Connect with us

Health

കോവിഡ് ഗുളികയ്ക്ക് ലോകത്താദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ

Published

on

കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ. ‘മോൽനുപിറാവിർ’ എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആർ.എ) അംഗീകാരം നൽകിയത്. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ്. അതുകൊണ്ട് കോവിഡ് ചികിത്സയിൽ വലിയ മുന്നേറ്റമായി മാറാൻ സാധ്യതയുള്ള കണ്ടെത്തലാണിത്.

അസുഖം ബാധിച്ചയുടൻ ഗുളിക കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്നാണ് ഗവേഷണത്തിൽ തെളിഞ്ഞത്. കോവിഡ് ബാധിച്ച് ലക്ഷണങ്ങൾ തെളിഞ്ഞാൽ അഞ്ചു ദിവസത്തിനകം മരുന്ന് നൽകണമെന്നാണ് ബ്രിട്ടീഷ് ഏജൻസി നിർദേശം നൽകിയിരിക്കുന്നത്. ഗുളികയെത്തുന്നതോടെ ആശുപത്രിക്ക് പുറത്ത് തന്നെ ഫലപ്രദ ചികിത്സ ലഭ്യമാക്കുന്നത് വൻമാറ്റമുണ്ടാക്കും.

ഗുളിക യു.എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനായും സമർപ്പിച്ചിട്ടുണ്ട്. നവംബർ അവസാനത്തോടെ സമിതി ഈ അപേക്ഷ ചർച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്. എന്നാൽ മരുന്നിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സമ്പന്ന രാജ്യങ്ങൾ ഇവ വാങ്ങുന്നതിനുള്ള ഇടപാടുകൾക്കായി നെട്ടോട്ടമോടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഡസൻ കണക്കിന് വികസ്വര രാജ്യങ്ങൾക്ക് ‘മോൽനുപിറാവിർ’ ചെലവ് കുറച്ച് ഉത്പാദിപ്പിക്കാനും വിൽക്കാനും ലൈസൻസ് നൽകുമെന്ന പ്രഖ്യാപനം കഴിഞ്ഞ മാസം മെർക്ക് നടത്തിയിരുന്നു.

വളരെ കർശനമായ അവലോകനത്തിന് ശേഷമാണ് ബ്രിട്ടൻ മരുന്നിന് അംഗീകാരം നൽകിയതെന്നാണ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജൻസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്. ഗുളികയുടെ സുരക്ഷിതത്വം, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയെല്ലാം പരിശോധിക്കപ്പെട്ടുവെന്നും അവർ വ്യക്തമാക്കി. കോവിഡ് ബാധിച്ചതോടൊപ്പം ഗുരുതര രോഗവുമുള്ള വാക്‌സിൻ സ്വീകരിച്ചവർക്കും അല്ലാത്തവർക്കും ബ്രിട്ടൻ ഗുളിക നൽകുന്നത് അംഗീകരിച്ചിട്ടുണ്ട്. ക്ലിനിക്കൽ പരിശോധനയിൽ അമിത വണ്ണമോ പ്രമേഹമോയുള്ള 60 വയസ്സിന് മുകളിലുള്ളവരിലാണ് കൂടുതൽ പ്രശ്‌നങ്ങൾ കണ്ടത്.

ശാസ്ത്രജ്ഞരും ക്ലിനിക് പരിശോധകരും ഗുളികയുടെ ഫലപ്രാപ്തിയിൽ സന്തുഷ്ടരാണെന്നും കോവിഡ് തീവ്രമായി വരുന്നവർക്ക് മരുന്ന് ഫലപ്രദമാണെന്നും പരിശോധന നടത്തിയ ഏജൻസി മേധാവിയായ ഡോ. ജ്യൂനെ റയ്‌നി പറഞ്ഞു. കോവിഡ് പ്രതിരോധത്തിലേക്കെത്തിയ പുതിയ ആയുധമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധ ഗുളികയ്ക്ക് അംഗീകാരം നൽകിയ ദിവസം ചരിത്രദിനമാണെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇത് കോവിഡ് ബാധിതർക്ക് ഏറ്റവും പെട്ടെന്ന് ലഭ്യമാകുന്ന മികച്ച ചികിത്സയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Sources:Metro Journal

https://theendtimeradio.com

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

ഇമ്മാനുൽ ഗോസ്പൽ മിഷൻ ചർച്ച് (IGM) ന്റെ ആഭിമുഖ്യത്തിൽ കൺവെൻഷനും യുവജനസമ്മേളനവും

അയർലണ്ടിലുള്ള പെന്തെക്കോസ്ത് സഭയായ ഇമ്മാനുൽ ഗൊസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കൺവൺഷനും, യൂത്ത് സെമിനാറും , 2024 October 31,November 1,2 തിയതികളിൽ IGM ചർച്ച് ഹാളിൽ...

National13 hours ago

വൈ.പി.ഇ. സ്റ്റേറ്റ് ടാലൻ്റ് ടെസ്റ്റ് മുളക്കുഴയിൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ. സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 31 ന് നടക്കും....

National13 hours ago

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024

മുംബൈ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024 നവംബർ 1-2, തീയതികളിൽ പനവേൽ സന്തോം നഗർ, ARC...

National14 hours ago

മെഗാ ക്രൂസൈഡ് പ്രത്യാശോത്സവത്തിന്റെ നടത്തിപ്പിനായി പ്രാർത്ഥനയും ആലോചന യോഗവും

കേരളത്തിൽ അന്ത്യ കാല ആത്മീയ ഉണർവിന്റെ കാഹളം മുഴങ്ങാൻ സമയം ആഗതം ആയിരിക്കുന്നു….. അന്ത്യ കാല ആത്മീയ ഉണർവ് ലക്ഷ്യമാക്കി സഭ സംഘടനാ വ്യത്യാസം ഇല്ലാതെ ആലപ്പുഴയിൽ...

world news14 hours ago

നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി

എഡോ (നൈജീരിയ): ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി. ഒക്‌ടോബർ 27 ഞായറാഴ്ചയാണ് രാജ്യത്തിൻ്റെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ...

National2 days ago

High Court Calls for Regulation of Christian Institutions in India

India — The High Court of Tamil Nadu made a significant statement on Oct. 23, saying there is a need...

Trending

Copyright © 2019 The End Time News