Connect with us

world news

സൗദിയിൽ തൊഴിലാളികള്‍ക്ക് ബലദിയ കാര്‍ഡില്ലെങ്കില്‍ 2000 റിയാല്‍ വീതം പിഴ; ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു

Published

on

സൗദി :തൊഴിലാളിക്ക് ബലദിയ കാര്‍ഡില്ലാത്ത സാഹചര്യത്തില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പല്‍-ഗ്രാമീണ കാര്യ-ഭവന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച മുതലാണ് ഓരോ തൊഴിലാളിക്കും ആവശ്യമായ ബലദിയ കാര്‍ഡ് ഇല്ലെങ്കില്‍ 2000 റിയാല്‍ വീതം പിഴ ചുമത്തുക. ഇതേ നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഈ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

മുനിസിപ്പല്‍-ഗ്രാമകാര്യ-പാര്‍പ്പിട മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് ശനിയാഴ്ച മുതല്‍ നടപ്പിലാക്കുക. സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറുകളില്‍ ക്യാമറകളുടെ ഉപയോഗം നിരോധിക്കുക, അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ക്ക് അനുസൃതമല്ലാത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടേയും പൊടികളുടേയും ഉപയോഗം നിരോധിക്കുക തുടങ്ങിയ വിവിധ നിയമങ്ങളും ശനിയാഴ്ചയോടെ നടപ്പില്‍ വന്നു.

http://theendtimeradio.com

world news

എമിറേറ്റ്സ് ഐഡി പുതുക്കിയില്ലെങ്കിൽ പിഴ 1000 ദിർഹം

Published

on

അബുദാബി : കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പരമാവധി 1000 ദിർഹം (22216 രൂപ) വരെ പിഴ ചുമത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. കാലപരിധി കഴിഞ്ഞ് 30 ദിവസം (ഗ്രേസ് പീരിയഡ്) പിന്നിട്ടാൽ പ്രതിദിനം 20 ദിർഹം (444 രൂപ) വീതമാണ് പിഴ ഈടാക്കുക. ഈയിനത്തിൽ പരാമവധി 1000 ദിർഹം വരെ ഈടാക്കും.

വീസാ വിവരങ്ങളുമായി എമിറേറ്റ്സ് ഐഡി ബന്ധിപ്പിച്ചതിനാൽ വീസ തീരുന്നതിനൊപ്പം ഐഡി കാർഡും പുതുക്കുകയാണ് വേണ്ടത്. പുതുക്കിയിട്ടില്ലെങ്കിൽ ഐസിപിയുടെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ റജിസ്റ്റർ ചെയ്ത് വ്യക്തികൾക്ക് നേരിട്ടു പുതുക്കാവുന്നതാണ്. അല്ലെങ്കിൽ അംഗീകൃത ടൈപ്പിങ് സെന്ററുകളെ ആശ്രയിക്കാം. വ്യക്തിഗത വിവരങ്ങൾ തെറ്റുകൂടാതെ ടൈപ്പ് ചെയ്ത് കളർ ഫോട്ടോ, പാസ്പോർട്ട് കോപ്പി എന്നിവ അറ്റാച്ച് ചെയ്ത് ഫീസടച്ചാൽ കാർഡ് കുറിയറിൽ വീട്ടിലെത്തിക്കും. സ്വന്തമായി ചെയ്യാൻ അറിയാത്തവർക്ക് ഉപഭോക്തൃ കേന്ദ്രങ്ങളിലോ ടൈപ്പിങ് സെന്ററുകളിലോ നേരിട്ട് പുതുക്കാം.

മൊത്തം 250 ദിർഹമാണ് ഫീസ്. (100 ദിർഹം എമിറേറ്റ്സ് ഐഡിക്കും 100 ദിർഹം സ്മാർട്ട് സർവീസ് ഫീസും 50 ഇലക്ട്രോണിക് സർവീസ് ഫീസ്). അടിയന്തരമായി കാർഡ് ആവശ്യമുള്ളവർ 50 ദിർഹം അധികം നൽകണം
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

Mississippi school district to allow student to wear ‘Jesus Loves Me’ face mask

Published

on

A Mississippi school district has agreed to change a policy banning political or religious speech that led to a third-grade student being barred from wearing a face mask with the message “Jesus Loves Me.”

During the coronavirus pandemic, the Simpson County School District prohibited elementary school student Lydia Booth from wearing the face mask because of its Christian message.

Alliance Defending Freedom, a legal nonprofit specializing in religious freedom cases that represented Booth, announced Wednesday that the school district has reversed its decision and will now allow the child to wear her “Jesus Loves Me” face mask as part of a settlement agreement ending a federal lawsuit.

“No student should be singled out for peacefully expressing her religious beliefs,” said ADF Senior Counsel Tyson Langhofer, director of the ADF Center for Academic Freedom. Today’s students will be tomorrow’s legislators, judges, educators and voters. That’s why it’s so important that public schools demonstrate the First Amendment values they are supposed to be teaching to students.”

In November 2020, the ADF filed the lawsuit on behalf of the Booth family in the United States District Court for the Southern District of Mississippi.

The litigation stemmed from an incident on Oct. 13, 2020, in which school officials told the then-third-grade student that she was not allowed to wear a face mask with the statement “Jesus Loves Me” because the school system prohibited face masks that had religious or political messages on them.

“Defendants allow students at SCS to wear masks and other clothing with a wide variety of expressive messages during school, including ‘Black Lives Matter’ and masks and shirts promoting many sports teams,” read the suit.

“Defendants’ Religious Speech Policy and practice are overbroad because they sweep within their ambit protected First Amendment expression.”

For his part, Simpson County Schools Superintendent Greg Paes sent a letter to families and staff shortly after the incident, assuring them that the school district “does not discriminate on the basis of race, color, national origin, sex, religion, disability, marital status or age in admission or access to, or treatment of employment in, its programs or activities.”

“Masks cannot display political, religious, sexual or any inappropriate symbols, gestures or statements that may be offensive, disruptive or deemed distractive to the school environment,” wrote Paes at the time.

“This expectation was outlined in our restart plan and is specific to masks only. The principal and Superintendent will be the final authority on the appropriateness of any mask worn to school. Wearing school colors, the school mascot or simply having a blank mask is encouraged.”
Sources:Christian Post

http://theendtimeradio.com

Continue Reading

world news

പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നു; ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്

Published

on

ടെക്സാസ്: പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്. ടെക്സാസിൽ വേർഡ് ഓൺ ഫയർ എന്ന കത്തോലിക്ക മാധ്യമ മിനിസ്ട്രി സംഘടിപ്പിച്ച വണ്ടർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ. ശാസ്ത്ര അന്വേഷണത്തിന് പ്രതിബന്ധമായി മാറാതെ, ഉറച്ച ഒരു അടിത്തറയായി ശാസ്ത്രജ്ഞർക്ക് സഹായമായി മാറാൻ ദൈവ വിശ്വാസത്തിന് സാധിക്കുമെന്ന് ആയിരത്തോളം ആളുകൾ പങ്കെടുത്ത കോൺഫറൻസിൽവെച്ച് മുൻ നിരീശ്വരവാദിയായിരുന്ന കാരിൻ ഒബേർഗ് വിശദീകരിച്ചു.

സത്യമായ തത്വചിന്തയും, സത്യമായ വിശ്വാസവും ശാസ്ത്ര കണ്ടുപിടിത്തങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്താൻ സഹായകരമാകുമെന്ന ആത്മവിശ്വാസം നമുക്ക് വേണമെന്ന് അവർ കൂട്ടിച്ചേർത്തു. ഇന്റർനാഷ്ണൽ സൊസൈറ്റി ഓഫ് കാത്തലിക് സയന്റിസ്റ്റ് എന്ന സംഘടനയുടെ ബോർഡ് അംഗമാണ് സ്വീഡനിൽ ജനിച്ച ഒബേർഗ്. ഗ്രഹങ്ങളും, നക്ഷത്രങ്ങളും എങ്ങനെ രൂപമെടുക്കുന്നു എന്നതിനെപ്പറ്റിയാണ് അവർ ഗവേഷണം നടത്തുന്നത്. ശാസ്ത്ര അന്വേഷണത്തിൽ മുമ്പുണ്ടായിരുന്നതും, ഇപ്പോഴുള്ളതുമായ നിരവധി ശാസ്ത്രജ്ഞരെ ദൈവ വിശ്വാസമാണ് നയിക്കുന്നത്.

ബിഗ് ബാംഗ് തിയറി ആദ്യമായി മുന്നോട്ടുവെച്ച കത്തോലിക്ക വൈദികനായ ഫാ. ജോർജസ് ലെമേയ്ടറിനെ ഒരു ഉദാഹരണമായി കാരിൻ ഒബേർഗ് ചൂണ്ടിക്കാട്ടി. തന്റെ കൂടെ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരുടെ ഇടയിൽ ശാസ്ത്ര രീതിയോട് വലിയ ബഹുമാനം ഉണ്ടെങ്കിലും, ശാസ്ത്ര രീതിക്ക് പരിമിതികൾ ഉണ്ടെന്ന് ഒബേർഗ് പറഞ്ഞു. ശാസ്ത്രീയമല്ലാത്ത പല ചോദ്യങ്ങളും നമുക്ക് പ്രപഞ്ചത്തെപ്പറ്റി ചോദിക്കാൻ സാധിക്കും. എന്താണ് ഒരു മനോഹരമായ കലാസൃഷ്ടിയിൽ നിന്ന് പഠിക്കാൻ സാധിക്കുന്നത്? എങ്ങനെയാണ് ഒരു കലാസൃഷ്ടി മനോഹരമാകുന്നത്? തുടങ്ങിയ ചോദ്യങ്ങൾ. സത്യത്തിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടി നിരവധി മാർഗ്ഗങ്ങൾ ഉണ്ടെന്നും ശാസ്ത്രം അതിൽ ഒന്നു മാത്രമാണെന്നും ഒബേർഗ് എടുത്തുപറഞ്ഞു.

മൂല്യങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എളുപ്പത്തിൽ സാധിക്കുന്നത് മതത്തിനും തത്വചിന്തയ്ക്കുമാണ്. വണ്ടർ കോൺഫറൻസിന് വേണ്ടി ടെമ്പിൾടൺ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായവും ഉപയോഗിച്ചിരുന്നു. മതപണ്ഡിതരും, ശാസ്ത്രജ്ഞരും കോൺഫറൻസിൽ സംസാരിച്ചു. വേർഡ് ഓൺ ഫയറിന്റെ സ്ഥാപകനും, മുഖവുമായ ബിഷപ്പ് റോബർട്ട് ബാരൺ നൽകിയ സന്ദേശം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

 

Continue Reading

Hot News

Hot News3 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News3 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News3 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News3 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News4 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News4 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News5 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News5 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News6 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News6 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending