Connect with us

Media

കര്‍ണാടക മതപരിവര്‍ത്തന വിരുദ്ധ ബില്ലില്‍ 10 വര്‍ഷം വരെ തടവും പരമാവധി ഒരു ലക്ഷം രൂപ പിഴയും നിർദേശിക്കുന്നു.

Published

on

ബെംഗ്‌ളൂരു: കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ അടക്കം നിര്‍ദ്ദിഷ്ട നിയമത്തിന്റെ കരടുബില്ലില്‍ കടുത്ത വ്യവസ്ഥകള്‍.ബലപ്രയോഗത്തിന്റെയോ,നിര്‍ബന്ധത്തിന്റെയോ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തനത്തിന് സൗകര്യമൊരുക്കിയ വ്യക്തിക്ക് തെളിവിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ചുമത്തുമെന്ന് കരടില്‍ നിര്‍ദ്ദേശിക്കുന്നു. കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു റൈറ്റ് റിലീജിയന്‍ ബില്ലിന്റെ കരട് ഡി എച്ച് ആക്‌സസ് ചെയ്തു.ഇത് ഇതുവരെ അന്തിമമായിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

തെറ്റിദ്ധരിപ്പിച്ചോ,ബലംപ്രയോഗിച്ചോ,വഞ്ചനയിലൂടെയോ,ആനുകൂല്യങ്ങള്‍ നല്‍കിയോ,വശീകരണം അല്ലെങ്കില്‍ വിവാഹത്തിന് വേണ്ടിയോ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടയുക എന്നതാണ് മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബില്‍ ലക്ഷ്യമിടുന്നത്.

നിര്‍ദ്ദിഷ്ട ബില്ലിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ തിരിച്ചറിയാവുന്നതും ജാമ്യം ലഭിക്കാത്തതുമാണ്. തടവ് 3 മുതല്‍ 5 വര്‍ഷം വരെയും ഏകദേശം 25,000 രൂപ പിഴയുമാണ് ശിക്ഷ. പ്രായപൂര്‍ത്തിയാകാത്തവരെയോ,സ്ത്രീയെയോ,പട്ടിജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തിയെയോ ഉള്‍പ്പെടുത്തിയിട്ടുള്ള മതപരിവര്‍ത്തനത്തിന് 50,000 രൂപ പിഴയോടെ 10 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും.

നിയമത്തിന്റെ കരട് നിയമസഭയില്‍ അവതരിപ്പിച്ചാല്‍ പാര്‍ട്ടി എതിര്‍ക്കുമെന്ന് ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി പറഞ്ഞു. പാര്‍ട്ടി എം എല്‍ എ മാര്‍ക്കും എം എല്‍ സി മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമില്ലാത്ത നിയമമാണിത്. ജനങ്ങളെ ബാധിക്കുന്ന മറ്റു വിഷയങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധയൂന്നേണ്ടതെന്നും കുമാരസ്വാമി പറഞ്ഞു.

ക്രൈസ്തവ സഭകളില്‍ നിന്ന് വലിയരീതിയിലുള്ള പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് ഈ നിയമത്തെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതിന് പിറകെയാണ് ജെ ഡി എസും എതിര്‍ക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതി​യു​ടെ ഒരു അനിവാ​ര്യ ഘടകമാണ്‌. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ നീതി​യും ന്യായ​വും സംബന്ധിച്ച ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങളെ യേശു പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായ​വും കരുണാ​പൂർവ​മായ നീതി​യും സമറിയാക്കാരനെ​ക്കു​റി​ച്ചുള്ള യേശു​ ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമി​ല്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യ​നെ സഹായി​ക്കു​ക​വഴി സമറിയാ​ക്കാ​രൻ നീതിയും ന്യായവുമുള്ള കാര്യ​മാ​ണു ചെയ്‌തത്‌.

ലോക​ത്തി​ന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടി​ച്ചി​രി​ക്കുന്ന, കണ്ണു മൂടി​ കെട്ടിയിരി​ക്കുന്ന ഒരു സ്‌ത്രീ​യാ​യി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീ​തി മുഖപ​ക്ഷ​മി​ല്ലാ​ത്ത​താ​യി​രി​ക്കാൻ, അതായത്‌ സമ്പത്തോ സ്വാധീ​ന​മോ സംബന്ധിച്ച്‌ അന്ധമാ​യി​രി​ക്കാനാണ് ഇത് കൊണ്ട് ഉദ്ദേശി​ക്ക​പ്പെ​ടു​ന്നത്. പ്രതി​യു​ടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാ​പൂർവം തുലാസിൽ തൂക്കി​നോ​ക്കണം. വാളു​കൊണ്ട്‌, നീതി നിഷ്‌ക​ള​ങ്കരെ സംരക്ഷി​ക്കു​ക​യും കുറ്റം ചെയ്‌ത​വരെ ശിക്ഷി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​ നീതിയുക്തവും ന്യായവുമായ മനോ​ഭാ​വം പ്രകടമാക്കുക​യു​ണ്ടാ​യി. അവൻ നീതി​മാ​നും ന്യായ​മു​ള്ള​വ​നു​മാ​യി​രു​ന്നു. മാത്രമല്ല, സഹായ​മാ​വ​ശ്യ​മു​ണ്ടാ​യി​രുന്ന ആളുകൾക്കായി, കഷ്ടപ്പാ​ടി​നും രോഗ​ത്തി​നും മരണത്തി​നും അടി​പ്പെ​ട്ട​വ​രാ​യി​രുന്ന പാപി​ക​ളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

Published

on

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 hours ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

world news3 hours ago

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ...

Health3 hours ago

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത്...

world news3 hours ago

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി...

world news3 hours ago

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ...

National24 hours ago

സാമൂഹികനവീകരണത്തിന് പെന്തക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം; മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: സാമൂഹിക നീതിക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യന്‍ വിഭാഗമാണ് പെന്തക്കോസ്ത് സഭകളെന്നു സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഐപിസി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍...

Trending