക്രട്ടറി), ജേക്കബ് സഖറിയ(ട്രഷറാർ), ബ്ലെസ്സൻ മാത്യു(യൂത്ത് കോർഡിനേറ്റർ), മേരി മാത്യു(ലേഡീസ് കോർഡിനേറ്റർ)എന്നിവർ നേതൃത്വം നൽകുന്ന ഇന്ത്യൻ പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് അമേരിക്കയുടെ കോർഡിനേറ്ററായി പാസ്റ്റർ ഡോ. ജോയ് പി ഉമ്മൻ പ്രവർത്തിച്ചുവരുന്നു. ഈ വർഷത്തെ കോൺഫറൻസിന്റെ ക്രമീകരണങ്ങൾ പാസ്റ്റർ തോമസ് എബ്രഹാമിന്റെ ചുമതലയിൽ ന്യൂയോർക്കിൽ പുരോഗമിക്കുന്നുണ്ട്.
വ്യത്യസ്തമായ നിലയിൽ കഴിഞ്ഞ 26 തവണകളായി നടത്തപ്പെടുന്ന ഈ ആത്മീയസംഗമം സഭകളുടെ വളർച്ചയ്ക്കും ആത്മീയ ഐക്യത്തിനും ഏറെ സഹായകമാണ്. ലോകമെമ്പാടും ക്രൈസ്തവസമൂഹം സമാനതകളില്ലാത്തെ പീഡനങ്ങളെ നേരിടുന്ന ഈ കാലഘട്ടത്തിൽ സഭകളുടെ കൂട്ടായ പ്രവർത്തനങ്ങൾ, പ്രത്യേകാൽ ഇത്തരത്തിലുള്ള ആത്മീയ സംഗമങ്ങൾ സഭകളുടെ ആത്മീക ഉന്നമനത്തിന് ഏറെ സഹായിക്കുമെന്ന് പാസ്റ്റർ മാത്യു ശാമുവൽ ആഹ്വാനം ചെയ്യുകയും ഈ വർഷത്തെ കോൺഫറൻസിലേക്ക് എല്ലാവരെയും സ്വാഗതം.
Sources:nerkazhcha
-
us news6 days ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news5 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news3 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news2 weeks ago
നിത്യതയില് ചേര്ക്കപ്പെട്ടു
-
National3 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news3 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news2 weeks ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
Movie3 days ago
നടന് കൊല്ലം സുധി വാഹനാപകടത്തില് മരിച്ചു