Media
കര്‍ണാടകയിലെ ഹുബ്ബാലിയിലെ പെന്തക്കോസ്ത് സഭ കയ്യേറി വലത് തീവ്രഹിന്ദു സംഘടനകളുടെ ഭജന.

ബംഗളൂരു: മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതായി ആരോപിച്ച് കര്‍ണാടകയിലെ ഹുബ്ബാലിയിലെ പെന്തക്കോസ്ത് സഭ കയ്യേറി വലത് തീവ്രഹിന്ദു സംഘടനകളുടെ ഭജന. ഒക്ടോബര്‍ 17 ഞായറാഴ്ചയാണ് ബജ്രംഗ് ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ ആരാധനാലയത്തിൽ കയറി ഭജന നടത്തിയത്. രാവിലെ 11 മണിയോടെ ഹുബ്ബാലിയിലെ ബൈരിദേവര്‍കോപ്പ പള്ളിയിലെത്തിയ പ്രവര്‍ത്തകര്‍ മൈക്കിലൂടെ ഭജനകളും പ്രാര്‍ത്ഥന ഗാനങ്ങളും പാടി. പിന്നാലെ പ്രാദേശിക ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡിന്റെ നേതൃത്വത്തില്‍ സഭാ പാസ്റ്റര്‍ സോമു അവരായെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ ഹൈവേ ഉപരോധിക്കുകയും ചെയ്തു. ബജ്റംഗ് ദള്‍ സംസ്ഥാന കണ്‍വീനര്‍ രഘു സക്ലേഷ്പോര അവകാശപ്പെടുന്നത് വിശ്വനാഥ് എന്ന വ്യക്തിയെ മതപരിവര്‍ത്തനത്തിനായി പള്ളിയിലെത്തിച്ചെന്നും ഇയാള്‍ പള്ളിയില്‍ നിന്ന് നേരെ പൊലീസ് സ്്റ്റേഷനിലെത്തി പരാതി നല്‍കിയെന്നുമാണ് പ്രവർത്തകർ പറയുന്നത് .ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രവർത്തകർ പള്ളിയിലെത്തി പ്രതിഷേധിച്ചതെന്ന് അവർ പറയുന്നത്.
On Sunday (October 17) morning, members of the Bajrang Dal and Vishwa Hindu Parishad sang bhajans inside a makeshift church in the Hubbali area in Karnataka. The action was a mark of protest against forced religious conversion programs being conducted by the church authorities.
A video of the incident by NDTV shows scores of ladies and men chanting bhajans with folded hands inside the Bairidevarkoppa Church in Hubbali.
The activists and BJP leader demanded the arrest of pastor Somu Avaradhi.
Raghu Sakleshpora, the State Convenor of the Bajrang Dal, said: “A man called Vishvanath was taken there for conversion. He went to the police station from the church and filed a complaint against Pastor Somu and others. Later, our members assembled inside the church and in order to protest, started singing Hindu bhajans.”
Besides, members of the Bajrang Dal, Vishwa Hindu Parishad, and BJP MLA Arvind Bellad protested in front of the Navanagar police station on Sunday, accusing the cops of failing to act against the pastor accused of forcible conversions.
Earlier, a large group of activists stopped the Hubballi-Dharwad major road and the dedicated corridor of the Hubballi-Dharwad bus rapid transit system near Bairidevarkoppa for more than an hour and a half as police failed to apprehend the pastor.
Vishvanath, a vegetable vendor at APMC yard, who filed the case alleging forced conversions against the pastor and others, also accused the pastor of abusing him in the makeshift church when he recited Hindu prayers instead of Christian prayers.
Talking to reporters, Vishvanath said that pastor Somu started interacting with him three months ago. Six days ago, Somu had come to his house and said that if Vishwanath starts following Christianity, his life will change.
“Somu had asked me and my family members to attend the Sunday prayer at ‘Prayer for all’ hall in Bairidevarkoppa. However, when I started singing a prayer of Hindu gods, he, along with others at the hall, started abusing me,” he said.
The pastor has reportedly been arrested by the Police since then. The police commissioner of Hubli-Dhadwad said, “The investigation is going on. Only Somu Avaradhi has been arrested. So far, we have not received any complaint from the church.”
httpss://youtu.be/–jPdbHjeYc
Sources:christianexpressnews
Media
പേര് മാറ്റാൻ ‘ട്വിറ്റർ’ സമ്മതിക്കുന്നില്ലെന്ന് ഇലോൺ മസ്ക്; പുതിയ പേര് ‘മിസ്റ്റർ ട്വീറ്റ്’

സ്പേസ് എക്സ്, ടെസ്ല സ്ഥാപകനും സി.ഇ.ഒയുമായ ഇലോൺ മസ്ക് വിചിത്രവും നർമ്മം കലർന്നതുമായ ട്വീറ്റുകളിലൂടെ ഏറെ ആരാധകരെയും അതുപോലെ ശത്രുക്കളെയും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ അത്തരം ട്വീറ്റുകളുടെ എണ്ണവും വർധിച്ചു.
പതിവുപോലെ പുതിയൊരു രസകരമായ ട്വീറ്റുമായി മസ്ക് എത്തിയിട്ടുണ്ട്. തന്റെ ട്വിറ്റർ നെയിം മാറ്റിയതുമായി ബന്ധപ്പെട്ടുള്ള ട്വീറ്റാണ് ടെസ്ല തലവൻ ഒടുവിലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇലോൺ മസ്ക് എന്നതിന് പകരം ‘മിസ്റ്റർ ട്വീറ്റ് (Mr. Tweet)’ എന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ട്വിറ്ററിലെ പേര്.
‘എന്റെ പേര് മിസ്റ്റർ ട്വീറ്റ് എന്നാക്കി മാറ്റി, എന്നാൽ ട്വിറ്റർ എന്നെ അത് പഴയത് പോലാക്കാൻ അനുവദിക്കുന്നില്ല…’ -ചിരിക്കുന്ന ഇമോജിക്കൊപ്പം മസ്ക് ട്വിറ്ററിൽ എഴുതി.
Changed my name to Mr. Tweet, now Twitter won’t let me change it back 🤣— Mr. Tweet (@elonmusk) January 25, 2023
മസ്കിന്റെ പേര് മാറ്റത്തിന് കാരണം…?
ഇലോൺ മസ്ക് തന്റെ ട്വിറ്റർ നെയിം ‘മിസ്റ്റർ ട്വീറ്റ്’ എന്നാക്കിയതിന് ഒരു കാരണമുണ്ട്. കോടതിയിൽ വെച്ച് ഒരു വാദംകേൾക്കലിനിടെയാണ് ആ പേര് മസ്കിന് വീണുകിട്ടിയത്. മസ്കിനെതിരെ കേസ് കൊടുത്ത ഒരു കൂട്ടം ടെസ്ല നിക്ഷേപകരെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകനായിരുന്നു മസ്കിനെ അബദ്ധത്തിൽ ‘മിസ്റ്റർ ട്വീറ്റ്’ എന്ന വിളിച്ചത്.
കോടതിയിൽ അത് വലിയൊരു തമാശയായി മാറുകയും ചെയ്തിരുന്നു. ഫിനാൻഷ്യൽ ടൈംസിന്റെ സാൻ ഫ്രാൻസിസ്കോ ലേഖകൻ പാട്രിക് മക്ഗീയാണ്, മസ്കിന്റെ ട്വീറ്റിന് നൽകിയ മറുപടിയിൽ പേര് മാറ്റത്തിന് പിന്നിലെ കാരണം വിശദീകരിച്ചത്.
Sources:azchavattomonline
Media
ബംഗ്ലാദേശിലെ സുവിശേഷവത്ക്കരണത്തിന്റെ പ്രധാന ഉപകരണമായി റേഡിയോ; ശ്രോതാക്കളില്‍ 95%വും അക്രൈസ്തവര്‍

ധാക്ക: ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശിലെ സുവിശേഷവത്കരണത്തിലെ ഏറ്റവും ഫലവത്തായ ഉപകരണമായി റേഡിയോ മാറുന്നു. ഏഷ്യയിലെ കത്തോലിക്ക ബ്രോഡ്കാസ്റ്റിംഗ് സേവനമായ ‘റേഡിയോ വെരിത്താസ് ഏഷ്യ’യുടെ (ആര്.വി.എ) ബംഗ്ലാദേശി ഭാഷാ സേവനമാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. സമീപകാലത്ത് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കായില്‍വെച്ച് ‘ആര്.വി.എ’യുടെ ബംഗാളി സര്‍വീസ് തങ്ങളുടെ ശ്രോതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ പുറത്തുവിട്ടതാണ് ഇക്കാര്യം. കഴിഞ്ഞ കുറേ മാസങ്ങളായി നടന്നുവരുന്ന കൂടിക്കാഴ്ചകളില്‍ നിന്നും, സര്‍വ്വേകളില്‍ നിന്നും ‘ആര്.വി.എ’യുടെ ശ്രോതാക്കളില്‍ 95 ശതമാനവും അക്രൈസ്തവരാണെന്ന്‍ വ്യക്തമായെന്നു അധികൃതര്‍ വെളിപ്പെടുത്തി.
ധാക്കയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്ത അക്രൈസ്തവര്‍ തങ്ങള്‍ കത്തോലിക്കാ റേഡിയോ പരിപാടികള്‍ കേള്‍ക്കാറുണ്ടെന്നും, അത് തങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പറഞ്ഞു. കുട്ടിക്കാലം മുതല്‍ റേഡിയോ വെരിത്താസ് ഏഷ്യയുടെ ബംഗാളി പരിപാടികള്‍ ശ്രവിച്ച് വരികയാണെന്നും ‘ചടോണ’ (ബോധവല്‍ക്കരണം) എന്ന പരിപാടിയാണ് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതെന്നും റേഡിയോ വേരിത്താസ് ഏഷ്യയുടെ ശബ്ദം തനിക്കും കുടുംബത്തിലും ജ്ഞാനത്തിന്റെ വെളിച്ചം പകരുകയും തൊഴില്‍പരവും വ്യക്തിപരവുമായ വികാസത്തില്‍ സഹായിക്കുകയും ചെയ്തുവെന്നും ദിഡാദുറുല്‍ ഇക്ബാല്‍ എന്ന മുസ്ലീം ശ്രോതാവ് പറഞ്ഞു.
ആസിഫ് ഇക്ബാല്‍ എന്ന മറ്റൊരു ഇസ്ലാം മത വിശ്വാസിയും ‘ആര്.വി.എ’യുടെ സേവനങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ചു. തന്റെ ജീവിതത്തിന്റെ കരകൗശലക്കാരനാണ് ‘റേഡിയോ വെരിത്താസ് ഏഷ്യ’ എന്ന് പറഞ്ഞ ആസിഫ് താന്‍ ആര്.വി.എ കുടുംബത്തിലെ മുഴുവന്‍ സമയ അംഗമാണെന്നും കൂട്ടിച്ചേര്‍ത്തു. ഈ കത്തോലിക്കാ റേഡിയോ സ്റ്റേഷനില്‍ നിന്നും തനിക്ക് മൂല്യവത്തായ പല ഉപദേശങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് ‘സ്ത്രീകളുടെ ഉന്നമനവും, സ്വയം തീരുമാനവും’ എന്ന പരിപാടിയെ പരാമര്‍ശിച്ചുകൊണ്ട് മറ്റൊരു ശ്രോതാവായ ഫിരോജ അക്തര്‍ പറഞ്ഞത്.ആര്.വി.എ സത്യവും, കാരുണ്യവും, മാനുഷികാന്തസ്സും, യേശുവിന്റെ സുവിശേഷവും ഉയര്‍ത്തിപ്പിടിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നു സ്റ്റേഷന്റെ ബംഗ്ലാദേശ് കോഡിനേറ്ററായ ഫാ. അഗസ്റ്റിന് ബുല്‍ബുല്‍ റെബേരോ പറഞ്ഞു.
1974-ലാണ് ഏഷ്യന്‍ മെത്രാന് സമിതികളുടെ ഫെഡറേഷന് (എഫ്.എ.ബി.സി) ‘ആര്.വി.എ’യുടെ ചുമതല ഏറ്റെടുക്കുന്നത്. 1980 ഡിസംബര്‍ 1നു ‘ആര്.വി.എ’യുടെ ബംഗ്ലാദേശി സേവനം ആരംഭിക്കുകയായിരിന്നു. ഷോര്‍ട്ട് വേവില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ആര്.വി.എ 2018 മുതലാണ് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയത്. മതം, സംസ്കാരം, ആത്മീയത, ആനുകാലിക സംഭവങ്ങള്‍ തുടങ്ങിയവയേക്കുറിച്ചുള്ള സംവാദങ്ങളുമായി ഏഷ്യന്‍ സഭയുടെ ശബ്ദമായി ആര്.വി.എ ഇന്ന് മാറിക്കഴിഞ്ഞു. 1969-ല്‍ മനില ആസ്ഥാനമായി സ്ഥാപിതമായ ആര്.വി.എ ഇന്ന് വെബ്സൈറ്റുകളും, പോഡ്കാസ്റ്റുകളും, സമൂഹ മാധ്യമ തട്ടകങ്ങളും വഴി ഇരുപത്തിരണ്ടോളം ഏഷ്യന്‍ ഭാഷകളില്‍ സുവിശേഷം പ്രഘോഷിക്കുന്നുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
Media
ക്രിസ്ത്യൻ യൂത്ത് കമ്മ്യൂണിറ്റി ഒരുക്കുന്ന ഓൺലൈൻ ബൈബിൾ ക്വിസ് ജനു. 15ന്; രജിസ്ട്രേഷൻ ആരംഭിച്ചു
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine