Connect with us

us news

യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ല്‍ ​നി​ന്ന് അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ജീ​വ​ന​ക്കാ​രെ പി​ന്‍​വ​ലി​ക്കുന്നു

Published

on

ല​ണ്ട​ന്‍/വാഷിങ്ടണ്‍: യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ല്‍ ​നി​ന്ന് അ​മേ​രി​ക്ക​യും ബ്രി​ട്ട​നും തങ്ങളുടെ ജീ​വ​ന​ക്കാ​രെ പി​ന്‍​വ​ലി​ക്കുന്നു.

റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ ആ​ശ​ങ്ക​ക​ള്‍​ക്കി​ടെ ആണ് ഇരു രാജ്യങ്ങളും യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ല്‍​നി​ന്ന് ജീ​വ​ന​ക്കാ​രെ പി​ന്‍​വ​ലി​ക്കാ​ന്‍ തു​ട​ങ്ങിയത്.

എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും അ​ധി​നി​വേ​ശം പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ത്യാ​വ​ശ്യ​മി​ല്ലാ​ത്ത എം​ബ​സി ജീ​വ​ന​ക്കാ​രോ​ട് രാ​ജ്യ​വി​ടാ​ന്‍ യു എസ് ആ​വ​ശ്യ​പ്പെ​ട്ട​ത്. യു​ക്രെ​യ്​​നി​ലെ യു.​എ​സ് എം​ബ​സി​യി​ലെ അ​മേ​രി​ക്ക​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ട് രാ​ജ്യം​വി​ടാ​ന്‍ സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്മെ​ന്‍റ്​ ആ​ണ് ഞാ​യ​റാ​ഴ്ച ഉ​ത്ത​ര​വി​ട്ട​ത്. ന​ട​പ​ടി ഒ​ഴി​പ്പി​ക്ക​ല​ല്ലെ​ന്നും കി​യ​വ് എം​ബ​സി തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ബ്രി​ട്ടീ​ഷ് ന​യ​ത​ന്ത്ര​ജ്ഞ​ര്‍​ക്ക് പ്ര​ത്യേ​ക ഭീ​ഷ​ണി​ക​ളി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും കി​യ​വി​ല്‍ ജോ​ലി ചെ​യ്യു​ന്ന പ​കു​തി​യോ​ളം ജീ​വ​ന​ക്കാ​രും യു.​കെ​യി​ലേ​ക്ക് മ​ട​ങ്ങും.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

us news

അയര്‍ലന്‍ഡില്‍ യുപിഎഫ് ഫാമിലി കോൺഫറൻസിനു സമാപനം

Published

on

അയർലണ്ടിലെയും നോർത്തേൻ അയർലണ്ടിലെയും മലയാളം പെന്തെക്കോസ്ത് ദൈവസഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ പത്താമത് ഫാമിലി കോൺഫറൻസ് ഡബ്ലിനിൽ സമാപിച്ചു. സോളിഡ് റോക്ക് ചർച്ച് ഓഫ് ഗോഡിൽ നടന്ന കോൺഫറൻസിൽ പാസ്റ്റര്‍മാരായ ബാബു ചെറിയാൻ, ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ലോഡ്സൺ ആന്റണിയുടെ നേതൃത്വത്തിലുള്ള യുപിഎഫ് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകി.

യുവജന സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് മാത്യു, ഈ കാലഘട്ടത്തിലെ യുവജനങ്ങളിൽ ആത്മീകവും വ്യക്തിപരവുമായ വളർച്ചയുടെ ആവശ്യകതയെ കുറിച്ച് യുവജനങ്ങളോടു സംവദിച്ചു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിൽ ഈ കാലഘട്ടത്തിലെ സഭ അനുസരണം കാണിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വളരെ വ്യക്തമായ ആലോചനകൾ പാസ്റ്റർ ബാബു ചെറിയാൻ പങ്കുവെച്ചു.

കഴിഞ്ഞ പത്തുവർഷങ്ങളിൽ യു പി എഫ് അയർലൻ്റിലും നോർത്തേൺ അയർലൻ്റിലുമുള്ള സഭകളുടെ ഐക്യത്തിനും, ആത്മിക അഭിവൃദ്ധിക്കുമായി പ്രവർത്തിച്ചത് പ്രസിഡൻ്റ് പാസ്റ്റർ ജോസഫ് ഫിലിപ്പ് ഓർമിപ്പിച്ചു. ഒരുമിച്ചു നിന്നാൽ സഭകൾക്കും യുവജനങ്ങൾക്കും ക്രിസ്തുവിൻ്റെ പത്രങ്ങളാകാമെന്ന് സെക്രട്ടറി ജോബിൻ അവതരിപ്പിച്ച റിപ്പോര്‍ട്ടിലൂടെ ആഹ്വാനം ചെയ്തു.

കുഞ്ഞുങ്ങൾക്കുള്ള സെഷനുകൾ ട്രാൻസ്ഫോമേഴ്സിൻ്റെയും എക്സൽ വിബിഎസിൻ്റെയും നേതൃത്വത്തിൽ നടന്നു. പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ്, പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡൻ്റുമാർ), ഏബ്രഹാം മാത്യു (ജോയിൻ്റ് സെക്രട്ടറി), സാമുവൽ ജോസഫ് (ട്രഷറർ), ഡോ. ജോഷ്വാ പി. തോമസ് (യൂത്ത് കോഓര്‍ഡിനേറ്റര്‍), ഡോ. ജോസെയാ ചെറിയാൻ (ക്വയർ കോഡിനേറ്റർ), ഡോ ജോഷി ജോൺ(മീഡിയ കോഡിനേറ്റർ), ബാബുക്കുട്ടി (കോൺഫറൻസ് കോഡിനേറ്റർ), ബിജോയി (യൂത്ത് കൺവീനർ), അരുൺ ജോർജ്, ആശിഷ് പ്രകാശ് മാത്യു, ലിബിൻ (കൺവീനർമാർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

“കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച വൈകിട്ട് നടക്കും

Published

on

മെൽബൺ : ഓസ്ട്രേലിയയിലെ മെൽബൺ പട്ടണത്തിലുള്ള എബെനേസർ ക്രിസ്ത്യൻ അസംബ്ലി സഭ ഒരുക്കുന്ന “കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച വൈകിട്ട് 6.30 മണി മുതൽ നടക്കും. സുപ്രസിദ്ധ പ്രയ്‌സ് & വർഷിപ്പ് ലീഡർ ബ്രദർ ഇമ്മാനുവേൽ ഹെൻറിയും, സിസ്റ്റർ ശ്രുതി ഇമ്മാനുവേലും ഗാന ശുശ്രൂഷ നയിക്കും.
Location : 9 Claredale Road, Doveton, Melbourne, Victoria 3177.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

us news

തന്റെ നേട്ടങ്ങളുടെ അടിസ്ഥാനം ക്രിസ്തു വിശ്വാസം: മിന്നെസോട്ട സൗന്ദര്യ റാണി ആഞ്ചെലീന അമേരിഗോ

Published

on

മിന്നെസോട്ട: തന്റെ നേട്ടങ്ങളുടെ അടിസ്ഥാനം ക്രിസ്തു വിശ്വാസമാണെന്ന സാക്ഷ്യവുമായി അമേരിക്കയിലെ മിന്നെസോട്ട സംസ്ഥാനത്തെ സൗന്ദര്യ റാണി ആഞ്ചെലീന അമേരിഗോ. സമീപകാലത്ത് പങ്കെടുത്ത ഒരു റേഡിയോ ഷോയിലൂടെയാണ് താരം തന്റെ ആഴമേറിയ ക്രിസ്തു വിശ്വാസം പങ്കുവെച്ചത്. “ഞാനെന്താണ് ചെയ്യുന്നത്? ഞാനെങ്ങനേയാണ് ഇത് ചെയ്യുന്നത്? എന്നു ഞാന്‍ സ്വയം ചോദിക്കാറുണ്ടെന്നും മറ്റുള്ളവരേക്കാളും ഒരു പടി മുന്നില്‍ ദൈവം തന്നെ നയിക്കുമെന്ന് വിശ്വസിക്കുകയാണെന്നും നേട്ടങ്ങളുടെ പിന്നില്‍ കര്‍ത്താവാണെന്നും ആഞ്ചെലീന പറഞ്ഞു.

സൗന്ദര്യ മത്സരങ്ങളെക്കുറിച്ചും, തന്റെ വിശ്വാസത്തില്‍ താന്‍ എങ്ങിനെ വേരൂന്നിയിരിക്കുന്നു എന്നതിനെക്കുറിച്ചും അവതാരകനായ പാട്രിക് കോണ്‍ലിയുമായി ചര്‍ച്ച ചെയ്യുവാന്‍ ‘പ്രാക്ടീസിംഗ് കാത്തലിക്’ എന്ന റേഡിയോ ഷോയിലാണ് ആഞ്ചെലീന പങ്കെടുത്തത്. മിസ്‌ അമേരിക്ക ഓര്‍ഗനൈസേഷനിലേക്ക് ശരിക്കും ആവേശകരമായ ഒരു യാത്രയായിരുന്നുവെന്ന് താരം പറഞ്ഞു. ആ യാത്രയിലുടനീളം എന്റെ ക്രൈസ്തവ വിശ്വാസം എന്നോടൊപ്പം ഉണ്ടായിരുന്നു. മത്സരങ്ങളുടെ ലോകം വിവിധ വികാരങ്ങളാണ് തരുന്നത്. നമ്മെ നല്ലവണ്ണം നോക്കുന്ന ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണ് ദൈവവിശ്വാസത്തില്‍ വേരൂന്നിയിരിക്കുവാനുള്ള ഒരു മാര്‍ഗ്ഗമെന്നും ആഞ്ചെലീന പറഞ്ഞു.

മിസ്‌ അമേരിക്ക ഓര്‍ഗനൈസേഷനിലേക്കുള്ള യാത്ര രസകരമാണ്. എന്നാല്‍ കുടുംബത്തോടൊപ്പം ചില്‍ഡ്രന്‍സ് മിറക്കിള്‍ നെറ്റ്വര്‍ക്കില്‍ പ്രാര്‍ത്ഥിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടസ്സം നേരിടുമ്പോള്‍ ബുദ്ധിമുട്ടാണെന്നും ആഞ്ചെലീന പറഞ്ഞു. വെയ്‌സാറ്റയിലെ സെന്റ് ബർത്തലോമിയോ ഇടവകാംഗമായ ആഞ്ജലീന അമേരിഗോ ഇക്കഴിഞ്ഞ ജൂണിലാണ് മിസ് മിന്നെസോട്ടയായി കിരീടമണിഞ്ഞത്. ജനുവരിയിൽ നടക്കുന്ന മിസ് അമേരിക്ക മത്സരത്തിൽ താരം സംസ്ഥാനത്തെ പ്രതിനിധീകരിക്കും.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National3 hours ago

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിൽ ജാഗ്രതേ..! സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന തരത്തിൽ ഒരു...

us news3 hours ago

അയര്‍ലന്‍ഡില്‍ യുപിഎഫ് ഫാമിലി കോൺഫറൻസിനു സമാപനം

അയർലണ്ടിലെയും നോർത്തേൻ അയർലണ്ടിലെയും മലയാളം പെന്തെക്കോസ്ത് ദൈവസഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ പത്താമത് ഫാമിലി കോൺഫറൻസ് ഡബ്ലിനിൽ സമാപിച്ചു. സോളിഡ് റോക്ക് ചർച്ച് ഓഫ് ഗോഡിൽ...

us news5 hours ago

“കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച വൈകിട്ട് നടക്കും

മെൽബൺ : ഓസ്ട്രേലിയയിലെ മെൽബൺ പട്ടണത്തിലുള്ള എബെനേസർ ക്രിസ്ത്യൻ അസംബ്ലി സഭ ഒരുക്കുന്ന “കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച...

National5 hours ago

തിരുവല്ലാ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 20 മുതൽ 26 വരെ രാമൻചിറ കൺവൻഷൻ നഗറിൽ നടക്കുന്ന നൂറ്റിരണ്ടാമത് തിരുവല്ലാ കൺവൻഷന്റെ രണ്ടാമത്...

world news5 hours ago

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ സെമിനാരി റെക്ടര്‍ക്ക് മോചനം

എഡോ : നൈജീരിയയിലെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ നിന്നു തട്ടിക്കൊണ്ടു പോയ സെമിനാരി റെക്ടറായ വൈദികന് മോചനം. ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ...

Business1 day ago

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ പണിയുറപ്പ്; റിവാര്‍ഡ് മോഹിച്ച് തലവച്ചാല്‍ കാശ് പോയ വഴികാണില്ല

മുംബൈ: എസ്ബിഐ അക്കൗണ്ട് ഉടമകളെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ് അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. അക്കൗണ്ടോ, ക്രെഡിറ്റ് കാര്‍ഡുകളോയുള്ള ഉപഭോക്താക്കളെയാണ് തട്ടിപ്പ് സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. റിവാര്‍ഡ് പോയിന്റുകളുടെ പേരിലാണ് തട്ടിപ്പ്....

Trending

Copyright © 2019 The End Time News