Connect with us
img-4
1
151
151 - copy
logo-full

Media

മതന്യൂനപക്ഷ വിരുദ്ധ ബില്ലിനെതിരെ ക്രിസ്ത്യന്‍ സഭകള്‍ രംഗത്ത്

Published

on

ക്വാലാലംപൂര്‍: മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരെ നിയന്ത്രിക്കുവാന്‍ ലക്ഷ്യമിടുകൊണ്ട് നടപ്പിലാക്കാൻ പോകുന്ന പുതിയ ബില്ലിനെതിരെ ക്രിസ്ത്യന്‍ സഭകളും വിവിധ മതങ്ങളുടെ കൂട്ടായ്മയും രംഗത്ത്. ബില്ല് മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ബുദ്ധിസം, ക്രിസ്തുമതം, ഹിന്ദുമതം, സിഖ്, താവോയിസം തുടങ്ങിയ മതവിഭാഗങ്ങളുടെ മലേഷ്യയില്‍ കണ്‍സള്‍ട്ടേറ്റീവ് സമിതി (എം.സി.സി.ബി.സി.എച്ച്.എസ്.റ്റി) ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.മലേഷ്യന്‍ ഫെഡറല്‍ ഗവണ്‍മെന്റ് നാലു പുതിയ ‘ശരിയത്ത്’ നിയമങ്ങളുടെ കരടുരേഖ തയ്യാറാക്കുകയാണെന്ന മലേഷ്യന്‍ പ്രധാനമന്ത്രിയുടെ റിലീജിയസ് അഫയേഴ്സ് വിഭാഗം ഡെപ്യൂട്ടി മന്ത്രിയായ വൈബി ഉസ്താസ് അഹമദ് മര്‍സൂക് ഷാരിയുടെ പ്രഖ്യാപനമാണ് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായത്. വഖഫ് ബില്‍, മുഫ്തി ബില്‍, ശരിയത്ത് കോര്‍ട്ട് ബില്‍, കണ്‍ട്രോള്‍ ആന്‍ഡ്‌ റെസ്ട്രിക്ഷന്‍ ഓണ്‍ ദി പ്രൊപ്പഗേഷന്‍ ഓഫ് നോണ്‍ മുസ്ലീം റിലീജിയന്‍സ് ബില്‍ എന്നിവയാണ് മര്‍സൂക് ഷാരി പറഞ്ഞ നാലു ബില്ലുകളെന്ന് ‘മലേഷ്യ ടുഡേ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.നിലവിലെ നിയമങ്ങളില്‍ വരുത്തുന്ന 11 മാറ്റങ്ങളിലൂടെ ശരിയത്ത് നിയമത്തിന്റെ പഞ്ചവത്സര ശാക്തീകരണ പദ്ധതിയുടെ ഭാഗമാണ് 4 പുതിയ ബില്ലുകളെന്ന് മര്‍സൂക് ഷാരി പറഞ്ഞതായും സൂചനയുണ്ട്. ഫെഡറല്‍ ഭൂപ്രദേശങ്ങളിലെ ശരിയത്ത് നിയമങ്ങളെ ശക്തിപ്പെടുത്തുവാന്‍ 2020 മുതല്‍ 2025 നീണ്ടു നില്‍ക്കുന്ന ശാക്തീകരണ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയതും, ഭേദഗതിയും ഉള്‍പ്പെടുന്ന 11 പ്രധാന ‘ശരിയത്ത്’ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിനെതിരെ മതന്യൂനപക്ഷങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ് .
Sources:marianvibes

Media

സി.ബി.എസ്.ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരിക്ഷ നവംബറിൽ നടത്തും

Published

on

തിരുവനന്തപുരം: സി.ബി.എസ്.ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരിക്ഷ നവംബറിൽ. മൾട്ടിപ്പിൾ ചോയ്സ് ഒപ്റ്റിക്കൽ മാർക്ക് റെക​ഗ്നിഷൻ (MCQ-OMR) ചോദ്യ പേപ്പറുകൾ ഉപയോഗിച്ചാകും പരീക്ഷ നടത്തുക.

പരിക്ഷയുടെ ദൈർഘ്യം 90 മിനിറ്റാകും. ഓൺലൈൻ പരീക്ഷ സാധ്യമല്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു. ആദ്യ ടേമിൽ ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. രണ്ട് ടേമുകളായാണ് ഈ അധ്യായന വർഷത്തെ സി.ബി.എസ്.ഇ വിഭജിച്ചിട്ടുള്ളത്. രണ്ടാം ടേം പരീക്ഷ 2022 മാർച്ച്- ഏപ്രിൽ മാസങ്ങളിലാകും നടക്കുക.

അതിനിടെ, പത്താം ക്ലാസ്, 12-ാം ക്ലാസ് ബോർഡ് പരീക്ഷയ്ക്കായി പരീക്ഷാർത്ഥികളുടെ പട്ടിക സമർപ്പിക്കാൻ സിബിഎസ്ഇ സ്കൂളുകളോട് ആവശ്യപ്പെട്ടു. cbse.gov.in എന്ന വെബ്സൈറ്റിലെ ഇ-പരീക്ഷ പോർട്ടലിൽ കയറി പട്ടിക സമർപ്പിക്കാം.

അതേസമയം, കേരളത്തിൽ പ്ലസ് വൺ പരീക്ഷ തീയതി സംബന്ധിച്ച് തീരുമാനമായി. ഈ മാസം 24 മുതൽ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

ഈ മാസം 24 ന് തുടങ്ങുന്ന പരീക്ഷ ഒക്ടോബർ പതിനെട്ടിനായിരിക്കും അവസാനിക്കുക. വിഎച്ച്എസ്ഇ പരീക്ഷ ഈ മാസം 24 ന് തുടങ്ങി ഒക്ടോബർ പതിമൂന്നിന് അവസാനിക്കും. രാവിലെയായിരിക്കും പരീക്ഷ നടക്കുക. ഓരോ പരീക്ഷകൾക്ക് ഇടയിലും ഒന്ന് മുതൽ അഞ്ച് ദിവസത്തെ ഇടവേളയുണ്ടാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരീക്ഷ നടക്കുക.

പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രിംകോടതി അനുമതി നൽകിയിരുന്നു. സർക്കാർ നൽകിയ ഉറപ്പുകൾ അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടൽ. പരീക്ഷകൾ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രിംകോടതി തള്ളുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച തീരുമാനം സർക്കാർ കൈക്കൊണ്ടത്.
Sources:globalindiannews

Continue Reading

Media

അവധിക്കുപോയ തൊഴിലാളികളെ പിരിച്ചുവിടരുതെന്ന് നിർദേശം

Published

on

ദുബായ്: അവധിയെടുത്ത് നാട്ടിലേക്ക് പോയ തൊഴിലാളികളെ ജോലിയിൽനിന്ന്‌ പിരിച്ചുവിടരുതെന്ന് ദുബായ് മാനവ വിഭവശേഷി സ്വദേശിവത്‌കരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ തൊഴിലാളികളും തൊഴിലുടമകളും പരസ്പരം അവകാശങ്ങൾ അറിഞ്ഞിരിക്കണം. ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങൾ അറിഞ്ഞുവേണം തൊഴിലിടങ്ങളിൽ നിൽക്കാൻ. തൊഴിൽ കരാറിന്റെ പകർപ്പ് തൊഴിലാളിക്ക് തൊഴിലുടമ നൽകണം. ഇതിലുള്ള വ്യവസ്ഥകൾ പാലിക്കുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു. വിദേശികളായ തൊഴിലാളികൾക്ക് ജോലി നൽകുമ്പോൾ ഓഫർ ലെറ്റർ വായിച്ച് ഒപ്പിട്ട ശേഷമാകണം തൊഴിൽ രേഖകൾക്ക് രൂപം നൽകേണ്ടത്. സ്പോൺസറുടെ നിയന്ത്രണത്തിലുള്ള കടകളിൽ നിന്നു മാത്രം സാധനങ്ങൾ വാങ്ങാൻ തൊഴിലാളിയെ നിർബന്ധിക്കരുത്. വിവിധ ഭാഷകളിലുള്ള മന്ത്രാലയത്തിന്റെ തൊഴിൽനിയമങ്ങൾ വായിച്ചിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

തൊഴിൽ സമയം ദിവസം എട്ട് മണിക്കൂറിലും ആഴ്ചയിൽ 48 മണിക്കൂറിലും കൂടാൻ പാടില്ല. തൊഴിലാളിക്ക് ആവശ്യമായ വിശ്രമം അനുവദിക്കുകയും തൊഴിൽ സുരക്ഷയ്ക്കു സൗകര്യമൊരുക്കുകയും വേണം. തൊഴിലുമായി ബന്ധപ്പെട്ടു പരിക്കേൽക്കുകയോ രോഗബാധിതനാകുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകണം. തൊഴിലാളിയുമായി ബന്ധപ്പെട്ട പരാതികൾ സൂക്ഷ്മമായി പരിശോധിക്കണം. സ്വദേശത്തേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് വിമാന ടിക്കറ്റ് നൽകണമെന്നും മന്ത്രാലയത്തിന്റെ പ്രധാനനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Subscribe

Enter your email address

Featured

us news18 hours ago

Taliban are carrying out mass executions, says Christian missionary helping Afghans

Less than a month after the U.S. troops withdrew troops from Afghanistan, the Taliban have started arresting, and in some...

Media19 hours ago

സി.ബി.എസ്.ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരിക്ഷ നവംബറിൽ നടത്തും

തിരുവനന്തപുരം: സി.ബി.എസ്.ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരിക്ഷ നവംബറിൽ. മൾട്ടിപ്പിൾ ചോയ്സ് ഒപ്റ്റിക്കൽ മാർക്ക് റെക​ഗ്നിഷൻ (MCQ-OMR) ചോദ്യ പേപ്പറുകൾ ഉപയോഗിച്ചാകും പരീക്ഷ നടത്തുക....

Media19 hours ago

അവധിക്കുപോയ തൊഴിലാളികളെ പിരിച്ചുവിടരുതെന്ന് നിർദേശം

ദുബായ്: അവധിയെടുത്ത് നാട്ടിലേക്ക് പോയ തൊഴിലാളികളെ ജോലിയിൽനിന്ന്‌ പിരിച്ചുവിടരുതെന്ന് ദുബായ് മാനവ വിഭവശേഷി സ്വദേശിവത്‌കരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ തൊഴിലാളികളും തൊഴിലുടമകളും പരസ്പരം...

Media19 hours ago

India’s Supreme Court Dismisses False Forced Conversion Charges Against Catholic Priest

India – According to the Union of Catholic Asian News (UCAN), India’s Supreme Court has dismissed charges of forced conversion...

us news19 hours ago

ICC report on religious persecution of Christians in China over the past year

International Christian Concern (ICC) has just published a new report on persecution in China. In it, ICC lists and analyzes...

Media2 days ago

ബ്രിട്ടീഷ് കാലത്തെ സംഗീതം വേണ്ട; ഇന്ത്യന്‍ സൈനിക ബാന്‍ഡുകള്‍ക്ക് ഇനി ഹിന്ദിയിലുള്ള സ്വന്തം ഗാനം

ന്യൂഡൽഹി: സൈനിക-ദേശീയ ആഘോഷങ്ങളുടെ ചടങ്ങുകൾക്കൊടുവിൽ സൈനിക ബാൻഡുകൾക്ക് അവതരിപ്പിക്കാനായി ഇനി പുതിയ ഗാനം. നിലവിൽ ഉപയോഗിക്കുന്ന ബ്രിട്ടീഷ് കാലത്തിൻറെ തുടർച്ചയായ സംഗീതത്തിനു പകരം രാജ്യത്തിൻറെ സ്വന്തം ഗാനം...

Trending