Connect with us
img-4
1
151
151 - copy
logo-full

us news

രാജ്യത്തിന്റെ വികസനത്തിനായി ക്രൈസ്തവർ രാജ്യത്ത് തുടരണം : കുർദിഷ് പ്രസിഡന്റ്.

Published

on

കുർദിസ്ഥാൻ :രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ക്രൈസ്തവർ കുർദിസ്ഥാനിൽ തുടരണമെന്ന അഭ്യർത്ഥനയുമായി പ്രസിഡന്റ് നെച്ചിർവാൻ ബർസാനി.
ഐസിസ് അധിനിവേശത്തെ തുടർന്ന് ഇറാഖിൽനിന്ന് അഭയംതേടി കുർദിസ്ഥാനിൽ എത്തിയ ക്രൈസ്തവർ രാജ്യത്തിന്റെ വികസനം ഉറപ്പാക്കാൻ രാജ്യത്ത് തുടരണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു.അസീറിയൻ സഭയുടെ പാത്രിയാർക്കീസായി മാർ അവ മൂന്നാമന്റെ സ്ഥാനാരോഹണ തിരുക്കർമങ്ങളിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിസ് അധിനിവേശകാലത്ത് ഇറാഖിൽനിന്ന് പലായനം ചെയ്ത ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകിയ രാജ്യമാണ് കുർദിസ്ഥാൻ. ഐസിസ് അധിനിവേശം അവസാനിച്ചതിനെ തുടർന്ന് പലായനം ചെയ്ത ക്രൈസ്തവരെ ഇറാഖിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവേയാണ്, രാജ്യം ഉപേക്ഷിച്ച് പോകരുതെന്ന കുർദിഷ് പ്രസിഡന്റിന്റെ അഭ്യർത്ഥന.ഇറാഖിലെ സ്വയം ഭരണ പ്രദേശമായ കുർദിസ്ഥാന്റെ സമ്പന്നമായ വൈവിധ്യം ചൂണ്ടിക്കാട്ടിയും സമാധാനപരമായ സഹവർത്തിത്വത്തിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞു കൊണ്ടുമായിരുന്നു പ്രസിഡന്റിന്റെ അഭ്യർത്ഥന .
Sources:marianvibes

us news

അമേരിക്കയിൽ ദുരൂഹമരണങ്ങൾക്ക് പിന്നിൽ ഇന്ത്യയിൽ നിന്നുള്ള പെർഫ്യൂം

Published

on

ന്യൂയോർക്ക്: അമേരിക്കയിൽ വിവിധയിടങ്ങളിലുണ്ടായ ദുരൂഹമരണങ്ങൾക്ക് പിന്നിൽ ഇന്ത്യയിൽ നിന്ന് കയറ്റി അയച്ച പെർഫ്യൂം എന്ന് സംശയം. അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാൾമാർട്ട് ഈ പെർഫ്യൂം പിൻവലിച്ചിട്ടുണ്ട്. അമേരിക്കയിൽ നാല് പേർക്ക് മെലിയോയിഡോസിസ് രോഗം ബാധിക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് ഈ നീക്കമുണ്ടായത്.

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരോമ തറാപ്പി സ്പ്രേയാണ് ഇപ്പോൾ ഭീതിയുടെയും വിവാദത്തിന്റെയും കേന്ദ്രബിന്ദുവായിരിക്കുന്നത്. ആളുകളിൽ നിന്ന് ആളുകളിലേക്ക് പകരുന്ന ഈ രോഗം വളരെ അപൂർവമാണ്. അമേരിക്കയിൽ വർഷത്തിൽ 12 പേർക്കാണ് രോഗം ബാധിക്കാറുള്ളത്. ജോർജിയ, കൻസാസ്, മിനസോട്ട, ടെക്‌സസ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേർക്കാണ് ഇപ്പോൾ രോഗം ബാധിച്ചത്. ഇതിൽ ജോർജിയയിൽ നിന്നുള്ള ഒരു കുട്ടി അടക്കം രണ്ട് പേരാണ് മരിച്ചത്.

രോഗത്തിന്റെ ഉറവിടം വ്യക്തമായി തെളിഞ്ഞിട്ടില്ല. എന്നാൽ രോഗബാധിതർ വിദേശത്ത് പോയിട്ടില്ലെന്ന് വ്യക്തമായതോടെ നടത്തിയ അന്വേഷണത്തിൽ രോഗികളിലൊരാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സ്പ്രേ കുപ്പിയിൽ ഈ രോഗത്തിന്റെ വാഹകരായ മെലിയോയിഡോസിസ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇക്കാര്യം സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ വെളിപ്പെടുത്തി.

എന്നാൽ നാല് രോഗികളിലും കണ്ടെത്തിയ ബാക്ടീരിയ സ്പ്രേ കുപ്പിയിലേത് തന്നെയാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ബാക്ടീരിയ കണ്ടെത്തിയ സ്പ്രേ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് വ്യക്തമായി. ഉഷ്ണമേഖലയിൽ കാണുന്ന രോഗാണുവാണ് മെലിയോയിഡോസിസ് എന്നതിനാൽ അമേരിക്കൻ ഏജൻസിയും തങ്ങളുടെ കണ്ടെത്തൽ ഏറെക്കുറെ ശരിയാണെന്ന നിഗമനത്തിലാണ്.

ബെറ്റർ ഹോംസ് & ഗാർഡൻസ് ലാവെൻഡർ & ചമോമൈൽ എസൻഷ്യൽ ഓയിൽ ഇൻഫ്യൂസ്ഡ് അരോമാതെറാപ്പി റൂം സ്പ്രേ വിത്ത് ജെംസ്റ്റോൺസ് എന്നാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയ പെർഫ്യൂമിന്റെ കുപ്പിയുടെ പുറത്തുള്ള ലേബൽ. 2021 ഫെബ്രുവരി മുതൽ ഇതുവരെ അമേരിക്കയിലെ 55 വാൾമാർട്ട് സ്റ്റോറുകളിലും വാൾമാർട്ടിന്റെ വെബ്‌സൈറ്റിലും ഈ സ്പ്രേ വിറ്റിരുന്നു. നാല് ഡോളറായിരുന്നു വില. വിവാദത്തിന് പിന്നാലെ ആറ് വ്യത്യസ്ത ഫ്ലേവറുകളിലെ 3900 കുപ്പി സ്പ്രേകൾ വാൾമാർട്ട് തിരിച്ചുവിളിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

us news

യുഎസിൽ 650 പേർ ചികിത്സയിൽ വൈറസ് ബാധ സവോളയിൽ നിന്ന്

Published

on

വാഷിങ്ടൺ: സവോളയിൽ നിന്ന് പടർന്ന സാൽമൊണെല്ല വൈറസ് ബാധയെ തുടർന്ന് യുഎസിൽ 650 ലധികം പേർ ചികിത്സയിൽ. 37 സംസ്ഥാനങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ് ആരോഗ്യ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 129 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും രോഗ നിയന്ത്രണ പ്രതിരോധ വിഭാഗം അധിക്യതർ അറിയിച്ചു. ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്ട്ടിട്ടി്ല്ല. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് രോഗം പടർന്നു പിടിച്ചത് എന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ കേസുകൾ ടെക്‌സസിലും ഒക്ലഹോമയിലുമാണ്.

മെക്‌സിക്കോയിലെ ചിഹുവാഹുവയിൽ നിന്ന് ഇറക്കുമതി ചെയ്ത മുഴുവൻ ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി എന്നിവയിലാണ് സൽമോണല്ലോ കണ്ടെത്തിയത്. യുഎസിൽ പ്രോസോഴ്‌സ് ഇൻകോർപ്പറേഷൻ കമ്പനിയാണ് ഈ ഉളളി വിതരണം ചെയ്തത്.

ഓഗസ്റ്റ് മാസം അവസാനമാണ് ഉള്ളി ഇറക്കുമതി ചെയ്തതെന്ന് കമ്പനി ആരോഗ്യ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഉള്ളി മാസങ്ങളോളം സൂക്ഷിക്കാമെന്നും അത് ഇപ്പോഴും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്. അതുകൊണ്ട് തന്നെ ചിഹുവാഹുവയിൽ നിന്ന് ഇറക്കുമതി ചെയ്ത ചുവപ്പ്,വെള്ള, മഞ്ഞ ഉള്ളി എന്നിവ വിതരണം ചെയ്യരുതെന്നും സ്റ്റിക്കറോ പാക്കേജിംഗോ ഇല്ലാത്ത ഉളളികൾ ഉപയോഗിക്കരുതെന്നും അധിക്യതർ നിർദ്ദേശം നൽകി.
Sources:globalindiannews

http://theendtimeradio.com

Continue Reading

Subscribe

Enter your email address

Featured

us news2 hours ago

അമേരിക്കയിൽ ദുരൂഹമരണങ്ങൾക്ക് പിന്നിൽ ഇന്ത്യയിൽ നിന്നുള്ള പെർഫ്യൂം

ന്യൂയോർക്ക്: അമേരിക്കയിൽ വിവിധയിടങ്ങളിലുണ്ടായ ദുരൂഹമരണങ്ങൾക്ക് പിന്നിൽ ഇന്ത്യയിൽ നിന്ന് കയറ്റി അയച്ച പെർഫ്യൂം എന്ന് സംശയം. അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി)...

us news2 hours ago

യുഎസിൽ 650 പേർ ചികിത്സയിൽ വൈറസ് ബാധ സവോളയിൽ നിന്ന്

വാഷിങ്ടൺ: സവോളയിൽ നിന്ന് പടർന്ന സാൽമൊണെല്ല വൈറസ് ബാധയെ തുടർന്ന് യുഎസിൽ 650 ലധികം പേർ ചികിത്സയിൽ. 37 സംസ്ഥാനങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ്...

Business3 hours ago

സൗജന്യമൊക്കെ കഴിഞ്ഞു; ഇനി സർവീസ് ചാർജും: പുതിയ നീക്കവുമായി ഫോൺ പേ

പ്രൊസസിങ് ഫീ ഈടാക്കി യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍ പേ. 50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ്...

Media3 hours ago

അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വിലക്കി സർക്കാർ

കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി നിയന്ത്രിക്കാൻ സർക്കാർ. ട്യൂഷൻ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയരക്ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലൻസ്...

Media4 hours ago

Egyptian Coptic Christians Disappear in Libya

International Christian Concern (ICC) has learned that since September 30, 2021, at least 17 Egyptian Coptic Christians have gone missing...

us news4 hours ago

Haitian gang head threatens to kill 17 abducted missionaries if demands not met

The boss of a notorious Haitian gang accused of kidnapping 17 members of a U.S.-based missionary group last weekend is...

Trending