Connect with us

Health

വാക്സീന്‍ എടുത്ത ശേഷം വരുന്ന കോവിഡ് ബാധ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം

Published

on

വാക്സീന്‍ രണ്ട് ഡോസ് എടുത്തിട്ടും കോവിഡ് ബാധിതരായി എന്ന് പരാതിപ്പെടുന്ന നിരവധി പേരുണ്ട്. എന്നാല്‍ വാക്സീന്‍ എടുത്ത ശേഷം വരുന്ന കോവിഡ് ബാധയ്ക്ക് രോഗസങ്കീര്‍ണത കുറവാകുമെന്ന് മാത്രമല്ല ഇത് പ്രതിരോധ ശേഷിയെയും പല മടങ്ങ് വര്‍ധിപ്പിക്കുമെന്ന് വാഷിങ്ടണ്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി.

മൂന്ന് ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും, കോവിഡ് രോഗമുക്തിക്ക് ശേഷം വാക്സീന്‍ എടുത്തവര്‍ക്കും, വാക്സീന്‍ എടുത്ത ശേഷം ബ്രേക് ത്രൂ അണുബാധ ഉണ്ടായവര്‍ക്കും ഏതാണ്ട് സമാനമായ തോതിലാണ് ശരീരത്തില്‍ ന്യൂട്രലൈസിങ് ആന്‍റിബോഡികള്‍ കണ്ടെത്താനായതെന്ന് ഗവേഷകര്‍ പറയുന്നു. രണ്ട് ഡോസ് വാക്സീന്‍ മാത്രം ലഭിച്ചവരെയും അണുബാധയ്ക്ക് ശേഷം വാക്സീന്‍ എടുക്കാത്തവരെയും അപേക്ഷിച്ച് വൈറസിനെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള നീണ്ടുനില്‍ക്കുന്ന ആന്‍റിബോഡി പ്രതികരണം ഇവരില്‍ ഉണ്ടാകുന്നു. അണുബാധ മൂലമോ ബൂസ്റ്റര്‍ വാക്സീന്‍ മൂലമോ ബ്രേക് ത്രൂ അണുബാധ മൂലമോ സാര്‍സ് കോവ്-2 ആന്‍റിജനുമായി ഉണ്ടാകുന്ന ആവര്‍ത്തിച്ചുള്ള ഇടപെടല്‍ ഒരാളുടെ ആന്‍റിബോഡി പ്രതികരണത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് തെളിയിക്കുന്നു.

ഒമിക്രോണ്‍ ന്യൂട്രലൈസിങ് ആന്‍റിബോഡിയില്‍ ഉണ്ടാക്കുന്ന വിടവ് നികത്താന്‍ ബൂസ്റ്റര്‍ ഡോസുകള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്നും ഗവേഷകര്‍ പറയുന്നു. വാഷിങ്ടണ്‍ സര്‍വകലാശാല ബയോ കെമിസ്ട്രി വകുപ്പിലെ അലക്സാന്‍ഡ്ര വാള്‍സും ഡേവിഡ് വീസ്ലറും ഗവേഷണത്തിന് നേതൃത്വം നല്‍കി. സെല്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
Sources:globalindiannews

http://theendtimeradio.com

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news18 hours ago

7 challenges when you transition in life

Every transition in life — whether personal, professional, or spiritual — comes with its own challenges. For believers, transition seasons...

world news18 hours ago

ലോകത്ത് ആദ്യമായി സാറ്റലൈറ്റ് വഴി ശസ്ത്രക്രിയ: അൾട്രാ റിമോട്ട് മെഡിക്കൽ പരീക്ഷണങ്ങൾ നടത്തി ചൈന

ചൈന: ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ അധിഷ്ഠിത അൾട്രാ റിമോട്ട് ശസ്ത്രക്രിയകൾ നടത്തി ചെെന. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച അനുബന്ധ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഭൂമിക്ക്...

world news18 hours ago

Official Faces New Allegations of Attempted Religious Conversions

Malaysia— Malaysian Youth and Sports Minister Hannah Yeoh is facing new allegations that she is attempting to convert Muslims and...

us news19 hours ago

ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുകയും മരണാനന്തര ജീവിതം അനുഭവിച്ചറിഞ്ഞതായും ജാനെല്ലെ വുഫോർഡ്

തനിക്ക് ദഹനക്കേടുണ്ടെന്നാണ് ജാനെല്ലെ വുഫോർഡ് ആദ്യം കരുതിയത്. വേദന വഷളായപ്പോൾ, അവൾ 911 എന്ന നമ്പറിൽ വിളിച്ചു. പിന്നീട്, ഇ.എം.ടികൾ എത്തി നിമിഷങ്ങൾക്കകം, എല്ലാം വെളുത്തതായി, മരണാനന്തര...

National2 days ago

210 കാറ്റഗറികളിൽ പി.എസ്.സിയുടെ റിക്രൂട്ട്മെ​ന്റ് വിജ്ഞാപനം; ഇപ്പോൾ അപേക്ഷിക്കാം

കേരള പി.എസ്.സിയുടെ മെ​ഗാ റിക്രൂട്ട്മെ​ന്റ്. 210 കാറ്റഗറികളിലേക്കാണ് റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. അസാധാരണ ഗെസറ്റ് തീയതികൾ 2024 ഡിസംബർ 30, 31. ഇതിലെ കാറ്റഗറി നമ്പർ 505 മുതൽ...

us news2 days ago

10 steps to spice up your prayer life in the new year

Happy New Year! Today, many of us are evaluating our routines, hoping to make improvements for 2025. A new year...

Trending

Copyright © 2019 The End Time News